വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജഡം

ജഡം

ജഡം എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങൾ മുഖ്യ​മാ​യും ഭൗതി​ക​മായ ഒരു ശരീര​ത്തി​ലെ (മനുഷ്യൻ, മൃഗം, പക്ഷി, മത്സ്യം എന്നിവപോ​ലുള്ള ഏതി​ന്റെയെ​ങ്കി​ലും) മാംസത്തെ സൂചി​പ്പി​ക്കു​ന്നു. ശരീരത്തെ മുഴുവൻ കുറി​ക്കാ​നും അത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ജഡവും ആത്മവ്യ​ക്തി​യായ ദൈവ​വും തമ്മിലുള്ള വ്യത്യാ​സം എടുത്തു​കാ​ണി​ച്ചുകൊണ്ട്‌ ബൈബിൾ പലപ്പോ​ഴും മനുഷ്യൻ എത്ര നിസ്സാ​ര​നാണെന്നു വ്യക്തമാ​ക്കു​ന്നു. (ഉൽ 6:3) ധിക്കാരം കാണിച്ച ആദാമി​ന്റെ മക്കളെന്ന നിലയിൽ പാപത്തിൽ ജനിച്ച, അപൂർണാ​വ​സ്ഥ​യി​ലുള്ള മനുഷ്യ​രെ കുറി​ക്കാ​നും ജഡം എന്ന വാക്കു ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—ഗല 5:13; എഫ 2:3.