ഗീതം 127

ഞാൻ എങ്ങനെ​യുള്ള ആളായി​രി​ക്കണം?

ഞാൻ എങ്ങനെ​യുള്ള ആളായി​രി​ക്കണം?

(2 പത്രോസ്‌ 3:11)

  1. 1. എന്റെ നന്ദിയായ്‌ ഞാൻ എന്തേകി​ടു​വാൻ

    എൻ ജീവനു​വേണ്ടി, പ്രിയ​നാം ദൈവമേ?

    കണ്ണാടി​യാം നിൻ വചനം നോക്കി ഞാനെൻ

    ഉള്ളം കാണു​വാൻ നൽകണേ നീ സഹായം.

    (ബ്രിഡ്‌ജ്‌)

    എൻ ജീവി​ത​മോ ഞാൻ ഏകും നിനക്കായ്‌.

    ചെയ്യി​ല്ലൊ​ന്നു​മേ ഞാൻ കടം തീർത്തി​ടും​പോൽ.

    ഉള്ളം തന്നു നിന്നെ ആരാധി​ക്കും ഞാൻ,

    സന്തോഷം നിന്നിൽ എന്നും നിറയാൻ.

    നിന്റെ ഹിത​മെന്നെ കാൺമാ​റാ​ക്കണേ,

    എന്നും തിരു​മാർഗേ ഞാൻ നടന്നീ​ടു​വാൻ.

    നിൻ ദാസർക്കു നീ നിത്യ​ര​ക്ഷ​ക​ന​ല്ലോ.

    നിൻ സ്‌നേ​ഹ​ത്തിൽ കാത്തീ​ടണേ ഈ എന്നെയും.

(സങ്കീ. 18:25; 116:12; സുഭാ. 11:20 കൂടെ കാണുക.)