ലേവ്യ 12:1-8

12  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: 2  “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഒരു സ്‌ത്രീ ഗർഭി​ണി​യാ​യി ആൺകു​ഞ്ഞി​നെ പ്രസവി​ക്കുന്നെ​ങ്കിൽ, ആർത്തവ​കാ​ലത്തെ​ന്നപോ​ലെ ഏഴു ദിവസ​ത്തേക്ക്‌ അശുദ്ധ​യാ​യി​രി​ക്കും.+ 3  എട്ടാം ദിവസം കുട്ടി​യു​ടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+ 4  തുടർന്ന്‌ 33 ദിവസം​കൂ​ടെ അവൾ രക്തത്തിൽനി​ന്നുള്ള ശുദ്ധീ​ക​രണം ആചരി​ക്കും. തന്റെ ശുദ്ധീ​ക​ര​ണ​ദി​വ​സങ്ങൾ പൂർത്തി​യാ​കു​ന്ന​തു​വരെ അവൾ വിശു​ദ്ധ​വ​സ്‌തു​ക്കളൊ​ന്നും തൊടാ​നോ വിശു​ദ്ധ​മായ സ്ഥലത്ത്‌ പ്രവേ​ശി​ക്കാ​നോ പാടില്ല. 5  “‘എന്നാൽ പെൺകു​ഞ്ഞിനെ​യാ​ണു പ്രസവി​ക്കു​ന്നതെ​ങ്കിൽ അവൾ 14 ദിവസ​ത്തേക്ക്‌ ആർത്തവ​കാ​ലത്തെ​ന്നപോ​ലെ അശുദ്ധ​യാ​യി​രി​ക്കും. തുടർന്ന്‌ 66 ദിവസം​കൂ​ടെ അവൾ രക്തത്തിൽനി​ന്നുള്ള ശുദ്ധീ​ക​രണം ആചരി​ക്കണം. 6  മകനോ മകൾക്കോ വേണ്ടി​യുള്ള അവളുടെ ശുദ്ധീ​ക​ര​ണ​ദി​വ​സങ്ങൾ പൂർത്തി​യാ​കുമ്പോൾ, അവൾ ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ ദഹനയാഗമായും+ ഒരു പ്രാവിൻകു​ഞ്ഞിനെ​യോ ഒരു ചെങ്ങാ​ലിപ്രാ​വിനെ​യോ പാപയാ​ഗ​മാ​യും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രണം. 7  പുരോഹിതൻ അതിനെ യഹോ​വ​യു​ടെ സന്നിധി​യിൽ അർപ്പിച്ച്‌ അവൾക്കു പാപപ​രി​ഹാ​രം വരുത്തും. അങ്ങനെ അവൾ തന്റെ രക്തസ്ര​വ​ത്തിൽനിന്ന്‌ ശുദ്ധയാ​കും. ഇതാണ്‌ ആൺകു​ഞ്ഞിനെ​യോ പെൺകു​ഞ്ഞിനെ​യോ പ്രസവി​ക്കുന്ന സ്‌ത്രീ​യെ സംബന്ധി​ച്ചുള്ള നിയമം. 8  എന്നാൽ ആടിനെ അർപ്പി​ക്കാൻ അവൾക്കു വകയില്ലെ​ങ്കിൽ അവൾ രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ കൊണ്ടു​വ​രണം.+ ഒന്നു ദഹനയാ​ഗ​ത്തി​നും മറ്റേതു പാപയാ​ഗ​ത്തി​നും. പുരോ​ഹി​തൻ അവൾക്കു പാപപ​രി​ഹാ​രം വരുത്തും. അങ്ങനെ അവൾ ശുദ്ധയാ​കും.’”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം