ഇയ്യോബ്‌ 26:1-14

26  അപ്പോൾ ഇയ്യോബ്‌ പറഞ്ഞു:   “നിങ്ങൾ എത്ര നന്നായി അശക്തനെ സഹായി​ച്ചി​രി​ക്കു​ന്നു! എത്ര മനോ​ഹ​ര​മാ​യി ബലമി​ല്ലാത്ത കൈകളെ രക്ഷിച്ചി​രി​ക്കു​ന്നു!+   ബുദ്ധിയില്ലാത്തവനു നിങ്ങൾ എത്ര മഹത്തായ ഉപദേ​ശ​മാ​ണു നൽകി​യത്‌!+ വേണ്ടു​വോ​ളം നിങ്ങൾ നിങ്ങളു​ടെ ജ്ഞാനം* വിളമ്പി​യി​രി​ക്കു​ന്നു!   ആരെ ഉപദേ​ശി​ക്കാ​നാ​ണു നിങ്ങൾ ശ്രമി​ക്കു​ന്നത്‌?ഇങ്ങനെ​യൊ​ക്കെ പറയാൻ ആരാണു നിങ്ങ​ളോ​ടു പറഞ്ഞത്‌?*   മരിച്ച്‌ ശക്തിയി​ല്ലാ​താ​യവർ വിറയ്‌ക്കും;അവർ കടലി​നെ​ക്കാ​ളും അതിലു​ള്ള​വ​യെ​ക്കാ​ളും താഴെ​യാ​ണ​ല്ലോ.   ശവക്കുഴി* ദൈവ​ത്തി​നു മുന്നിൽ തുറന്നു​കി​ട​ക്കു​ന്നു;+വിനാ​ശ​ത്തി​ന്റെ സ്ഥലം ദൈവ​മു​മ്പാ​കെ മറയി​ല്ലാ​തെ കിടക്കു​ന്നു.   ദൈവം വടക്കേ ആകാശത്തെ* ശൂന്യ​ത​യിൽ വിരി​ക്കു​ന്നു;+ഭൂമിയെ ശൂന്യ​ത​യിൽ തൂക്കി​യി​ടു​ന്നു.   ദൈവം വെള്ളത്തെ മേഘങ്ങ​ളിൽ കെട്ടി​വെ​ക്കു​ന്നു;+മേഘങ്ങൾ അവയുടെ ഭാരത്താൽ പൊട്ടി​പ്പോ​കു​ന്നില്ല.   ആരും കാണാ​തി​രി​ക്കാൻ ദൈവം തന്റെ സിംഹാ​സനം മറയ്‌ക്കു​ന്നു,തന്റെ മേഘം​കൊണ്ട്‌ അതിനെ മൂടുന്നു.+ 10  ദൈവം കടലിൽ ചക്രവാളം* വരയ്‌ക്കു​ന്നു;+വെളി​ച്ച​ത്തി​നും ഇരുളി​നും മധ്യേ അതിർ വെക്കുന്നു. 11  ആകാശത്തിന്റെ തൂണുകൾ കുലു​ങ്ങു​ന്നു;ദൈവ​ത്തി​ന്റെ ശകാരം കേട്ട്‌ അവ പേടി​ച്ചു​വി​റ​യ്‌ക്കു​ന്നു. 12  തന്റെ ശക്തിയാൽ ദൈവം കടലിനെ ഇളക്കി​മ​റി​ക്കു​ന്നു;+വിവേ​ക​ത്താൽ കടലിലെ ഭീമാകാരജന്തുവിനെ* കഷണം​ക​ഷ​ണ​മാ​ക്കു​ന്നു.+ 13  തന്റെ ശ്വാസത്താൽ* ദൈവം ആകാശത്തെ തെളി​മ​യു​ള്ള​താ​ക്കു​ന്നു;പിടി തരാത്ത* സർപ്പത്തെ ദൈവ​ത്തി​ന്റെ കൈ കുത്തി​ത്തു​ള​യ്‌ക്കു​ന്നു. 14  ഇതെല്ലാം ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളു​ടെ ഒരു അറ്റം മാത്രം!+ദൈവ​ത്തെ​ക്കു​റിച്ച്‌ ഒരു നേർത്ത സ്വരമേ നമ്മൾ കേട്ടി​ട്ടൂ​ള്ളൂ! പിന്നെ, ദൈവ​ത്തി​ന്റെ ഇടിമു​ഴ​ക്ക​ത്തെ​ക്കു​റിച്ച്‌ ഗ്രഹി​ക്കാൻ ആർക്കെ​ങ്കി​ലും കഴിയു​മോ?”+

അടിക്കുറിപ്പുകള്‍

അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​നം; സാമാ​ന്യ​ബു​ദ്ധി.”
അക്ഷ. “ആരുടെ ശ്വാസ​മാ​ണ്‌ (ആത്മാവാ​ണ്‌) നിങ്ങളിൽനി​ന്ന്‌ പുറത്ത്‌ വന്നത്‌?”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വടക്കിനെ.”
അക്ഷ. “വൃത്തം.”
അക്ഷ. “രാഹാ​ബി​നെ.”
അഥവാ “കാറ്റി​നാൽ.”
അഥവാ “പാഞ്ഞു​പോ​കുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം