വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേനം | ഉത്‌കണ്‌ഠകളോട്‌ വിടപയാം. . .

എവിടെയും ഉത്‌കണ്‌ഠകൾ!

എവിടെയും ഉത്‌കണ്‌ഠകൾ!

“ഞാൻ ഭക്ഷണം വാങ്ങാനാണ്‌ ചെന്നത്‌. പക്ഷെ അവിടെ മധുരഹാരങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനാണെങ്കിൽ കഴുത്തറപ്പൻ വിലയും! പിറ്റേന്ന് ഞാൻ വീണ്ടും കടയിൽ ചെന്നപ്പോൾ അവിടെ ഒന്നും ബാക്കിയില്ലായിരുന്നു.”—പോൾ, സിംബാബ്‌വെ.

“ഞാൻ നിങ്ങളെ ഉപേക്ഷിച്ചു പോകുയാണെന്ന് പെട്ടെന്നൊരു ദിവസം ഭർത്താവ്‌ എന്നോട്‌ പറഞ്ഞു. ഈ വഞ്ചന ഞാൻ എങ്ങനെ സഹിക്കും? എന്‍റെ കുട്ടിളുടെ കാര്യം എന്താകും?”—ജാനറ്റ്‌, ഐക്യനാടുകൾ.

“അപായമണി മുഴങ്ങുമ്പോൾ, ഒളിക്കാനായി ഇടം അന്വേഷിക്കും, അപ്പോൾ റോക്കറ്റുകൾ വീണ്‌ പൊട്ടിത്തെറിക്കുന്ന ശബ്ദം കേൾക്കാം. മണിക്കൂറുകൾ കഴിഞ്ഞാലും എന്‍റെ കൈ വിറച്ചുകൊണ്ടിരിക്കും.”—അലോന, ഇസ്രയേൽ.

ഉത്‌കണ്‌ഠകൾ നിറഞ്ഞ “ദുഷ്‌കമായ സമയ”ത്താണ്‌ നമ്മൾ ഇന്ന് ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) സാമ്പത്തിബുദ്ധിമുട്ടുകൾ, കുടുംത്തകർച്ചകൾ, യുദ്ധം, മാരകരോഗങ്ങൾ, പ്രകൃതിത്തവും മനുഷ്യനിർമിവും ആയ ദുരന്തങ്ങൾ എന്നിവയാൽ അനേകർ നട്ടംതിരിയുയാണ്‌. ഇതുകൂടാതെ, ‘എന്‍റെ ശരീരത്തിലെ ആ മുഴ അർബുദം ആയിത്തീരുമോ?’ ‘എന്‍റെ പേരക്കുട്ടികൾ വളർന്നു വരുമ്പോൾ ഈ ലോകത്തിന്‍റെ അവസ്ഥകൾ എങ്ങനെയുള്ളതായിരിക്കും?’ തുടങ്ങിയ വ്യക്തിമായ ഉത്‌കണ്‌ഠകൾ വേറെയും.

എല്ലാ ഉത്‌കണ്‌ഠളും മോശമല്ല. പരീക്ഷയ്‌ക്കു മുമ്പോ, ഏതെങ്കിലും പരിപാടി അവതരിപ്പിക്കുമ്പോഴോ അല്ലെങ്കിൽ ജോലിക്കായുള്ള ഇന്‍റർവ്യൂവിന്‌ ഹാജരാകുമ്പോഴോ ഉത്‌കണ്‌ഠ തോന്നുന്നത്‌ സാധാമാണ്‌. മാത്രമല്ല, ആരോഗ്യമായ ഭയം അല്ലെങ്കിൽ ഉത്‌കണ്‌ഠ അപകടങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കുയും ചെയ്യും. എന്നാൽ, തീവ്രവും നീണ്ടുനിൽക്കുന്നതും ആയ ഉത്‌കണ്‌ഠകൾ ദോഷമാണ്‌. ചെറിയ ഉത്‌കണ്‌ഠകൾപോലും അകാലത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് 68,000-ത്തിലധികം മുതിർന്ന വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് അടുത്ത കാലത്ത്‌ നടന്ന ഒരു പഠനപരമ്പര വെളിപ്പെടുത്തുന്നു. “ഉത്‌കണ്‌ഠപ്പെടുന്നതിനാൽ ആയുസ്സിനോട്‌ ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?” എന്ന് യേശു ചോദിച്ചത്‌ എത്ര ഉചിതമാണ്‌. ഉത്‌കണ്‌ഠ ആരുടെയും ജീവിത്തിന്‍റെ ദൈർഘ്യം അൽപംപോലും കൂട്ടുന്നില്ല. അതുകൊണ്ട്, “ഉത്‌കണ്‌ഠപ്പെടുന്നതു മതിയാക്കുവിൻ” എന്ന് യേശു ബുദ്ധിയുദേശിച്ചു. (മത്തായി 6:25, 27) എന്നാൽ, ഉത്‌കണ്‌ഠപ്പെടുന്നത്‌ ഒഴിവാക്കാൻ എങ്ങനെ കഴിയും?

പ്രായോഗികജ്ഞാനം ഉണ്ടായിരിക്കുന്നതും ദൈവത്തിലുള്ള യഥാർഥവിശ്വാസം നട്ടുവളർത്തുന്നതും ഭാവിയെ സംബന്ധിച്ച് ആശ്രയയോഗ്യമായ പ്രത്യായുണ്ടായിരിക്കുന്നതും അമിതമായി ഉത്‌കണ്‌ഠപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും. ഒരുപക്ഷെ, നമുക്ക് ഇപ്പോൾ അത്തരത്തിലുള്ള സാഹചര്യങ്ങൾ ഇല്ലെങ്കിലും, ഭാവിയിൽ അഭിമുഖീരിക്കേണ്ടിന്നേക്കാം. അതുകൊണ്ട്, ഉത്‌കണ്‌ഠയെ തരണം ചെയ്യാൻ പോളിനെയും ജാനറ്റിനെയും അലോയെയും ഈ പടികൾ എങ്ങനെയാണ്‌ സഹായിച്ചതെന്ന് നമുക്ക് നോക്കാം. (w15-E 07/01)