യഹസ്‌കേൽ 36:1-38

36  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽമ​ല​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ പ്രവചി​ക്കൂ: ‘ഇസ്രാ​യേൽമ​ല​കളേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ!  പരമാധികാരിയായ യഹോവ പറയുന്നു: “‘ആഹാ! പുരാ​ത​ന​മായ കുന്നു​കൾപോ​ലും നമ്മുടെ കൈയി​ലാ​യ​ല്ലോ!’ എന്നു ശത്രു നിങ്ങൾക്കെ​തി​രെ പറഞ്ഞില്ലേ?”’+  “അതു​കൊണ്ട്‌, ഇങ്ങനെ പ്രവചി​ക്കൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “അവർ നിങ്ങളെ വിജന​മാ​ക്കി​യി​ല്ലേ? നാലു​പാ​ടു​നി​ന്നും ആക്രമി​ച്ചി​ല്ലേ? ജനതക​ളിൽനി​ന്നുള്ള അതിജീവകർ* നിങ്ങളെ സ്വന്തമാ​ക്കട്ടെ എന്ന്‌ അവർ കരുതി. ആളുക​ളു​ടെ മുഖ്യ സംസാ​ര​വി​ഷയം നിങ്ങളാ​ണ്‌. അവർ നിങ്ങ​ളെ​ക്കു​റിച്ച്‌ പരദൂ​ഷണം പറയുന്നു.+  അതുകൊണ്ട്‌ ഇസ്രാ​യേൽമ​ല​കളേ, പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! പരമാ​ധി​കാ​രി​യായ യഹോവ മലക​ളോ​ടും കുന്നു​ക​ളോ​ടും, അരുവി​ക​ളോ​ടും താഴ്‌വ​ര​ക​ളോ​ടും, ആൾപ്പാർപ്പി​ല്ലാ​തെ നശിച്ചു​കി​ട​ക്കുന്ന സ്ഥലങ്ങ​ളോ​ടും,+ ചുറ്റു​മുള്ള ജനതക​ളി​ലെ അതിജീ​വ​ക​രു​ടെ പരിഹാ​സ​ത്തി​നും കവർച്ച​യ്‌ക്കും ഇരയായി ഉപേക്ഷി​ക്ക​പ്പെട്ട നിലയിൽ കിടക്കുന്ന നഗരങ്ങ​ളോ​ടും സംസാ​രി​ക്കു​ന്നു.+  ഇവയോടു പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ജ്വലി​ക്കുന്ന ആവേശത്തോടെ+ ജനതക​ളി​ലെ അതിജീ​വ​കർക്കെ​തി​രെ​യും ഏദോ​മിന്‌ എതി​രെ​യും ഞാൻ സംസാ​രി​ക്കും. എന്റെ ദേശം അവരുടെ സ്വന്തമാ​ണെന്ന്‌ ആർത്തു​ല്ല​സിച്ച്‌ പരമപുച്ഛത്തോടെ+ അവർ അവകാ​ശ​വാ​ദം മുഴക്കി. ആ ദേശത്തെ മേച്ചിൽപ്പു​റങ്ങൾ കൈവ​ശ​മാ​ക്കാ​നും അതിനെ കൊള്ള​യ​ടി​ക്കാ​നും അവർ നോക്കി.’”’+  “അതു​കൊണ്ട്‌, ഇസ്രാ​യേൽ ദേശ​ത്തെ​ക്കു​റിച്ച്‌ പ്രവചി​ക്കൂ! മലക​ളോ​ടും കുന്നു​ക​ളോ​ടും, അരുവി​ക​ളോ​ടും താഴ്‌വ​ര​ക​ളോ​ടും ഇങ്ങനെ പറയൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ജനതക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ അപമാനം സഹി​ക്കേ​ണ്ടി​വ​ന്ന​തു​കൊണ്ട്‌ ഞാൻ ആവേശ​ത്തോ​ടെ, ഉഗ്ര​കോ​പ​ത്തോ​ടെ സംസാ​രി​ക്കും.”’+  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ചുറ്റു​മുള്ള ജനതകൾ തങ്ങൾക്കു​ണ്ടായ നാണ​ക്കേടു സഹി​ക്കേ​ണ്ടി​വ​രു​മെന്നു ഞാൻ കൈ ഉയർത്തി ആണയി​ടു​ന്നു.+  പക്ഷേ ഇസ്രാ​യേൽമ​ല​കളേ, എന്റെ ജനമായ ഇസ്രാ​യേ​ലി​നു​വേണ്ടി നിങ്ങളിൽ ശാഖക​ളും കായ്‌ക​നി​ക​ളും ഉണ്ടാകും;+ അവർ ഉടൻതന്നെ മടങ്ങി​വ​രു​മ​ല്ലോ.  കാരണം, ഞാൻ നിങ്ങ​ളോ​ടൊ​പ്പ​മുണ്ട്‌. ഞാൻ നിങ്ങളി​ലേക്കു മുഖം തിരി​ക്കും. ആളുകൾ നിങ്ങളിൽ കൃഷി​യി​റ​ക്കും; വിത്തു വിതയ്‌ക്കും. 10  ഞാൻ നിങ്ങളു​ടെ ആളുകളെ, ഇസ്രാ​യേൽഗൃ​ഹത്തെ മുഴുവൻ, വർധി​പ്പി​ക്കും. നഗരങ്ങ​ളിൽ ആൾത്താ​മ​സ​മു​ണ്ടാ​കും.+ നശിച്ചു​കി​ട​ക്കുന്ന സ്ഥലങ്ങൾ അവർ പുനർനിർമി​ക്കും.+ 11  അതെ, ഞാൻ നിങ്ങളു​ടെ ആളുക​ളെ​യും മൃഗങ്ങ​ളെ​യും വർധി​പ്പി​ക്കും.+ അവ പെറ്റു​പെ​രു​കും. മുമ്പ​ത്തെ​പ്പോ​ലെ നിങ്ങളിൽ ആൾത്താ​മ​സ​മു​ണ്ടാ​കാൻ ഞാൻ ഇടയാ​ക്കും.+ മുമ്പ​ത്തെ​ക്കാൾ അഭിവൃ​ദ്ധി തന്ന്‌ ഞാൻ നിങ്ങളെ അനു​ഗ്ര​ഹി​ക്കും.+ അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+ 12  ഞാൻ മനുഷ്യ​രെ, എന്റെ ജനമായ ഇസ്രാ​യേ​ലി​നെ, വരുത്തും. അവർ നിങ്ങളെ കൈവ​ശ​മാ​ക്കി അതിലേ നടക്കും.+ നിങ്ങൾ അവരുടെ അവകാ​ശ​മാ​കും. ഇനി ഒരിക്ക​ലും നിങ്ങൾ അവരെ മക്കളി​ല്ലാ​ത്ത​വ​രാ​ക്കില്ല.’”+ 13  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘അവർ നിങ്ങ​ളോട്‌, “ആളുകളെ വിഴു​ങ്ങു​ക​യും നിന്നിലെ ജനതകളെ മക്കളി​ല്ലാ​ത്ത​വ​രാ​ക്കു​ക​യും ചെയ്യുന്ന ദേശമാ​ണു നീ” എന്നു പറയു​ന്നു​ണ്ട​ല്ലോ.’ 14  ‘അതു​കൊണ്ട്‌, നീ ഇനി ഒരിക്ക​ലും ആളുകളെ വിഴു​ങ്ങു​ക​യോ നിന്നിലെ ജനതകളെ മക്കളി​ല്ലാ​ത്ത​വ​രാ​ക്കു​ക​യോ ചെയ്യില്ല’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 15  ‘നീ ഇനി ജനതക​ളു​ടെ പരിഹാ​സ​ത്തി​നോ ആളുക​ളു​ടെ നിന്ദയ്‌ക്കോ പാത്ര​മാ​കാൻ ഞാൻ അനുവ​ദി​ക്കില്ല.+ ഇനി ഒരിക്ക​ലും നീ നിന്നിലെ ജനതകളെ ഇടറി​വീ​ഴി​ക്കില്ല’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 16  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 17  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽഗൃ​ഹം അവരുടെ ദേശത്ത്‌ താമസി​ച്ചി​രു​ന്ന​പ്പോൾ അവരുടെ വഴിക​ളാ​ലും പെരു​മാ​റ്റ​ത്താ​ലും ദേശം അശുദ്ധ​മാ​ക്കി.+ അവരുടെ വഴികൾ എനിക്ക്‌ ആർത്തവാ​ശു​ദ്ധി​പോ​ലെ​യാ​യി​രു​ന്നു.+ 18  അവർ ദേശത്ത്‌ രക്തം ചൊരിഞ്ഞതുകൊണ്ടും+ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ* ദേശം അശുദ്ധ​മാ​ക്കി​യ​തു​കൊ​ണ്ടും ഞാൻ അവരുടെ മേൽ എന്റെ ഉഗ്ര​കോ​പം ചൊരി​ഞ്ഞു.+ 19  ഞാൻ ജനതക​ളു​ടെ ഇടയിൽ അവരെ ചിതറി​ച്ചു. പല ദേശങ്ങ​ളി​ലേക്ക്‌ അവരെ ഓടി​ച്ചു​ക​ളഞ്ഞു.+ അവരുടെ വഴികൾക്കും പെരു​മാ​റ്റ​ത്തി​നും അനുസൃ​ത​മാ​യി ഞാൻ അവരെ ന്യായം വിധിച്ചു. 20  പക്ഷേ, അവർ ജനതക​ളു​ടെ അടുത്ത്‌ എത്തിയ​പ്പോൾ ആളുകൾ അവരെ​ക്കു​റിച്ച്‌, ‘യഹോ​വ​യു​ടെ ജനമാണ്‌ ഇവർ; പക്ഷേ, അവർക്ക്‌ അവന്റെ ദേശം വിട്ടു​പോ​രേ​ണ്ടി​വന്നു’ എന്നു പറഞ്ഞ്‌ എന്റെ വിശു​ദ്ധ​നാ​മം അശുദ്ധ​മാ​ക്കി.+ 21  അതുകൊണ്ട്‌, ഇസ്രാ​യേൽഗൃ​ഹ​ത്തി​ലു​ള്ളവർ ചെന്നെ​ത്തിയ ജനതക​ളു​ടെ ഇടയിൽ ഇസ്രാ​യേൽ അശുദ്ധ​മാ​ക്കിയ എന്റെ വിശു​ദ്ധ​നാ​മ​ത്തോ​ടു ഞാൻ താത്‌പ​ര്യം കാണി​ക്കും.”+ 22  “അതു​കൊണ്ട്‌, ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങളെ ഓർത്തല്ല, പകരം നിങ്ങൾ ചെന്നെ​ത്തിയ ജനതക​ളു​ടെ ഇടയിൽ നിങ്ങൾ അശുദ്ധ​മാ​ക്കിയ എന്റെ വിശു​ദ്ധ​നാ​മത്തെ ഓർത്താ​ണു ഞാൻ പ്രവർത്തി​ക്കു​ന്നത്‌.”’+ 23  ‘ജനതക​ളു​ടെ ഇടയിൽ അശുദ്ധ​മായ എന്റെ മഹനീ​യ​നാ​മത്തെ, നിങ്ങൾ അശുദ്ധ​മാ​ക്കിയ ആ നാമത്തെ, ഞാൻ നിശ്ചയ​മാ​യും വിശു​ദ്ധീ​ക​രി​ക്കും.+ അവർ കാൺകെ നിങ്ങളു​ടെ ഇടയിൽ ഞാൻ എന്നെ വിശു​ദ്ധീ​ക​രി​ക്കു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്നു ജനതകൾ അറി​യേ​ണ്ടി​വ​രും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 24  ‘ഞാൻ നിങ്ങളെ ജനതക​ളു​ടെ ഇടയിൽനി​ന്ന്‌ ഒരുമി​ച്ചു​കൂ​ട്ടും. എല്ലാ ദേശങ്ങ​ളിൽനി​ന്നും നിങ്ങളെ കൂട്ടി​വ​രു​ത്തും. നിങ്ങളെ സ്വദേ​ശ​ത്തേക്കു മടക്കി​ക്കൊ​ണ്ടു​വ​രും.+ 25  ഞാൻ നിങ്ങളു​ടെ മേൽ ശുദ്ധജലം തളിക്കും; നിങ്ങൾ ശുദ്ധരാ​കും.+ അശുദ്ധി​യിൽനി​ന്നും എല്ലാ മ്ലേച്ഛവിഗ്രഹങ്ങളിൽനിന്നും+ ഞാൻ നിങ്ങളെ ശുദ്ധീ​ക​രി​ക്കും.+ 26  ഞാൻ നിങ്ങൾക്കു പുതി​യൊ​രു ഹൃദയം തരും;+ പുതി​യൊ​രു ആത്മാവ്‌* നിങ്ങളു​ടെ ഉള്ളിൽ വെക്കും.+ ഞാൻ നിങ്ങളു​ടെ ശരീര​ത്തിൽനിന്ന്‌ കല്ലു​കൊ​ണ്ടുള്ള ഹൃദയം+ മാറ്റി മാംസം​കൊ​ണ്ടുള്ള ഹൃദയം* തരും. 27  ഞാൻ എന്റെ ആത്മാവ്‌ നിങ്ങളു​ടെ ഉള്ളിൽ വെക്കും. എന്റെ ചട്ടങ്ങളിൽ ഞാൻ നിങ്ങളെ നടത്തും.+ നിങ്ങൾ എന്റെ ന്യായ​ത്തീർപ്പു​കൾ പാലി​ക്കു​ക​യും പിൻപ​റ്റു​ക​യും ചെയ്യും. 28  അപ്പോൾ, നിങ്ങളു​ടെ പൂർവി​കർക്കു ഞാൻ കൊടുത്ത ദേശത്ത്‌ നിങ്ങൾ താമസി​ക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളു​ടെ ദൈവ​വും ആയിരി​ക്കും.’+ 29  “‘നിങ്ങളു​ടെ സകല അശുദ്ധി​യിൽനി​ന്നും ഞാൻ നിങ്ങളെ മോചി​പ്പി​ക്കും. സമൃദ്ധ​മാ​യി വിളയാൻ ഞാൻ ധാന്യ​ത്തോ​ടു പറയും; ഞാൻ നിങ്ങൾക്കു ക്ഷാമം വരുത്തില്ല.+ 30  മരത്തിൽ കായ്‌ക​നി​ക​ളും നിലത്ത്‌ വിളവും സമൃദ്ധ​മാ​യി ഉണ്ടാകാൻ ഞാൻ ഇടവരു​ത്തും. പിന്നെ, നിങ്ങൾക്ക്‌ ഒരിക്ക​ലും ചുറ്റു​മുള്ള ജനതക​ളു​ടെ മുന്നിൽ ക്ഷാമം​മൂ​ല​മുള്ള മാന​ക്കേടു സഹിച്ച്‌ ജീവി​ക്കേ​ണ്ടി​വ​രില്ല.+ 31  അപ്പോൾ, നിങ്ങളു​ടെ ദുഷിച്ച വഴിക​ളും മോശ​മായ പ്രവൃ​ത്തി​ക​ളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്‌തു​കൂ​ട്ടിയ തെറ്റു​ക​ളും വൃത്തി​കെട്ട ആചാര​ങ്ങ​ളും കാരണം നിങ്ങൾക്കു നിങ്ങ​ളോ​ടു​തന്നെ അറപ്പു തോന്നും.+ 32  പക്ഷേ ഇത്‌ ഓർത്തോ: നിങ്ങളെ കരുതി​യല്ല ഞാൻ ഇതു ചെയ്യു​ന്നത്‌’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങളു​ടെ വഴികൾ കാരണം ലജ്ജിച്ച്‌ തല താഴ്‌ത്തൂ!’ 33  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നിങ്ങളു​ടെ എല്ലാ തെറ്റു​കു​റ്റ​ങ്ങ​ളിൽനി​ന്നും ഞാൻ നിങ്ങളെ ശുദ്ധീ​ക​രി​ക്കുന്ന ദിവസം നഗരങ്ങ​ളിൽ ആൾപ്പാർപ്പുണ്ടാകാനും+ നശിച്ചു​കി​ട​ക്കുന്ന സ്ഥലങ്ങൾ പുനർനിർമി​ക്കാ​നും ഞാൻ ഇടയാ​ക്കും.+ 34  ആൾപ്പാർപ്പില്ലാതെ പാഴാ​യി​ക്കി​ട​ന്ന​താ​യി വഴി​പോ​ക്കർ കണ്ടിരുന്ന നിലത്ത്‌ വീണ്ടും കൃഷി​യി​റ​ക്കും. 35  ആളുകൾ പറയും: “പാഴാ​യി​ക്കി​ടന്ന ദേശം ഏദെൻ തോട്ടം​പോ​ലെ​യാ​യി.+ തകർന്ന​ടിഞ്ഞ്‌ ആൾപ്പാർപ്പി​ല്ലാ​തെ കിടന്ന നഗരങ്ങൾ ഇപ്പോൾ പണിതു​യർത്തി ഭദ്രമാ​ക്കി​യി​രി​ക്കു​ന്നു; അവിടെ ആൾത്താ​മ​സ​വു​മുണ്ട്‌.”+ 36  തകർന്നുകിടന്നവ പണിത​തും പാഴാ​യി​ക്കി​ട​ന്നി​ടം നട്ടുപി​ടി​പ്പി​ച്ച​തും യഹോവ എന്ന ഞാനാ​ണെന്നു നിങ്ങൾക്കു ചുറ്റും ബാക്കി​യുള്ള ജനതകൾ അപ്പോൾ അറി​യേ​ണ്ടി​വ​രും. യഹോവ എന്ന ഞാനാണ്‌ ഇതു പറയു​ന്നത്‌. ഞാൻ ഇതു ചെയ്‌തി​രി​ക്കു​ന്നു.’+ 37  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘തങ്ങൾക്ക്‌ ഇങ്ങനെ​യൊ​രു കാര്യം ചെയ്‌തു​ത​രാ​മോ എന്ന്‌ എന്നോടു ചോദി​ക്കാൻ ഞാൻ ഇസ്രാ​യേൽഗൃ​ഹത്തെ അനുവ​ദി​ക്കും: അവരുടെ ആളുകളെ ഞാൻ ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ വർധി​പ്പി​ക്കും. 38  വിശുദ്ധരുടെ വൻസമൂ​ഹ​ത്തെ​പ്പോ​ലെ, ഉത്സവകാലത്ത്‌+ യരുശ​ലേ​മി​ലുള്ള വലിയ ആൾക്കൂ​ട്ട​ത്തെ​പ്പോ​ലെ,* നശിച്ചു​കി​ടന്ന നഗരങ്ങ​ളിൽ ആളുകൾ തിങ്ങി​നി​റ​യും.+ അപ്പോൾ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’”

അടിക്കുറിപ്പുകള്‍

അക്ഷ. “ജനതക​ളിൽനി​ന്നുള്ള ശേഷിപ്പ്‌; ജനതക​ളിൽ അവശേ​ഷി​ച്ചി​രി​ക്കു​ന്നവർ.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അഥവാ “മനസ്സ്‌.”
അതായത്‌, ദൈവ​ത്തി​ന്റെ മാർഗ​ദർശ​ന​ത്തോ​ടു പ്രതി​ക​രി​ക്കുന്ന ഹൃദയം.
മറ്റൊരു സാധ്യത “യരുശ​ലേ​മിൽ ബലിക്കാ​യി കൊണ്ടു​വ​ന്നി​ട്ടുള്ള ആട്ടിൻപ​റ്റ​ങ്ങ​ളെ​പ്പോ​ലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം