ഇയ്യോബ്‌ 27:1-23

27  ഇയ്യോബ്‌ സംഭാഷണം* തുടർന്നു:   “എനിക്കു നീതി നിഷേ​ധിച്ച ദൈവ​മാ​ണെ,+എന്റെ ജീവിതം കയ്‌പേ​റി​യ​താ​ക്കിയ സർവശ​ക്ത​നാ​ണെ,+   എനിക്കു ശ്വാസ​മു​ള്ളി​ട​ത്തോ​ളം,ദൈവ​ത്തിൽനി​ന്നുള്ള ആത്മാവ്‌ എന്റെ മൂക്കി​ലു​ള്ളി​ട​ത്തോ​ളം,+   എന്റെ വായ്‌ അനീതി സംസാ​രി​ക്കില്ല;എന്റെ നാവ്‌ വഞ്ചന മന്ത്രി​ക്കില്ല!   നിങ്ങളെ നീതി​മാ​ന്മാ​രെന്നു വിളി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല! മരണം​വ​രെ ദൈവ​ത്തോ​ടുള്ള വിശ്വസ്‌തത* ഞാൻ ഉപേക്ഷി​ക്കില്ല!+   ഞാൻ ഒരിക്ക​ലും എന്റെ നീതി വിട്ടു​ക​ള​യില്ല;+ഞാൻ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം എന്റെ ഹൃദയം എന്നെ കുറ്റ​പ്പെ​ടു​ത്തില്ല.*   എന്റെ ശത്രു ദുഷ്ട​നെ​പ്പോ​ലെ​യുംഎന്നെ ഉപദ്ര​വി​ക്കു​ന്നവർ അനീതി കാട്ടു​ന്ന​വ​രെ​പ്പോ​ലെ​യും ആകട്ടെ.   ദൈവം ദുഷ്ടനെ* ഇല്ലാതാ​ക്കി​യാൽ പിന്നെ അവന്‌ എന്തു പ്രത്യാശ?+ദൈവം അവന്റെ ജീവ​നെ​ടു​ത്താൽ പിന്നെ പ്രത്യാ​ശ​യ്‌ക്കു വകയു​ണ്ടോ?   അവനു കഷ്ടതകൾ വരു​മ്പോൾദൈവം അവന്റെ നിലവി​ളി കേൾക്കു​മോ?+ 10  അവൻ സർവശ​ക്ത​നിൽ സന്തോ​ഷി​ക്കു​മോ? അവൻ എപ്പോ​ഴും ദൈവ​ത്തോ​ടു പ്രാർഥി​ക്കു​മോ? 11  ദൈവത്തിന്റെ ശക്തിയെക്കുറിച്ച്‌* ഞാൻ നിങ്ങളെ പഠിപ്പി​ക്കാം;സർവശ​ക്ത​നെ​ക്കു​റിച്ച്‌ ഞാൻ ഒന്നും നിങ്ങളിൽനി​ന്ന്‌ ഒളിക്കില്ല. 12  നിങ്ങളെല്ലാം ദിവ്യ​ദർശ​നങ്ങൾ കണ്ടെങ്കിൽ,പിന്നെ എന്താണ്‌ ഇങ്ങനെ വിഡ്‌ഢി​ത്തം വിളമ്പു​ന്നത്‌? 13  ദൈവം ദുഷ്ടനു കൊടു​ക്കുന്ന ഓഹരിയും+സർവശക്തൻ മർദക​ഭ​ര​ണാ​ധി​കാ​രി​കൾക്കു നൽകുന്ന അവകാ​ശ​വും ഇതാണ്‌. 14  അവന്‌ ഒരുപാ​ട്‌ ആൺമക്കൾ ഉണ്ടായാ​ലും അവർ വെട്ടേറ്റ്‌ വീഴും;+അവന്റെ വംശജർക്ക്‌ ആവശ്യ​ത്തിന്‌ ആഹാരം കിട്ടില്ല. 15  അവന്റെ മരണ​ശേഷം കുടും​ബ​ത്തി​ലു​ള്ള​വരെ ഒരു മാരക​രോ​ഗം കുഴി​ച്ചു​മൂ​ടും,അവരുടെ വിധവ​മാർ അവർക്കു​വേണ്ടി കരയില്ല. 16  അവൻ പൊടി​പോ​ലെ വെള്ളി കുന്നു​കൂ​ട്ടി​യാ​ലുംകളിമ​ണ്ണു​പോ​ലെ വിശേ​ഷ​വ​സ്‌ത്രങ്ങൾ വാരി​ക്കൂ​ട്ടി​യാ​ലും, 17  അവൻ അതു കൂട്ടി​വെ​ക്കാ​മെന്നേ ഉള്ളൂ;നീതി​മാൻ അതു ധരിക്കും,+നിഷ്‌ക​ള​ങ്കർ അവന്റെ വെള്ളി പങ്കി​ട്ടെ​ടു​ക്കും. 18  അവൻ ഉണ്ടാക്കുന്ന വീടു നിശാ​ശ​ല​ഭ​ത്തി​ന്റെ കൂടുപോലെ* ലോല​മാണ്‌;അത്‌ ഒരു കാവൽമാടം+ മാത്ര​മാണ്‌. 19  അവൻ സമ്പന്നനാ​യി ഉറങ്ങാൻ കിടക്കും, എന്നാൽ അവൻ ഒന്നും കൊയ്‌തെ​ടു​ക്കില്ല;അവൻ കണ്ണു തുറക്കു​മ്പോ​ഴേ​ക്കും എല്ലാം പൊയ്‌പോ​യി​രി​ക്കും. 20  ഒരു പ്രളയം​പോ​ലെ ഭയം അവനെ പിടി​കൂ​ടും;ഒരു കൊടു​ങ്കാ​റ്റു രാത്രി​യിൽ അവനെ തട്ടി​യെ​ടു​ത്തു​കൊ​ണ്ടു​പോ​കും.+ 21  ഒരു കിഴക്കൻ കാറ്റ്‌ അവനെ പറപ്പി​ച്ചു​കൊ​ണ്ടു​പോ​കും, അവൻ പൊയ്‌പോ​കും;അത്‌ അവനെ അവന്റെ സ്ഥലത്തു​നിന്ന്‌ തൂത്തെ​റി​യും.+ 22  അതിന്റെ ശക്തിയിൽനി​ന്ന്‌ ഓടി​യ​ക​ലാൻ അവൻ കിണഞ്ഞ്‌ ശ്രമിക്കുമ്പോൾ+ഒരു കരുണ​യു​മി​ല്ലാ​തെ അത്‌ അവന്റെ മേൽ വീശി​യ​ടി​ക്കും.+ 23  അത്‌ അതിന്റെ* സ്ഥലത്തു​നിന്ന്‌ അവനെ നോക്കി കൈ കൊട്ടും;അവനു നേരെ ചൂളമ​ടി​ക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “പഴഞ്ചൊ​ല്ല്‌.”
അഥവാ “നിഷ്‌ക​ളങ്കത; ധർമനി​ഷ്‌ഠ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “പരിഹ​സി​ക്കില്ല.”
അഥവാ “വിശ്വാ​സ​ത്യാ​ഗി​യെ.”
മറ്റൊരു സാധ്യത “സഹായ​ത്താൽ.”
അഥവാ “കൊക്കൂൺപോ​ലെ.”
മറ്റൊരു സാധ്യത “അവർ അവരുടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം