വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യ​ലേ​ഖ​നം | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

നമ്മുടെ പ്രാർഥന ആരെങ്കി​ലും കേൾക്കു​ന്നു​ണ്ടോ?

നമ്മുടെ പ്രാർഥന ആരെങ്കി​ലും കേൾക്കു​ന്നു​ണ്ടോ?

ആരും കേൾക്കാ​നി​ല്ലാ​ത്ത​തി​നാൽ വെറുതെ സമയം പാഴാ​ക്ക​ലാണ്‌ പ്രാർഥന എന്ന് ചിലർ വിചാ​രി​ക്കു​ന്നു. മറ്റു ചിലരാ​കട്ടെ, പ്രാർഥി​ക്കാ​റു​ണ്ടെ​ങ്കി​ലും തങ്ങൾക്ക് ഉത്തരം ലഭിച്ചി​ട്ടില്ല എന്നോർത്ത്‌ പരിത​പി​ക്കു​ന്നു. ഒരു നിരീ​ശ്വ​ര​വാ​ദി തന്‍റെ സങ്കൽപ്പ​ത്തി​ലുള്ള ദൈവ​ത്തോട്‌ “എന്‍റെ പ്രാർഥ​നയ്‌ക്ക് ചെറു​താ​യെ​ങ്കി​ലും ഒന്ന് ഉത്തരം തരേണമേ” എന്ന് പ്രാർഥി​ച്ചു. എന്നാൽ ദൈവം “മിണ്ടി​യ​തേ​യില്ല” എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദൈവ​മു​ണ്ടെ​ന്നും ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടെ​ന്നും ബൈബിൾ ഉറപ്പു​നൽകു​ന്നു. വളരെ​ക്കാ​ലം​മുമ്പ് ദൈവം തന്‍റെ ജനത്തോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്ന​താ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്: “നിങ്ങളു​ടെ നിലവി​ളി​യു​ടെ ശബ്ദത്തിങ്കൽ അവന്നു (ദൈവം) നിശ്ചയ​മാ​യി​ട്ടു കരുണ തോന്നും; അതു കേൾക്കു​മ്പോൾ തന്നേ അവൻ ഉത്തരം അരുളും.” (യെശയ്യാ​വു 30:19) “നേരു​ള്ള​വ​രു​ടെ പ്രാർത്ഥ​ന​യോ അവന്നു പ്രസാദം” എന്ന് മറ്റൊരു ബൈബിൾവാ​ക്യ​വും പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 15:8.

യേശു തന്‍റെ പിതാ​വി​നോട്‌ പ്രാർഥി​ക്കു​ക​യും അതിന്‌ “ഉത്തരം ലഭിക്കു​ക​യും ചെയ്‌തു.”—എബ്രായർ 5:7

അത്‌ മാത്രമല്ല, ചിലർ പ്രാർഥി​ച്ച​പ്പോൾ ദൈവം അവരുടെ പ്രാർഥന കേട്ടതാ​യുള്ള രേഖയും ബൈബി​ളിൽ അടങ്ങി​യി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌ യേശു, “തന്നെ മരണത്തിൽനി​ന്നു രക്ഷിപ്പാൻ കഴിയു​ന്ന​വ​നോ​ടു. . . അപേക്ഷ” കഴിക്ക​യും “ഉത്തരം ലഭിക്കു​ക​യും ചെയ്‌തു” എന്ന് ഒരു ബൈബിൾവാ​ക്യം പറയുന്നു. (എബ്രായർ 5:7) മറ്റു ചില ഉദാഹ​ര​ണങ്ങൾ ദാനീ​യേൽ 9:21-ലും 2 ദിനവൃ​ത്താ​ന്തം 7:1-ലും കാണാ​നാ​കും.

അങ്ങനെ​യെ​ങ്കിൽ, പ്രാർഥ​ന​കൾക്ക് ഉത്തരം ലഭിക്കു​ന്നില്ല എന്ന് ചിലർക്ക് തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മറ്റ്‌ ദൈവ​ങ്ങ​ളോ​ടോ പൂർവി​ക​രോ​ടോ പ്രാർഥി​ക്കു​ന്ന​തി​നു പകരം യഹോ​വ​യോട്‌ മാത്രമേ പ്രാർഥി​ക്കാ​വൂ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. * കൂടാതെ, “തിരു​ഹി​ത​പ്ര​കാ​രം” അതായത്‌ ദൈവം അംഗീ​ക​രി​ക്കുന്ന കാര്യ​ങ്ങൾക്കു​വേ​ണ്ടി​യാ​യി​രി​ക്കണം നമ്മൾ പ്രാർഥി​ക്കേ​ണ്ട​തെ​ന്നും അത്‌ പറയുന്നു. ഈ വിധത്തിൽ പ്രാർഥി​ക്കു​മ്പോൾ ദൈവം ‘കേൾക്കും’ എന്നും ബൈബിൾ ഉറപ്പു​നൽകു​ന്നു. (1 യോഹ​ന്നാൻ 5:14) അതു​കൊണ്ട്, നമ്മുടെ പ്രാർഥ​നകൾ കേൾക്ക​ണ​മെ​ങ്കിൽ ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്‍റെ ഇഷ്ടത്തെ​ക്കു​റി​ച്ചും അറി​യേ​ണ്ട​തുണ്ട്.

പ്രാർഥന എന്നത്‌ മതപര​മായ ചടങ്ങ് മാത്ര​മ​ല്ലെ​ന്നും ദൈവം നമ്മുടെ പ്രാർഥന കേൾക്കു​ക​യും ഉത്തരം നൽകു​ക​യും ചെയ്യു​ന്നു​ണ്ടെ​ന്നും അനേകർ വിശ്വ​സി​ക്കു​ന്നു. കെനി​യ​യിൽ താമസി​ക്കുന്ന ഐസക്ക് പറയുന്നു: “ബൈബി​ളി​നെ​ക്കു​റിച്ച് മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ക്കണേ എന്ന് ഞാൻ പ്രാർഥി​ച്ച​തേ​യു​ള്ളൂ. അല്‌പ​സ​മ​യ​ത്തി​നു​ള്ളിൽ ഒരാൾ എന്‍റെ അടുത്തു​വന്ന് ബൈബിൾ പഠിപ്പി​ക്കാ​മെന്ന് പറഞ്ഞു. “ഫിലി​പ്പീൻസു​കാ​രി​യായ ഹിൽഡ പുകവലി നിറു​ത്താൻ ആഗ്രഹി​ച്ചി​രു​ന്നു. അതിനാ​യി ശ്രമിച്ച് പലതവണ പരാജ​യ​പ്പെ​ട്ട​പ്പോൾ “എന്തു​കൊണ്ട് ഇക്കാര്യ​ത്തെ​ക്കു​റിച്ച് ദൈവ​ത്തോട്‌ പ്രാർഥി​ച്ചു​കൂ​ടാ?” എന്ന് അവളുടെ ഭർത്താവ്‌ ചോദി​ച്ചു. അത്‌ കൊള്ളാ​മെന്ന് ഹിൽഡയ്‌ക്ക് തോന്നി. “എന്‍റെ പ്രാർഥ​നയ്‌ക്ക് ദൈവം ഉത്തരം നൽകിയ വിധം എന്നെ അതിശ​യി​പ്പി​ച്ചു. പുകവ​ലി​യോ​ടുള്ള താത്‌പ​ര്യം പതു​ക്കെ​പ്പ​തു​ക്കെ കുറഞ്ഞു​വന്നു. ഒടുവിൽ എനിക്ക് അത്‌ നിറു​ത്താ​നും കഴിഞ്ഞു” എന്ന് ഹിൽഡ പറയുന്നു.

നിങ്ങളു​ടെ വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങ​ളിൽ നിങ്ങളെ സഹായി​ക്കാൻ ദൈവ​ത്തിന്‌ താത്‌പ​ര്യ​മു​ണ്ടോ, പ്രത്യേ​കി​ച്ചും അത്‌ ദൈവ​ത്തി​ന്‍റെ ഇഷ്ടത്തോട്‌ ചേർച്ച​യി​ലാ​യി​രി​ക്കു​മ്പോൾ?

(w15-E 10/01)

^ ഖ. 6 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച് ദൈവ​ത്തി​ന്‍റെ പേര്‌ യഹോവ എന്നാണ്‌.