ആവർത്തനം 34:1-12

34  പിന്നെ മോശ മോവാ​ബ്‌ മരു​പ്ര​ദേ​ശ​ത്തു​നിന്ന്‌ നെബോ പർവത​ത്തി​ലേക്ക്‌,+ യരീഹൊയ്‌ക്ക്‌+ അഭിമു​ഖ​മാ​യി നിൽക്കുന്ന പിസ്‌ഗ​യു​ടെ മുകളി​ലേക്ക്‌,+ കയറി​ച്ചെന്നു. യഹോവ ദേശം മുഴുവൻ മോശ​യ്‌ക്കു കാണി​ച്ചു​കൊ​ടു​ത്തു. അതായത്‌, ഗിലെ​യാദ്‌ മുതൽ ദാൻ വരെയും+  നഫ്‌താലി മുഴു​വ​നും എഫ്രയീം​ദേ​ശ​വും മനശ്ശെ​ദേ​ശ​വും പടിഞ്ഞാ​റേ കടൽ* വരെയുള്ള യഹൂദാ​ദേശം മുഴുവനും+  നെഗെബും+ യോർദാൻ പ്രദേശവും+—ഈന്തപ്പ​ന​ക​ളു​ടെ നഗരമായ യരീ​ഹൊ​യി​ലെ താഴ്‌വര മുതൽ സോവർ+ വരെയും—കാണിച്ചു.  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: “ഞാൻ അബ്രാ​ഹാ​മി​നോ​ടും യിസ്‌ഹാ​ക്കി​നോ​ടും യാക്കോ​ബി​നോ​ടും, ‘നിന്റെ സന്തതിക്കു* ഞാൻ കൊടു​ക്കും’ എന്നു സത്യം ചെയ്‌ത ദേശം ഇതാണ്‌.+ അതു കാണാൻ നിന്നെ ഞാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നു. എന്നാൽ നീ അവി​ടേക്കു കടക്കില്ല.”+  അതിനു ശേഷം, യഹോവ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ യഹോ​വ​യു​ടെ ദാസനായ മോശ അവിടെ മോവാ​ബ്‌ ദേശത്തു​വെച്ച്‌ മരിച്ചു.+  ദൈവം* മോശയെ ബേത്ത്‌-പെയോ​രിന്‌ എതിർവ​ശ​ത്തുള്ള, മോവാ​ബ്‌ ദേശത്തെ താഴ്‌വ​ര​യിൽ അടക്കം ചെയ്‌തു. മോശയെ അടക്കി​യത്‌ എവി​ടെ​യാ​ണെന്ന്‌ ഇന്നുവരെ ആർക്കും അറിയില്ല.+  മരിക്കുമ്പോൾ മോശ​യ്‌ക്ക്‌ 120 വയസ്സാ​യി​രു​ന്നു.+ അതുവരെ മോശ​യു​ടെ കാഴ്‌ച മങ്ങുക​യോ ആരോ​ഗ്യം ക്ഷയിക്കു​ക​യോ ചെയ്‌തി​രു​ന്നില്ല.  ഇസ്രായേൽ ജനം മോവാ​ബ്‌ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ 30 ദിവസം മോശ​യ്‌ക്കു​വേണ്ടി വിലപി​ച്ചു.+ അങ്ങനെ മോശ​യ്‌ക്കു​വേ​ണ്ടി​യുള്ള വിലാ​പ​കാ​ലം പൂർത്തി​യാ​യി.  നൂന്റെ മകനായ യോശു​വ​യു​ടെ മേൽ മോശ കൈകൾ വെച്ച്‌ അനു​ഗ്ര​ഹി​ച്ചി​രു​ന്നു.+ അങ്ങനെ യോശുവ ജ്ഞാനത്തി​ന്റെ ആത്മാവ്‌ നിറഞ്ഞ​വ​നാ​യി. യഹോവ മോശ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ഇസ്രാ​യേ​ല്യർ യോശു​വയെ അനുസ​രി​ക്കാൻതു​ടങ്ങി.+ 10  എന്നാൽ മോശ​യെ​പ്പോ​ലെ, യഹോവ മുഖാ​മു​ഖം കണ്ടറിഞ്ഞ+ ഒരു പ്രവാ​ചകൻ പിന്നീട്‌ ഒരിക്ക​ലും ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​ട്ടില്ല.+ 11  മോശ ഈജി​പ്‌ത്‌ ദേശത്ത്‌ ചെന്ന്‌ ഫറവോ​ന്റെ മേലും ഫറവോ​ന്റെ ദാസന്മാ​രു​ടെ മേലും ഫറവോ​ന്റെ മുഴുവൻ ദേശത്തി​ന്മേ​ലും യഹോവ പറഞ്ഞ എല്ലാ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു.+ 12  ഇസ്രായേല്യർ കാൺകെ​യും മോശ ബലമുള്ള കൈയാൽ ശക്തവും ഭയങ്കര​വും ആയ പ്രവൃ​ത്തി​കൾ ചെയ്‌തു.+

അടിക്കുറിപ്പുകള്‍

അതായത്‌, മഹാസ​മു​ദ്രം, മെഡി​റ്റ​റേ​നി​യൻ കടൽ.
അക്ഷ. “വിത്തിന്‌.”
അക്ഷ. “അവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം