സംഖ്യ 22:1-41

22  പിന്നെ ഇസ്രാ​യേ​ല്യർ പുറ​പ്പെട്ട്‌ യരീ​ഹൊ​യ്‌ക്ക്‌ അഭിമു​ഖ​മാ​യി യോർദാ​ന്റെ മറുക​ര​യിൽ മോവാ​ബ്‌ മരു​പ്ര​ദേ​ശത്ത്‌ പാളയ​മ​ടി​ച്ചു.+  ഇസ്രായേൽ അമോ​ര്യ​രോ​ടു ചെയ്‌ത​തൊ​ക്കെ​യും സിപ്പോ​രി​ന്റെ മകൻ ബാലാക്ക്‌+ അറിഞ്ഞു.  ജനത്തിന്റെ വലുപ്പം കണ്ട്‌ മോവാ​ബി​നു വല്ലാത്ത ഭയം തോന്നി. ഇസ്രാ​യേ​ല്യർ കാരണം മോവാ​ബ്‌ ഭയപര​വ​ശ​നാ​യി.+  അതുകൊണ്ട്‌ മോവാ​ബ്‌ മിദ്യാനിലെ+ മൂപ്പന്മാ​രോ​ടു പറഞ്ഞു: “കാള നിലത്തെ പുല്ല്‌ തിന്നു​തീർക്കും​പോ​ലെ നമ്മുടെ ചുറ്റു​മു​ള്ള​തെ​ല്ലാം ഈ ജനം തിന്നു​തീർക്കും.” സിപ്പോ​രി​ന്റെ മകനായ ബാലാ​ക്കാ​യി​രു​ന്നു ആ സമയത്ത്‌ മോവാ​ബി​ലെ രാജാവ്‌.  പെഥോരിലുള്ള, ബയോ​രി​ന്റെ മകനായ ബിലെയാമിന്റെ+ അടു​ത്തേക്കു ബാലാക്ക്‌ ദൂതന്മാ​രെ അയച്ചു. ബിലെ​യാം തന്റെ ജന്മദേ​ശത്തെ നദിയുടെ* തീരത്താ​ണു താമസി​ച്ചി​രു​ന്നത്‌. അയാളെ ക്ഷണിച്ചു​കൊണ്ട്‌ ബാലാക്ക്‌ പറഞ്ഞു: “ഇതാ, ഈജി​പ്‌തിൽനിന്ന്‌ ഒരു ജനം വന്നിരി​ക്കു​ന്നു! അവർ ഭൂമുഖത്തെ* മുഴുവൻ മൂടി​യി​രി​ക്കു​ന്നു!+ എന്റെ തൊട്ടു​മു​ന്നി​ലാണ്‌ അവർ ഇപ്പോൾ താമസി​ക്കു​ന്നത്‌.  അവർ എന്നെക്കാൾ ശക്തരാ​യ​തു​കൊണ്ട്‌ താങ്കൾ വന്ന്‌ എനിക്കു​വേണ്ടി ഈ ജനത്തെ ശപിക്കണം.+ അങ്ങനെ എനിക്കു ചില​പ്പോൾ അവരെ തോൽപ്പി​ച്ച്‌ ദേശത്തു​നിന്ന്‌ തുരത്തി​യോ​ടി​ക്കാൻ കഴി​ഞ്ഞേ​ക്കും. താങ്കൾ അനു​ഗ്ര​ഹി​ക്കു​ന്നവൻ അനുഗൃ​ഹീ​ത​നും ശപിക്കു​ന്നവൻ ശപിക്ക​പ്പെ​ട്ട​വ​നും ആയിരി​ക്കു​മെന്ന്‌ എനിക്കു നന്നായി അറിയാം.”  അങ്ങനെ മോവാ​ബി​ലെ​യും മിദ്യാ​നി​ലെ​യും മൂപ്പന്മാർ ഭാവി​ഫലം പറയു​ന്ന​തി​നുള്ള പ്രതി​ഫ​ല​വു​മാ​യി ബിലെ​യാ​മി​ന്റെ അടു​ത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക്‌ പറഞ്ഞ​തെ​ല്ലാം അവർ ബിലെ​യാ​മി​നെ അറിയി​ച്ചു.  അപ്പോൾ ബിലെ​യാം അവരോ​ടു പറഞ്ഞു: “ഈ രാത്രി ഇവിടെ താമസി​ക്കുക. യഹോവ എന്താണോ എന്നോടു പറയു​ന്നത്‌ അതു ഞാൻ നിങ്ങളെ അറിയി​ക്കാം.” അങ്ങനെ മോവാ​ബി​ലെ പ്രഭു​ക്ക​ന്മാർ ബിലെ​യാ​മി​ന്റെ​കൂ​ടെ താമസി​ച്ചു.  അപ്പോൾ ദൈവം ബിലെ​യാ​മി​നോട്‌,+ “നിന്റെ​കൂ​ടെ​യുള്ള ഈ പുരു​ഷ​ന്മാർ ആരാണ്‌” എന്നു ചോദി​ച്ചു. 10  ബിലെയാം സത്യ​ദൈ​വ​ത്തോ​ടു പറഞ്ഞു: “സിപ്പോ​രി​ന്റെ മകനും മോവാ​ബി​ലെ രാജാ​വും ആയ ബാലാക്ക്‌ ഇങ്ങനെ​യൊ​രു സന്ദേശം അയച്ചി​ട്ടുണ്ട്‌: 11  ‘ഇതാ, ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​വന്ന ജനം ഭൂമു​ഖത്തെ മുഴുവൻ മൂടി​യി​രി​ക്കു​ന്നു. താങ്കൾ വന്ന്‌ എനിക്കു​വേണ്ടി അവരെ ശപിക്കണം.+ ഒരുപക്ഷേ അവരോ​ടു പോരാ​ടി അവരെ തുരത്തി​യോ​ടി​ക്കാൻ എനിക്കു കഴി​ഞ്ഞേ​ക്കും.’” 12  എന്നാൽ ദൈവം ബിലെ​യാ​മി​നോട്‌: “നീ അവരോ​ടൊ​പ്പം പോക​രുത്‌; ആ ജനത്തെ ശപിക്കു​ക​യു​മ​രുത്‌. കാരണം അവർ അനുഗൃ​ഹീ​ത​രായ ഒരു ജനമാണ്‌.”+ 13  ബിലെയാം രാവിലെ എഴു​ന്നേറ്റ്‌ ബാലാ​ക്കി​ന്റെ പ്രഭു​ക്ക​ന്മാ​രോ​ടു പറഞ്ഞു: “നിങ്ങളു​ടെ ദേശ​ത്തേക്കു തിരികെ പൊയ്‌ക്കൊ​ള്ളുക. നിങ്ങ​ളോ​ടൊ​പ്പം വരുന്ന​തിൽനിന്ന്‌ യഹോവ എന്നെ വിലക്കി​യി​രി​ക്കു​ന്നു.” 14  അങ്ങനെ മോവാ​ബി​ലെ പ്രഭു​ക്ക​ന്മാർ ബാലാ​ക്കി​ന്റെ അടുത്ത്‌ മടങ്ങി​ച്ചെന്ന്‌, “ഞങ്ങളോ​ടു​കൂ​ടെ വരാൻ ബിലെ​യാം തയ്യാറാ​യില്ല” എന്നു പറഞ്ഞു. 15  എന്നാൽ ബാലാക്ക്‌ വീണ്ടും അവരെ​ക്കാൾ ആദരണീ​യ​രായ കൂടുതൽ പ്രഭു​ക്ക​ന്മാ​രെ അയച്ചു. 16  അവർ ബിലെ​യാ​മി​ന്റെ അടുത്ത്‌ വന്ന്‌ അയാ​ളോ​ടു പറഞ്ഞു: “സിപ്പോ​രി​ന്റെ മകനായ ബാലാക്ക്‌ ഇങ്ങനെ പറയുന്നു: ‘ഒരു കാരണ​വ​ശാ​ലും എന്റെ അടുത്ത്‌ വരാതി​രി​ക്ക​രു​തേ. 17  ഞാൻ താങ്കളെ അതിയാ​യി ആദരി​ക്കും. താങ്കൾ പറയു​ന്ന​തെ​ന്തും ഞാൻ ചെയ്യാം. അതു​കൊണ്ട്‌ ദയവായി താങ്കൾ വന്ന്‌ എനിക്കു​വേണ്ടി ഈ ജനത്തെ ശപിക്കണം.’” 18  എന്നാൽ ബിലെ​യാം ബാലാ​ക്കി​ന്റെ ദാസന്മാ​രോ​ടു പറഞ്ഞു: “ബാലാക്ക്‌ സ്വന്തം വീടു നിറയെ സ്വർണ​വും വെള്ളി​യും തന്നാലും എന്റെ ദൈവ​മായ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ച്ചു​കൊണ്ട്‌ ചെറി​യ​താ​കട്ടെ വലിയ​താ​കട്ടെ ഒരു കാര്യ​വും ചെയ്യാൻ എനിക്കു കഴിയില്ല.+ 19  എന്നാലും ഈ രാത്രി​കൂ​ടി ഇവിടെ താമസി​ക്കുക. യഹോ​വ​യ്‌ക്കു മറ്റ്‌ എന്താണു പറയാ​നു​ള്ള​തെന്നു ഞാൻ നോക്കട്ടെ.”+ 20  രാത്രിയിൽ ദൈവം ബിലെ​യാ​മി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “നിന്നെ വിളി​ക്കാ​നാണ്‌ ഈ പുരു​ഷ​ന്മാർ വന്നിരി​ക്കു​ന്ന​തെ​ങ്കിൽ അവരോ​ടൊ​പ്പം പൊയ്‌ക്കൊ​ള്ളുക. പക്ഷേ ഞാൻ പറഞ്ഞു​ത​രു​ന്നതു മാത്രമേ നീ പറയാവൂ.”+ 21  അങ്ങനെ ബിലെ​യാം രാവിലെ എഴു​ന്നേറ്റ്‌ കഴുതയ്‌ക്കു* കോപ്പി​ട്ട്‌ മോവാ​ബി​ലെ പ്രഭു​ക്ക​ന്മാ​രോ​ടൊ​പ്പം പുറ​പ്പെട്ടു.+ 22  എന്നാൽ ബിലെ​യാം പോകു​ന്ന​തു​കൊണ്ട്‌ ദൈവം കോപി​ച്ചു. ബിലെ​യാ​മി​നെ തടയാൻ യഹോ​വ​യു​ടെ ദൂതൻ വഴിയിൽ നിലയു​റ​പ്പി​ച്ചു. ബിലെ​യാം തന്റെ കഴുത​പ്പു​റത്ത്‌ വരുക​യാ​യി​രു​ന്നു; അയാളു​ടെ പരിചാ​ര​ക​രിൽ രണ്ടു പേരും അയാ​ളോ​ടു​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 23  വാൾ ഊരി​പ്പി​ടിച്ച്‌ യഹോ​വ​യു​ടെ ദൂതൻ വഴിയിൽ നിൽക്കു​ന്നതു കണ്ടപ്പോൾ ബിലെ​യാ​മി​ന്റെ കഴുത വഴിയിൽനി​ന്ന്‌ വയലി​ലേക്കു തിരിഞ്ഞു. എന്നാൽ കഴുതയെ വഴിയി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി ബിലെ​യാം അതിനെ അടിക്കാൻതു​ടങ്ങി. 24  പിന്നീട്‌ യഹോ​വ​യു​ടെ ദൂതൻ രണ്ടു മുന്തി​രി​ത്തോ​ട്ട​ങ്ങൾക്കു നടുവി​ലൂ​ടെ പോകുന്ന, ഇരുവ​ശ​വും കല്ലുമ​തി​ലുള്ള, ഒരു ഇടുങ്ങിയ വഴിയിൽ നിന്നു. 25  യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത മതിലി​നോ​ടു ചേർന്നു​ന​ട​ക്കാൻ ശ്രമിച്ചു. അപ്പോൾ ബിലെ​യാ​മി​ന്റെ കാൽ മതിലിൽ ഉരഞ്ഞ്‌ ഞെരി​ഞ്ഞ​മർന്ന​തു​കൊണ്ട്‌ അയാൾ വീണ്ടും അതിനെ അടിച്ചു. 26  യഹോവയുടെ ദൂതൻ പിന്നെ​യും മുന്നിൽക്ക​ടന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരി​യാൻ കഴിയാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത്‌ നിന്നു. 27  യഹോവയുടെ ദൂതനെ കണ്ട കഴുത നിലത്ത്‌ കിടന്നു​ക​ളഞ്ഞു. അതിന്റെ പുറത്ത്‌ ഇരിക്കു​ക​യാ​യി​രുന്ന ബിലെ​യാം വല്ലാതെ കോപി​ച്ച്‌ തന്റെ വടി​കൊണ്ട്‌ അതിനെ പൊതി​രെ തല്ലി. 28  ഒടുവിൽ യഹോവ കഴുത​യ്‌ക്കു സംസാ​രി​ക്കാൻ പ്രാപ്‌തി കൊടു​ത്തു.*+ അതു ബിലെ​യാ​മി​നോ​ടു ചോദി​ച്ചു: “ഈ മൂന്നു പ്രാവ​ശ്യ​വും എന്നെ അടിക്കാൻ ഞാൻ അങ്ങയോ​ട്‌ എന്തു തെറ്റാണു ചെയ്‌തത്‌?”+ 29  അപ്പോൾ ബിലെ​യാം കഴുത​യോ​ടു പറഞ്ഞു: “നീ എന്നെ അപമാ​നി​ച്ച​തു​കൊ​ണ്ടാണ്‌ ഞാൻ നിന്നെ അടിക്കു​ന്നത്‌. എന്റെ കൈയിൽ ഒരു വാളു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഞാൻ ഇപ്പോൾ നിന്നെ കൊ​ന്നേനേ!” 30  അപ്പോൾ കഴുത ബിലെ​യാ​മി​നോ​ടു പറഞ്ഞു: “അങ്ങ്‌ ജീവി​ത​കാ​ലം മുഴുവൻ യാത്ര ചെയ്‌ത അങ്ങയുടെ കഴുത​യല്ലേ ഞാൻ? ഇതിനു മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും ഞാൻ അങ്ങയോ​ട്‌ ഇങ്ങനെ ചെയ്‌തി​ട്ടു​ണ്ടോ?” അപ്പോൾ ബിലെ​യാം, “ഇല്ല” എന്നു പറഞ്ഞു. 31  യഹോവ ബിലെ​യാ​മി​ന്റെ കണ്ണു തുറന്നു.+ യഹോ​വ​യു​ടെ ദൂതൻ വാൾ ഊരി​പ്പി​ടിച്ച്‌ വഴിയിൽ നിൽക്കു​ന്നതു ബിലെ​യാം കണ്ടു. ഉടനെ ബിലെ​യാം കുമ്പിട്ട്‌ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു. 32  അപ്പോൾ യഹോ​വ​യു​ടെ ദൂതൻ ബിലെ​യാ​മി​നോ​ടു പറഞ്ഞു: “നീ ഈ മൂന്നു പ്രാവ​ശ്യം നിന്റെ കഴുതയെ തല്ലിയത്‌ എന്തിനാ​ണ്‌? നിന്റെ ഈ പോക്ക്‌ എന്റെ ഇഷ്ടത്തിനു വിരു​ദ്ധ​മാ​യ​തു​കൊണ്ട്‌ ഞാനാണു നിന്നെ തടഞ്ഞത്‌.+ 33  കഴുത എന്നെ കണ്ട്‌ ഈ മൂന്നു തവണയും എന്റെ അടുത്തു​നിന്ന്‌ മാറി​പ്പോ​യി.+ അതു വഴിമാ​റി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇതി​നോ​ടകം ഞാൻ നിന്നെ കൊ​ന്നേനേ, അതിനെ വെറുതേ വിടു​ക​യും ചെയ്‌തേനേ!” 34  ബിലെയാം യഹോ​വ​യു​ടെ ദൂത​നോ​ടു പറഞ്ഞു: “ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു; എന്നെ തടയാൻ അങ്ങ്‌ വഴിയിൽ നിൽക്കുന്ന കാര്യം എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. അങ്ങയ്‌ക്ക്‌ ഇഷ്ടമ​ല്ലെ​ങ്കിൽ ഞാൻ തിരി​ച്ചു​പൊ​യ്‌ക്കൊ​ള്ളാം.” 35  എന്നാൽ യഹോ​വ​യു​ടെ ദൂതൻ ബിലെ​യാ​മി​നോ​ടു പറഞ്ഞു: “അവരോ​ടൊ​പ്പം പൊയ്‌ക്കൊ​ള്ളൂ. പക്ഷേ ഞാൻ പറഞ്ഞു​ത​രു​ന്നതു മാത്രമേ നീ പറയാവൂ.” അങ്ങനെ ബിലെ​യാം ബാലാ​ക്കി​ന്റെ പ്രഭു​ക്ക​ന്മാ​രോ​ടൊ​പ്പം യാത്ര തുടർന്നു. 36  ബിലെയാം വന്നെന്നു കേട്ട ഉടനെ ബാലാക്ക്‌ ബിലെ​യാ​മി​നെ കാണാൻ ദേശത്തി​ന്റെ അതിർത്തി​യിൽ അർന്നോ​ന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന മോവാ​ബ്‌ നഗരത്തി​ലേക്കു ചെന്നു. 37  ബാലാക്ക്‌ ബിലെ​യാ​മി​നോ​ടു ചോദി​ച്ചു: “താങ്കളെ വിളി​ക്കാൻ ഞാൻ ആളയച്ച​തല്ലേ? താങ്കൾ എന്താണ്‌ എന്റെ അടുത്ത്‌ വരാതി​രു​ന്നത്‌? താങ്കളെ വേണ്ട​പോ​ലെ ആദരി​ക്കാൻ എനിക്കു കഴിയി​ല്ലെന്നു കരുതി​യോ?”+ 38  അതിനു ബിലെ​യാം ബാലാ​ക്കി​നോട്‌: “ഇതാ, ഇപ്പോൾ ഞാൻ വന്നല്ലോ. പക്ഷേ എനിക്ക്‌ എന്തെങ്കി​ലും പറയാൻ അനുവാ​ദ​മു​ണ്ടോ? ദൈവം എന്റെ നാവിൽ തരുന്നതു മാത്രമേ എനിക്കു പറയാ​നാ​കൂ.”+ 39  അങ്ങനെ ബിലെ​യാം ബാലാ​ക്കി​ന്റെ​കൂ​ടെ പോയി; അവർ കിര്യത്ത്‌-ഹൂസോ​ത്തിൽ എത്തി. 40  ബാലാക്ക്‌ ആടുക​ളെ​യും കന്നുകാ​ലി​ക​ളെ​യും ബലി അർപ്പി​ച്ചിട്ട്‌ അതിൽ കുറച്ച്‌ ബിലെ​യാ​മി​നും അയാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന പ്രഭു​ക്ക​ന്മാർക്കും കൊടു​ത്ത​യച്ചു. 41  രാവിലെ ബാലാക്ക്‌ ബിലെ​യാ​മി​നെ​യും കൂട്ടി ബാമോ​ത്ത്‌-ബാലി​ലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാ​നാ​കു​മാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

തെളിവനുസരിച്ച്‌ യൂഫ്ര​ട്ടീ​സ്‌.
അക്ഷ. “ഭൂമി​യു​ടെ കണ്ണ്‌.”
അക്ഷ. “പെൺക​ഴു​ത​യ്‌ക്ക്‌.”
അക്ഷ. “പെൺക​ഴു​ത​യു​ടെ വായ്‌ തുറന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം