വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സ്വകാ​ര്യ​താ​ന​യം

സ്വകാ​ര്യ​താ​ന​യം

വ്യക്തി​ഗ​ത​വി​വ​രം

ഈ വെബ്‌​സൈ​റ്റിൽ നൽകി​യി​ട്ടു​ള്ള വ്യക്തി​ഗ​ത​വി​വ​രം, അതു നൽകിയ സമയത്ത്‌ പ്രയോ​ക്താ​വി​നോട്‌ പ്രസ്‌താ​വി​ച്ച ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ മാത്രമേ വാച്ച്ട​വർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി ഓഫ്‌ ന്യൂ​യോർക്ക്, ഇൻക്‌.-ഓ അതിന്‍റെ അനുബന്ധ സംഘട​ന​ക​ളോ ഉപയോ​ഗി​ക്കു​ക​യു​ള്ളൂ. പ്രയോ​ക്താ​വി​ന്‍റെ പൂർണ അറി​വോ​ടെ, അദ്ദേഹം ആവശ്യ​പ്പെ​ടു​ന്ന സേവനം ലഭ്യമാ​ക്കാൻ അല്ലെങ്കിൽ നിയമ​പ​ര​മാ​യ ആവശ്യ​ങ്ങ​ളു​ടെ പേരി​ലോ വഞ്ചന തടയു​ന്ന​തി​നോ സുരക്ഷി​ത​ത്വം ഉറപ്പാ​ക്കു​ന്ന​തി​നോ സാങ്കേ​തി​ക കാരണ​ങ്ങ​ളാ​ലോ ആ വിവരങ്ങൾ വെളി​പ്പെ​ടു​ത്തേ​ണ്ടത്‌ ന്യായ​മാ​യും ആവശ്യ​മെന്ന് ഉറപ്പുള്ള സാഹച​ര്യ​ങ്ങ​ളിൽ ഒഴികെ വാച്ച്ട​വർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി ഓഫ്‌ ന്യൂ​യോർക്ക്, ഇൻക്‌., ഈ വ്യക്തി​ഗ​ത​വി​വ​രം മറ്റാർക്കും നൽകു​ക​യി​ല്ല. നൽകി​യി​ട്ടു​ള്ള വ്യക്തി​ഗ​ത​വി​വ​ര​ങ്ങൾ ഒരു കാരണ​വ​ശാ​ലും വിൽക്കു​ക​യോ വാണി​ജ്യ​ച്ച​ര​ക്കാ​ക്കു​ക​യോ വാടക​യ്‌ക്കു നൽകു​ക​യോ ചെയ്യില്ല.

ഇ-മെയിൽ അഡ്രസ്സ്

ഈ വെബ്‌​സൈ​റ്റിൽ അക്കൗണ്ട് സൃഷ്ടി​ച്ച​പ്പോൾ നിങ്ങൾ നൽകിയ ഇ-മെയിൽ അഡ്രസ്സ്, നിങ്ങളു​ടെ അക്കൗണ്ട് സംബന്ധ​മാ​യി നിങ്ങളു​മാ​യി ബന്ധപ്പെ​ടു​ന്ന​തി​നാ​യി​രി​ക്കും ഉപയോ​ഗി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ പ്രയോ​ക്തൃ നാമമോ പാസ്‌വേർഡോ മറന്നു​പോ​കു​ക​യും ലോഗ്‌ ഇൻ ചെയ്യു​ന്ന​തിന്‌ സഹായം ആവശ്യ​പ്പെ​ടു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങളു​ടെ പ്രയോ​ക്തൃ സംക്ഷി​പ്‌ത​രേ​ഖ​യിൽ നൽകി​യി​രി​ക്കു​ന്ന ഇ-മെയിൽ അഡ്രസ്സി​ലേക്ക് സന്ദേശം അയച്ചു​കൊ​ണ്ടാ​യി​രി​ക്കും സഹായം എത്തിക്കു​ന്നത്‌.

കുക്കികൾ

jw.org ഉപയോ​ഗ​വു​മാ​യി ബന്ധപ്പെട്ട, പ്രയോ​ക്താ​വി​ന്‍റെ മുൻഗ​ണ​ന​കൾ രേഖ​പ്പെ​ടു​ത്തി​വെ​ക്കു​ന്ന​തി​നാണ്‌ കുക്കികൾ ഉപയോ​ഗി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, jw.org ഏതു ഭാഷയിൽ ഉപയോ​ഗി​ക്കാ​നാണ്‌ പ്രയോ​ക്താവ്‌ ഇഷ്ടപ്പെ​ടു​ന്നത്‌ എന്നുള്ളത്‌ കുക്കി​യിൽ രേഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു. അങ്ങനെ​യാ​കു​മ്പോൾ ഈ വെബ്‌​സൈറ്റ്‌ തുറന്നാൽ ഉടൻ പ്രസ്‌തു​ത ഭാഷ തനിയെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. മറ്റു വ്യക്തി​ഗ​ത​കാ​ര്യ​ങ്ങ​ളൊ​ന്നും കുക്കി​ക​ളിൽ ശേഖരി​ച്ചു​വെ​ക്കു​ന്ന​തല്ല.

ആക്‌ടീവ്‌ സ്‌ക്രി​പ്‌റ്റിങ്‌ അല്ലെങ്കിൽ ജാവാ​സ്‌ക്രി​പ്‌റ്റ്‌

jw.org-ൽ വെബ്‌​സൈ​റ്റി​ന്‍റെ പ്രവർത്ത​നം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നാണ്‌ സ്‌ക്രി​പ്‌റ്റിങ്‌ ഉപയോ​ഗി​ക്കു​ന്നത്‌. സ്‌ക്രി​പ്‌റ്റിങ്‌ സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട് ശേഖരി​ച്ചു​വെ​ച്ചി​ട്ടു​ള്ള വിവരങ്ങൾ പ്രയോ​ക്താ​വിന്‌ വളരെ പെട്ടെന്ന് പുറ​ത്തെ​ടു​ക്കാ​നാ​കു​ന്നു. എന്നാൽ പ്രയോ​ക്താ​വി​ന്‍റെ കമ്പ്യൂ​ട്ട​റിൽ സോഫ്‌റ്റ്‌വെ​യർ ഇൻസ്റ്റാൾ ചെയ്യു​ന്ന​തി​നോ പ്രയോ​ക്താ​വിൽനിന്ന് അനധി​കൃ​ത​വി​വ​ര​ങ്ങൾ ശേഖരി​ക്കു​ന്ന​തി​നോ jw.org സ്‌ക്രി​പ്‌റ്റിങ്‌ രീതി ഒരിക്ക​ലും ഉപയോ​ഗി​ക്കു​ന്ന​തല്ല.

jw.org-ന്‍റെ ചില ഭാഗങ്ങൾ ശരിയാ​യി പ്രവർത്തി​ക്കു​ന്ന​തിന്‌ ആക്‌ടീവ്‌ സ്‌ക്രി​പ്‌റ്റി​ങ്ങോ ജാവാ​സ്‌ക്രി​പ്‌റ്റോ ബ്രൗസ​റിൽ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കി​യി​രി​ക്കണം. ചില പ്രത്യേക വെബ്‌​സൈ​റ്റു​ക​ളു​ടെ കാര്യ​ത്തിൽ ഈ സവി​ശേ​ഷത പ്രവർത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നോ പ്രവർത്ത​ന​ര​ഹി​ത​മാ​ക്കു​ന്ന​തി​നോ ഉള്ള ക്രമീ​ക​ര​ണം മിക്ക ബ്രൗസ​റു​ക​ളും അനുവ​ദി​ക്കു​ന്നുണ്ട്. തിര​ഞ്ഞെ​ടു​ത്ത വെബ്‌​സൈ​റ്റു​ക​ളിൽ സ്‌ക്രി​പ്‌റ്റിങ്‌ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കു​ന്നത്‌ എങ്ങനെ​യെന്ന് മനസ്സി​ലാ​ക്കാൻ വെബ്‌ ബ്രൗസ​റി​ന്‍റെ സഹായ വിവര​ങ്ങ​ളിൽ നോക്കാ​വു​ന്ന​താണ്‌.

ഞങ്ങളുടെ സ്വകാ​ര്യ​താ​ന​യ​ത്തിൽ എന്തെങ്കി​ലും മാറ്റം വരു​ത്തേ​ണ്ടത്‌ അനിവാ​ര്യ​മെ​ന്നു കാണു​ന്ന​പ​ക്ഷം, ആ മാറ്റങ്ങൾ ഈ പേജിൽ കാണി​ച്ചി​രി​ക്കും. അങ്ങനെ, ഞങ്ങൾ എന്തെല്ലാം വിവരങ്ങൾ ശേഖരി​ക്കു​ന്നു, അവ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു​വെന്ന് നിങ്ങൾക്ക് അറിയാ​നാ​കും.