ബൈബിൾ ഏതുതരം പുസ്‌തക​മാണ്‌?

ബൈബിൾ ഏതുതരം പുസ്‌തക​മാണ്‌?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ. . .

  • മനുഷ്യ​രു​ടെ ജ്ഞാന​മൊ​ഴി​ക​ളാ​ണോ?

  • കെട്ടു​ക​ഥ​ക​ളാ​ണോ?

  • ദൈവ​ത്തി​ന്‍റെ വചനമാ​ണോ?

തിരു​വെ​ഴു​ത്തു പറയു​ന്നത്‌:

“തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.”​—2 തിമൊ​ഥെ​യൊസ്‌ 3:16, പുതിയ ലോക ഭാഷാ​ന്തരം.

ഇതു വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം:

ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കു തൃപ്‌തി​ക​ര​മായ ഉത്തരം ലഭിക്കും.​—സുഭാ​ഷി​തങ്ങൾ 2:1-5.

അനുദി​ന​ജീ​വി​ത​ത്തിന്‌ ആവശ്യ​മായ നല്ല ഉപദേ​ശങ്ങൾ ലഭിക്കും.​—സങ്കീർത്തനം 119:105.

ശുഭ​പ്ര​തീ​ക്ഷ​യോ​ടെ ഭാവി​യി​ലേക്കു നോക്കാ​നാ​കും.​—റോമർ 15:4.

തിരു​വെ​ഴു​ത്തു പറയു​ന്നതു വിശ്വ​സി​ക്കാ​മോ?

തീർച്ച​യാ​യും വിശ്വ​സി​ക്കാം. കുറഞ്ഞതു മൂന്നു കാരണ​ങ്ങ​ളാൽ:

  • വിസ്‌മ​യി​പ്പി​ക്കുന്ന യോജിപ്പ്. 1,600-ലധികം വർഷം​കൊണ്ട് 40-ഓളം ആളുകൾ ചേർന്നാണ്‌ ബൈബിൾ എഴുതി​യത്‌. അവരിൽ ഭൂരി​ഭാ​ഗം പേരും പരസ്‌പരം കണ്ടിട്ടേ ഇല്ല. എന്നിട്ടും ബൈബി​ളി​ലെ വിവരങ്ങൾ തമ്മിൽ നല്ല യോജി​പ്പുണ്ട്. മാത്രമല്ല, ഒരു വിഷയത്തെ കേന്ദ്രീ​ക​രി​ച്ചാണ്‌ അതു മുഴു​വ​നും എഴുതി​യി​രി​ക്കു​ന്നത്‌!

  • സത്യസ​ന്ധ​മായ ചരിത്ര വിവരണം. മിക്ക ചരി​ത്ര​കാ​ര​ന്മാ​രും സ്വന്തം രാജ്യ​ത്തി​ന്‍റെ പരാജ​യങ്ങൾ മൂടി​വെ​ക്കു​ക​യാ​ണു പതിവ്‌. ഇതിനു നേർവി​പ​രീ​ത​മാ​യി, ബൈബിളെഴുത്തുകാർ തങ്ങളുടെയും തങ്ങളുടെ രാജ്യ​ത്തി​ന്‍റെ​യും പരാജ​യങ്ങൾ തുറ​ന്നെ​ഴു​തി​യി​രി​ക്കു​ന്നു.​—2 ദിനവൃ​ത്താ​ന്തം 36:15, 16; സങ്കീർത്തനം 51:1-4.

  • വിശ്വ​സി​ക്കാ​വുന്ന പ്രവച​നങ്ങൾ. പുരാ​ത​ന​ന​ഗ​ര​മായ ബാബി​ലോ​ണി​ന്‍റെ നാശത്തിന്‌ ഏകദേശം 200 വർഷം മുമ്പ് ബൈബിൾ അതെക്കു​റിച്ച് മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യശയ്യ 13:17-22) എങ്ങനെ നശിപ്പി​ക്ക​പ്പെ​ടു​മെന്നു മാത്രമല്ല, ആരായി​രി​ക്കും ബാബി​ലോ​ണി​നെ കീഴട​ക്കുക എന്നു​പോ​ലും പ്രവച​ന​ത്തിൽ പറഞ്ഞി​രു​ന്നു!​—യശയ്യ 45:1-3.

    ബൈബിൾ പ്രവചിച്ച മറ്റനേകം കാര്യ​ങ്ങ​ളും ഇതു​പോ​ലെ കൃത്യ​മാ​യി സംഭവി​ച്ചി​ട്ടുണ്ട്. അവയുടെ ഏറ്റവും ചെറിയ വിശദാം​ശ​ങ്ങൾപ്പോ​ലും അങ്ങനെ​തന്നെ നിറ​വേറി. ദൈവ​ത്തിൽനി​ന്നുള്ള ഒരു പുസ്‌ത​ക​ത്തിൽ നമ്മൾ പ്രതീ​ക്ഷി​ക്കു​ന്ന​തും ഇതുത​ന്നെ​യല്ലേ?​—2 പത്രോസ്‌ 1:21.

നിങ്ങൾക്ക് എന്തു തോന്നു​ന്നു?

ജീവിതം കൂടുതൽ സന്തോ​ഷ​ക​ര​മാ​ക്കാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​മോ?

യശയ്യ 48:17, 18; 2 തിമൊഥെയൊസ്‌ 3:16,17 എന്നീ തിരു​വെ​ഴു​ത്തു​കൾ ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു.