വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ദൈവവചനത്തിലെ നിധികൾ | പുറപ്പാട്‌ 31–32

വിഗ്രഹാരാധന വിട്ടോടുക

വിഗ്രഹാരാധന വിട്ടോടുക

32:1, 4-6, 9, 10

വിഗ്രഹാരാധനയെക്കുറിച്ചുള്ള ഈജി​പ്‌തു​കാ​രു​ടെ കാഴ്‌ച​പ്പാട്‌ ഇസ്രാ​യേ​ല്യ​രെ സ്വാധീ​നി​ച്ചി​രി​ക്കാം. ഇന്ന്‌, വിഗ്ര​ഹാ​രാ​ധന പല രൂപത്തിൽ നമ്മുടെ മുമ്പിൽ എത്തി​യേ​ക്കാം. ചിലതു നമുക്ക്‌ അത്ര എളുപ്പം തിരി​ച്ച​റി​യാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. നമ്മളാ​രും നേരിട്ട്‌ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്ക​ണ​മെ​ന്നില്ല. എന്നാൽ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തി​നു നമ്മുടെ സ്വാർഥ​മായ ആഗ്രഹങ്ങൾ ഒരു തടസ്സമാ​യാൽ നമ്മൾ വിഗ്ര​ഹാ​രാ​ധ​ക​രാ​യേ​ക്കാം.

നിത്യജീവിതത്തിലെ ഏതെല്ലാം കാര്യങ്ങൾ എനിക്ക്‌ ഒരു ‘വിഗ്രഹം’ പോ​ലെ​യാ​യേ​ക്കാം, യഹോ​വയെ സേവി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ പ്രാധാ​ന്യം അവയ്‌ക്കു കൊടു​ക്കാ​തി​രി​ക്കാൻ ഞാൻ എന്തു ചെയ്യണം?