ഉൽപത്തി 50:1-26

50  അപ്പോൾ യോ​സേഫ്‌ അപ്പന്റെ മേൽ വീണ്‌ പൊട്ടി​ക്ക​രഞ്ഞ്‌ അപ്പനെ ചുംബി​ച്ചു.+  അതിനു ശേഷം യോ​സേഫ്‌ തന്റെ ഭൃത്യ​ന്മാ​രായ വൈദ്യ​ന്മാരോട്‌ അപ്പന്റെ മൃത​ദേഹം സുഗന്ധവർഗം+ ഇട്ട്‌ സൂക്ഷി​ക്കാൻ കല്‌പി​ച്ചു. ആ വൈദ്യ​ന്മാർ ഇസ്രായേ​ലി​ന്റെ മൃത​ദേ​ഹ​ത്തിൽ സുഗന്ധ​വർഗം ഇട്ടു.  അവർ 40 ദിവസം എടുത്താ​ണ്‌ അതു ചെയ്‌തത്‌; സുഗന്ധ​വർഗം ഇടാൻ സാധാരണ അത്രയും ദിവസം ആവശ്യ​മാ​യി​രു​ന്നു. ഈജി​പ്‌തു​കാർ യാക്കോ​ബി​നുവേണ്ടി 70 ദിവസം വിലപി​ച്ചു.  യാക്കോബിനുവേണ്ടിയുള്ള വിലാ​പ​കാ​ലം കഴിഞ്ഞ​പ്പോൾ യോ​സേഫ്‌ ഫറവോ​ന്റെ കൊട്ടാരത്തിലുള്ളവരോടു* പറഞ്ഞു: “നിങ്ങൾക്ക്‌ എന്നോടു ദയ തോന്നുന്നെ​ങ്കിൽ ഫറവോ​നോ​ട്‌ ഇങ്ങനെ പറയണം.  ‘എന്റെ അപ്പൻ എന്നെ​ക്കൊണ്ട്‌ ഇങ്ങനെ സത്യം ചെയ്യി​ച്ചി​രു​ന്നു:+ “ഇതാ, ഞാൻ മരിക്കാ​റാ​യി​രി​ക്കു​ന്നു;+ കനാൻ ദേശത്ത്‌ ഞാൻ വെട്ടി​യു​ണ്ടാ​ക്കിയ എന്റെ ശ്‌മശാനസ്ഥലത്ത്‌+ നീ എന്നെ അടക്കണം.”+ അതു​കൊണ്ട്‌, അവിടെ പോയി എന്റെ അപ്പനെ അടക്കം ചെയ്യാൻ എന്നെ അനുവ​ദി​ച്ചാ​ലും. അതിനു ശേഷം ഞാൻ മടങ്ങിയെ​ത്തിക്കൊ​ള്ളാം.’”  അപ്പോൾ ഫറവോൻ, “നീ സത്യം ചെയ്‌ത​തുപോലെ​തന്നെ പോയി നിന്റെ അപ്പനെ അടക്കിക്കൊ​ള്ളുക” എന്നു പറഞ്ഞു.+  അങ്ങനെ യോ​സേഫ്‌ അപ്പനെ അടക്കാൻ പോയി. ഫറവോ​ന്റെ ദാസന്മാരെ​ല്ലാം—രാജസ​ദ​സ്സി​ലെ മൂപ്പന്മാരും* ഈജി​പ്‌ത്‌ ദേശത്തി​ലെ എല്ലാ മൂപ്പന്മാരും+—യോ​സേ​ഫി​നെ അനുഗ​മി​ച്ചു.  കൂടാതെ, യോ​സേ​ഫി​ന്റെ വീട്ടി​ലുള്ള എല്ലാവ​രും യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാ​രും യോ​സേ​ഫി​ന്റെ അപ്പന്റെ വീട്ടി​ലു​ള്ള​വ​രും കൂടെ പോയി.+ കുഞ്ഞു​ങ്ങളെ​യും ആടുമാ​ടു​കളെ​യും മാത്രമേ അവർ ഗോശെൻ ദേശത്തു​നിന്ന്‌ കൊണ്ടുപോ​കാ​തി​രു​ന്നു​ള്ളൂ.  രഥങ്ങളും+ കുതി​ര​ക്കാ​രും യോ​സേ​ഫി​നെ അനുഗ​മി​ച്ചു. അങ്ങനെ, വലി​യൊ​രു കൂട്ടം യോ​സേ​ഫിനോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 10  യോർദാൻ പ്രദേ​ശ​ത്തുള്ള ആതാദി​ലെ മെതി​ക്ക​ള​ത്തിൽ എത്തിയ​പ്പോൾ ദുഃഖാർത്ത​രായ അവർ അവിടെ വലി​യൊ​രു വിലാപം നടത്തി. യോ​സേഫ്‌ അപ്പനെ ഓർത്ത്‌ ഏഴു ദിവസം വിലപി​ച്ചു. 11  ആതാദിലെ മെതി​ക്ക​ള​ത്തിൽവെ​ച്ചുള്ള അവരുടെ ആ വിലാപം കണ്ടപ്പോൾ തദ്ദേശ​വാ​സി​ക​ളായ കനാന്യർ അത്ഭുതത്തോ​ടെ, “ഇത്‌ ഈജി​പ്‌തു​കാർക്കുവേ​ണ്ടി​യുള്ള വലിയ വിലാ​പ​മാണ്‌!” എന്നു പറഞ്ഞു. അതു​കൊണ്ട്‌ യോർദാൻ പ്രദേ​ശ​ത്തുള്ള ആ സ്ഥലത്തിന്‌ ആബേൽ-മിസ്രയീം* എന്നു പേര്‌ വന്നു. 12  അങ്ങനെ, ഇസ്രാ​യേൽ നിർദേ​ശി​ച്ചി​രു​ന്ന​തുപോലെ​തന്നെ അദ്ദേഹ​ത്തി​ന്റെ ആൺമക്കൾ ചെയ്‌തു.+ 13  അവർ ഇസ്രായേ​ലി​നെ കനാൻ ദേശ​ത്തേക്കു കൊണ്ടുപോ​യി, ഹിത്യ​നായ എഫ്രോ​നിൽനിന്ന്‌ ശ്‌മശാ​ന​ത്തി​നാ​യി അബ്രാ​ഹാം മമ്രേ​ക്ക​രി​കെ വാങ്ങിയ മക്‌പേല നിലത്തെ ഗുഹയിൽ അടക്കം ചെയ്‌തു.+ 14  അപ്പനെ അടക്കി​യശേഷം യോ​സേഫ്‌ സഹോ​ദ​ര​ന്മാരോ​ടും ശവസം​സ്‌കാ​ര​ത്തി​നു വന്ന മറ്റെല്ലാ​വരോ​ടും ഒപ്പം ഈജി​പ്‌തിലേക്കു മടങ്ങി. 15  അപ്പന്റെ മരണ​ശേഷം യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ പറഞ്ഞു: “യോ​സേഫ്‌ ഇപ്പോ​ഴും നമ്മളോ​ടു വിദ്വേ​ഷം വെച്ചുകൊ​ണ്ടി​രി​ക്കു​ന്നു​ണ്ടാ​കും. നമ്മൾ അവനോ​ടു ചെയ്‌ത ദ്രോഹങ്ങൾക്കെല്ലാം+ അവൻ പകരം വീട്ടും.” 16  അതുകൊണ്ട്‌ അവർ യോ​സേ​ഫി​നെ ഇങ്ങനെ അറിയി​ച്ചു: “മരിക്കു​ന്ന​തി​നു മുമ്പ്‌ അപ്പൻ ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: 17  ‘നിങ്ങൾ യോ​സേ​ഫിനോട്‌ ഇങ്ങനെ പറയണം: “നിന്റെ സഹോ​ദ​ര​ന്മാർ നിന്നോ​ടു പാപവും ലംഘന​വും ചെയ്‌ത്‌ നിന്നെ ഒരുപാ​ടു ദ്രോ​ഹി​ച്ചു. പക്ഷേ നീ ദയവുചെ​യ്‌ത്‌ അതെല്ലാം പൊറു​ക്കണം; ഞാൻ നിന്നോ​ടു യാചി​ക്കു​ക​യാണ്‌.”’ അതിനാൽ അപ്പൻ ആരാധി​ച്ചി​രുന്ന ദൈവ​ത്തി​ന്റെ ദാസന്മാ​രായ ഞങ്ങളുടെ ലംഘനം ദയവുചെ​യ്‌ത്‌ ക്ഷമിക്കണം.” ഇതു കേട്ട യോ​സേഫ്‌ കരഞ്ഞുപോ​യി. 18  പിന്നെ യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാ​രും യോ​സേ​ഫി​ന്റെ മുമ്പാകെ വന്ന്‌ നിലത്ത്‌ വീണ്‌ നമസ്‌ക​രി​ച്ചു.+ അവർ പറഞ്ഞു: “ഞങ്ങളെ അടിമ​ക​ളാ​യി കണക്കാ​ക്കി​യാൽ മതി.” 19  യോസേഫ്‌ അവരോ​ടു പറഞ്ഞു: “എന്തിനാ​ണു നിങ്ങൾ ഭയപ്പെ​ടു​ന്നത്‌, ഞാൻ എന്താ ദൈവ​ത്തി​ന്റെ സ്ഥാനത്താ​ണോ? 20  നിങ്ങൾ എന്നെ ദ്രോ​ഹി​ക്കാൻ ശ്രമിച്ചെങ്കിലും+ അതു ഗുണമാ​യി​ത്തീ​രാ​നും അനേക​രു​ടെ ജീവര​ക്ഷ​യ്‌ക്കു കാരണ​മാ​കാ​നും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്‌തുകൊ​ണ്ടി​രി​ക്കു​ന്നത്‌.+ 21  അതുകൊണ്ട്‌ നിങ്ങൾ പേടി​ക്കേണ്ടാ. ഞാൻ നിങ്ങൾക്കും നിങ്ങളു​ടെ കുഞ്ഞു​ങ്ങൾക്കും തുടർന്നും ആഹാരം തരും.”+ അങ്ങനെ യോ​സേഫ്‌ അവരെ ആശ്വസി​പ്പി​ക്കു​ക​യും ധൈര്യം പകരും​വി​ധം അവരോ​ടു സംസാ​രി​ക്കു​ക​യും ചെയ്‌തു. 22  യോസേഫും പിതൃ​ഭ​വ​ന​വും ഈജി​പ്‌തിൽത്തന്നെ താമസി​ച്ചു. യോ​സേഫ്‌ 110 വർഷം ജീവി​ച്ചി​രു​ന്നു. 23  യോസേഫ്‌ എഫ്രയീ​മി​ന്റെ ആൺമക്കളുടെ+ മൂന്നാം തലമു​റയെ​യും മനശ്ശെ​യു​ടെ മകനായ മാഖീ​രി​ന്റെ മക്കളെയും+ കണ്ടു. അവർ യോ​സേ​ഫി​ന്റെ മടിയിൽ വളർന്നു.* 24  കുറെ നാളു​കൾക്കു ശേഷം യോ​സേഫ്‌ സഹോ​ദ​ര​ന്മാരോ​ടു പറഞ്ഞു: “ഞാൻ മരിക്കാ​റാ​യി. എന്നാൽ ദൈവം നിങ്ങളി​ലേക്കു ശ്രദ്ധ തിരിച്ച്‌+ അബ്രാ​ഹാ​മിനോ​ടും യിസ്‌ഹാ​ക്കിനോ​ടും യാക്കോ​ബിനോ​ടും സത്യം ചെയ്‌ത ദേശ​ത്തേക്കു നിങ്ങളെ കൊണ്ടുപോ​കും.”+ 25  തുടർന്ന്‌ ഇങ്ങനെ പറഞ്ഞ്‌ യോ​സേഫ്‌ ഇസ്രായേൽമ​ക്കളെക്കൊണ്ട്‌ സത്യം ചെയ്യിച്ചു: “ദൈവം ഉറപ്പാ​യും നിങ്ങളി​ലേക്കു ശ്രദ്ധ തിരി​ക്കും. അപ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഇവി​ടെ​നിന്ന്‌ കൊണ്ടുപോ​കണം.”+ 26  അങ്ങനെ 110-ാം വയസ്സിൽ യോ​സേഫ്‌ മരിച്ചു. അവർ യോ​സേ​ഫി​ന്റെ ശവശരീ​രം സുഗന്ധവർഗം+ ഇട്ട്‌ ഈജി​പ്‌തിൽ ഒരു ശവപ്പെ​ട്ടി​യിൽ സൂക്ഷിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “വീട്ടി​ലു​ള്ള​വരോട്‌.”
പദാവലി കാണുക.
അർഥം: “ഈജി​പ്‌തു​കാ​രു​ടെ വിലാപം.”
അതായത്‌, അവരെ പുത്ര​ന്മാ​രാ​യി കണക്കാക്കി പ്രത്യേ​ക​മമത കാണിച്ചു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം