വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ബൈബിൾ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു

മറ്റുള്ള​വരെ സഹായി​ക്കാ​നാ​കു​മെന്ന് എനിക്ക് ഇപ്പോൾ തോന്നു​ന്നു

മറ്റുള്ള​വരെ സഹായി​ക്കാ​നാ​കു​മെന്ന് എനിക്ക് ഇപ്പോൾ തോന്നു​ന്നു
  • ജനനം: 1981

  • രാജ്യം: ഗ്വാട്ടിമാല

  • ചരിത്രം: ദാരുണമായ കുട്ടി​ക്കാ​ലം

മുൻകാല ജീവിതം:

ഗ്വാട്ടി​മാ​ല​യു​ടെ പടിഞ്ഞാ​റൻ മലമ്പ്ര​ദേ​ശ​ത്തുള്ള ഓകുൾ എന്ന ഒറ്റപ്പെട്ട ഒരു പട്ടണത്തി​ലാണ്‌ ഞാൻ ജനിച്ചത്‌. എന്‍റെ കുടും​ബം മായാ വംശത്തി​ലുള്ള ‘ഐസിൽ’ വിഭാ​ഗ​ത്തിൽപ്പെ​ട്ട​താണ്‌. സ്‌പാ​നിഷ്‌ ഭാഷ കൂടാതെ അവിടത്തെ നാട്ടു​ഭാ​ഷ​യും ഞാൻ സംസാ​രി​ക്കും. ഗ്വാട്ടി​മാ​ല​യി​ലെ 36 വർഷം നീണ്ടു​നിന്ന ആഭ്യന്ത​ര​യു​ദ്ധ​കാ​ല​ത്താ​യി​രു​ന്നു എന്‍റെ കുട്ടി​ക്കാ​ലം. ഇക്കാലത്ത്‌ ഞങ്ങളുടെ വിഭാ​ഗ​ത്തിൽപ്പെട്ട അനേകം ആളുകൾ മരണമ​ടഞ്ഞു.

എനിക്ക് നാലു വയസ്സു​ള്ള​പ്പോ​ഴാണ്‌ ദാരു​ണ​മായ ഒരു സംഭവം നടന്നത്‌. എന്‍റെ ചേട്ടൻ ഒരു കൈ​ബോംബ്‌ കൊണ്ട് കളിക്കു​ക​യാ​യി​രു​ന്നു. പെട്ടെ​ന്നാണ്‌ അത്‌ പൊട്ടി​ത്തെ​റി​ച്ചത്‌! ആ സംഭവ​ത്തിൽ എന്‍റെ കാഴ്‌ച​ശക്തി നഷ്ടപ്പെട്ടു. സങ്കടക​ര​മെന്നു പറയട്ടെ, ചേട്ടന്‍റെ ജീവനും. വെറും ഏഴ്‌ വയസ്സ് മാത്രമേ ചേട്ടന്‌ പ്രായ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതിനു ശേഷം, ഗ്വാട്ടി​മാല നഗരത്തി​ലുള്ള ഒരു അന്ധവി​ദ്യാ​ല​യ​ത്തി​ലാണ്‌ എന്‍റെ കുട്ടി​ക്കാ​ലം ചെലവ​ഴി​ച്ചത്‌. അവി​ടെ​വെച്ച് ബ്രെയിൽഭാഷ പഠിക്കു​ക​യും ചെയ്‌തു. പക്ഷേ, എന്തു​കൊ​ണ്ടോ, മറ്റ്‌ കുട്ടി​ക​ളോട്‌ സംസാ​രി​ക്കാൻ അവിടത്തെ ജോലി​ക്കാർ എന്നെ അനുവ​ദി​ച്ചില്ല. എന്‍റെ സഹപാ​ഠി​ക​ളാ​ണെ​ങ്കിൽ എന്നെ ഒഴിവാ​ക്കു​ക​യാണ്‌ ചെയ്‌തത്‌. ഞാൻ എല്ലായ്‌പോ​ഴും ഒറ്റയ്‌ക്കാ​യി​രു​ന്നു. ഓരോ വർഷത്തി​ലും അമ്മയോ​ടൊ​പ്പം ചെലവ​ഴി​ക്കാ​നാ​കുന്ന ആ രണ്ട് മാസത്തെ അവധി​ക്കാ​യി ഞാൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കും. വളരെ വാത്സല്യ​വും സ്‌നേ​ഹ​വും നിറഞ്ഞ വ്യക്തി​യാ​യി​രു​ന്നു അമ്മ. പക്ഷെ, എന്നെ അതീവ​ദുഃ​ഖ​ത്തി​ലാഴ്‌ത്തി​ക്കൊണ്ട് എനിക്ക് 10 വയസ്സു​മാ​ത്രം പ്രായ​മു​ള്ള​പ്പോൾ എന്‍റെ അമ്മ എന്നെ വിട്ടു​പോ​യി. ഈ ലോക​ത്തിൽ എന്നെ സ്‌നേ​ഹി​ച്ചി​രുന്ന ഒരേ ഒരു വ്യക്തി​യായ അമ്മയെ നഷ്ടപ്പെ​ട്ട​പ്പോൾ ഞാൻ ആകെ തകർന്നു​പോ​യി.

അങ്ങനെ, 11-‍ാമത്തെ വയസ്സിൽ ഞാൻ നാട്ടി​ലേക്ക് തിരി​ച്ചു​വന്നു. അവി​ടെ​യു​ണ്ടാ​യി​രുന്ന എന്‍റെ അർധസ​ഹോ​ദ​രന്‍റെ കുടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു പിന്നീ​ടുള്ള ജീവിതം. എനിക്കു​വേണ്ട കാര്യ​ങ്ങ​ളെ​ല്ലാം അവർ ചെയ്‌തു​ത​ന്നെ​ങ്കി​ലും എന്‍റെ വൈകാ​രി​കാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ അവർക്കാ​യില്ല. ചില​പ്പോ​ഴൊ​ക്കെ ഞാൻ ഉച്ചത്തിൽ നിലവി​ളി​ച്ചു​കൊണ്ട് ദൈവ​ത്തോട്‌ ചോദി​ക്കും: “എന്തു​കൊ​ണ്ടാണ്‌ എന്‍റെ അമ്മ മരിച്ചത്‌, എന്തു​കൊ​ണ്ടാണ്‌ എന്‍റെ കാഴ്‌ച നഷ്ടപ്പെ​ട്ടത്‌?” എന്നാൽ, ഇതെല്ലാം ദൈ​വേ​ഷ്ട​മാ​ണെ​ന്നാണ്‌ ആളുകൾ എന്നോട്‌ പറഞ്ഞത്‌. അതോടെ, ദൈവം വികാ​ര​മി​ല്ലാ​ത്ത​വ​നും ന്യായ​ര​ഹി​ത​നും ആയ ഒരു വ്യക്തി​യാ​ണെന്ന നിഗമ​ന​ത്തിൽ ഞാൻ എത്തി. ആത്മഹത്യ ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്ന് അറിഞ്ഞി​രു​ന്നെ​ങ്കിൽ ഞാൻ അത്‌ പണ്ടേ ചെയ്‌തേനെ!

എന്‍റെ അന്ധത ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും എന്നെ തളർത്തി. കുട്ടി​യാ​യി​രു​ന്ന​പ്പോൾ, പലതവണ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​കേ​ണ്ടി​വന്നു. പക്ഷെ, ഇതെല്ലാം പുറത്ത്‌ പറഞ്ഞിട്ട് എന്തുകാ​ര്യം എന്നോർത്ത്‌ ആരോ​ടും പറയാൻ കൂട്ടാ​ക്കി​യില്ല. ആളുക​ളാ​ണെ​ങ്കിൽ വല്ലപ്പോ​ഴും മാത്രമേ എന്നോട്‌ സംസാ​രി​ക്കാ​റു​ള്ളൂ. മറ്റുള്ള​വ​രോട്‌ സംസാ​രി​ക്കാൻ ഞാനും മെന​ക്കെ​ടാ​റില്ല. ഞാൻ ആകെ നിരാ​ശ​യി​ലാ​യി. മിക്ക​പ്പോ​ഴും ഞാൻ ഒറ്റയ്‌ക്കാ​യി​രി​ക്കും. എനിക്കാ​ണെ​ങ്കിൽ ആരെയും വിശ്വാ​സ​വും ഇല്ലായി​രു​ന്നു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു:

അങ്ങനെ​യി​രി​ക്കെ, എന്‍റെ കൗമാ​ര​ത്തി​ന്‍റെ തുടക്ക​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരു ദമ്പതികൾ സ്‌കൂ​ളിൽവെച്ച് എന്നെ കണ്ടു. എന്‍റെ പരിതാ​പ​ക​ര​മായ അവസ്ഥ​യെ​ക്കു​റിച്ച് അറിയാ​വുന്ന  അധ്യാ​പ​ക​രിൽ ഒരാളാണ്‌ എന്നെ വന്നുകാ​ണാൻ അവരോട്‌ പറഞ്ഞത്‌. മരിച്ചു​പോയ ആളുകൾ പുനരു​ത്ഥാ​ന​ത്തിൽ വരു​മെ​ന്നും അന്ധരായ ആളുകൾക്ക് കാഴ്‌ച തിരികെ ലഭിക്കു​മെ​ന്നും ഉള്ള ബൈബി​ളി​ന്‍റെ വാഗ്‌ദാ​നങ്ങൾ അവർ എനിക്ക് പറഞ്ഞു​തന്നു. (യെശയ്യാ​വു 35:5; യോഹ​ന്നാൻ 5:28, 29) അവർ പഠിപ്പി​ച്ച​തെ​ല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ, സംസാ​രി​ക്കുന്ന ശീലമി​ല്ലാ​ത്ത​തി​നാൽ അവരു​മാ​യി ആശയവി​നി​മയം നടത്തു​ന്നത്‌ എനിക്ക് ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഞാൻ ഉൾവലി​യുന്ന പ്രകൃ​ത​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ലും ബൈബി​ളി​ലെ കാര്യങ്ങൾ പഠിപ്പി​ക്കാൻ അവർ ക്ഷമയോ​ടെ പതിവാ​യി വരുമാ​യി​രു​ന്നു. 10-ലധികം കിലോ​മീ​റ്റർ അകലെ​നിന്ന് മലനി​രകൾ താണ്ടി കാൽന​ട​യാ​യാണ്‌ ആ ദമ്പതികൾ വന്നിരു​ന്നത്‌.

അവർ വളരെ മാന്യ​മാ​യി വസ്‌ത്രം ധരിച്ചാണ്‌ വരാറു​ള്ള​തെന്ന് എന്‍റെ അർധസ​ഹോ​ദരൻ എന്നോട്‌ പറഞ്ഞു. പക്ഷെ, ദരി​ദ്ര​രായ ആളുക​ളാ​യി​രു​ന്നു അവർ. എന്നിരു​ന്നാ​ലും, അവർക്ക് എന്‍റെ കാര്യ​ത്തിൽ വളരെ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട് വരു​മ്പോ​ഴൊ​ക്കെ കൊച്ചു​കൊ​ച്ചു സമ്മാന​ങ്ങ​ളും കൊണ്ടു​വ​രു​മാ​യി​രു​ന്നു. സത്യ​ക്രിസ്‌ത്യാ​നി​കൾക്കു മാത്രമേ ഇത്തരം ആത്മത്യാ​ഗ​മ​നോ​ഭാ​വം കാണി​ക്കാൻ കഴിയൂ എന്ന് എനിക്ക് മനസ്സി​ലാ​യി.

ബ്രെയിൽ ഭാഷയി​ലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച് ഞാൻ പഠനം ആരംഭി​ച്ചു. പഠിക്കുന്ന കാര്യ​ങ്ങ​ളോട്‌ യോജി​ക്കാൻ കഴി​ഞ്ഞെ​ങ്കി​ലും ചില കാര്യങ്ങൾ വൈകാ​രി​ക​മാ​യി അംഗീ​ക​രി​ക്കാൻ എനിക്ക് പ്രയാ​സ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു വ്യക്തി എന്ന നിലയിൽ ദൈവ​ത്തിന്‌ എന്നോട്‌ സ്‌നേ​ഹ​മു​ണ്ടെ​ന്നും ദൈവ​ത്തി​ന്‍റെ ചിന്തക​ളും വികാ​ര​ങ്ങ​ളും എന്നോട്‌ പറഞ്ഞു​ത​രാൻ മറ്റുള്ള​വർക്കാ​കു​മെ​ന്നും വിശ്വ​സി​ക്കാൻ എനിക്ക് ബുദ്ധി​മു​ട്ടാ​യി​രു​ന്നു. യഹോ​വ​യാം ദൈവം താത്‌കാ​ലി​ക​മാ​യി ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന് ഞാൻ മനസ്സി​ലാ​ക്കി​യെ​ങ്കി​ലും, ദൈവത്തെ സ്‌നേ​ഹ​വാ​നായ ഒരു പിതാ​വാ​യി കാണാൻ എനിക്ക് കഴിഞ്ഞില്ല. *

എന്നിരു​ന്നാ​ലും, തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് പഠിച്ച കാര്യങ്ങൾ പതു​ക്കെ​പ്പ​തു​ക്കെ എന്‍റെ കാഴ്‌ച​പ്പാ​ടു​കൾ മാറ്റി​യെ​ടു​ക്കാൻ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കുന്ന ആളുക​ളോട്‌ ദൈവ​ത്തിന്‌ ആർദ്ര​മായ സഹാനു​ഭൂ​തി​യു​ണ്ടെന്ന് ഞാൻ പഠിച്ചു. ദുഷ്‌പെ​രു​മാ​റ്റം സഹി​ക്കേ​ണ്ടി​വന്ന തന്‍റെ ആരാധ​ക​രോട്‌ ദൈവം ഇങ്ങനെ പറഞ്ഞു: “എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു. . . ഞാൻ അവരുടെ സങ്കടങ്ങൾ അറിയു​ന്നു.” (പുറപ്പാ​ടു 3:7) അങ്ങനെ, യഹോ​വ​യു​ടെ ആർദ്ര​ഗു​ണ​ങ്ങ​ളെ​ക്കു​റിച്ച് മനസ്സി​ലാ​ക്കി​യ​പ്പോൾ എന്‍റെ ജീവിതം ദൈവ​ത്തിന്‌ സമർപ്പി​ക്കാൻ ഞാൻ പ്രേരി​ത​നാ​യി. ഒടുവിൽ, 1998-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി ഞാൻ സ്‌നാ​ന​മേറ്റു.

എനിക്ക് താമസി​ക്കാൻ ഇടം നൽകിയ കുടും​ബ​ത്തി​ലെ സഹോ​ദ​ര​നു​മൊത്ത്‌

ഒരു വർഷത്തി​നു ശേഷം എസ്‌ക്വിന്‍റ്ലാ എന്ന നഗരത്തി​ന​ടുത്ത്‌ അന്ധർക്കാ​യുള്ള ഒരു കോഴ്‌സിന്‌ ഞാൻ ചേർന്നു. സ്വന്തം നാട്ടിലെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ ഞാൻ വളരെ കഷ്ടപ്പെ​ടു​ന്നു​ണ്ടെന്ന് എന്‍റെ സഭയിലെ മൂപ്പൻ മനസ്സി​ലാ​ക്കി. എനിക്ക് പോകാൻ സൗകര്യ​മുള്ള ഏറ്റവും അടുത്ത യോഗ​സ്ഥലം, എന്നെ പഠിപ്പിച്ച ദമ്പതികൾ വന്നിരുന്ന വഴിയി​ലെ ഒരു മലയി​ലാ​യി​രു​ന്നു. പക്ഷെ, അവിടെ എത്തി​ച്ചേ​രു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഇക്കാര്യ​ത്തിൽ എന്നെ സഹായി​ക്കാൻ സന്മനസ്സുള്ള എസ്‌ക്വിന്‍റ്ലാ​യി​ലെ ഒരു കുടും​ബത്തെ സഭയിലെ മേൽവി​ചാ​രകൻ കണ്ടെത്തി. അവർ എന്നെ വീട്ടിൽ താമസി​പ്പി​ക്കു​ക​യും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്യു​ക​യും ചെയ്‌തു. ഇന്നുവരെ, ആ കുടും​ബ​ത്തി​ലെ ഒരു അംഗ​ത്തെ​പ്പോ​ലെ​യാണ്‌ അവർ എന്നെ കാണു​ന്നത്‌.

സഭയിലെ സഹോ​ദ​രങ്ങൾ എന്നോട്‌ കാണിച്ച ആത്മാർഥ​മായ സ്‌നേ​ഹ​ത്തി​ന്‍റെ നിരവധി ഉദാഹ​ര​ണങ്ങൾ ഇനിയും പറയാ​നുണ്ട്. ഒരു യഹോ​വ​യു​ടെ സാക്ഷി​യെന്ന നിലയിൽ ഞാൻ സത്യ​ക്രിസ്‌ത്യാ​നി​ക​ളു​ടെ കൂട്ടത്തി​ലാ​ണു​ള്ള​തെന്ന് ഈ അനുഭ​വ​ങ്ങ​ളെ​ല്ലാം എന്നെത്തന്നെ ബോധ്യ​പ്പെ​ടു​ത്തു​ന്നു.—യോഹ​ന്നാൻ 13:34, 35.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

ഞാൻ വില​കെ​ട്ട​വ​നാ​ണെ​ന്നോ ആശയറ്റ​വ​നാ​ണെ​ന്നോ ഉള്ള തോന്നൽ പിന്നീ​ടൊ​രി​ക്ക​ലും എനിക്ക് ഉണ്ടായി​ട്ടില്ല. ഇപ്പോൾ എന്‍റെ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​മുണ്ട്. എന്‍റെ കുറവു​ക​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബൈബിൾ വിദ്യാ​ഭ്യാ​സ​വേ​ല​യിൽ മുഴുവൻ സമയവും പ്രവർത്തി​ച്ചു​കൊണ്ട് മറ്റുള്ള​വരെ വിലപ്പെട്ട സത്യങ്ങൾ പഠിപ്പി​ക്കു​ന്ന​തി​ലാണ്‌ ഞാൻ മുഴു​കി​യി​രി​ക്കു​ന്നത്‌. അതോ​ടൊ​പ്പം, സഭയിലെ ഒരു മൂപ്പനാ​യി ഞാൻ സേവി​ക്കു​ക​യും പ്രാ​ദേ​ശി​ക​സ​ഭ​ക​ളിൽ പൊതു​പ്ര​സം​ഗം നടത്തു​ക​യും ചെയ്യുന്നു. മാത്രമല്ല, ആയിരങ്ങൾ ഹാജരാ​കുന്ന മേഖലാ കൺ​വെൻ​ഷ​നു​ക​ളിൽ ബൈബി​ള​ധിഷ്‌ഠിത പ്രസം​ഗങ്ങൾ നടത്താ​നുള്ള മഹത്തായ പദവി​യും എനിക്ക് ലഭിച്ചി​ട്ടുണ്ട്.

ബ്രെയിൽ ഭാഷയി​ലുള്ള ബൈബിൾ ഉപയോ​ഗിച്ച് പ്രസംഗം നടത്തുന്നു

2010-ൽ, എൽ സാൽവ​ഡോ​റിൽവെച്ച് നടന്ന ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽനിന്ന് (ഇന്ന് രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ എന്നറി​യ​പ്പെ​ടു​ന്നു) എനിക്ക് ബിരുദം നേടാ​നാ​യി. സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾ മെച്ചമാ​യി കൈകാ​ര്യം ചെയ്യാൻ ഈ സ്‌കൂൾ എന്നെ സഹായി​ച്ചു. യഹോ​വ​യാം ദൈവ​ത്തിന്‌ ഏതൊ​രാ​ളെ​യും തന്‍റെ വേല ചെയ്യാ​നുള്ള യോഗ്യ​ത​യി​ലെ​ത്തി​ക്കാൻ കഴിയും. യഹോവ എന്നെ ആഴമായി സ്‌നേ​ഹി​ക്കു​ക​യും മൂല്യ​മു​ള്ള​വ​നാ​യി കരുതു​ക​യും ചെയ്യുന്നു എന്നതിന്‍റെ തെളി​വാ​യി ഈ പരിശീ​ല​നത്തെ ഞാൻ കാണുന്നു.

യേശു പറഞ്ഞു: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ല​ത്രേ.” (പ്രവൃ​ത്തി​കൾ 20:35) ഇന്ന് ഞാൻ യഥാർഥ​ത്തിൽ സന്തോ​ഷ​വാ​നാണ്‌. മറ്റുള്ള​വരെ സഹായി​ക്കാൻ ഒരിക്ക​ലും കഴിയില്ല എന്നാണ്‌ ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. എന്നാൽ, അതിന്‌ കഴിയു​മെന്ന് എനിക്ക് ഇപ്പോൾ തോന്നു​ന്നു.▪ (w15-E 10/01)

^ ഖ. 13 ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന് അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്‍റെ 11-‍ാ‍ം അധ്യായം കാണുക.