വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യ​ലേ​ഖ​നം | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

ആളുകൾ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ആളുകൾ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

“ഞാനൊ​രു വലിയ ചൂതാ​ട്ട​ക്കാ​ര​നാ​യി​രു​ന്നു. എനിക്ക് ഭാഗ്യം ലഭിക്കണേ എന്നായി​രു​ന്നു എന്‍റെ പ്രാർഥന. പക്ഷെ, ഇതുവരെ എനിക്ക് അത്‌ ലഭിച്ചി​ട്ടില്ല.”—സാമുവൽ, * കെനിയ.

“സ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾ പല പ്രാർഥ​ന​ക​ളും ഞങ്ങളെ പഠിപ്പി​ച്ചി​ട്ടുണ്ട്. അങ്ങനെ മനഃപാ​ഠ​മാ​ക്കിയ പ്രാർഥ​നകൾ ഉരുവി​ടുക മാത്ര​മാ​യി​രു​ന്നു ഞങ്ങൾ ആകെക്കൂ​ടെ ചെയ്‌തി​രു​ന്നത്‌.”—തെരേസ, ഫിലി​പ്പീൻസ്‌.

“പ്രശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ഞാൻ പ്രാർഥി​ക്കും. എന്‍റെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാ​നും നല്ല ഒരു ക്രിസ്‌ത്യാ​നി​യാ​കാ​നും ഞാൻ പ്രാർഥി​ക്കാ​റുണ്ട്.”—മഗ്‌ഡെ​ലിൻ, ഘാന.

പല കാരണ​ങ്ങ​ളെ​ച്ചൊ​ല്ലി ആളുകൾ പ്രാർഥി​ക്കാ​റു​ണ്ടെന്ന് സാമുവൽ, തെരേസ, മഗ്‌ഡെ​ലിൻ എന്നിവ​രു​ടെ അഭി​പ്രാ​യങ്ങൾ തെളി​യി​ക്കു​ന്നു. ചില പ്രാർഥ​നകൾ മറ്റുള്ള​വയെ അപേക്ഷിച്ച് നല്ല ഉദ്ദേശ്യ​ങ്ങൾക്കു വേണ്ടി​യാ​യി​രി​ക്കാം. ചിലർ ഹൃദയം ഉരുകി​യാണ്‌ പ്രാർഥി​ക്കു​ന്നത്‌. മറ്റു ചിലരാ​കട്ടെ, ഉള്ളിൽത്ത​ട്ടാ​തെ വെറുതെ വാചകങ്ങൾ ഉരുവി​ടു​ന്നു. എന്തായാ​ലും, കോടി​ക്ക​ണ​ക്കിന്‌ വരുന്ന ആളുകൾക്ക് പ്രാർഥി​ക്കേ​ണ്ട​തി​ന്‍റെ ആവശ്യം അനുഭ​വ​പ്പെ​ടു​ന്നുണ്ട്. സ്‌കൂൾപ​രീ​ക്ഷ​യിൽ ജയിക്കു​ന്ന​തി​നോ ഇഷ്ടപ്പെട്ട സ്‌പോർട്‌സ്‌ ടീം വിജയി​ക്കു​ന്ന​തി​നോ കുടും​ബ​ജീ​വി​ത​ത്തിൽ ദൈവ​ത്തി​ന്‍റെ മാർഗ​നിർദേ​ശ​ങ്ങൾക്കോ അല്ലെങ്കിൽ ഇതു​പോ​ലുള്ള പല കാര്യ​ങ്ങൾക്കോ വേണ്ടി​യാ​യി​രി​ക്കാം അവർ പ്രാർഥി​ക്കു​ന്നത്‌. ഇനി, മതങ്ങളു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലാത്ത ആളുകൾപോ​ലും പതിവാ​യി പ്രാർഥി​ക്കാ​റു​ണ്ടെന്ന് കണക്കുകൾ സൂചി​പ്പി​ക്കു​ന്നു.

ആകട്ടെ, നിങ്ങൾ പ്രാർഥി​ക്കാ​റു​ണ്ടോ? ഉണ്ടെങ്കിൽ, എന്തി​നൊ​ക്കെ വേണ്ടി​യാണ്‌? പ്രാർഥി​ക്കുന്ന ശീലം നിങ്ങൾക്കു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘പ്രാർഥി​ക്കു​ന്ന​തു​കൊണ്ട് എന്താണ്‌ പ്രയോ​ജനം? ആരെങ്കി​ലും എന്‍റെ പ്രാർഥന കേൾക്കു​ന്നു​ണ്ടോ?’ ഒരു എഴുത്തു​കാ​രൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “പ്രാർഥന ഒരു ചികി​ത്സ​പോ​ലെ​യാണ്‌. . . അത്‌, ഒരു പ്രശ്‌നത്തെ താത്‌കാ​ലി​ക​മാ​യി നിങ്ങളു​ടെ മനസ്സിൽനിന്ന് മാറ്റി​ക്ക​ള​യു​ന്നു”. ചില വൈദ്യ​ശാസ്‌ത്ര​വി​ദഗ്‌ധർക്കും ഇതേ അഭി​പ്രാ​യ​മാ​ണു​ള്ളത്‌. അവർ ഇതിനെ ഒരു “പകരചി​കി​ത്സ​യാ​യി” കണക്കാ​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, പ്രാർഥി​ക്കുന്ന ആളുകൾ അർഥമി​ല്ലാത്ത കാര്യങ്ങൾ ഒരു ചടങ്ങെ​ന്ന​വണ്ണം ആവർത്തി​ക്കു​ക​യാ​ണോ അതോ തുടർച്ച​യാ​യി പ്രാർഥി​ക്കു​ന്ന​തു​കൊണ്ട് കുറഞ്ഞ​പക്ഷം അല്‌പം രോഗ​ശ​മ​ന​മെ​ങ്കി​ലും ലഭിക്കു​ന്നു​ണ്ടോ?

കേവലം ഒരു രോഗ​ചി​കി​ത്സ​പോ​ലെയല്ല, അതിലു​മ​ധി​കം കാര്യങ്ങൾ പ്രാർഥ​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്ന് ബൈബിൾ പറയുന്നു. ശരിയായ വിധത്തി​ലും ശരിയായ കാര്യ​ങ്ങൾക്കു​വേ​ണ്ടി​യും ഉള്ള പ്രാർഥ​നകൾ ഒരുവൻ ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു. ഇത്‌ ശരിയാ​ണോ? ഇതിനുള്ള തെളി​വു​കൾ നമുക്ക് പരി​ശോ​ധി​ക്കാം. (w15-E 10/01)

^ ഖ. 3 ചില പേരു​കൾക്ക് മാറ്റം വരുത്തി​യി​ട്ടുണ്ട്.