സങ്കീർത്തനം 142:1-7

ദാവീദ്‌ ഗുഹയി​ലാ​യി​രു​ന്ന​പ്പോൾ രചിച്ച മാസ്‌കിൽ.* ഒരു പ്രാർഥന.+ 142  ഞാൻ ശബ്ദം ഉയർത്തി സഹായ​ത്തി​നാ​യി യഹോ​വയെ വിളി​ക്കു​ന്നു;+ഞാൻ ശബ്ദം ഉയർത്തി പ്രീതി​ക്കാ​യി യഹോ​വ​യോ​ടു യാചി​ക്കു​ന്നു.   ദൈവസന്നിധിയിൽ ഞാൻ എന്റെ ആകുല​തകൾ പകരുന്നു;തിരുമുമ്പിൽ എന്റെ ബുദ്ധി​മു​ട്ടു വിവരി​ക്കു​ന്നു;+   അതെ, മനസ്സു തളരുമ്പോൾ* ഞാൻ അങ്ങനെ ചെയ്യുന്നു. അപ്പോൾ, അങ്ങ്‌ എന്റെ പാത കാക്കുന്നു.+ ഞാൻ നടക്കുന്ന വഴിയിൽഅവർ എനിക്കാ​യി ഒരു കെണി ഒളിച്ചു​വെ​ക്കു​ന്നു.   എന്റെ വലതു​വ​ശ​ത്തേക്കു നോ​ക്കേ​ണമേ;ആരും എന്നെ ഗൗനി​ക്കു​ന്നില്ല.*+ എനിക്ക്‌ ഓടി​ര​ക്ഷ​പ്പെ​ടാൻ ഒരിട​വു​മില്ല.+ആർക്കും എന്നെക്കു​റിച്ച്‌ ഒരു ചിന്തയു​മില്ല.   യഹോവേ, സഹായ​ത്തി​നാ​യി ഞാൻ അങ്ങയെ വിളി​ക്കു​ന്നു. “അങ്ങാണ്‌ എന്റെ അഭയം;+ജീവനുള്ളവരുടെ ദേശത്ത്‌ എനിക്ക്‌ ആകെയുള്ളത്‌* അങ്ങ്‌ മാത്രം” എന്നു ഞാൻ പറഞ്ഞു.   സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധി​ക്കേ​ണമേ;എന്റെ അവസ്ഥ അങ്ങേയറ്റം പരിതാ​പ​ക​ര​മ​ല്ലോ. പീഡക​രിൽനിന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ;+അവർ എന്നെക്കാൾ ശക്തരല്ലോ.   കുണ്ടറയിൽനിന്ന്‌ എന്നെ മോചി​പ്പി​ക്കേ​ണമേ;ഞാൻ തിരു​നാ​മം സ്‌തു​തി​ക്കട്ടെ. അങ്ങ്‌ എന്നോടു ദയയോ​ടെ ഇടപെ​ടു​ന്ന​തു​കൊണ്ട്‌നീതിമാന്മാർ എന്റെ ചുറ്റും കൂടട്ടെ.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ശക്തി ക്ഷയിക്കു​മ്പോൾ.”
അക്ഷ. “എന്നെ അംഗീ​ക​രി​ക്കു​ന്നില്ല.”
അക്ഷ. “എന്റെ ഓഹരി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം