പുറപ്പാട്‌ 14:1-31

14  യഹോവ മോശയോ​ടു പറഞ്ഞു:  “ഇസ്രായേ​ല്യരോട്‌, ഇവി​ടെ​നിന്ന്‌ തിരിഞ്ഞ്‌ മിഗ്‌ദോ​ലി​നും കടലി​നും ഇടയി​ലാ​യി പീഹഹിരോ​ത്തി​നു മുന്നി​ലേക്കു ചെന്ന്‌ ബാൽ-സെഫോൻ കാണാ​വുന്ന വിധത്തിൽ കൂടാരം അടിക്കാൻ പറയുക.+ അതിന്‌ അഭിമു​ഖ​മാ​യി കടലിന്‌ അരികെ നിങ്ങൾ കൂടാരം അടിക്കണം.  അപ്പോൾ ഇസ്രായേ​ല്യരെ​ക്കു​റിച്ച്‌ ഫറവോൻ പറയും: ‘എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ അവർ ദേശത്ത്‌ അലഞ്ഞു​തി​രി​യു​ക​യാണ്‌. വിജന​ഭൂ​മി​യിൽ അവർ കുടു​ങ്ങി​യി​രി​ക്കു​ന്നു.’  അങ്ങനെ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ ഞാൻ അനുവ​ദി​ക്കും.+ അവൻ അവരെ പിന്തു​ട​രും. ഞാനോ ഫറവോനെ​യും അവന്റെ സൈന്യത്തെ​യും ഉപയോ​ഗിച്ച്‌ എന്നെ മഹത്ത്വപ്പെ​ടു​ത്തും.+ ഞാൻ യഹോവ എന്ന്‌ ഈജി​പ്‌തു​കാർ നിശ്ചയ​മാ​യും അറിയും.”+ ഇസ്രായേ​ല്യർ അങ്ങനെ​തന്നെ ചെയ്‌തു.  ജനം കടന്നു​ക​ളഞ്ഞെന്ന്‌ ഈജി​പ്‌ത്‌ രാജാ​വി​നു വിവരം കിട്ടി. അതു കേട്ട ഉടനെ ഫറവോ​നും ദാസർക്കും ജനത്തോ​ടു​ണ്ടാ​യി​രുന്ന മനോ​ഭാ​വം മാറി.+ അവർ പറഞ്ഞു: “നമ്മൾ എന്താണ്‌ ഈ ചെയ്‌തത്‌? അടിമ​പ്പണി ചെയ്‌തുകൊ​ണ്ടി​രുന്ന ആ ഇസ്രായേ​ല്യ​രെ നമ്മൾ എന്തിനാ​ണു പറഞ്ഞയ​ച്ചത്‌?”  ഫറവോൻ യുദ്ധര​ഥങ്ങൾ സജ്ജമാക്കി, തന്റെ ആളുകളെ​യും കൂടെ കൂട്ടി,+  വിശേഷപ്പെട്ട 600 രഥങ്ങളും ഈജി​പ്‌തി​ലെ മറ്റെല്ലാ രഥങ്ങളും സഹിതം പുറ​പ്പെട്ടു. അവയിൽ ഓരോ​ന്നി​ലും യോദ്ധാ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.  യഹോവ ഈജി​പ്‌ത്‌ രാജാ​വായ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ അനുവ​ദി​ച്ചു. ആത്മവിശ്വാസത്തോടെ* പോകു​ക​യാ​യി​രുന്ന ഇസ്രായേല്യരെ+ ഫറവോൻ പിന്തു​ടർന്നു.  ഈജിപ്‌തുകാർ അവരുടെ പിന്നാലെ ചെന്നു.+ ഇസ്രായേ​ല്യർ കടലിന്‌ അരികെ പീഹഹിരോ​ത്തിന്‌ അടുത്ത്‌ ബാൽ-സെഫോ​ന്‌ അഭിമു​ഖ​മാ​യി താവള​മ​ടി​ച്ചി​രി​ക്കുമ്പോൾ ഫറവോ​ന്റെ എല്ലാ രഥക്കു​തി​ര​ക​ളും കുതി​ര​പ്പ​ട​യാ​ളി​ക​ളും സൈന്യ​വും അവരെ ലക്ഷ്യമാ​ക്കി പാഞ്ഞടു​ത്തു. 10  ഫറവോൻ അടു​ത്തെ​ത്തി​യപ്പോൾ ഇസ്രായേ​ല്യർ കണ്ണ്‌ ഉയർത്തി നോക്കി, ഈജി​പ്‌തു​കാർ പിന്തു​ടർന്ന്‌ വരുന്നതു കണ്ടു. വല്ലാതെ പേടി​ച്ചുപോയ അവർ ഉറക്കെ യഹോ​വയെ വിളി​ച്ചപേ​ക്ഷി​ച്ചു.+ 11  അവർ മോശയോ​ടു പറഞ്ഞു: “ഈജി​പ്‌തിലെ​ങ്ങും ശ്‌മശാ​ന​ങ്ങ​ളി​ല്ലാ​ഞ്ഞി​ട്ടാ​ണോ ഈ വിജന​ഭൂ​മി​യിൽ കിടന്ന്‌ ചാകാൻ ഞങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊ​ണ്ടു​വ​ന്നത്‌?+ ഞങ്ങളോ​ട്‌ എന്താണ്‌ ഈ ചെയ്‌തത്‌? എന്തിനാ​ണു ഞങ്ങളെ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടുപോ​ന്നത്‌? 12  ഈജിപ്‌തിൽവെച്ച്‌ ഞങ്ങൾ പറഞ്ഞതല്ലേ, ‘ഞങ്ങളെ വെറുതേ വിട്ടേക്ക്‌, ഞങ്ങൾ ഈജി​പ്‌തു​കാ​രെ സേവി​ച്ചുകൊ​ള്ളാം’ എന്ന്‌? ഈ വിജന​ഭൂ​മി​യിൽ കിടന്ന്‌ ചാകു​ന്ന​തി​ലും എത്രയോ ഭേദമാ​യി​രു​ന്നു ഈജി​പ്‌തു​കാ​രെ സേവി​ക്കു​ന്നത്‌.”+ 13  അപ്പോൾ മോശ ജനത്തോ​ടു പറഞ്ഞു: “പേടി​ക്ക​രുത്‌.+ ഉറച്ചു​നിന്ന്‌ യഹോവ ഇന്നു നിങ്ങളെ രക്ഷിക്കു​ന്നതു കണ്ടു​കൊ​ള്ളൂ.+ ഇന്നു കാണുന്ന ഈ ഈജി​പ്‌തു​കാ​രെ നിങ്ങൾ ഇനി ഒരിക്ക​ലും കാണില്ല.+ 14  യഹോവതന്നെ നിങ്ങൾക്കു​വേണ്ടി പോരാ​ടും.+ നിങ്ങളോ മിണ്ടാതെ നിശ്ചല​രാ​യി നിൽക്കും.” 15  യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “നീ എന്തിനാ​ണ്‌ എന്നെ വിളിച്ച്‌ ഇങ്ങനെ കരയു​ന്നത്‌? കൂടാരം അഴിച്ച്‌ യാത്ര തുടരാൻ ഇസ്രായേ​ല്യരോ​ടു പറയുക. 16  നീ നിന്റെ വടി കടലിനു മീതെ നീട്ടി അതിനെ വിഭജി​ക്കുക. അങ്ങനെ ഇസ്രായേ​ല്യർക്കു കടലിനു നടുവിൽ ഉണങ്ങിയ നിലത്തു​കൂ​ടി പോകാ​നാ​കും. 17  ഞാൻ ഈജി​പ്‌തു​കാ​രു​ടെ ഹൃദയം കഠിന​മാ​കാൻ അനുവ​ദി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ അവർ ഇസ്രായേ​ല്യ​രെ പിന്തു​ടർന്നുചെ​ല്ലും. അങ്ങനെ ഞാൻ ഫറവോനെ​യും അവന്റെ സർവസൈ​ന്യത്തെ​യും യുദ്ധര​ഥ​ങ്ങളെ​യും കുതി​ര​പ്പ​ട​യാ​ളി​കളെ​യും ഉപയോ​ഗിച്ച്‌ എന്നെ മഹത്ത്വപ്പെ​ടു​ത്തും.+ 18  ഫറവോനെയും അവന്റെ യുദ്ധര​ഥ​ങ്ങളെ​യും അവന്റെ കുതി​ര​പ്പ​ട​യാ​ളി​കളെ​യും ഉപയോ​ഗിച്ച്‌ ഞാൻ എന്നെ മഹത്ത്വപ്പെ​ടു​ത്തുമ്പോൾ ഞാൻ യഹോ​വ​യാണെന്ന്‌ ഈജി​പ്‌തു​കാർ നിശ്ചയ​മാ​യും അറിയും.”+ 19  ഇസ്രായേല്യരുടെ മുന്നിൽ പൊയ്‌ക്കൊ​ണ്ടി​രുന്ന സത്യദൈ​വ​ത്തി​ന്റെ ദൂതൻ+ അവി​ടെ​നിന്ന്‌ മാറി അവരുടെ പുറകി​ലേക്കു പോയി. അവരുടെ മുന്നി​ലു​ണ്ടാ​യി​രുന്ന മേഘസ്‌തം​ഭം പുറകി​ലേക്കു നീങ്ങി അവരുടെ പിന്നിൽ നിന്നു.+ 20  അങ്ങനെ അത്‌ ഈജി​പ്‌തു​കാർക്കും ഇസ്രാ​യേൽ ജനത്തി​നും ഇടയിൽ വന്നു.+ അത്‌ ഒരു വശത്ത്‌ ഇരുണ്ട മേഘമാ​യി​രു​ന്നു; മറുവ​ശ​ത്തോ രാത്രി​യെ പ്രകാ​ശി​പ്പി​ച്ചുകൊ​ണ്ടി​രു​ന്നു.+ അതു​കൊണ്ട്‌ ഈജി​പ്‌തു​കാർ ഇസ്രായേ​ല്യരോട്‌ അടുക്കാ​തെ ആ രാത്രി മുഴുവൻ കഴിഞ്ഞുപോ​യി. 21  മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ്‌ അടിപ്പി​ച്ചു. അങ്ങനെ കടൽ രണ്ടായി പിരി​ഞ്ഞു​തു​ടങ്ങി.+ കടലിന്റെ അടിത്തട്ട്‌ ഉണങ്ങിയ നിലമാ​യി.+ 22  ഇസ്രായേല്യർ കടലിനു നടുവിൽ ഉണങ്ങിയ നിലത്തു​കൂ​ടി കടന്നുപോ​യി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലാ​യി നിന്നു.+ 23  ഈജിപ്‌തുകാർ അവരെ പിന്തു​ടർന്നു. ഫറവോ​ന്റെ എല്ലാ കുതി​ര​ക​ളും യുദ്ധര​ഥ​ങ്ങ​ളും കുതി​ര​പ്പ​ട​യാ​ളി​ക​ളും അവരുടെ പിന്നാലെ കടലിനു നടുവി​ലേക്കു ചെന്നു.+ 24  പ്രഭാതയാമത്തിൽ* യഹോവ തീയുടെ​യും മേഘത്തിന്റെ​യും സ്‌തംഭത്തിൽനിന്ന്‌+ ഈജി​പ്‌തു​കാ​രു​ടെ സൈന്യ​ത്തെ നോക്കി. ദൈവം അവരെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കി. 25  ദൈവം അവരുടെ രഥച​ക്രങ്ങൾ ഊരി​ക്ക​ള​ഞ്ഞുകൊ​ണ്ടി​രു​ന്ന​തി​നാൽ രഥങ്ങൾ ഓടി​ക്കാൻ അവർ നന്നേ പണി​പ്പെട്ടു. അവർ ഇങ്ങനെ പറയു​ന്നു​ണ്ടാ​യി​രു​ന്നു: “ഇസ്രായേ​ല്യ​രെ വിട്ട്‌ നമുക്ക്‌ ഓടാം. കാരണം യഹോവ അവർക്കു​വേണ്ടി ഈജി​പ്‌തു​കാർക്കെ​തി​രെ പോരാ​ടു​ക​യാണ്‌.”+ 26  അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “വെള്ളം തിരികെ ഈജി​പ്‌തു​കാ​രുടെ​യും അവരുടെ യുദ്ധര​ഥ​ങ്ങ​ളുടെ​യും അവരുടെ കുതി​ര​പ്പ​ട​യാ​ളി​ക​ളുടെ​യും മേൽ വരാൻ നിന്റെ കൈ കടലിനു മീതെ നീട്ടുക.” 27  ഉടൻതന്നെ മോശ കടലിനു മീതെ കൈ നീട്ടി. പ്രഭാ​ത​മാ​കാ​റാ​യപ്പോൾ കടൽ വീണ്ടും പഴയപ​ടി​യാ​യി. അതിൽനി​ന്ന്‌ രക്ഷപ്പെ​ടാൻ ഈജി​പ്‌തു​കാർ ഓടിയെ​ങ്കി​ലും യഹോവ അവരെ കടലിനു നടുവി​ലേക്കു കുടഞ്ഞി​ട്ടു.+ 28  തിരികെ വന്ന വെള്ളം, ഇസ്രായേ​ല്യ​രു​ടെ പിന്നാലെ കടലി​ലേക്കു ചെന്ന യുദ്ധര​ഥ​ങ്ങളെ​യും കുതി​ര​പ്പ​ട​യാ​ളി​കളെ​യും ഫറവോ​ന്റെ മുഴു​സൈ​ന്യത്തെ​യും മുക്കി​ക്ക​ളഞ്ഞു.+ ഒറ്റയാൾപ്പോ​ലും രക്ഷപ്പെ​ട്ടില്ല.+ 29  ഇസ്രായേല്യരോ കടലിന്റെ നടുവി​ലൂ​ടെ, ഉണങ്ങി​ക്കി​ട​ക്കുന്ന അടിത്ത​ട്ടി​ലൂ​ടെ നടന്നുപോ​യി.+ വെള്ളം അവരുടെ ഇടത്തും വലത്തും ഒരു മതിലാ​യി നിന്നു.+ 30  അങ്ങനെ ആ ദിവസം യഹോവ ഇസ്രായേ​ലി​നെ ഈജി​പ്‌തു​കാ​രു​ടെ കൈയിൽനി​ന്ന്‌ രക്ഷിച്ചു.+ കടൽത്തീ​രത്ത്‌ ഈജി​പ്‌തു​കാർ ചത്തടി​ഞ്ഞത്‌ ഇസ്രായേ​ല്യർ കണ്ടു. 31  ഈജിപ്‌തുകാർക്കെതിരെ യഹോവ പ്രയോ​ഗിച്ച മഹാശ​ക്തി​യും ഇസ്രായേ​ല്യർ കണ്ടു. ജനം യഹോ​വയെ ഭയപ്പെ​ടാ​നും യഹോ​വ​യി​ലും ദൈവ​ദാ​സ​നായ മോശ​യി​ലും വിശ്വ​സി​ക്കാ​നും തുടങ്ങി.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർത്തി​പ്പി​ടിച്ച കൈ​യോ​ടെ.”
എബ്രായരുടെ മൂന്നാ​മത്തേ​തും അവസാ​നത്തേ​തും ആയ യാമം. അതായത്‌, വെളു​പ്പിന്‌ ഏകദേശം 2 മണിമു​തൽ 6 മണിവരെ​യുള്ള സമയം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം