കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 10:1-18

10  നേരിൽ കാണു​മ്പോൾ നിസ്സാരനെന്നും+ അകലെ​യാ​യി​രി​ക്കുമ്പോൾ തന്റേടമുള്ളവനെന്നും+ നിങ്ങൾ കരുതുന്ന പൗലോ​സ്‌ എന്ന ഞാൻ ക്രിസ്‌തു​വിന്റേ​തുപോ​ലുള്ള സൗമ്യ​തയോടെ​യും ദയയോടെയും+ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു.  ഞങ്ങൾ ജഡപ്രകാരം* ജീവി​ക്കു​ന്നു എന്നു ചിന്തി​ക്കുന്ന ചിലർ അവി​ടെ​യു​ണ്ട​ല്ലോ. ഞാൻ വരു​മ്പോൾ തന്റേടത്തോ​ടെ അവർക്കെ​തി​രെ ശക്തമായ നടപടി എടു​ക്കേ​ണ്ടി​വ​രുമെ​ന്നാ​ണു കരുതു​ന്നത്‌. പക്ഷേ അങ്ങനെയൊ​ന്നും ഉണ്ടാകാൻ ഇടവരു​ത്ത​രുതെ​ന്നാണ്‌ എന്റെ അഭ്യർഥന.  ഞങ്ങൾ ജഡത്തി​ലാ​ണു ജീവി​ക്കു​ന്നതെ​ങ്കി​ലും ജഡപ്ര​കാ​രമല്ല പോരാ​ടു​ന്നത്‌.  പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല,+ പകരം കോട്ട​കളെപ്പോ​ലും തകർത്തു​ക​ള​യാൻമാ​ത്രം ശക്തിയുള്ള ദൈവി​ക​മായ ആയുധ​ങ്ങ​ളാണ്‌.+  ദൈവപരിജ്ഞാനത്തിന്‌ എതിരാ​യി ഉയർന്നു​വ​രുന്ന വാദമു​ഖ​ങ്ങളെ​യും, എല്ലാ വൻപ്ര​തി​ബ​ന്ധ​ങ്ങളെ​യും ഞങ്ങൾ ഇടിച്ചു​ക​ള​യു​ന്നു.+ സകല ചിന്താ​ഗ​തി​കളെ​യും കീഴടക്കി അവയെ ക്രിസ്‌തു​വിനോട്‌ അനുസ​ര​ണ​മു​ള്ള​താ​ക്കാ​നാ​ണു ഞങ്ങൾ നോക്കു​ന്നത്‌.  നിങ്ങൾ എല്ലാ കാര്യ​ത്തി​ലും അനുസ​ര​ണ​മു​ള്ള​വ​രാണെന്നു തെളി​ഞ്ഞാൽ ഉടൻതന്നെ, നിങ്ങൾക്കി​ട​യി​ലെ ഓരോ അനുസ​ര​ണക്കേ​ടി​നും ശിക്ഷ തരാൻ ഞങ്ങൾ തയ്യാ​റെ​ടു​ത്തി​രി​ക്കു​ക​യാണ്‌.+  പുറമേ കാണു​ന്ന​തുവെ​ച്ചാ​ണു നിങ്ങൾ കാര്യ​ങ്ങളെ വിലയി​രു​ത്തു​ന്നത്‌. താൻ ക്രിസ്‌തു​വി​നു​ള്ള​വ​നാണെന്ന്‌ ആരെങ്കി​ലും കരുതുന്നെ​ങ്കിൽ അയാൾ ഒരു കാര്യം മറക്കരു​ത്‌: അയാ​ളെപ്പോലെ​തന്നെ ഞങ്ങളും ക്രിസ്‌തു​വി​നു​ള്ള​വ​രാണ്‌.  കർത്താവ്‌ ഞങ്ങൾക്കു തന്നിരി​ക്കുന്ന അധികാ​രം നിങ്ങളെ പണിതു​യർത്താ​നാണ്‌, തകർത്തു​ക​ള​യാ​നല്ല.+ ആ അധികാ​രത്തെ​ക്കു​റിച്ച്‌ ഞാൻ കുറച്ച്‌ അധികം വീമ്പി​ള​ക്കി​യാൽ അതു ന്യായ​മാ​ണു​താ​നും.  എന്റെ കത്തുക​ളി​ലൂ​ടെ ഞാൻ നിങ്ങളെ പേടി​പ്പി​ക്കു​ക​യാണെന്നു നിങ്ങൾ വിചാ​രി​ക്കാ​തി​രി​ക്കാ​നാണ്‌ ഇതു പറയു​ന്നത്‌. 10  “അയാളു​ടെ കത്തുകൾക്ക്‌ എന്തൊരു ഗാംഭീ​ര്യ​വും ശക്തിയും ആണ്‌! പക്ഷേ നേരിൽ കാണു​മ്പോൾ അയാൾ ദുർബ​ല​നും അയാളു​ടെ സംസാരം കഴമ്പി​ല്ലാ​ത്ത​തും ആണ്‌” എന്നു ചിലർ പറയു​ന്നു​ണ്ട​ല്ലോ. 11  അങ്ങനെ ചിന്തി​ക്കു​ന്നവർ ഇതു മനസ്സി​ലാ​ക്കിക്കൊ​ള്ളുക: അകലെ​യാ​യി​രി​ക്കുമ്പോൾ കത്തുക​ളി​ലൂ​ടെ ഞങ്ങൾ പറയു​ന്നത്‌ എന്താണോ, അതുതന്നെയായിരിക്കും* അവിടെ വരു​മ്പോൾ ചെയ്യു​ന്ന​തും.*+ 12  സ്വയം പുകഴ്‌ത്തുന്ന ചില​രെപ്പോലെ​യാ​കാ​നോ അവരു​മാ​യി ഞങ്ങളെ താരത​മ്യം ചെയ്യാ​നോ ഞങ്ങൾ മുതി​രു​ന്നില്ല.+ അത്തരക്കാർ അവരെവെ​ച്ചു​തന്നെ അവരെ അളക്കു​ക​യും തങ്ങളു​മാ​യി​ത്തന്നെ തങ്ങളെ താരത​മ്യപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. അവർക്കു വകതി​രി​വില്ല.+ 13  ഞങ്ങൾക്കു നിയമിച്ചുതന്നിട്ടുള്ള* പ്രദേ​ശ​ത്തി​ന്റെ അതിരു​കൾക്കു​ള്ളിൽ ചെയ്‌തി​ട്ടു​ള്ള​തിനെ​ക്കു​റിച്ച്‌ മാത്രമേ ഞങ്ങൾ വീമ്പി​ളക്കൂ. ആ അതിരി​ന്‌ അപ്പുറ​ത്തു​ള്ള​തിനെ​ക്കു​റിച്ച്‌ ഞങ്ങൾ വീമ്പി​ള​ക്കില്ല. ആ അതിരി​ന്‌ ഉള്ളിലാ​ണു നിങ്ങൾ.+ 14  ആയാസപ്പെട്ട്‌ കൈ​യെ​ത്തി​പ്പി​ടി​ക്കാൻ നിങ്ങൾ ഞങ്ങളുടെ അതിർത്തി​ക്ക്‌ അപ്പുറ​ത്ത​ല്ല​ല്ലോ. ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഘോഷി​ച്ചുകൊണ്ട്‌ നിങ്ങളു​ടെ അടു​ത്തേക്ക്‌ ആദ്യം വന്നതു​തന്നെ ഞങ്ങളല്ലേ?+ 15  ഞങ്ങൾക്കു നിയമി​ച്ചു​തന്ന അതിരി​നു വെളി​യിൽ മറ്റൊ​രാൾ അധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ​തിനെ​ക്കു​റി​ച്ചല്ല ഞങ്ങൾ വീമ്പി​ള​ക്കു​ന്നത്‌. നിങ്ങളു​ടെ വിശ്വാ​സം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ഞങ്ങളുടെ അതിർത്തി​ക്കു​ള്ളിൽ ഞങ്ങൾ ചെയ്‌ത​തി​നു വലിയ വളർച്ച ഉണ്ടാകുമെ​ന്നാ​ണു ഞങ്ങളുടെ പ്രതീക്ഷ. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പ്രവർത്ത​ന​മ​ണ്ഡലം കുറച്ചു​കൂ​ടെ വിശാ​ല​മാ​ക്കും. 16  നിങ്ങളുടേതിന്‌ അപ്പുറ​ത്തുള്ള നാടു​ക​ളി​ലും സന്തോ​ഷ​വാർത്ത​യു​മാ​യി ഞങ്ങൾ കടന്നുചെ​ല്ലും. കാരണം മറ്റൊ​രാ​ളു​ടെ പ്രദേ​ശത്ത്‌ അതി​നോ​ടകം ഉണ്ടായ നേട്ടങ്ങളെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മില്ല. 17  “വീമ്പി​ള​ക്കു​ന്നവൻ യഹോവയിൽ* വീമ്പി​ള​ക്കട്ടെ.”+ 18  കാരണം സ്വയം പുകഴ്‌ത്തു​ന്ന​വനല്ല,+ യഹോവ* പുകഴ്‌ത്തു​ന്ന​വ​നാണ്‌ അംഗീ​കാ​രം കിട്ടു​ന്നത്‌.+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ജഡം” കാണുക.
അക്ഷ. “കത്തുക​ളി​ലെ വാക്കു​ക​ളിൽ ഞങ്ങൾ എങ്ങനെ​യോ, അങ്ങനെ​യാ​യി​രി​ക്കും.”
അക്ഷ. “പ്രവൃ​ത്തി​യി​ലും.”
അഥവാ “അളന്നു​തി​രി​ച്ചു​ത​ന്നി​ട്ടുള്ള.”
അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം