ചിത്ര​ഗീ​തങ്ങൾ

സമയം അമൂല്യം!

മലയാളം
സമയം അമൂല്യം!
https://cms-imgp.jw-cdn.org/img/p/502900115/univ/art/502900115_univ_sqr_xl.jpg

സമയം അമൂല്യം!

സമയം അമൂല്യം!

ഡൗൺലോഡ്‌:

  1. 1. വെയി​ലിൽ തൂമഞ്ഞിൻ കണിക​പോൽ

    മായു​ന്നി​താ ജീവിതം.

    ഈ മണ്ണിൽ മേഘങ്ങ​ളേ​കും മഴപോൽ

    ചൊരി​യാം നാം സ്‌നേ​ഹ​വർഷം, തോരാ​തെ.

    (കോറ​സ്‌)

    പ്രിയർക്കായെൻ സ്‌നേ​ഹ​മേ​കാൻ ഞാൻ മറന്നീ​ടി​ലോ,

    തിരികെ വരില്ലീ പോയ കാലങ്ങൾ.

    നദി​പോൽ നീങ്ങും നേരം നിധി​പോൽ ചേർത്തി​ടാം

    നിമി​ഷ​ങ്ങൾ, ഓർമ​യിൽ തിളങ്ങീ​ടാൻ.

    ഓരോ മാത്ര​യും അമൂല്യ​മായ്‌ കാത്തി​ടാ​മെൻ സ്വന്തമായ്‌.

  2. 2. ആഴിയിൽ, വാനിൽ, പൂക്കളിൽ ഞാൻ

    അറിവൂ എൻ പിതാ​വിൻ സ്‌നേഹം.

    എന്തേകാൻ ഞാൻ എൻ പ്രിയ താതനായ്‌?

    ഏകാം ഓരോ ദിനവും ഞാൻ യാഗമായ്‌.

    (കോറ​സ്‌)

    യാഹിനെൻ സ്‌നേ​ഹ​മേ​കാൻ ഞാൻ മറന്നീ​ടി​ലോ,

    തിരികെ വരില്ലീ പോയ കാലങ്ങൾ.

    നദി​പോൽ നീങ്ങും നേരം നിധി​പോൽ ചേർത്തി​ടാം

    നിമി​ഷ​ങ്ങൾ, ഓർമ​യിൽ തിളങ്ങീ​ടാൻ.

    ഓരോ മാത്ര​യും അമൂല്യ​മായ്‌ കാത്തി​ടാ​മെൻ സ്വന്തമായ്‌.

    (ബ്രിഡ്‌ജ്‌)

    വാഴും നാം പറുദീ​സ​യിൽ എന്നും.

    ഏകാം നാം യാഹി​ന്നായ്‌

    സമയം, സ്‌നേ​ഹ​സ​മ്മാ​ന​മായ്‌.

    അന്ത്യമാ​കും നാൾ വരെ,

    (കോറ​സ്‌)

    പ്രിയർക്കായെൻ സ്‌നേ​ഹ​മേ​കാൻ ഞാൻ മറക്കി​ല്ലി​നി!

    തിരികെ വരില്ലീ പോയ കാലങ്ങൾ.

    നദി​പോൽ നീങ്ങും നേരം നിധി​പോൽ ചേർത്തി​ടും

    നിമി​ഷ​ങ്ങൾ, ഓർമ​യിൽ തിളങ്ങീ​ടാൻ.

    ഓരോ മാത്ര​യും അമൂല്യ​മായ്‌ കാത്തി​ടാ​മെൻ സ്വന്തമായ്‌.