മലയാളം
പ്രാർഥി​ക്കാൻ ദൈവം നമ്മെ ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?
/assets/ct/29206d32a6/images/syn_placeholder_sqr.png
wp16 നമ്പർ 1 പേ. 5

മുഖ്യ​ലേ​ഖ​നം | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

പ്രാർഥി​ക്കാൻ ദൈവം നമ്മെ ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

പ്രാർഥി​ക്കാൻ ദൈവം നമ്മെ ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

തന്റെ സുഹൃ​ത്താ​കാൻ ദൈവം നിങ്ങളെ ക്ഷണിക്കു​ന്നു.

ഒരു നല്ല ബന്ധം സ്ഥാപി​ക്കാൻ സുഹൃ​ത്തു​ക്കൾ ആശയവി​നി​മയം നടത്തുന്നു. അതു​പോ​ലെ, ദൈവം തന്നോട്‌ സംസാ​രി​ക്കാൻ നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു. ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്നെ വിളി​ച്ച​പേ​ക്ഷി​ക്കും; എന്റെ അടുക്കൽവന്നു പ്രാർഥി​ക്കും. ഞാൻ നിങ്ങളു​ടെ പ്രാർഥന ശ്രവി​ക്കും.” (യിരെ​മ്യാ​വു 29:12, പി.ഒ.സി.) അങ്ങനെ, ദൈവ​ത്തോട്‌ നിങ്ങളു​ടെ സംസാരം തുടരു​മ്പോൾ നിങ്ങൾ ‘ദൈവ​ത്തോട്‌ അടുത്തു ചെല്ലും; അവൻ നിങ്ങ​ളോട്‌ അടുത്തു’ വരിക​യും ചെയ്യും. (യാക്കോബ്‌ 4:8) ദൈവം “തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവർക്കും സമീപ​സ്ഥ​നാ​കു​ന്നു” എന്ന്‌ ബൈബിൾ ഉറപ്പു​നൽകു​ന്നു. (സങ്കീർത്തനം 145:18) നമ്മൾ എത്ര​ത്തോ​ളം ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ന്നു​വോ അത്ര​ത്തോ​ളം ദൈവ​വു​മാ​യുള്ള ബന്ധവും തഴച്ചു​വ​ള​രും.

“യഹോവ, തന്നേ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവർക്കും. . . സമീപ​സ്ഥ​നാ​കു​ന്നു.”—സങ്കീർത്തനം 145:18

നിങ്ങളെ സഹായി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

യേശു പറഞ്ഞു: “മകൻ അപ്പം ചോദി​ച്ചാൽ നിങ്ങളിൽ ആരെങ്കി​ലും അവനു കല്ല്‌ കൊടു​ക്കു​മോ? മീൻ ചോദി​ച്ചാൽ അവനു പാമ്പിനെ കൊടു​ക്കു​മോ? മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ. . . നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ, സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്ക്‌ നന്മകൾ എത്രയ​ധി​കം നൽകും!” (മത്തായി 7:9-11) അതെ, ദൈവം ‘നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നും’ നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​നും ആയതി​നാൽ പ്രാർഥി​ക്കാ​നാ​യി നിങ്ങളെ ക്ഷണിക്കു​ന്നു. (1 പത്രോസ്‌ 5:7) നിങ്ങളു​ടെ പ്രശ്‌ന​ങ്ങൾപോ​ലും പ്രാർഥ​ന​യിൽ തന്നെ അറിയി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. ബൈബിൾ പറയുന്നു: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌കണ്‌ഠ​പ്പെ​ടേണ്ട; ഏതു കാര്യ​ത്തി​ലും പ്രാർഥ​ന​യാ​ലും യാചന​യാ​ലും നിങ്ങളു​ടെ അപേക്ഷകൾ കൃതജ്ഞ​താസ്‌തോ​ത്ര​ങ്ങ​ളോ​ടെ ദൈവത്തെ അറിയി​ക്കുക.”—ഫിലി​പ്പി​യർ 4:6.

മനുഷ്യന്‌ ദൈവ​വു​മാ​യുള്ള ബന്ധം ആവശ്യ​മാണ്‌.

കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ പ്രാർഥി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത അനുഭ​വ​പ്പെ​ടു​ന്ന​താ​യി മനുഷ്യ​രു​ടെ പ്രകൃ​ത​ത്തെ​ക്കു​റി​ച്ചുള്ള പഠനത്തിൽ വിദഗ്‌ധർ കണ്ടെത്തി​യി​രി​ക്കു​ന്നു. ഈ ഗണത്തിൽ അജ്ഞേയ​വാ​ദി​ക​ളും (ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാ​നാ​വി​ല്ലെന്ന്‌ കരുതു​ന്നവർ), എന്തിന്‌ ചില നിരീ​ശ്വ​ര​വാ​ദി​കൾപോ​ലും ഉൾപ്പെ​ടു​ന്നു. a ഇതെല്ലാം കാണി​ക്കു​ന്നത്‌ ദൈവ​വു​മാ​യുള്ള ബന്ധം ഉണ്ടായി​രി​ക്കത്തക്ക വിധത്തി​ലാണ്‌ മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ എന്നാണ്‌. ഇതുത​ന്നെ​യാണ്‌ “തങ്ങളുടെ ആത്മീയ ആവശ്യ​ത്തെ​ക്കു​റി​ച്ചു ബോധ​മു​ള്ളവർ അനുഗൃ​ഹീ​തർ” എന്ന്‌ പറഞ്ഞ​പ്പോൾ യേശു​വും അർഥമാ​ക്കി​യത്‌. (മത്തായി 5:3) ആ ആവശ്യം നിവർത്തി​ക്കാ​നുള്ള ഒരു മാർഗം ദൈവ​ത്തോട്‌ പതിവാ​യി ആശയവി​നി​മയം ചെയ്യുക എന്നതാണ്‌.

പ്രാർഥി​ക്കാ​നു​ള്ള ദൈവ​ത്തി​ന്റെ ക്ഷണം നമ്മൾ സ്വീക​രി​ക്കു​ന്നെ​ങ്കിൽ എന്തെല്ലാം പ്രയോ​ജ​നങ്ങൾ പ്രതീ​ക്ഷി​ക്കാ​നാ​കും?

(w15-E 10/01)

a 2012-ൽ ഒരു ഗവേഷ​ണ​കേ​ന്ദ്രം (Pew Research Center) ഐക്യ​നാ​ടു​ക​ളി​ലുള്ള നിരീ​ശ്വ​ര​വാ​ദി​ക​ളെ​യും അജ്ഞേയ​വാ​ദി​ക​ളെ​യും ഉൾപ്പെ​ടു​ത്തി നടത്തിയ സർവേ​യിൽ 11 ശതമാ​ന​ത്തോ​ളം പേർ മാസത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും പ്രാർഥി​ക്കു​ന്ന​താ​യി വെളി​പ്പെ​ടു​ത്തി.