ലേവ്യ 13:1-59

13  യഹോവ മോശയോ​ടും അഹരോനോ​ടും ഇങ്ങനെ​യും പറഞ്ഞു:  “ഒരാളു​ടെ തൊലി​പ്പു​റത്ത്‌ തടിപ്പോ ചിരങ്ങോ പുള്ളി​യോ ഉണ്ടായി​ട്ട്‌ അത്‌ അവന്റെ ചർമത്തിൽ കുഷ്‌ഠരോഗമായിത്തീരാൻ*+ സാധ്യ​ത​യുണ്ടെന്നു കണ്ടാൽ അവനെ പുരോ​ഹി​ത​നായ അഹരോന്റെ​യോ അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാ​രിൽ ഒരാളുടെ​യോ അടുത്ത്‌ കൊണ്ടു​വ​രണം.+  പുരോഹിതൻ തൊലി​പ്പു​റത്തെ രോഗ​ബാധ പരി​ശോ​ധി​ക്കും. ആ ഭാഗത്തെ രോമം വെള്ള നിറമാ​കു​ക​യും രോഗം തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ച​തുപോ​ലെ കാണ​പ്പെ​ടു​ക​യും ചെയ്‌താൽ അതു കുഷ്‌ഠരോ​ഗ​മാണ്‌. പുരോ​ഹി​തൻ അതു പരി​ശോ​ധിച്ച്‌ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും.  എന്നാൽ തൊലി​പ്പു​റത്തെ പുള്ളി വെളു​ത്തി​രി​ക്കുന്നെ​ങ്കി​ലും അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ച​താ​യോ രോമം വെള്ള നിറമാ​യ​താ​യോ കാണു​ന്നില്ലെ​ങ്കിൽ രോഗ​ബാ​ധി​ത​നായ വ്യക്തിയെ പുരോ​ഹി​തൻ ഏഴു ദിവസം മാറ്റി​പ്പാർപ്പി​ക്കും.+  ഏഴാം ദിവസം പുരോ​ഹി​തൻ അവനെ പരി​ശോ​ധി​ക്കും. അപ്പോൾ അതു തൊലി​പ്പു​റത്ത്‌ പടരാതെ അങ്ങനെ​തന്നെ നിൽക്കു​ന്നെന്നു കണ്ടാൽ പുരോ​ഹി​തൻ വീണ്ടും ഏഴു ദിവസം​കൂ​ടെ അവനെ മാറ്റി​പ്പാർപ്പി​ക്കും.  “ഏഴാം ദിവസം പുരോ​ഹി​തൻ വീണ്ടും അവനെ പരി​ശോ​ധി​ക്കണം. രോഗ​ബാധ മങ്ങി​യെ​ന്നും തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടില്ലെ​ന്നും കണ്ടാൽ പുരോ​ഹി​തൻ അവനെ ശുദ്ധനാ​യി പ്രഖ്യാ​പി​ക്കും.+ അതു വെറുമൊ​രു ചിരങ്ങാ​യി​രു​ന്നു. അവൻ വസ്‌ത്രം അലക്കി ശുദ്ധനാ​കും.  എന്നാൽ ശുദ്ധനാ​ണെന്നു സ്ഥിരീ​ക​രി​ക്കാൻ പുരോ​ഹി​തന്റെ അടുത്ത്‌ ചെന്ന​ശേഷം ചിരങ്ങു* തൊലി​പ്പു​റത്ത്‌ പടർന്നെ​ങ്കിൽ അവൻ പുരോ​ഹി​തന്റെ അടുത്ത്‌ രണ്ടാമ​തും ചെല്ലണം.  പുരോഹിതൻ അതു പരി​ശോ​ധി​ക്കും. ചിരങ്ങു തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടുണ്ടെ​ങ്കിൽ പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കണം. അതു കുഷ്‌ഠം​തന്നെ.+  “ഒരാൾക്കു കുഷ്‌ഠരോ​ഗം പിടിപെ​ടുന്നെ​ങ്കിൽ അവനെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രണം. 10  പുരോഹിതൻ അവനെ പരി​ശോ​ധി​ക്കും.+ തൊലി​പ്പു​റത്ത്‌ ഒരു വെളുത്ത തടിപ്പ്‌ ഉണ്ടായി​ട്ട്‌ അവിടത്തെ രോമം വെള്ള നിറമാ​കു​ക​യും അവിടെ വ്രണം വന്ന്‌ പൊട്ടു​ക​യും ചെയ്‌തിട്ടുണ്ടെങ്കിൽ+ 11  അതു തൊലി​പ്പു​റത്ത്‌ ഉണ്ടാകുന്ന വിട്ടു​മാ​റാത്ത കുഷ്‌ഠ​മാണ്‌. പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും. നിരീ​ക്ഷ​ണാർഥം അവനെ മാറ്റി​പ്പാർപ്പിക്കേ​ണ്ട​തില്ല.+ അവൻ അശുദ്ധ​നാണ്‌. 12  എന്നാൽ, അടിമു​ടി കുഷ്‌ഠം ഉണ്ടായി അതു തൊലി​പ്പു​റത്ത്‌ പുരോ​ഹി​തനു കാണാ​നാ​കു​ന്നി​ടത്തെ​ല്ലാം വ്യാപി​ച്ചി​ട്ടുണ്ടെ​ങ്കിൽ 13  പുരോഹിതൻ അവനെ പരി​ശോ​ധിച്ച്‌ കുഷ്‌ഠം അവന്റെ ചർമത്തിൽ മുഴുവൻ പടർന്നി​ട്ടുണ്ടെന്ന്‌ ഉറപ്പു വരുത്തണം. അത്‌ ഉറപ്പാ​യാൽ പുരോ​ഹി​തൻ ആ രോഗി​യെ ശുദ്ധനായി* പ്രഖ്യാ​പി​ക്കും. കാരണം ശരീരം മുഴുവൻ വെള്ള നിറമാ​യി​രി​ക്കു​ന്നു; അവൻ ശുദ്ധനാ​ണ്‌. 14  എന്നാൽ എപ്പോഴെ​ങ്കി​ലും ഒരു വ്രണം വന്ന്‌ പൊട്ടി​യാൽ അവൻ അശുദ്ധ​നാ​കും. 15  വ്രണം വന്ന്‌ പൊട്ടി​യെന്നു കണ്ടാൽ പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും.+ പൊട്ടിയ വ്രണം അശുദ്ധ​മാണ്‌. അതു കുഷ്‌ഠം​തന്നെ.+ 16  അഥവാ, പൊട്ടിയ വ്രണം വീണ്ടും വെള്ള നിറമാ​കുന്നെ​ങ്കിൽ, അവൻ പുരോ​ഹി​തന്റെ അടുത്ത്‌ ചെല്ലണം. 17  പുരോഹിതൻ അവനെ പരി​ശോ​ധി​ക്കും.+ രോഗ​ബാധ വെള്ള നിറമാ​യി​ട്ടുണ്ടെ​ങ്കിൽ അവനെ ശുദ്ധനാ​യി പ്രഖ്യാ​പി​ക്കും; അവൻ ശുദ്ധനാ​ണ്‌. 18  “ഒരാൾക്കു തൊലി​പ്പു​റത്ത്‌ പരു ഉണ്ടായി​ട്ട്‌ അതു സുഖ​പ്പെട്ടെ​ങ്കി​ലും 19  പരു വന്നിടത്ത്‌ ഒരു വെള്ളത്ത​ടി​പ്പോ ചുവപ്പു കലർന്ന വെള്ള നിറത്തി​ലുള്ള പുള്ളി​യോ ഉണ്ടായി​ട്ടുണ്ടെ​ങ്കിൽ അവൻ പുരോ​ഹി​തന്റെ അടുത്ത്‌ ചെല്ലണം. 20  പുരോഹിതൻ അതു പരി​ശോ​ധി​ക്കും.+ അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ച​താ​യി കാണ​പ്പെ​ടു​ക​യും അതിലെ രോമം വെള്ള നിറമാ​കു​ക​യും ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും. പരുവിൽ ഉണ്ടായി​രി​ക്കു​ന്നതു കുഷ്‌ഠ​മാണ്‌. 21  എന്നാൽ, പുരോ​ഹി​തൻ അതു പരി​ശോ​ധി​ക്കുമ്പോൾ അതു മങ്ങിയി​ട്ടുണ്ടെ​ന്നും അതിൽ വെള്ള നിറത്തി​ലുള്ള രോമ​മില്ലെ​ന്നും അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ചി​ട്ടില്ലെ​ന്നും കാണുന്നെ​ങ്കിൽ പുരോ​ഹി​തൻ ഏഴു ദിവസ​ത്തേക്ക്‌ അവനെ മാറ്റി​പ്പാർപ്പി​ക്കും.+ 22  എന്നാൽ അതു തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടുണ്ടെ​ങ്കിൽ പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും. അത്‌ ഒരു രോഗ​മാണ്‌. 23  എന്നാൽ പുള്ളി പടരാതെ അങ്ങനെ​തന്നെ നിൽക്കുന്നെ​ങ്കിൽ അതു പരു നിമി​ത്ത​മുള്ള വീക്കം മാത്ര​മാണ്‌. പുരോ​ഹി​തൻ അവനെ ശുദ്ധനാ​യി പ്രഖ്യാ​പി​ക്കും.+ 24  “ഇനി, ഒരാൾക്കു തീപ്പൊ​ള്ളലേ​റ്റിട്ട്‌ ആ ഭാഗത്തെ പച്ചമാം​സം വെള്ളപ്പു​ള്ളി​യോ ചുവപ്പു കലർന്ന വെള്ള നിറത്തി​ലുള്ള പുള്ളി​യോ ആകു​ന്നെ​ങ്കിൽ 25  പുരോഹിതൻ അതു പരി​ശോ​ധി​ക്കും. അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ച​തുപോ​ലെ കാണ​പ്പെ​ടു​ക​യും പുള്ളി​യി​ലെ രോമം വെള്ള നിറമാ​കു​ക​യും ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ അതു പൊള്ള​ലിൽനിന്ന്‌ ഉണ്ടായ കുഷ്‌ഠരോ​ഗ​മാണ്‌. പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും. അതു കുഷ്‌ഠരോ​ഗ​മാണ്‌. 26  എന്നാൽ പുരോ​ഹി​തൻ അതു പരി​ശോ​ധി​ക്കുമ്പോൾ അതു മങ്ങിയി​ട്ടുണ്ടെ​ന്നും പുള്ളി​യിൽ വെള്ള നിറത്തി​ലുള്ള രോമ​മില്ലെ​ന്നും അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ചി​ട്ടില്ലെ​ന്നും കണ്ടാൽ അവനെ ഏഴു ദിവസ​ത്തേക്കു നിരീ​ക്ഷ​ണാർഥം മാറ്റി​പ്പാർപ്പി​ക്കും.+ 27  ഏഴാം ദിവസം പുരോ​ഹി​തൻ അവനെ പരി​ശോ​ധി​ക്കും. അപ്പോൾ അതു തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടുണ്ടെ​ങ്കിൽ പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും. അതു കുഷ്‌ഠരോ​ഗ​മാണ്‌. 28  എന്നാൽ പുള്ളി തൊലി​പ്പു​റത്ത്‌ പടരാതെ അങ്ങനെ​തന്നെ നിൽക്കുന്നെ​ന്നും അതു മങ്ങിയി​ട്ടുണ്ടെ​ന്നും കണ്ടാൽ അത്‌ ഒരു തടിപ്പു മാത്ര​മാണ്‌. പുരോ​ഹി​തൻ അവനെ ശുദ്ധനാ​യി പ്രഖ്യാ​പി​ക്കും. കാരണം അതു വെറുമൊ​രു വീക്കമാ​ണ്‌. 29  “ഒരു പുരു​ഷന്റെ​യോ സ്‌ത്രീ​യുടെ​യോ തലയി​ലോ താടി​യി​ലോ രോഗ​ബാധ ഉണ്ടാകുന്നെ​ങ്കിൽ 30  പുരോഹിതൻ അതു പരി​ശോ​ധി​ക്കും. അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ച​താ​യി കാണ​പ്പെ​ടു​ക​യും അതിലുള്ള രോമം എണ്ണത്തിൽ കുറഞ്ഞ്‌ മഞ്ഞ നിറമാ​കു​ക​യും ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കും. തലയിലെ​യോ താടി​യിലെ​യോ ഈ രോഗബാധ+ കുഷ്‌ഠ​മാണ്‌. 31  എന്നാൽ രോഗ​ബാധ തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ചി​ട്ടില്ലെ​ന്നും അതിൽ കറുത്ത രോമ​മില്ലെ​ന്നും കണ്ടാൽ പുരോ​ഹി​തൻ അവനെ ഏഴു ദിവസം മാറ്റി​പ്പാർപ്പി​ക്കണം.+ 32  പുരോഹിതൻ ഏഴാം ദിവസം രോഗ​ബാധ പരി​ശോ​ധി​ക്കും. അപ്പോൾ, അതു തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടില്ലെ​ന്നും അതിൽ മഞ്ഞരോ​മം വളർന്നി​ട്ടില്ലെ​ന്നും കാണു​ക​യും അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ചി​ട്ടില്ലെന്നു തോന്നു​ക​യും ചെയ്യുന്നെ​ങ്കിൽ 33  രോഗി തന്റെ തലയും താടി​യും വടിക്കണം. പക്ഷേ, രോഗം ബാധിച്ച ഭാഗം അവൻ വടിക്ക​രുത്‌. തുടർന്ന്‌ പുരോ​ഹി​തൻ രോഗി​യെ ഏഴു ദിവസം മാറ്റി​പ്പാർപ്പി​ക്കും. 34  “ഏഴാം ദിവസം പുരോ​ഹി​തൻ രോഗം ബാധിച്ച ഭാഗം വീണ്ടും പരി​ശോ​ധി​ക്കും. അപ്പോൾ, അതു തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടില്ലെന്നു കാണു​ക​യും അതു തൊലി​യു​ടെ അടിയി​ലേക്കു വ്യാപി​ച്ചി​ട്ടില്ലെന്നു തോന്നു​ക​യും ചെയ്യുന്നെ​ങ്കിൽ പുരോ​ഹി​തൻ അവനെ ശുദ്ധനാ​യി പ്രഖ്യാ​പി​ക്കണം. അവൻ വസ്‌ത്രം അലക്കി ശുദ്ധനാ​കണം. 35  എന്നാൽ അവന്റെ ശുദ്ധീ​ക​ര​ണ​ത്തി​നു ശേഷം രോഗ​ബാധ തൊലി​പ്പു​റത്ത്‌ പടരുന്നെ​ങ്കിൽ 36  പുരോഹിതൻ അവനെ വീണ്ടും പരി​ശോ​ധി​ക്കും. രോഗ​ബാധ തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടുണ്ടെ​ങ്കിൽ മഞ്ഞ നിറത്തി​ലുള്ള രോമം അതിലു​ണ്ടോ എന്നു പുരോ​ഹി​തൻ നോ​ക്കേ​ണ്ട​തില്ല. അവൻ അശുദ്ധ​നാണ്‌. 37  എന്നാൽ പരി​ശോ​ധ​ന​യിൽ രോഗ​ബാധ തൊലി​പ്പു​റത്ത്‌ പടർന്നി​ട്ടില്ലെ​ന്നും അതിൽ കറുത്ത രോമം വളർന്നി​ട്ടുണ്ടെ​ന്നും കാണുന്നെ​ങ്കിൽ രോഗം ഭേദമാ​യി​രി​ക്കു​ന്നു. അവൻ ശുദ്ധനാ​ണ്‌. പുരോ​ഹി​തൻ അവനെ ശുദ്ധനാ​യി പ്രഖ്യാ​പി​ക്കും.+ 38  “ഒരു പുരു​ഷന്റെ​യോ സ്‌ത്രീ​യുടെ​യോ തൊലി​പ്പു​റത്ത്‌ പുള്ളികൾ ഉണ്ടായി അവ വെള്ള നിറമാ​കുന്നെ​ങ്കിൽ, 39  പുരോഹിതൻ അവ പരി​ശോ​ധി​ക്കും.+ തൊലി​പ്പു​റത്തെ പുള്ളികൾ മങ്ങിയ വെള്ള നിറത്തി​ലു​ള്ള​താണെ​ങ്കിൽ, തൊലി​പ്പു​റത്ത്‌ ഉണ്ടായി​രി​ക്കു​ന്നതു വെറുമൊ​രു പാടാണ്‌. അവൻ ശുദ്ധനാ​ണ്‌. 40  “ഒരാളു​ടെ മുടി കൊഴി​ഞ്ഞ്‌ തല കഷണ്ടി​യാ​കുന്നെ​ങ്കിൽ അവൻ ശുദ്ധനാ​ണ്‌. 41  തലയുടെ മുൻവ​ശത്തെ മുടി കൊഴി​ഞ്ഞ്‌ അവിടെ കഷണ്ടി​യു​ണ്ടാ​കുന്നെ​ങ്കിൽ അവൻ ശുദ്ധനാ​ണ്‌. 42  എന്നാൽ, അവന്റെ നെറ്റി​യി​ലോ തലയിൽ കഷണ്ടി​യുള്ള ഭാഗത്തോ ചുവപ്പു കലർന്ന വെള്ള നിറത്തി​ലുള്ള വ്രണം ഉണ്ടാകുന്നെ​ങ്കിൽ, അവന്റെ നെറ്റി​യി​ലോ തലയി​ലോ കുഷ്‌ഠം വരുക​യാണ്‌. 43  പുരോഹിതൻ അവനെ പരി​ശോ​ധി​ക്കും. രോഗ​ബാധ നിമിത്തം അവന്റെ നെറ്റി​യി​ലോ ഉച്ചിയി​ലെ കഷണ്ടി​യി​ലോ ചുവപ്പു കലർന്ന വെള്ള നിറത്തിൽ കാണുന്ന തടിപ്പു തൊലി​പ്പു​റത്തെ കുഷ്‌ഠംപോ​ലെ കാണ​പ്പെ​ടുന്നെ​ങ്കിൽ, 44  അവൻ കുഷ്‌ഠരോ​ഗി​യാണ്‌. അവൻ അശുദ്ധ​നാണ്‌. തലയിലെ രോഗം കാരണം പുരോ​ഹി​തൻ അവനെ അശുദ്ധ​നാ​യി പ്രഖ്യാ​പി​ക്കണം. 45  കുഷ്‌ഠരോഗി കീറിയ വസ്‌ത്രം ധരിക്കണം. മുടി കോതിയൊ​തു​ക്കാ​നും പാടില്ല. അവൻ വായ്‌* മറച്ചു​പി​ടിച്ച്‌ ‘അശുദ്ധൻ! അശുദ്ധൻ!’ എന്നു വിളി​ച്ചു​പ​റ​യണം. 46  രോഗം മാറു​ന്ന​തു​വരെ അവൻ അശുദ്ധ​നാ​യി​രി​ക്കും. അവൻ മറ്റുള്ള​വ​രിൽനിന്ന്‌ മാറി​ത്താ​മ​സി​ക്കണം. അവന്റെ താമസം പാളയ​ത്തി​നു പുറത്താ​യി​രി​ക്കണം.+ 47  “കമ്പിളി​വ​സ്‌ത്ര​മോ ലിനൻവ​സ്‌ത്ര​മോ, 48  ലിനന്റെയോ കമ്പിളി​യുടെ​യോ ഇഴകളോ, തോലോ തോലു​കൊ​ണ്ട്‌ ഉണ്ടാക്കിയ എന്തെങ്കി​ലു​മോ കുഷ്‌ഠരോ​ഗ​ത്താൽ മലിന​മാ​യിട്ട്‌ 49  ആ വസ്‌ത്ര​ത്തി​ലോ തോലി​ലോ ഇഴകളി​ലോ തോലുകൊ​ണ്ടുള്ള വസ്‌തു​വി​ലോ മഞ്ഞ കലർന്ന പച്ച നിറത്തി​ലു​ള്ള​തോ ഇളഞ്ചു​വപ്പു നിറത്തി​ലു​ള്ള​തോ ആയ പാട്‌ ഉണ്ടാകുന്നെ​ങ്കിൽ അതു കുഷ്‌ഠരോ​ഗംകൊ​ണ്ടുള്ള മലിന​ത​യാണ്‌. അതു പുരോ​ഹി​തനെ കാണി​ക്കണം. 50  പുരോഹിതൻ രോഗ​ബാധ പരി​ശോ​ധി​ക്കു​ക​യും അതു ബാധിച്ച വസ്‌തു ഏഴു ദിവസം നിരീ​ക്ഷ​ണാർഥം മറ്റൊ​ന്നു​മാ​യി സമ്പർക്ക​ത്തിൽവ​രാ​തെ മാറ്റിവെ​ക്കു​ക​യും വേണം.+ 51  ഏഴാം ദിവസം പുരോ​ഹി​തൻ രോഗ​ബാധ പരി​ശോ​ധി​ക്കുമ്പോൾ അതു തോലി​ലോ (അതിന്റെ ഉപയോ​ഗം എന്തുമാ​കട്ടെ.) വസ്‌ത്ര​ത്തി​ലോ വസ്‌ത്ര​ത്തി​ന്റെ ഇഴകളി​ലോ വ്യാപി​ച്ചി​രി​ക്കു​ന്ന​താ​യി കണ്ടാൽ അതു കഠിന​മായ കുഷ്‌ഠ​മാണ്‌. അത്‌ അശുദ്ധം.+ 52  രോഗബാധ വസ്‌ത്ര​ത്തി​ലോ കമ്പിളി​യുടെ​യോ ലിന​ന്റെ​യോ ഇഴകളി​ലോ തോലുകൊ​ണ്ടുള്ള വസ്‌തു​വി​ലോ ആകട്ടെ അതു കത്തിച്ചു​ക​ള​യണം. കാരണം അതു കഠിന​മായ കുഷ്‌ഠ​മാണ്‌. അതു കത്തിച്ചു​ക​ള​യണം. 53  “എന്നാൽ പുരോ​ഹി​തൻ അതു പരി​ശോ​ധി​ക്കുമ്പോൾ രോഗ​ബാധ വസ്‌ത്ര​ത്തി​ലോ അതിന്റെ ഇഴകളി​ലോ തോലുകൊ​ണ്ടുള്ള വസ്‌തു​വി​ലോ വ്യാപി​ച്ചി​ട്ടില്ലെ​ന്നാ​ണു കാണു​ന്നതെ​ങ്കിൽ, 54  മലിനമായ ആ വസ്‌തു കഴുകാൻ പുരോ​ഹി​തൻ അവരോ​ടു കല്‌പി​ക്കും. എന്നിട്ട്‌ അവൻ അതു മറ്റൊ​ന്നു​മാ​യി സമ്പർക്ക​ത്തിൽ വരാതെ നിരീ​ക്ഷ​ണാർഥം ഏഴു ദിവസം​കൂ​ടെ മാറ്റിവെ​ക്കും. 55  പിന്നെ അതു നന്നായി കഴുകി​യശേഷം പുരോ​ഹി​തൻ വീണ്ടും പരി​ശോ​ധി​ക്കണം. ആ പാടിനു പ്രത്യ​ക്ഷ​ത്തിൽ വ്യത്യാ​സമൊ​ന്നും വന്നിട്ടില്ലെ​ങ്കിൽ, രോഗ​ബാധ വ്യാപി​ച്ചി​ട്ടില്ലെ​ങ്കിൽപ്പോ​ലും, അത്‌ അശുദ്ധ​മാണ്‌. അതു കത്തിച്ചു​ക​ള​യണം. കാരണം, അതിന്റെ അകവശ​ത്തു​നി​ന്നോ പുറത്തു​നി​ന്നോ അതു ദ്രവി​ച്ച​ല്ലോ. 56  “എന്നാൽ നന്നായി കഴുകി​യപ്പോൾ, മലിന​മായ ഭാഗം മങ്ങിയ​താ​യി പുരോ​ഹി​തൻ പരി​ശോ​ധ​ന​യിൽ കാണുന്നെ​ങ്കിൽ അവൻ ആ ഭാഗം വസ്‌ത്ര​ത്തിൽനി​ന്നോ തുണി​യു​ടെ ഇഴകളിൽനി​ന്നോ തോലിൽനി​ന്നോ നീക്കം ചെയ്യും. 57  എങ്കിലും അതു വസ്‌ത്ര​ത്തി​ന്റെ മറ്റൊരു ഭാഗത്തോ തുണി​യു​ടെ ഇഴകളി​ലോ തോലുകൊ​ണ്ടുള്ള ആ വസ്‌തു​വി​ലോ അപ്പോ​ഴും കാണുന്നെ​ങ്കിൽ അതു വ്യാപി​ക്കു​ന്നുണ്ട്‌. മലിന​മായ ഏതൊരു വസ്‌തു​വും തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം.+ 58  എന്നാൽ കഴുകിയ വസ്‌ത്ര​ത്തിൽനി​ന്നോ ഇഴകളിൽനി​ന്നോ തോലുകൊ​ണ്ടുള്ള ആ വസ്‌തു​വിൽനി​ന്നോ മലിനത അപ്രത്യ​ക്ഷ​മാ​കുന്നെ​ങ്കിൽ നീ അതു രണ്ടാമ​തും കഴുകണം. അപ്പോൾ അതു ശുദ്ധമാ​കും. 59  “കമ്പിളി​ത്തു​ണി​യി​ലോ ലിനൻതു​ണി​യി​ലോ തുണി​യു​ടെ ഇഴകളി​ലോ തോലുകൊ​ണ്ടുള്ള ഏതെങ്കി​ലും വസ്‌തു​വി​ലോ ഉണ്ടാകുന്ന കുഷ്‌ഠരോ​ഗത്തെ സംബന്ധി​ച്ചുള്ള നിയമ​മാണ്‌ ഇത്‌. അവ ശുദ്ധമോ അശുദ്ധ​മോ എന്നു പ്രഖ്യാ​പി​ക്കാൻവേ​ണ്ടി​യു​ള്ള​താണ്‌ ഈ നിയമം.”

അടിക്കുറിപ്പുകള്‍

“കുഷ്‌ഠം” എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​നു വിപു​ല​മായ അർഥമാ​ണു​ള്ളത്‌. പകരുന്ന തരത്തി​ലുള്ള പല ചർമ​രോ​ഗ​ങ്ങ​ളും, വസ്‌ത്ര​ങ്ങ​ളി​ലും വീടു​ക​ളി​ലും കാണുന്ന ചില അണുബാ​ധ​ക​ളും ഇതിൽ ഉൾപ്പെ​ടാം.
അഥവാ “അണുബാധ.”
അഥവാ “ആ രോഗം പകരു​ന്ന​തല്ലെന്ന്‌.”
അഥവാ “മീശ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം