എസ്ര 9:1-15

9  ഇതെല്ലാം കഴിഞ്ഞ​ശേഷം, പ്രഭു​ക്ക​ന്മാർ എന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: “ചുറ്റു​മുള്ള ദേശങ്ങ​ളി​ലെ കനാന്യർ, ഹിത്യർ, പെരി​സ്യർ, യബൂസ്യർ, അമ്മോ​ന്യർ, മോവാ​ബ്യർ, അമോ​ര്യർ,+ ഈജിപ്‌തുകാർ+ എന്നീ ജനതക​ളിൽനിന്ന്‌ ഇസ്രാ​യേൽ ജനവും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും അകന്നു​നിൽക്കു​ന്നില്ല; അവർ ഇപ്പോ​ഴും ആ ജനതക​ളു​ടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തു​ട​രു​ക​യാണ്‌.+  അവർ ജനതക​ളു​ടെ പെൺമ​ക്കളെ വിവാഹം കഴിച്ചു; അവരുടെ മക്കളെക്കൊ​ണ്ടും ജനതക​ളു​ടെ പെൺമ​ക്കളെ വിവാഹം കഴിപ്പി​ച്ചു.+ അങ്ങനെ വിശുദ്ധസന്തതികളായ+ അവർ ദേശത്തെ ജനങ്ങളു​മാ​യി ഇടകലർന്നി​രി​ക്കു​ന്നു.+ നമ്മുടെ പ്രഭു​ക്ക​ന്മാ​രും ഉപഭര​ണാ​ധി​കാ​രി​ക​ളും ആണ്‌ ഇങ്ങനെ അവിശ്വ​സ്‌തത കാണി​ക്കു​ന്ന​തിൽ മുൻപ​ന്തി​യി​ലു​ള്ളത്‌.”  ഇതു കേട്ട​പ്പോൾ ഞാൻ ഞെട്ടിപ്പോ​യി. ഞാൻ എന്റെ വസ്‌ത്ര​വും മേലങ്കി​യും കീറി, താടി​യും മുടി​യും പിച്ചി​പ്പ​റി​ച്ചു; ഞാൻ അവിടെ തരിച്ച്‌ ഇരുന്നുപോ​യി.  വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയം​വരെ ഞാൻ അങ്ങനെ ഇരുന്നു. പ്രവാ​സ​ത്തിൽനിന്ന്‌ തിരിച്ചെ​ത്തിയ ജനത്തിന്റെ അവിശ്വ​സ്‌ത​തയെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ വാക്കുകൾ ആദരിക്കുന്ന* എല്ലാവ​രും എനിക്കു ചുറ്റും കൂടി.  വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയമാ​യപ്പോൾ കീറിയ വസ്‌ത്രത്തോ​ടും മേലങ്കിയോ​ടും കൂടെ ഞാൻ എന്റെ ലജ്ജിതാ​വ​സ്ഥ​യിൽനിന്ന്‌ എഴു​ന്നേറ്റു. ഞാൻ മുട്ടു​കു​ത്തി എന്റെ ദൈവ​മായ യഹോ​വ​യു​ടെ മുന്നിൽ കൈകൾ വിരി​ച്ചു​പി​ടിച്ച്‌  ഇങ്ങനെ പ്രാർഥി​ച്ചു: “എന്റെ ദൈവമേ, അങ്ങയെ മുഖം ഉയർത്തി നോക്കാൻ എനിക്കു നാണവും ലജ്ജയും തോന്നു​ന്നു. ദൈവമേ, ഞങ്ങളുടെ തെറ്റുകൾ വർധി​ച്ചുപെ​രു​കി ഞങ്ങളുടെ തലയ്‌ക്കു മീതെ എത്തിയി​രി​ക്കു​ന്നു; ഞങ്ങളുടെ കുറ്റങ്ങൾ ആകാശത്തോ​ളം കുന്നു​കൂ​ടി​യി​രി​ക്കു​ന്നു.+  ഞങ്ങളുടെ പൂർവി​ക​രു​ടെ കാലം​മു​തൽ ഇന്നുവരെ ഞങ്ങൾ ഒരുപാ​ടു കുറ്റങ്ങൾ ചെയ്‌തു​കൂ​ട്ടി.+ ഞങ്ങളുടെ തെറ്റുകൾ കാരണം അങ്ങ്‌ ഞങ്ങളെ​യും ഞങ്ങളുടെ രാജാ​ക്ക​ന്മാരെ​യും പുരോ​ഹി​ത​ന്മാരെ​യും ചുറ്റു​മുള്ള രാജാ​ക്ക​ന്മാ​രു​ടെ കൈയിൽ ഏൽപ്പിച്ചു; ഞങ്ങളെ വാളിനും+ അടിമത്തത്തിനും+ കൊള്ളയ്‌ക്കും+ അപമാ​ന​ത്തി​നും ഇരയാക്കി. ഇന്നും അതുതന്നെ​യാ​ണു ഞങ്ങളുടെ അവസ്ഥ.+  എന്നാൽ ഇപ്പോൾ ഇതാ, ഞങ്ങളുടെ ദൈവ​മായ യഹോവ അൽപ്പ​നേ​രത്തേക്ക്‌ ഒരു ചെറിയ കൂട്ട​ത്തോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു. ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ കണ്ണുകൾ സന്തോ​ഷംകൊണ്ട്‌ തിളങ്ങാ​നും അടിമ​ത്ത​ത്തിൽനിന്ന്‌ ഞങ്ങൾക്ക്‌ അൽപ്പം ആശ്വാസം പകരാ​നും വേണ്ടി അങ്ങ്‌ ഞങ്ങളെ രക്ഷപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു; അങ്ങയുടെ വിശു​ദ്ധ​സ്ഥ​ലത്ത്‌ ഞങ്ങൾക്ക്‌ ഒരു സുരക്ഷിതസ്ഥാനം* നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+  ഞങ്ങൾ അടിമകളാണെങ്കിലും+ ഞങ്ങളുടെ ദൈവം ഞങ്ങളെ അടിമ​ത്ത​ത്തിൽ വിട്ടു​ക​ള​ഞ്ഞില്ല. പേർഷ്യൻ രാജാ​ക്ക​ന്മാ​രു​ടെ മുമ്പാകെ അങ്ങ്‌ ഞങ്ങളോ​ട്‌ അചഞ്ചല​മായ സ്‌നേഹം കാണിച്ചു.+ അങ്ങനെ ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനം പണിയാ​നും അതിന്റെ നാശാ​വ​ശി​ഷ്ടങ്ങൾ പുനരുദ്ധരിക്കാനും+ ഞങ്ങൾക്കു ശക്തി ലഭിച്ചു; യഹൂദ​യി​ലും യരുശലേ​മി​ലും ഞങ്ങൾക്കൊ​രു കൻമതിൽ* ലഭിക്കാ​നും അങ്ങ്‌ ഇടയാക്കി. 10  “എന്നാൽ ഞങ്ങളുടെ ദൈവമേ, ഇപ്പോൾ ഞങ്ങൾ എന്തു പറയാ​നാണ്‌? അങ്ങയുടെ കല്‌പ​നകൾ ഞങ്ങൾ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. 11  അങ്ങയുടെ ദാസരായ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ അങ്ങ്‌ ഇങ്ങനെ പറഞ്ഞി​രു​ന്ന​ല്ലോ: ‘നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശം അശുദ്ധ​മായ ഒരു ദേശമാ​ണ്‌. കാരണം അവിടത്തെ ജനങ്ങൾ അതിനെ തങ്ങളുടെ അശുദ്ധി​കൊ​ണ്ട്‌ നിറച്ചി​രി​ക്കു​ന്നു; മ്ലേച്ഛമായ ആചാര​ങ്ങൾകൊണ്ട്‌ അവർ ആ ദേശത്തി​ന്റെ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ മലിന​മാ​ക്കി​യി​രി​ക്കു​ന്നു.+ 12  അതുകൊണ്ട്‌ അവരുടെ ആൺമക്കൾക്കു നിങ്ങളു​ടെ പെൺമ​ക്കളെ വിവാഹം കഴിപ്പി​ച്ചുകൊ​ടു​ക്കു​ക​യോ നിങ്ങളു​ടെ ആൺമക്ക​ളെ​ക്കൊ​ണ്ട്‌ അവരുടെ പെൺമ​ക്കളെ വിവാഹം കഴിപ്പി​ക്കു​ക​യോ അരുത്‌.+ അവരുടെ സമാധാ​ന​ത്തി​നും അഭിവൃ​ദ്ധി​ക്കും വേണ്ടി നിങ്ങൾ പ്രവർത്തി​ക്ക​രുത്‌.+ ഈ കല്‌പന അനുസ​രി​ക്കുന്നെ​ങ്കിൽ നിങ്ങൾ ശക്തരാ​യി​ത്തീ​രു​ക​യും ദേശത്തി​ന്റെ നന്മ ആസ്വദി​ക്കു​ക​യും ചെയ്യും. ഈ ദേശം നിങ്ങളു​ടെ മക്കൾക്ക്‌ ഒരു അവകാ​ശ​മാ​യി കൈമാ​റാ​നും നിങ്ങൾക്കാ​കും.’ 13  ഞങ്ങൾ ചെയ്‌ത വലിയ തെറ്റു​ക​ളുടെ​യും കുറ്റങ്ങ​ളുടെ​യും ഫലം ഞങ്ങൾ അനുഭ​വി​ച്ചി​രി​ക്കു​ന്നു.—എന്നാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ തെറ്റു​കൾക്ക്‌ അർഹി​ക്കുന്ന ശിക്ഷ തരാതെ+ ഒരു ചെറിയ കൂട്ടം രക്ഷപ്പെ​ടാൻ അങ്ങ്‌ അനുവ​ദി​ച്ചു.+ 14  എന്നിട്ടും, അങ്ങയുടെ കല്‌പ​നകൾ വീണ്ടും ലംഘി​ച്ചുകൊണ്ട്‌ മ്ലേച്ഛമായ രീതി​ക​ളുള്ള ജനങ്ങളു​മാ​യി വിവാ​ഹ​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​യോ?*+ അങ്ങ്‌ ഞങ്ങളോ​ട്‌ ഉഗ്രമാ​യി കോപി​ച്ച്‌ ഒരാ​ളെപ്പോ​ലും ബാക്കി വെക്കാതെ ഞങ്ങളെ ഒന്നടങ്കം നശിപ്പി​ച്ചു​ക​ള​യി​ല്ലേ? 15  ഇസ്രായേലിന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ നീതി​മാ​നാണ്‌;+ ഈ ദിവസം​വരെ അങ്ങ്‌ ഈ ചെറിയ കൂട്ടത്തെ ജീവ​നോ​ടെ ശേഷി​പ്പി​ച്ചി​രി​ക്കു​ന്ന​ല്ലോ. തെറ്റു​കാ​രായ ഞങ്ങൾ ഇതാ, തിരു​മു​മ്പാ​കെ വന്നിരി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, അങ്ങയുടെ മുന്നിൽ നിൽക്കാ​നുള്ള യോഗ്യത ഞങ്ങൾക്കില്ല.”+

അടിക്കുറിപ്പുകള്‍

അക്ഷ. “കേട്ട്‌ വിറച്ച.”
അക്ഷ. “കുറ്റി.”
അഥവാ “സംരക്ഷ​ക​മ​തിൽ.”
അഥവാ “മിശ്ര​വി​വാ​ഹം ചെയ്യു​ക​യോ?”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം