വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ക്രിസ്‌ത്യാനികളായി ജീവിക്കാം

ദൈവരാജ്യത്തെ പ്രസിദ്ധമാക്കാൻ നവംബർ മാസത്തെ പ്രത്യേക പ്രചാരണപരിപാടി

ദൈവരാജ്യത്തെ പ്രസിദ്ധമാക്കാൻ നവംബർ മാസത്തെ പ്രത്യേക പ്രചാരണപരിപാടി

യേശു “ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത” പ്രസം​ഗി​ച്ചു. (ലൂക്ക 4:43) ആ രാജ്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കാൻ യേശു ആളുകളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. (മത്ത 6:9, 10) ദൈവ​രാ​ജ്യം പ്രസി​ദ്ധ​മാ​ക്കാൻ നവംബ​റിൽ നമ്മൾ ഒരു പ്രത്യേക ശ്രമം ചെയ്യും. (മത്ത 24:14) ഈ പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഒരു പൂർണ​പ​ങ്കു​ണ്ടാ​യി​രി​ക്കാൻ ആ മാസത്തെ നിങ്ങളു​ടെ മറ്റു കാര്യ​ങ്ങ​ളൊ​ക്കെ ക്രമീ​ക​രി​ക്കുക. 30 മണിക്കൂ​റോ 50 മണിക്കൂ​റോ പ്രവർത്തി​ച്ചു​കൊണ്ട്‌ ആ മാസം സഹായ മുൻനി​ര​സേ​വനം ചെയ്യാൻ നിങ്ങൾക്കാ​കും.

നിങ്ങളു​ടെ പ്രദേ​ശത്തെ കഴിയു​ന്നത്ര ആളുകളെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ഒരു തിരു​വെ​ഴുത്ത്‌ കാണി​ക്കുക. തിരു​വെ​ഴുത്ത്‌ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ, ആളുക​ളു​ടെ മതപശ്ചാ​ത്തലം കണക്കി​ലെ​ടു​ക്കുക. ആദ്യസ​ന്ദർശ​ന​ത്തിൽ ഒരാൾ താത്‌പ​ര്യം കാണി​ച്ചാൽ, 2020 നമ്പർ 2 വീക്ഷാ​ഗോ​പു​രം പൊതു​പ​തിപ്പ്‌ കൊടു​ക്കുക. ഒട്ടും വൈകാ​തെ ആ വ്യക്തിക്കു മടക്കസ​ന്ദർശനം നടത്തുക, എന്നിട്ട്‌ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം തുടങ്ങാൻ ശ്രമി​ക്കുക. പെട്ടെ​ന്നു​തന്നെ ദൈവ​രാ​ജ്യം അതിനെ എതിർക്കുന്ന എല്ലാ ഗവൺമെ​ന്റു​ക​ളെ​യും തകർത്ത്‌ ഇല്ലാതാ​ക്കും, അതിന്‌ ഇനി കുറച്ച്‌ സമയമേ ബാക്കി​യു​ള്ളൂ. (ദാനി 2:44; 1കൊ 15:24, 25) അതു​കൊണ്ട്‌, യഹോ​വ​യോ​ടും ദൈവ​രാ​ജ്യ​ത്തോ​ടും ഉള്ള കൂറ്‌ തെളി​യി​ക്കാൻ കിട്ടി​യി​രി​ക്കുന്ന ഈ പ്രത്യേക അവസരം നമുക്കു പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്താം.

ദൈവരാജ്യം ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കും!