പുറപ്പാട്‌ 13:1-22

13  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു:  “ഇസ്രായേ​ല്യ​രു​ടെ ഇടയി​ലുള്ള മൂത്ത ആൺമക്കളെയെ​ല്ലാം എനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കുക.* മനുഷ്യ​നും മൃഗത്തി​നും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കു​ള്ള​താണ്‌.”+  പിന്നെ മോശ ജനത്തോ​ടു പറഞ്ഞു: “നിങ്ങൾ അടിമ​ത്ത​ത്തി​ന്റെ വീടായ ഈജി​പ്‌തിൽനിന്ന്‌ പുറത്ത്‌ പോന്ന ഈ ദിവസം ഓർമി​ക്കണം.+ കാരണം ബലമുള്ള കൈ​കൊണ്ട്‌ യഹോവ നിങ്ങളെ അവി​ടെ​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടുപോ​ന്ന​താ​ണ​ല്ലോ.+ അതു​കൊണ്ട്‌ പുളി​പ്പി​ച്ചതൊ​ന്നും തിന്നരു​ത്‌.  ആബീബ്‌* മാസത്തി​ലെ ഈ ദിവസ​മാ​ണു നിങ്ങൾ ഈജി​പ്‌ത്‌ വിട്ട്‌ പോരു​ന്നത്‌.+  യഹോവ നിങ്ങൾക്കു തരു​മെന്നു നിങ്ങളു​ടെ പൂർവി​കരോ​ടു സത്യം ചെയ്‌ത ദേശമായ+ പാലും തേനും ഒഴുകുന്ന ഒരു ദേശ​ത്തേക്ക്‌,+ കനാന്യ​രുടെ​യും ഹിത്യ​രുടെ​യും അമോ​ര്യ​രുടെ​യും ഹിവ്യ​രുടെ​യും യബൂസ്യരുടെയും+ ദേശ​ത്തേക്ക്‌, ദൈവം നിങ്ങളെ കൊണ്ടുചെ​ന്നു​ക​ഴിഞ്ഞ്‌ ഇതേ മാസം നിങ്ങൾ ഇത്‌ ആചരി​ക്കണം.  ഏഴു ദിവസം പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം.+ ഏഴാം ദിവസ​മോ യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവമു​ണ്ടാ​യി​രി​ക്കും.  പുളിപ്പില്ലാത്ത അപ്പമാ​യി​രി​ക്കണം ഏഴു ദിവസ​വും കഴി​ക്കേ​ണ്ടത്‌.+ പുളി​പ്പി​ച്ചതൊ​ന്നും നിങ്ങളു​ടെ കൈവശം കാണരു​ത്‌.+ നിങ്ങളു​ടെ കൈവശം, നിങ്ങളു​ടെ പ്രദേശത്ത്‌* ഒരിട​ത്തും, പുളിച്ച മാവ്‌ അൽപ്പംപോ​ലും കാണരു​ത്‌.  അന്നേ ദിവസം നീ നിന്റെ മകനോ​ട്‌, ‘ഞാൻ ഇതു ചെയ്യു​ന്നത്‌ ഈജി​പ്‌തിൽനിന്ന്‌ പോന്ന​പ്പോൾ യഹോവ എനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളു​ടെ ഓർമ​യ്‌ക്കാണ്‌’ എന്നു പറയണം.+  യഹോവയുടെ നിയമം നിന്റെ വായി​ലു​ണ്ടാ​യി​രി​ക്കാൻ ഇതു നിന്റെ കൈമേൽ ഒരു അടയാ​ള​മാ​യും നെറ്റിയിൽ* ഒരു സ്‌മാരകമായും* ഇരിക്കും.+ ബലമുള്ള കൈയാൽ യഹോവ നിന്നെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​ല്ലോ. 10  ഈ നിയമ​ത്തി​നു ചേർച്ച​യിൽ, ഇതിനാ​യി നിശ്ചയി​ച്ചി​ട്ടുള്ള സമയത്ത്‌ വർഷംതോ​റും നീ ഇത്‌ ആചരി​ക്കണം.+ 11  “യഹോവ നിനക്കും നിന്റെ പൂർവി​കർക്കും നൽകു​മെന്നു സത്യം ചെയ്‌ത കനാന്യ​രു​ടെ നാട്ടി​ലേക്കു ദൈവം നിന്നെ കൊണ്ടു​വ​രുമ്പോൾ,+ 12  എല്ലാ മൂത്ത ആൺമക്കളെ​യും നീ സമ്പാദി​ക്കുന്ന മൃഗങ്ങ​ളു​ടെ എല്ലാ ആൺകടി​ഞ്ഞൂ​ലു​കളെ​യും യഹോ​വ​യ്‌ക്കു സമർപ്പി​ക്കണം. ആണെല്ലാം യഹോ​വ​യ്‌ക്കു​ള്ള​താണ്‌.+ 13  കഴുതയുടെ ഓരോ കടിഞ്ഞൂ​ലിനെ​യും ഒരു ആടിനെ പകരം കൊടു​ത്ത്‌ വീണ്ടെ​ടു​ക്കണം. എന്നാൽ അതിനെ വീണ്ടെ​ടു​ക്കു​ന്നില്ലെ​ങ്കിൽ അതിന്റെ കഴുത്ത്‌ ഒടിക്കണം. നിന്റെ ആൺമക്ക​ളിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കണം.+ 14  “നിന്റെ മകൻ പിൽക്കാ​ലത്ത്‌, ‘ഇതിന്റെ അർഥം എന്താണ്‌’ എന്നു ചോദി​ച്ചാൽ നീ അവനോ​ടു പറയണം: ‘അടിമ​ത്ത​ത്തി​ന്റെ വീടായ ഈജി​പ്‌തിൽനിന്ന്‌ ബലമുള്ള കൈ​കൊണ്ട്‌ യഹോവ നമ്മളെ വിടു​വിച്ച്‌ കൊണ്ടു​വന്നു.+ 15  നമ്മളെ വിട്ടയ​യ്‌ക്കാൻ ഫറവോൻ ശാഠ്യ​പൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യ​ന്റെ ആദ്യജാ​തൻമു​തൽ മൃഗത്തി​ന്റെ കടിഞ്ഞൂൽവരെ ഈജി​പ്‌ത്‌ ദേശത്തെ എല്ലാ ആദ്യജാ​ത​ന്മാരെ​യും യഹോവ സംഹരി​ച്ചു.+ അതു​കൊ​ണ്ടാണ്‌ നമ്മുടെ എല്ലാ ആൺകടി​ഞ്ഞൂ​ലു​കളെ​യും യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കു​ക​യും നമ്മുടെ പുത്ര​ന്മാ​രിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കു​ക​യും ചെയ്യു​ന്നത്‌.’ 16  ഇതു നിന്റെ കൈമേൽ ഒരു അടയാ​ള​മാ​യും നിന്റെ നെറ്റിയിൽ* ഒരു പട്ടയാ​യും ഇരിക്കണം.+ ബലമുള്ള കൈ​കൊണ്ട്‌ യഹോവ നമ്മളെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​ല്ലോ.” 17  ഫറവോൻ ജനത്തെ വിട്ട​പ്പോൾ, ഫെലി​സ്‌ത്യ​രു​ടെ നാട്ടി​ലൂ​ടെ ഒരു എളുപ്പ​വ​ഴി​യു​ണ്ടാ​യി​രു​ന്നി​ട്ടും ദൈവം അവരെ ആ വഴിക്കു നയിച്ചില്ല. കാരണം, “ഒരു യുദ്ധമു​ണ്ടാ​യാൽ അതു കണ്ട്‌ ജനം മനസ്സു​മാ​റ്റി ഈജി​പ്‌തിലേക്കു തിരി​ച്ചുപോയേ​ക്കാം” എന്നു ദൈവം പറഞ്ഞു. 18  അതുകൊണ്ട്‌ ജനം ചെങ്കട​ലിന്‌ അടുത്തുള്ള വിജന​ഭൂ​മി​വഴി ചുറ്റി​വ​ളഞ്ഞ്‌ പോകാൻ ദൈവം ഇടയാക്കി.+ സൈനി​ക​ഗ​ണ​ങ്ങളെപ്പോ​ലെ ക്രമീ​കൃ​ത​മാ​യി​ട്ടാണ്‌ ഇസ്രായേ​ല്യർ ഈജി​പ്‌ത്‌ ദേശം വിട്ട്‌ പോയത്‌. 19  മോശ യോ​സേ​ഫി​ന്റെ അസ്ഥിക​ളും കൊണ്ടുപോ​യി. കാരണം, “ദൈവം നിങ്ങളു​ടെ നേരെ ശ്രദ്ധ തിരി​ക്കാ​തി​രി​ക്കില്ല; നിങ്ങൾ ഇവി​ടെ​നിന്ന്‌ പോകു​മ്പോൾ എന്റെ അസ്ഥിക​ളും കൊണ്ടുപോ​കണം” എന്നു പറഞ്ഞ്‌ യോ​സേഫ്‌ ഇസ്രായേൽമ​ക്കളെക്കൊണ്ട്‌ സത്യം ചെയ്യി​ച്ചി​രു​ന്നു.+ 20  അവർ സുക്കോ​ത്തിൽനിന്ന്‌ പുറ​പ്പെട്ട്‌ വിജന​ഭൂ​മി​യു​ടെ ഓരം ചേർന്ന്‌ ഏഥാമിൽ കൂടാരം അടിച്ചു. 21  അവർക്കു പകലും രാത്രി​യും യാത്ര ചെയ്യാ​നാ​യി വഴികാ​ണി​ച്ചുകൊണ്ട്‌ പകൽ മേഘസ്‌തം​ഭ​ത്തി​ലും,+ വെളിച്ചം നൽകി​ക്കൊ​ണ്ട്‌ രാത്രി അഗ്നിസ്‌തം​ഭ​ത്തി​ലും യഹോവ അവർക്കു മുമ്പേ പൊയ്‌ക്കൊ​ണ്ടി​രു​ന്നു.+ 22  പകൽ മേഘസ്‌തം​ഭ​വും രാത്രി അഗ്നിസ്‌തം​ഭ​വും ജനത്തിന്റെ മുന്നിൽനി​ന്ന്‌ മാറി​യില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “ഉഴിഞ്ഞുവെ​ക്കുക.”
അനു. ബി15 കാണുക.
അക്ഷ. “അതിർത്തി​കൾക്കു​ള്ളിൽ.”
അക്ഷ. “കണ്ണുകൾക്കു മധ്യേ.”
അഥവാ “ഓർമി​പ്പി​ക്ക​ലാ​യും.”
അക്ഷ. “കണ്ണുകൾക്കു മധ്യേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം