വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 32-33

അനുഗ്രഹത്തിനു വേണ്ടി നിങ്ങൾ മല്ലുപിടിക്കുന്നുണ്ടോ?

അനുഗ്രഹത്തിനു വേണ്ടി നിങ്ങൾ മല്ലുപിടിക്കുന്നുണ്ടോ?

32:24-28

യഹോവയുടെ അനു​ഗ്രഹം കിട്ടണ​മെ​ങ്കിൽ, ദൈവ​സേ​വനം എപ്പോ​ഴും ജീവി​ത​ത്തിൽ ഒന്നാം സ്ഥാനത്ത്‌ വെക്കാൻ നമ്മൾ കഠിന​ശ്രമം ചെയ്യണം. (1കൊ 9:26, 27) ക്രിസ്‌തീയ ഉത്തരവാ​ദി​ത്തങ്ങൾ ചെയ്യു​മ്പോൾ, വൃദ്ധനായ യാക്കോബ്‌ ദൂതനു​മാ​യി മല്ലുപി​ടി​ക്കു​ന്ന​തി​നു കാണിച്ച അതേ തീക്ഷ്‌ണത നമുക്കും ഉണ്ടായി​രി​ക്കണം. പിൻവ​രുന്ന കാര്യങ്ങൾ ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ അനു​ഗ്രഹം കിട്ടാൻ നമ്മൾ ശരിക്കും ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കും:

  • സഭാ​യോ​ഗ​ങ്ങൾക്കു നന്നായി തയ്യാറാ​കു​ന്നത്‌

  • ശുശ്രൂ​ഷ​യിൽ ക്രമമാ​യി പങ്കെടു​ക്കു​ന്നത്‌

  • സഭയിലെ മറ്റുള്ള​വരെ കഴിവി​ന്റെ പരമാ​വധി സഹായി​ക്കു​ന്നത്‌

നിങ്ങളുടെ സാഹച​ര്യം എത്ര ബുദ്ധി​മു​ട്ടു നിറഞ്ഞതാണെങ്കിലും യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി നിരന്തരം പ്രാർഥി​ക്കുക. യഹോ​വയെ സേവി​ക്കാ​നുള്ള ഉത്സാഹത്തോടെയുള്ള നിങ്ങളു​ടെ ശ്രമങ്ങളെ അനുഗ്രഹിക്കേണമേ എന്ന്‌ അപേക്ഷി​ക്കുക.

സ്വയം ചോദിക്കുക, യഹോവയുടെ അനു​ഗ്രഹം കിട്ടു​ന്ന​തിന്‌, ജീവിതത്തിലെ ഏതെല്ലാം കാര്യങ്ങളിൽ മെച്ചപ്പെടാൻ ഞാൻ ഇനിയും ശ്രമി​ക്കണം?