വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ക്രിസ്‌ത്യാനികളായി ജീവിക്കാം

യുവജനങ്ങളേ, യഹോവയാണോ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌?

യുവജനങ്ങളേ, യഹോവയാണോ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌?

നിങ്ങളു​ടെ കൂട്ടു​കാർക്ക്‌ ഏതെല്ലാം ഗുണങ്ങ​ളു​ണ്ടാ​യി​രി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? വിശ്വ​സ്‌തത, ദയ, ഉദാരത ഇതൊക്കെ ഉണ്ടായി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കി​ല്ലേ? യഹോ​വ​യ്‌ക്ക്‌ ഈ ഗുണങ്ങ​ളെ​ല്ലാ​മുണ്ട്‌. (പുറ 34:6; പ്രവൃ 14:17) നിങ്ങൾ പ്രാർഥി​ക്കു​മ്പോൾ യഹോവ അതു ശ്രദ്ധിച്ച്‌ കേൾക്കു​ന്നു. നിങ്ങൾക്ക്‌ ഒരു ആവശ്യം വന്നാൽ യഹോവ നിങ്ങളെ സഹായി​ക്കും. (സങ്ക 18:19, 35) യഹോവ നിങ്ങളു​ടെ തെറ്റുകൾ ക്ഷമിക്കും. (1യോഹ 1:9) ശരിക്കും എത്ര നല്ല ഒരു സുഹൃ​ത്താണ്‌ യഹോവ, അല്ലേ?

അതെ, യഹോവ നിങ്ങളു​ടെ ഒരു നല്ല സുഹൃ​ത്താണ്‌. പക്ഷേ തിരിച്ച്‌ നിങ്ങൾ യഹോ​വ​യു​ടെ ഒരു നല്ല സുഹൃ​ത്താ​ണോ? അങ്ങനെ​യാ​കാൻ എന്തു ചെയ്യാം? ദൈവ​വ​ച​ന​ത്തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കുക. ഉള്ളിലു​ള്ള​തെ​ല്ലാം യഹോ​വ​യോ​ടു പറയുക. (സങ്ക 62:8; 142:2) യഹോ​വ​യ്‌ക്കു പ്രധാ​ന​പ്പെ​ട്ട​തെ​ല്ലാം നിങ്ങൾക്കും പ്രധാ​ന​പ്പെ​ട്ട​താ​ണെന്നു കാണി​ക്കുക. അതിൽ യേശു​ക്രി​സ്‌തു​വും ദൈവ​രാ​ജ്യ​വും ഭാവി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. ഇനി, യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക. (ആവ 32:3) യഹോ​വ​യു​മാ​യി ഒരു അടുത്ത സൗഹൃദം സ്ഥാപി​ക്കു​ന്നെ​ങ്കിൽ, യഹോവ എന്നെന്നും നിങ്ങളു​ടെ ഒരു സുഹൃ​ത്താ​യി​രി​ക്കും.—സങ്ക 73:25, 26, 28.

യുവജനങ്ങളേ—“യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!” എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • നിങ്ങൾക്ക്‌ എങ്ങനെ സമർപ്പ​ണ​ത്തി​നും സ്‌നാ​ന​ത്തി​നും ഒരുങ്ങാം?

  • യഹോ​വയെ സേവി​ക്കാൻ സഭയിലെ മറ്റുള്ള​വർക്കു നിങ്ങളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

  • ശുശ്രൂഷ എങ്ങനെ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സൗഹൃദം കൂടുതൽ ശക്തമാ​ക്കും?

  • യഹോവയുമായുള്ള സൗഹൃദം എന്നു​മെ​ന്നും നിലനിൽക്കും!

    ദൈവ​സേ​വ​ന​ത്തി​ന്റെ ഏതെല്ലാം വാതി​ലു​ക​ളാ​ണു നിങ്ങൾക്കു മുമ്പി​ലു​ള്ളത്‌?

  • ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോ​ഴാണ്‌ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ ഒരു പ്രത്യേ​ക​സ്‌നേഹം തോന്നു​ന്നത്‌?