യഹസ്‌കേൽ 37:1-28

37  യഹോ​വ​യു​ടെ കൈ എന്റെ മേലു​ണ്ടാ​യി​രു​ന്നു. യഹോവ തന്റെ ആത്മാവി​നാൽ എന്നെ എടുത്തു​കൊ​ണ്ടു​പോ​യി താഴ്‌വ​ര​യു​ടെ നടുവിൽ നിറുത്തി;+ അവിടെ മുഴുവൻ അസ്ഥിക​ളാ​യി​രു​ന്നു.  അവയ്‌ക്കു ചുറ്റും ദൈവം എന്നെ നടത്തി. താഴ്‌വ​ര​യിൽ ധാരാളം അസ്ഥികൾ കിടക്കു​ന്നതു ഞാൻ കണ്ടു. അവ വരണ്ടു​ണ​ങ്ങി​യി​രു​ന്നു.+  ദൈവം എന്നോടു ചോദി​ച്ചു: “മനുഷ്യ​പു​ത്രാ, ഈ അസ്ഥികൾക്കു ജീവൻ വെക്കു​മോ?” അപ്പോൾ ഞാൻ, “പരമാ​ധി​കാ​രി​യായ യഹോവേ, അത്‌ അങ്ങയ്‌ക്കല്ലേ അറിയൂ”+ എന്നു പറഞ്ഞു.  അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “ഈ അസ്ഥിക​ളെ​ക്കു​റിച്ച്‌ പ്രവചി​ക്കൂ! അവയോ​ടു പറയണം: ‘ഉണങ്ങിയ അസ്ഥികളേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ:  “‘പരമാ​ധി​കാ​രി​യായ യഹോവ ഈ അസ്ഥിക​ളോ​ടു പറയു​ന്നത്‌ ഇതാണ്‌: “ഞാൻ നിങ്ങളി​ലേക്കു ശ്വാസം കടത്തി​വി​ടും. അപ്പോൾ, നിങ്ങൾ ജീവനി​ലേക്കു വരും.+  ഞാൻ നിങ്ങളു​ടെ മേൽ സ്‌നായുക്കളും* മാംസ​വും വെച്ചു​പി​ടി​പ്പിച്ച്‌ തൊലി​കൊണ്ട്‌ പൊതി​യും. നിങ്ങളി​ലേക്കു ശ്വാസം കടത്തി​വി​ടും. അപ്പോൾ, നിങ്ങൾ ജീവി​ക്കും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.”’”  എന്നോടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ഞാൻ പ്രവചി​ച്ചു. ഞാൻ പ്രവചിച്ച ഉടൻ ഒരു കിരു​കി​ര​ശബ്ദം കേട്ടു. അതാ, അസ്ഥിക​ളെ​ല്ലാം ഒരുമി​ച്ചു​കൂ​ടു​ന്നു, അവ ഒന്നോ​ടൊ​ന്നു ചേരുന്നു.  തുടർന്ന്‌, അവയുടെ മേൽ സ്‌നാ​യു​ക്ക​ളും മാംസ​വും വരുന്നതു ഞാൻ കണ്ടു. തൊലി അവയെ പൊതി​ഞ്ഞു. പക്ഷേ, അപ്പോ​ഴും അവയ്‌ക്കു ശ്വാസ​മി​ല്ലാ​യി​രു​ന്നു.  അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “കാറ്റി​നോ​ടു പ്രവചി​ക്കൂ! മനുഷ്യ​പു​ത്രാ, കാറ്റി​നോട്‌ ഇങ്ങനെ പ്രവചി​ക്കൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “കാറ്റേ,* നാലു ദിക്കിൽനി​ന്നും വരൂ! കൊല്ല​പ്പെട്ട ഈ ആളുക​ളു​ടെ മേൽ വീശൂ! അങ്ങനെ, അവർക്കു ജീവൻ വെക്കട്ടെ.”’” 10  ദൈവം എന്നോടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ഞാൻ പ്രവചി​ച്ചു. അവർ ശ്വാസ​മെ​ടു​ക്കാൻതു​ടങ്ങി.* ജീവനി​ലേക്കു വന്ന അവർ എഴു​ന്നേ​റ്റു​നി​ന്നു;+ ഒരു വൻസൈ​ന്യം! 11  അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഈ അസ്ഥികൾ ഇസ്രാ​യേൽഗൃ​ഹ​മാണ്‌.+ അവർ പറയുന്നു: ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി​യി​രി​ക്കു​ന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചി​രി​ക്കു​ന്നു.+ ഞങ്ങൾ തീർത്തും ഒറ്റപ്പെ​ട്ടി​രി​ക്കു​ന്നു.’ 12  അതുകൊണ്ട്‌, അവരോ​ട്‌ ഇങ്ങനെ പ്രവചി​ക്കൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “എന്റെ ജനമേ, ഞാൻ നിങ്ങളു​ടെ ശവക്കു​ഴി​കൾ തുറന്ന്‌+ അവി​ടെ​നിന്ന്‌ നിങ്ങളെ എഴു​ന്നേൽപ്പിച്ച്‌ ഇസ്രാ​യേൽ ദേശ​ത്തേക്കു കൊണ്ടു​വ​രും.+ 13  എന്റെ ജനമേ, ഞാൻ നിങ്ങളു​ടെ ശവക്കു​ഴി​കൾ തുറന്ന്‌ അവി​ടെ​നിന്ന്‌ നിങ്ങളെ എഴു​ന്നേൽപ്പി​ക്കു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.”’+ 14  ‘ഞാൻ എന്റെ ആത്മാവി​നെ നിങ്ങളിൽ നിവേ​ശി​പ്പി​ക്കും. നിങ്ങൾ ജീവനി​ലേക്കു വരും.+ ഞാൻ നിങ്ങളെ നിങ്ങളു​ടെ ദേശത്ത്‌ കുടി​യി​രു​ത്തും. യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞ​തെ​ന്നും പറഞ്ഞതു​പോ​ലെ​തന്നെ ഞാൻ ചെയ്‌തെ​ന്നും നിങ്ങൾ അറി​യേ​ണ്ടി​വ​രും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 15  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 16  “മനുഷ്യ​പു​ത്രാ, നീ ഒരു വടി എടുത്ത്‌ അതിൽ, ‘യഹൂദ​യ്‌ക്കും അവന്റെകൂടെയുള്ള* ഇസ്രാ​യേൽ ജനത്തി​നും’+ എന്ന്‌ എഴുതുക. എന്നിട്ട്‌, മറ്റൊരു വടി എടുത്ത്‌ അതിൽ, ‘എഫ്രയീ​മി​ന്റെ വടിയായ യോ​സേ​ഫി​നും അവന്റെകൂടെയുള്ള* മുഴുവൻ ഇസ്രാ​യേൽഗൃ​ഹ​ത്തി​നും’ എന്നും എഴുതുക.+ 17  എന്നിട്ട്‌, അവ രണ്ടും ചേർത്ത്‌ പിടി​ക്കണം. അങ്ങനെ, അവ നിന്റെ കൈയിൽ ഒറ്റ വടിയാ​യി​ത്തീ​രട്ടെ.+ 18  ‘എന്താണ്‌ ഇതി​ന്റെ​യൊ​ക്കെ അർഥം’ എന്നു നിന്റെ ജനം നിന്നോ​ടു ചോദി​ക്കു​മ്പോൾ 19  അവരോടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “എഫ്രയീ​മി​ന്റെ കൈയിൽ ഇരിക്കുന്ന, യോ​സേ​ഫി​ന്റെ​യും അവന്റെ​കൂ​ടെ​യുള്ള ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ​യും വടി ഞാൻ യഹൂദ​യു​ടെ വടി​യോ​ടു യോജി​പ്പി​ക്കും. ഞാൻ അവ ഒറ്റ വടിയാ​ക്കും.+ അങ്ങനെ, ഒറ്റ വടിയാ​യി അവ എന്റെ കൈയിൽ ഇരിക്കും.”’ 20  നീ എഴുതിയ വടികൾ അവർക്കു കാണാൻ പാകത്തിൽ നിന്റെ കൈയി​ലു​ണ്ടാ​യി​രി​ക്കണം. 21  “എന്നിട്ട്‌, അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഇസ്രാ​യേ​ല്യർ ചെന്നെ​ത്തിയ ജനതക​ളു​ടെ ഇടയിൽനി​ന്ന്‌ ഞാൻ അവരെ ഒരുമി​ച്ചു​കൂ​ട്ടും. നാനാ​ദി​ക്കിൽനി​ന്നും ഞാൻ അവരെ കൂട്ടി​വ​രു​ത്തും. ഞാൻ അവരെ സ്വദേ​ശ​ത്തേക്കു കൊണ്ടു​വ​രും.+ 22  ഞാൻ അവരെ ദേശത്ത്‌, ഇസ്രാ​യേൽമ​ല​ക​ളിൽ, ഒറ്റ ജനതയാ​ക്കും.+ അവരെ​യെ​ല്ലാം ഒറ്റ രാജാവ്‌ ഭരിക്കും.+ അവർ ഇനി ഒരിക്ക​ലും രണ്ടു ജനതയാ​യി​രി​ക്കില്ല; മേലാൽ രണ്ടു രാജ്യ​ങ്ങ​ളാ​യി ഭിന്നിച്ച്‌ നിൽക്കു​ക​യു​മില്ല.+ 23  അവർ ഇനി ഒരിക്ക​ലും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാലും* വൃത്തി​കെട്ട ആചാര​ങ്ങ​ളാ​ലും ലംഘന​ങ്ങ​ളാ​ലും തങ്ങളെ അശുദ്ധ​രാ​ക്കില്ല.+ അവിശ്വ​സ്‌ത​രാ​യി​ത്തീർന്ന്‌ പാപം ചെയ്‌ത അവരെ ഞാൻ അതിൽനി​ന്നെ​ല്ലാം മോചി​പ്പി​ക്കും. ഞാൻ അവരെ ശുദ്ധീ​ക​രി​ക്കും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവ​വും ആയിരി​ക്കും.+ 24  “‘“എന്റെ ദാസനായ ദാവീ​ദാ​യി​രി​ക്കും അവരുടെ രാജാവ്‌.+ അവരെ​ല്ലാം ഒറ്റ ഇടയന്റെ കീഴി​ലാ​യി​രി​ക്കും.+ അവർ എന്റെ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ നടക്കു​ക​യും എന്റെ നിയമങ്ങൾ ശ്രദ്ധ​യോ​ടെ അനുസ​രി​ക്കു​ക​യും ചെയ്യും.+ 25  ഞാൻ എന്റെ ദാസനായ യാക്കോ​ബി​നു കൊടുത്ത ദേശത്ത്‌, നിങ്ങളു​ടെ പൂർവി​കർ താമസിച്ച ദേശത്ത്‌,+ അവർ കഴിയും. അവിടെ അവരും അവരുടെ മക്കളും* മക്കളുടെ മക്കളും എന്നും താമസി​ക്കും.+ എന്റെ ദാസനായ ദാവീദ്‌ എന്നെന്നും അവരുടെ തലവനാ​യി​രി​ക്കും.*+ 26  “‘“ഞാൻ അവരു​മാ​യി സമാധാ​ന​ത്തി​ന്റെ ഒരു ഉടമ്പടി ഉണ്ടാക്കും.+ അത്‌ എന്നേക്കു​മുള്ള ഒരു ഉടമ്പടി​യാ​യി​രി​ക്കും. ഞാൻ അവരെ സ്വദേ​ശത്ത്‌ ആക്കി​വെച്ച്‌ അവരെ വർധി​പ്പി​ക്കും.+ ഞാൻ എന്റെ വിശു​ദ്ധ​മ​ന്ദി​രം അവരുടെ ഇടയിൽ വെക്കും; അത്‌ എന്നും അവി​ടെ​യു​ണ്ടാ​കും. 27  എന്റെ കൂടാരം* അവരുടെ ഇടയി​ലാ​യി​രി​ക്കും.* ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആയിരി​ക്കും.+ 28  എന്റെ വിശു​ദ്ധ​മ​ന്ദി​രം എന്നെന്നും അവരുടെ മധ്യേ ഇരിക്കു​ന്നതു കാണു​മ്പോൾ യഹോവ എന്ന ഞാനാണ്‌ ഇസ്രാ​യേ​ലി​നെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തെന്നു ജനതകൾ അറി​യേ​ണ്ടി​വ​രും.”’”+

അടിക്കുറിപ്പുകള്‍

അതായത്‌, മാംസ​പേ​ശി​കളെ അസ്ഥിയു​മാ​യി ബന്ധിക്കുന്ന വസ്‌തു.
അഥവാ “ശ്വാസമേ; ആത്മാവേ.”
അഥവാ “അവരിൽ ആത്മാവ്‌ വന്നു.”
അഥവാ “അവന്റെ പങ്കാളി​ക​ളായ.”
അഥവാ “അവന്റെ പങ്കാളി​ക​ളായ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അക്ഷ. “പുത്ര​ന്മാ​രും.”
അഥവാ “പ്രഭു​വാ​യി​രി​ക്കും.”
അഥവാ “താമസ​സ്ഥലം; വീട്‌.”
അഥവാ “അവർക്കു മീതെ​യു​ണ്ടാ​യി​രി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം