2 കൊരിന്ത്യർ 3:1-18

3  ഞങ്ങൾ എങ്ങനെ​യു​ള്ള​വ​രാണെന്ന്‌ ഇനിയും നിങ്ങളെ ബോധ്യപ്പെ​ടു​ത്ത​ണോ? മറ്റു ചില​രെപ്പോ​ലെ നിങ്ങൾക്കു ശുപാർശ​ക്ക​ത്തു​കൾ തരുക​യോ നിങ്ങളിൽനി​ന്ന്‌ അവ വാങ്ങു​ക​യോ ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കു​ണ്ടോ?  ഞങ്ങളുടെ കത്തു നിങ്ങൾതന്നെ​യാണ്‌.+ അതു ഞങ്ങളുടെ ഹൃദയ​ങ്ങ​ളി​ലാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. എല്ലാ മനുഷ്യ​രും അത്‌ അറിയു​ക​യും വായി​ക്കു​ക​യും ചെയ്യുന്നു.  ശുശ്രൂഷകർ എന്ന നിലയിൽ ഞങ്ങൾ എഴുതിയ ക്രിസ്‌തു​വി​ന്റെ കത്താണു നിങ്ങൾ എന്നതു വ്യക്തമാ​ണ്‌.+ അത്‌ എഴുതി​യതു മഷി​കൊ​ണ്ടല്ല, ജീവനുള്ള ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലാണ്‌. കൽപ്പല​ക​ക​ളി​ലല്ല,+ ഹൃദയ​മെന്ന മാംസ​പ്പ​ല​ക​ക​ളി​ലാണ്‌.+  ഞങ്ങൾക്കു ദൈവ​സ​ന്നി​ധി​യിൽ ക്രിസ്‌തു മുഖാ​ന്തരം ഈ വിധത്തി​ലുള്ള ഒരു ഉറപ്പുണ്ട്‌.  ഞങ്ങൾക്കു വേണ്ട യോഗ്യത ഞങ്ങൾ സ്വന്ത​പ്ര​യ​ത്‌ന​ത്താൽ നേടി​യതല്ല, അതു ദൈവം തന്നതാണ്‌.+ അതു​കൊണ്ട്‌ അതിന്റെ മഹത്ത്വം ഞങ്ങൾക്കു​ള്ളതല്ല.  ദൈവം ഞങ്ങളെ പുതിയ ഉടമ്പടിയുടെ+ ശുശ്രൂ​ഷ​ക​രാ​യി​രി​ക്കാൻ യോഗ്യ​രാ​ക്കി; എഴുതിവെ​ച്ചി​രി​ക്കുന്ന ഒരു നിയമസംഹിതയുടെ+ ശുശ്രൂ​ഷ​കരല്ല, ദൈവാ​ത്മാ​വി​ന്റെ ശുശ്രൂ​ഷ​ക​രാ​യി​രി​ക്കാ​നാ​ണു യോഗ്യ​രാ​ക്കി​യത്‌. എഴുത​പ്പെട്ട നിയമ​സം​ഹിത മരണത്തി​നു വിധി​ക്കു​ന്നു.+ പക്ഷേ ദൈവാ​ത്മാവ്‌ ജീവി​പ്പി​ക്കു​ന്നു.+  മരണം വരുത്തുന്ന, കല്ലിൽ അക്ഷരങ്ങ​ളാ​യി കൊത്തിയ ആ നിയമസംഹിത+ തേജ​സ്സോടെ​യാ​ണു വെളിപ്പെ​ട്ടത്‌. ആ തേജസ്സു നീങ്ങിപ്പോ​കാ​നു​ള്ള​താ​യി​രു​ന്നെങ്കി​ലും ഇസ്രായേൽമ​ക്കൾക്കു നോക്കാൻപോ​ലും പറ്റാത്തത്ര തേജസ്സാ​യി​രു​ന്നു അപ്പോൾ മോശ​യു​ടെ മുഖത്ത്‌.+  ആ സ്ഥിതിക്ക്‌, ദൈവാ​ത്മാ​വി​ന്റെ ശുശ്രൂഷ+ അതിലും എത്രയോ തേജസ്സു​ള്ള​താ​യി​രി​ക്കണം!+  കുറ്റക്കാരായി വിധി​ക്കുന്ന നിയമസംഹിത+ തേജസ്സുള്ളതായിരുന്നെങ്കിൽ+ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കുന്ന ശുശ്രൂഷ അതിലും എത്രയോ തേജസ്സു​ള്ള​താ​യി​രി​ക്കും!+ 10  ഒരു കാലത്ത്‌ തേജ​സ്സോ​ടെ വന്ന അത്‌ അതിനെ വെല്ലുന്ന തേജസ്സു വന്നപ്പോൾ നിഷ്‌പ്ര​ഭ​മാ​യിപ്പോ​യി.+ 11  നീങ്ങിപ്പോകാനിരുന്നതു തേജ​സ്സോ​ടെ വന്നെങ്കിൽ+ നിലനിൽക്കു​ന്നത്‌ എത്രയോ അധികം തേജസ്സു​ള്ള​താ​യി​രി​ക്കും!+ 12  ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ട്‌+ ധൈര്യത്തോ​ടെ സംസാ​രി​ക്കാൻ നമുക്കു കഴിയു​ന്നു.* 13  നീങ്ങിപ്പോകാനിരുന്ന തേജസ്സിലേക്ക്‌* ഇസ്രാ​യേൽമക്കൾ നോക്കിക്കൊ​ണ്ടി​രി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ മോശ തുണി​കൊ​ണ്ട്‌ മുഖം മൂടി​യ​തുപോ​ലെ,+ നമ്മൾ ചെയ്യു​ന്നില്ല. 14  അവരുടെ മനസ്സ്‌ ഇരുള​ട​ഞ്ഞുപോ​യി​രു​ന്നു.+ ഇന്നും പഴയ ഉടമ്പടി വായി​ക്കുമ്പോഴെ​ല്ലാം അവരുടെ മനസ്സ്‌ അതേ മൂടു​പ​ടംകൊണ്ട്‌ മറഞ്ഞു​തന്നെ​യി​രി​ക്കു​ന്നു.+ കാരണം ക്രിസ്‌തു​വി​ലൂ​ടെ മാത്രമേ അത്‌ എടുത്തു​മാ​റ്റാ​നാ​കൂ.+ 15  അതെ, ഇന്നും മോശ എഴുതി​യതു വായിക്കുമ്പോൾ+ അവരുടെ ഹൃദയത്തെ ഒരു മൂടു​പടം മറച്ചി​രി​ക്കു​ക​യാണ്‌.+ 16  എന്നാൽ ഒരാൾ യഹോവയിലേക്കു* തിരി​യുമ്പോൾ ആ മൂടു​പടം നീങ്ങുന്നു.+ 17  യഹോവ* ഒരു ആത്മവ്യ​ക്തി​യാണ്‌.+ യഹോവയുടെ* ആത്മാവു​ള്ളി​ടത്ത്‌ സ്വാതന്ത്ര്യ​മുണ്ട്‌.+ 18  മൂടുപടം നീങ്ങിയ മുഖ​ത്തോ​ടെ യഹോവയുടെ* തേജസ്സു കണ്ണാടിപോ​ലെ പ്രതി​ഫ​ലി​പ്പി​ക്കുന്ന നമ്മൾ കൂടു​തൽക്കൂ​ടു​തൽ തേജസ്സുള്ളവരായി* ആത്മവ്യ​ക്തി​യായ യഹോവ* നമ്മളെ ആക്കിത്തീർക്കു​ന്ന​തുപോ​ലെ ദൈവ​ത്തി​ന്റെ ഛായയി​ലേക്കു രൂപാ​ന്ത​രപ്പെ​ടു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “നമുക്കു വലിയ സംസാ​ര​സ്വാ​ത​ന്ത്ര്യ​മു​ണ്ട്‌.”
അക്ഷ. “നീങ്ങി​പ്പോ​കാ​നി​രി​ക്കു​ന്ന​തി​ന്റെ പരിസ​മാ​പ്‌തി​യി​ലേക്ക്‌.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “തേജസ്സിൽനി​ന്ന്‌ തേജസ്സി​ലേക്ക്‌.”
മറ്റൊരു സാധ്യത “യഹോ​വ​യു​ടെ ആത്മാവ്‌.” അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം