സങ്കീർത്തനം 133:1-3
ദാവീദിന്റെ ആരോഹണഗീതം.
133 സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത്എത്ര നല്ലത്! എത്ര രസകരം!+
2 അതു വിശേഷതൈലംപോലെ!തലയിൽ ഒഴിച്ചിട്ട്+ തലയിൽനിന്ന് താടിയിലേക്ക്,അഹരോന്റെ താടിയിലേക്ക്,+കുപ്പായക്കഴുത്തുവരെ ഒഴുകിയിറങ്ങുന്ന തൈലംപോലെ!
3 അതു സീയോൻമലനിരകളിൽ പെയ്തിറങ്ങുന്ന+ഹെർമോന്യമഞ്ഞുകണങ്ങൾപോലെ.+
യഹോവ അനുഗ്രഹം ചൊരിയാൻ,അനന്തജീവനെന്ന അനുഗ്രഹം ചൊരിയാൻ,നിയമിച്ച സ്ഥലം അതാണ്!