സങ്കീർത്ത​നം 143:1-12

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 143  യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;+സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധി​ക്കേ​ണമേ. അങ്ങയുടെ വിശ്വ​സ്‌ത​ത​യ്‌ക്കും നീതി​ക്കും ചേർച്ച​യിൽ എനിക്ക്‌ ഉത്തര​മേ​കേ​ണമേ.   അങ്ങയുടെ ഈ ദാസനെ ന്യായ​വി​സ്‌താ​ര​ത്തി​നു വിധേ​യ​നാ​ക്ക​രു​തേ;ജീവിച്ചിരിക്കുന്ന ആർക്കും അങ്ങയുടെ മുന്നിൽ നീതി​മാ​നാ​യി​രി​ക്കാ​നാ​കി​ല്ല​ല്ലോ.+   ശത്രു എന്നെ പിന്തു​ട​രു​ന്നു;അവൻ എന്റെ ജീവൻ നിലത്തി​ട്ട്‌ ചവിട്ടി​യ​രച്ചു; പണ്ടേ മരിച്ച​വ​രെ​പ്പോ​ലെ ഞാൻ ഇരുളിൽ കഴിയാൻ അവൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.   എന്റെ മനസ്സു* തളരുന്നു;+എന്റെ ഹൃദയം മരവി​ച്ചു​പോ​യി​രി​ക്കു​ന്നു.+   ഞാൻ പഴയ കാലം ഓർക്കു​ന്നു;അങ്ങയുടെ ചെയ്‌തി​ക​ളെ​ല്ലാം ഞാൻ ധ്യാനി​ക്കു​ന്നു;+അങ്ങയുടെ കൈക​ളു​ടെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ താത്‌പ​ര്യ​ത്തോ​ടെ ചിന്തി​ക്കു​ന്നു.*   ഞാൻ അങ്ങയുടെ മുന്നിൽ കൈകൾ വിരി​ച്ചു​പി​ടി​ക്കു​ന്നു;വരണ്ടുണങ്ങിയ നിലം​പോ​ലെ ഞാൻ അങ്ങയ്‌ക്കാ​യി ദാഹി​ക്കു​ന്നു.+ (സേലാ)   യഹോവേ, വേഗം ഉത്തരം തരേണമേ;+എനിക്കു ബലമി​ല്ലാ​താ​യി​രി​ക്കു​ന്നു.*+ തിരുമുഖം എന്നിൽനി​ന്ന്‌ മറയ്‌ക്ക​രു​തേ;+മറച്ചാൽ, ഞാൻ കുഴിയിലേക്ക്‌* ഇറങ്ങു​ന്ന​വ​രെ​പ്പോ​ലെ​യാ​കും.+   രാവിലെ ഞാൻ അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്ന​ല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണി​ച്ചു​ത​രേ​ണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരി​യു​ന്നത്‌.   യഹോവേ, ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ. ഞാൻ അങ്ങയുടെ സംരക്ഷണം തേടുന്നു.+ 10  അങ്ങയുടെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പി​ക്കേ​ണമേ;+അങ്ങ്‌ എന്റെ ദൈവ​മ​ല്ലോ. അങ്ങയുടെ നല്ല ആത്മാവ്‌നിരപ്പായ സ്ഥലത്തുകൂടെ* എന്നെ നയിക്കട്ടെ. 11  യഹോവേ, അങ്ങയുടെ പേരിനെ കരുതി എന്നെ ജീവ​നോ​ടെ കാക്കേ​ണമേ. അങ്ങയുടെ നീതി നിമിത്തം എന്നെ കഷ്ടതയിൽനി​ന്ന്‌ വിടു​വി​ക്കേ​ണമേ.+ 12  അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം നിമിത്തം എന്റെ ശത്രു​ക്കളെ ഇല്ലാതാ​ക്കേ​ണമേ;*+എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രെ​യെ​ല്ലാം നിഗ്ര​ഹി​ക്കേ​ണമേ;+ഞാൻ അങ്ങയുടെ ദാസന​ല്ലോ.+

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവ്‌.”
അഥവാ “പഠിക്കു​ന്നു.”
അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”
അക്ഷ. “എന്റെ ആത്മാവ്‌ തീർന്നി​രി​ക്കു​ന്നു.”
അഥവാ “നേരിന്റെ നാട്ടി​ലൂ​ടെ.”
അക്ഷ. “നിശ്ശബ്ദ​രാ​ക്കേ​ണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം