2 തിമൊഥെയൊസ്‌ 1:1-18

1  ക്രിസ്‌തുയേ​ശു​വി​ലൂടെ​യുള്ള ജീവന്റെ വാഗ്‌ദാനത്തിനു+ ചേർച്ച​യിൽ ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന പൗലോ​സ്‌,  പ്രിയപ്പെട്ട മകനായ തിമൊഥെയൊസിന്‌+ എഴുതു​ന്നത്‌: പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും കരുണ​യും സമാധാ​ന​വും!  എന്റെ പൂർവി​കർ ചെയ്‌തി​രു​ന്ന​തുപോലെ​യും ഒരു ശുദ്ധമ​ന​സ്സാ​ക്ഷിയോടെ​യും ഞാൻ സേവിക്കുന്ന* ദൈവത്തോ​ടു നന്ദിയു​ള്ള​വ​നാ​ണു ഞാൻ. രാവും പകലും ഞാൻ ഉള്ളുരു​കി പ്രാർഥി​ക്കുമ്പോൾ ഇടവി​ടാ​തെ നിന്നെ ഓർക്കാ​റുണ്ട്‌.  നിന്റെ കണ്ണീർ ഓർക്കു​മ്പോൾ നിന്നെ കാണാൻ എനിക്ക്‌ അതിയായ ആഗ്രഹം തോന്നു​ന്നു. നിന്നെ കാണു​മ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോ​ഷ​മാ​കും.  നിന്റെ കാപട്യ​മി​ല്ലാത്ത വിശ്വാ​സത്തെ​പ്പ​റ്റി​യും ഞാൻ ഓർക്കു​ന്നു.+ നിന്റെ മുത്തശ്ശി ലോവീ​സി​ലും അമ്മ യൂനീ​ക്ക​യി​ലും ഉണ്ടായി​രുന്ന അതേ വിശ്വാ​സം​തന്നെ​യാ​ണു നിന്നി​ലു​മു​ള്ളതെന്ന്‌ എനിക്കു ബോധ്യ​മുണ്ട്‌.  അതുകൊണ്ട്‌, ഞാൻ കൈകൾ വെച്ചതി​ലൂ​ടെ ദൈവ​ത്തിൽനിന്ന്‌ നിനക്കു ലഭിച്ച സമ്മാനം+ തീപോ​ലെ ജ്വലി​പ്പി​ക്ക​ണമെന്നു ഞാൻ നിന്നെ ഓർമി​പ്പി​ക്കു​ക​യാണ്‌.  ഭീരുത്വത്തിന്റെ ആത്മാവി​നെയല്ല,+ ശക്തിയുടെയും+ സ്‌നേ​ഹ​ത്തിന്റെ​യും സുബോ​ധ​ത്തിന്റെ​യും ആത്മാവിനെ​യാ​ണ​ല്ലോ ദൈവം നമുക്കു തന്നത്‌.  അതുകൊണ്ട്‌ നമ്മുടെ കർത്താ​വിനെ​ക്കു​റിച്ച്‌ സാക്ഷി പറയു​ന്ന​തിൽ നിനക്കു നാണ​ക്കേടു തോന്ന​രുത്‌.+ കർത്താ​വി​നുവേണ്ടി തടവു​കാ​ര​നാ​യി​രി​ക്കുന്ന എന്നെക്കു​റി​ച്ചും ലജ്ജിക്ക​രുത്‌. പകരം, ദൈവ​ത്തി​ന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്‌+ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി കഷ്ടപ്പാ​ടു​കൾ സഹിക്കാൻ തയ്യാറാ​കുക.+  ദൈവം നമ്മളെ രക്ഷിക്കു​ക​യും വിശു​ദ്ധ​മായ ഒരു വിളി​യാൽ വിളി​ക്കു​ക​യും ചെയ്‌തതു+ നമ്മുടെ പ്രവൃ​ത്തി​ക​ളു​ടെ പേരിലല്ല, ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മ​നു​സ​രി​ച്ചും അനർഹദയ കാരണ​വും ആണ്‌.+ അതു കാലങ്ങൾക്കു മുമ്പേ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള ബന്ധത്തിൽ നമുക്കു തന്നതാണ്‌. 10  പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്‌തുയേ​ശു​വി​ന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമാ​യി​രി​ക്കു​ന്നു. ക്രിസ്‌തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരി​യു​ക​യും ചെയ്‌ത​ല്ലോ. 11  ആ സന്തോ​ഷ​വാർത്ത​യു​ടെ പ്രസം​ഗ​ക​നും അപ്പോ​സ്‌ത​ല​നും അധ്യാപകനും+ ആയിട്ടാ​ണ്‌ എന്നെ നിയമി​ച്ചത്‌. 12  ഞാൻ ഇതെല്ലാം സഹിക്കു​ന്ന​തും അതു​കൊ​ണ്ടു​തന്നെ​യാണ്‌.+ പക്ഷേ എനിക്ക്‌ അതിൽ ഒട്ടും നാണ​ക്കേടു തോന്നു​ന്നില്ല.+ കാരണം, ഞാൻ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കുന്ന എന്റെ ദൈവത്തെ എനിക്കു നന്നായി അറിയാം. ഞാൻ ദൈവത്തെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​ട്ടു​ള്ളതെ​ല്ലാം ആ നാൾവരെ+ ഭദ്രമാ​യി സൂക്ഷി​ക്കാൻ ദൈവം പ്രാപ്‌ത​നാണെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. 13  നീ എന്നിൽനി​ന്ന്‌ കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോ​ഴും ഒരു മാതൃകയായി* മുറുകെ പിടി​ക്കുക.+ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽനിന്ന്‌ ഉളവാ​കുന്ന വിശ്വാ​സ​വും സ്‌നേ​ഹ​വും വിട്ടു​ക​ള​യാ​നും പാടില്ല. 14  നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ* സഹായത്തോ​ടെ കാത്തുകൊ​ള്ളുക.+ 15  ഫുഗലൊസും ഹെർമൊ​ഗനേ​സും ഉൾപ്പെടെ ഏഷ്യാസംസ്ഥാനത്തുള്ള+ എല്ലാവ​രും എന്നിൽനി​ന്ന്‌ അകന്നു​പോ​യെന്നു നിനക്ക്‌ അറിയാ​മ​ല്ലോ. 16  ഒനേസിഫൊരൊസിന്റെ+ കുടും​ബത്തോ​ടു കർത്താവ്‌ കരുണ കാണി​ക്കട്ടെ. കാരണം ചങ്ങലക​ളാൽ ബന്ധിത​നാ​യി ജയിലിൽ കിടക്കുന്ന എനിക്കു കൂടെ​ക്കൂ​ടെ നവോ​ന്മേഷം പകർന്ന​യാ​ളാണ്‌ അദ്ദേഹം. എന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ ഒട്ടും നാണ​ക്കേടു വിചാ​രി​ക്കാത്ത 17  ഒനേസിഫൊരൊസ്‌ റോമിൽ എത്തിയ​പ്പോൾ, വളരെ ആത്മാർഥ​തയോ​ടെ എന്നെ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ച്ചു. 18  ആ നാളിൽ യഹോവ* ഒനേസിഫൊരൊ​സിനോ​ടു കരുണ കാണി​ക്കാൻ കർത്താവ്‌ ഇടയാ​ക്കട്ടെ. എഫെ​സൊ​സിൽവെ​ച്ചും ഒനേസി​ഫൊ​രൊ​സ്‌ എന്തെല്ലാം സേവനങ്ങൾ ചെയ്‌തു എന്നു നിനക്കു നന്നായി അറിയാ​മ​ല്ലോ.

അടിക്കുറിപ്പുകള്‍

അഥവാ “വിശു​ദ്ധ​സേ​വനം ചെയ്യുന്ന.”
അഥവാ “ആരോ​ഗ്യ​ക​ര​മായ.”
അഥവാ “ബാഹ്യ​രേ​ഖ​യാ​യി.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം