വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 34-35

ചീത്ത കൂട്ടുകെട്ടിന്റെ ദാരുണഫലങ്ങൾ

ചീത്ത കൂട്ടുകെട്ടിന്റെ ദാരുണഫലങ്ങൾ

34:1, 2, 7, 25

നമ്മുടെ അയൽക്കാ​രും കൂടെ ജോലി ചെയ്യുന്നവരും കൂടെ പഠിക്കു​ന്ന​വ​രും ഒക്കെ നല്ല ചില ഗുണങ്ങൾ ഉള്ളവരാ​യി​രി​ക്കാം. പക്ഷേ അതിന്റെ അർഥം അവർ നല്ല കൂട്ടു​കാ​രാ​ണെ​ന്നാ​ണോ? ഒരാളുമായുള്ള കൂട്ടു​കെട്ട്‌ നല്ലതാ​ണോ ചീത്തയാണോ എന്നു നമുക്ക്‌ എങ്ങനെ തിരി​ച്ച​റി​യാം?

  • ആ വ്യക്തി​യു​മാ​യി കൂട്ടു കൂടു​ന്നത്‌, യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം മെച്ചപ്പെടാൻ സഹായി​ക്കു​മോ?

  • തനിക്ക്‌ ഏറ്റവും പ്രധാനം എന്താണെന്നാണ്‌ ആ വ്യക്തി​യു​ടെ സംസാരം സൂചിപ്പിക്കുന്നത്‌?​—മത്ത 12:34

സ്വയം ചോദി​ക്കുക, ‘എന്റെ കൂട്ടു​കെ​ട്ടു​കൾ യഹോവയുമായി എന്നെ കൂടുതൽ അടുപ്പി​ക്കു​ന്ന​താ​ണോ അതോ അകറ്റു​ന്ന​താ​ണോ?’