ഇയ്യോബ്‌ 40:1-24

40  യഹോവ ഇയ്യോ​ബി​നോ​ടു തുടർന്നു​പ​റഞ്ഞു:   “കുറ്റം കണ്ടുപി​ടി​ക്കു​ന്നവൻ സർവശ​ക്ത​നോ​ടു വാദി​ക്കാ​മോ?+ ദൈവത്തെ തിരു​ത്താൻ ആഗ്രഹി​ക്കു​ന്നവൻ ഉത്തരം പറയട്ടെ.”+   അപ്പോൾ ഇയ്യോബ്‌ യഹോ​വ​യോ​ടു പറഞ്ഞു:   “ഞാൻ ഒന്നിനും കൊള്ളാ​ത്ത​വ​നാണ്‌;+ ഞാൻ അങ്ങയോ​ട്‌ എന്ത്‌ ഉത്തരം പറയാ​നാണ്‌? ഞാൻ ഇതാ, കൈ​കൊണ്ട്‌ വായ്‌ പൊത്തു​ന്നു.+   ഒരു പ്രാവ​ശ്യം ഞാൻ സംസാ​രി​ച്ചു, ഇനി ഞാൻ മിണ്ടില്ല;രണ്ടു പ്രാവ​ശ്യം സംസാ​രി​ച്ചു, ഇനി ഞാൻ സംസാ​രി​ക്കില്ല.”   അപ്പോൾ യഹോവ ഇയ്യോ​ബി​നോ​ടു കൊടു​ങ്കാ​റ്റിൽനിന്ന്‌ സംസാ​രി​ച്ചു:+   “ഒരു പുരു​ഷ​നെ​പ്പോ​ലെ അര മുറു​ക്കുക;*ഞാൻ നിന്നോ​ടു ചോദി​ക്കും, എനിക്കു പറഞ്ഞു​ത​രുക.+   നീ എന്റെ നീതിയെ ചോദ്യം ചെയ്യു​മോ? നീ നീതി​മാ​നാ​ണെന്നു തെളി​യി​ക്കാൻ എന്നെ കുറ്റക്കാ​ര​നാ​ക്കു​മോ?+   നിന്റെ കൈകൾ സത്യ​ദൈ​വ​ത്തി​ന്റെ കൈക​ളു​ടെ അത്ര ശക്തമാ​ണോ?+നിന്റെ ശബ്ദം ദൈവ​ത്തി​ന്റെ ശബ്ദം​പോ​ലെ മുഴങ്ങു​മോ?+ 10  നിന്റെ മഹത്ത്വ​വും പ്രതാ​പ​വും അണിയുക;നിന്റെ മഹിമ​യും തേജസ്സും ധരിക്കുക. 11  നിന്റെ ഉഗ്ര​കോ​പം അഴിച്ചു​വി​ടുക;അഹങ്കാ​രി​ക​ളെ​യെ​ല്ലാം നോക്കുക, അവരെ താഴെ ഇറക്കുക. 12  അഹങ്കാരികളെയെല്ലാം നോക്കുക, അവരെ താഴ്‌ത്തുക;ദുഷ്ടന്മാ​രെ കണ്ടാൽ ഉടനെ അവരെ ചവിട്ടി​മെ​തി​ക്കുക. 13  അവരെയെല്ലാം പൊടി​യിൽ ഒളിപ്പി​ക്കുക;ഒരു ഒളിസ്ഥ​ലത്ത്‌ അവരെ കെട്ടി​യി​ടുക. 14  അപ്പോൾ, നിന്റെ വല​ങ്കൈക്കു നിന്നെ രക്ഷിക്കാ​നാ​കു​മെന്ന്‌ഞാനും സമ്മതി​ക്കാം. 15  ഇതാ ബഹി​മോത്ത്‌!* നിന്നെ സൃഷ്ടി​ച്ച​തു​പോ​ലെ ഞാൻ അതി​നെ​യും സൃഷ്ടിച്ചു; അതു കാള​യെ​പ്പോ​ലെ പുല്ലു തിന്നുന്നു. 16  അതിന്റെ അരക്കെ​ട്ടി​ന്റെ ബലവുംഉദര​പേ​ശി​ക​ളു​ടെ ശക്തിയും നോക്കൂ! 17  അതിന്റെ വാൽ ദേവദാ​രു​പോ​ലെ ബലമു​ള്ള​താണ്‌;അതിന്റെ തുടയി​ലെ പേശികൾ* കൂട്ടി​ത്തു​ന്നി​യി​രി​ക്കു​ന്നു. 18  അതിന്റെ എല്ലുകൾ ചെമ്പു​കു​ഴ​ലു​ക​ളാണ്‌;കാലുകൾ ഇരുമ്പു​ദ​ണ്ഡു​കൾപോ​ലെ​യാണ്‌. 19  അതിനു ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ ഒന്നാം സ്ഥാനമു​ണ്ട്‌;*അതിനെ നിർമി​ച്ച​വനു മാത്രമേ വാളു​മാ​യി അതിന്റെ അടു​ത്തേക്കു ചെല്ലാൻ കഴിയൂ. 20  വന്യമൃഗങ്ങൾ കളിച്ചു​ന​ട​ക്കുന്ന പർവതങ്ങൾഅതിന്‌ ആഹാരം നൽകുന്നു. 21  അതു മുൾച്ചെ​ടി​ക​ളു​ടെ കീഴിൽ കിടക്കു​ന്നു;ചതുപ്പു​നി​ല​ത്തെ ഈറ്റകൾ അതിനു താവള​മാ​കു​ന്നു. 22  മുൾച്ചെടികൾ അതിനു തണലേ​കു​ന്നു;താഴ്‌വരയിലെ* വെള്ളില മരങ്ങൾ അതിനു ചുറ്റും നിൽക്കു​ന്നു. 23  നദി ഇരച്ചെ​ത്തി​യാ​ലും അതു ഭയപ്പെ​ടു​ന്നില്ല; യോർദാൻ അതിന്റെ വായി​ലേക്കു കുത്തി​യൊ​ഴു​കി​വ​ന്നാ​ലും അതു കൂസലി​ല്ലാ​തെ നിൽക്കും.+ 24  അതു നോക്കി​നിൽക്കെ അതിനെ പിടി​ക്കാൻ ആർക്കെ​ങ്കി​ലും കഴിയു​മോ?ആർക്കെ​ങ്കി​ലും ഒരു കൊളുത്തുകൊണ്ട്‌* അതിന്റെ മൂക്കു തുളയ്‌ക്കാ​മോ?

അടിക്കുറിപ്പുകള്‍

അഥവാ “തയ്യാ​റെ​ടു​ക്കുക.”
സാധ്യതയനുസരിച്ച്‌, ഹിപ്പൊ​പ്പൊ​ട്ടാ​മസ്‌.
അക്ഷ. “സ്‌നാ​യു​ക്കൾ.”
അക്ഷ. “അതു ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളു​ടെ തുടക്ക​മാ​ണ്‌.”
അഥവാ “നീർച്ചാ​ലി​ലെ.”
അക്ഷ. “കുടു​ക്കു​കൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം