വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു . . .

ആരാണ്‌ ദൈവത്തെ സൃഷ്ടി​ച്ചത്‌?

ആരാണ്‌ ദൈവത്തെ സൃഷ്ടി​ച്ചത്‌?

തന്‍റെ ഏഴു വയസ്സുള്ള മകനോട്‌ സംസാ​രി​ക്കു​ന്ന ഒരു പിതാ​വി​നെ മനസ്സിൽകാ​ണു​ക. പിതാവ്‌ ഇങ്ങനെ പറയുന്നു: “പണ്ടുപണ്ട് ദൈവം ഭൂമി​യും അതിലു​ള്ള​തൊ​ക്കെ​യും ഉണ്ടാക്കി. കൂടാതെ സൂര്യ​നെ​യും ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും അവൻ സൃഷ്ടിച്ചു.” ഇതേക്കു​റിച്ച് ഒരു നിമിഷം ചിന്തി​ച്ച​ശേ​ഷം കുട്ടി ഇങ്ങനെ ചോദി​ക്കു​ന്നു, “ഡാഡി, ആരാണ്‌ ദൈവത്തെ ഉണ്ടാക്കി​യത്‌?”

“ദൈവത്തെ ആരും ഉണ്ടാക്കി​യ​തല്ല. അവൻ എല്ലായ്‌പോ​ഴും ഉണ്ടായി​രു​ന്നു.” ലളിത​മാ​യ ഈ ഉത്തരം കുട്ടിയെ തത്‌കാ​ലം തൃപ്‌തി​പ്പെ​ടു​ത്തു​ന്നു. എന്നാൽ, അവൻ വളർന്നു​വ​ര​വേ ഈ ചോദ്യം അവനെ അമ്പരപ്പി​ക്കു​ന്നു. ആരംഭ​മി​ല്ലാ​തെ ഒരു വ്യക്തി അസ്‌തി​ത്വ​ത്തി​ലു​ണ്ടാ​യി​രി​ക്കുക എന്ന ആശയം അവന്‌ ഉൾക്കൊ​ള്ളാൻ കഴിയു​ന്നി​ല്ല. ഈ പ്രപഞ്ച​ത്തി​നു​പോ​ലും ഒരു ആരംഭ​മു​ണ്ടാ​യി​രു​ന്ന​ല്ലോ. ‘അങ്ങനെ​യെ​ങ്കിൽ ദൈവം എവി​ടെ​നി​ന്നു വന്നു?’ അവൻ അതിശ​യി​ക്കു​ന്നു.

ബൈബിൾ എങ്ങനെ​യാണ്‌ അതിന്‌ ഉത്തരം നൽകു​ന്നത്‌? ദൃഷ്ടാ​ന്ത​ത്തി​ലു​ള്ള പിതാവ്‌ ഉത്തരം കൊടു​ത്ത​തു​പോ​ലെ​തന്നെ. മോശ ഇങ്ങനെ എഴുതി: “കർത്താവേ, . . . പർവ്വതങ്ങൾ ഉണ്ടായ​തി​ന്നും നീ ഭൂമി​യെ​യും ഭൂമണ്ഡ​ല​ത്തെ​യും നിർമ്മി​ച്ച​തി​ന്നും മുമ്പേ നീ അനാദിയായും ശാശ്വമായും ദൈവം ആകുന്നു.” (സങ്കീർത്ത​നം 90:1, 2) അതു​പോ​ലെ പ്രവാ​ച​ക​നാ​യ യെശയ്യാ​വും ഇങ്ങനെ ഉദ്‌ഘോ​ഷി​ച്ചു: “നിനക്ക​റി​ഞ്ഞു​കൂ​ട​യോ? നീ കേട്ടി​ട്ടി​ല്ല​യോ? യഹോവ നിത്യദൈവം; ഭൂമി​യു​ടെ അറുതി​ക​ളെ സൃഷ്ടി​ച്ച​വൻ തന്നേ.” (യെശയ്യാ​വു 40:28) അതു​പോ​ലെ, ദൈവം ‘സർവ്വകാ​ല​ത്തി​ന്നു​മുമ്പ്’ ഉണ്ടായി​രു​ന്നി​ട്ടു​ള്ള​താ​യി യൂദാ​യു​ടെ ലേഖന​വും പറയുന്നു.—യൂദാ 25.

മേൽപ്പറഞ്ഞ ബൈബിൾവാ​ക്യ​ങ്ങൾ, യേശു​വി​ന്‍റെ ശിഷ്യ​നാ​യ പൗലോസ്‌ പറഞ്ഞതു​പോ​ലെ ദൈവം “നിത്യ​രാ​ജാ​വാ”ണെന്ന് നമുക്കു കാണി​ച്ചു​ത​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 1:17) നാം എത്രതന്നെ പുറകി​ലേ​ക്കു ചിന്തി​ച്ചാ​ലും ദൈവം എല്ലായ്‌പോ​ഴും ഉണ്ടായി​രു​ന്നി​ട്ടു​ണ്ടെ​ന്നാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. ഭാവി​യിൽ എക്കാല​വും അവൻ ഉണ്ടായി​രി​ക്കു​ക​യും ചെയ്യും. (വെളി​പാട്‌ 1:8) സർവശ​ക്ത​ന്‍റെ ഒരു അടിസ്ഥാ​ന​സ​വി​ശേ​ഷ​ത​യാണ്‌ അവന്‍റെ നിത്യ​മാ​യ അസ്‌തി​ത്വം.

എന്തു​കൊ​ണ്ടാണ്‌ ഈ ആശയം ഗ്രഹി​ക്കാൻ നമുക്കു ബുദ്ധി​മുട്ട് തോന്നു​ന്നത്‌? കാരണം, ഹ്രസ്വ​മാ​യ ഒരു ജീവകാ​ല​മേ നമുക്കു​ള്ളൂ. അതു​കൊ​ണ്ടു​ത​ന്നെ സമയ​ത്തെ​ക്കു​റി​ച്ചു​ള്ള യഹോ​വ​യു​ടെ കാഴ്‌ച​പ്പാ​ടിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാണ്‌ നമ്മു​ടേത്‌. ദൈവം നിത്യം ജീവി​ക്കു​ന്ന​വ​നാണ്‌, അവന്‌ ആയിരം വർഷം ഒരു ദിവസം​പോ​ലെ​യും. (2 പത്രോസ്‌ 3:8) ഉദാഹ​ര​ണ​ത്തിന്‌, 50 ദിവസം മാത്രം ജീവി​ക്കു​ന്ന പൂർണ​വ​ളർച്ച​യെ​ത്തി​യ ഒരു പുൽച്ചാ​ടിക്ക് 70-ഓ 80-ഓ വർഷത്തെ നമ്മുടെ ജീവ​ദൈർഘ്യം മനസ്സി​ലാ​ക്കാ​നാ​കു​മോ? ഒരിക്ക​ലു​മി​ല്ല! മഹാ​സ്ര​ഷ്ടാ​വി​നോ​ടുള്ള താരത​മ്യ​ത്തിൽ ബൈബിൾ നമ്മെ ഒരു പുൽച്ചാ​ടി​യോട്‌ ഉപമി​ക്കു​ന്നു. കാര്യങ്ങൾ വിവേ​ചി​ക്കാ​നു​ള്ള നമ്മുടെ പ്രാപ്‌തി അവന്‍റേ​തി​നോ​ടു​ള്ള താരത​മ്യ​ത്തിൽ വളരെ കുറവാണ്‌. (യെശയ്യാ​വു 40:22; 55:8, 9) അതു​കൊണ്ട്, യഹോ​വ​യോ​ടു​ള്ള ബന്ധത്തിൽ, ചില കാര്യങ്ങൾ മനുഷ്യ​നു ഗ്രഹി​ക്കാ​വു​ന്ന​തി​നും അപ്പുറ​മാ​യി​രി​ക്കും എന്നതിൽ അതിശ​യി​ക്കാ​നി​ല്ല.

ദൈവം എക്കാല​വും ഉണ്ടായി​രു​ന്നി​ട്ടുണ്ട് എന്ന ആശയം ഗ്രഹി​ക്കാൻ നമുക്കു ബുദ്ധി​മുട്ട് തോന്നി​യേ​ക്കാ​മെ​ങ്കി​ലും അത്‌ യുക്തിക്കു നിരക്കു​ന്ന​താണ്‌. മറ്റ്‌ ആരെങ്കി​ലു​മാണ്‌ ദൈവത്തെ സൃഷ്ടി​ച്ച​തെ​ങ്കിൽ ആ വ്യക്തി​യാ​യി​രി​ക്ക​ണം സ്രഷ്ടാവ്‌. എന്നാൽ, ‘സകലവും സൃഷ്ടി​ച്ചത്‌’ യഹോ​വ​യാണ്‌ എന്ന് ബൈബിൾ പറയുന്നു. (വെളി​പാട്‌ 4:11) ഒരുകാ​ലത്ത്‌ പ്രപഞ്ച​മു​ണ്ടാ​യി​രു​ന്നില്ല എന്ന കാര്യ​വും നമുക്ക് അറിയാം. (ഉല്‌പത്തി 1:1, 2) അങ്ങനെ​യെ​ങ്കിൽ, അത്‌ എങ്ങനെ ഉളവായി? ഒരു സ്രഷ്ടാവ്‌ ആദ്യം ഉണ്ടായി​രു​ന്നെ​ങ്കിൽ മാത്രമേ പ്രപഞ്ച​ത്തി​ന്‍റെ സൃഷ്ടി സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട്, തന്‍റെ ഏകജാ​ത​നാ​യ പുത്ര​നും ദൂതന്മാ​രും അടക്കമുള്ള ഏതൊരു ബുദ്ധി​ശ​ക്തി​യു​ള്ള വ്യക്തി​ക്കും മുമ്പേ ദൈവ​മു​ണ്ടാ​യി​രു​ന്നു. (ഇയ്യോബ്‌ 38:4, 7; കൊ​ലോ​സ്യർ 1:15) വ്യക്തമാ​യും, തുടക്ക​ത്തിൽ ദൈവം മാത്രമേ ഉണ്ടായി​രു​ന്നു​ള​ളൂ. അവനെ സൃഷ്ടി​ക്കാ​നാ​യി മറ്റാരും ഇല്ലാതി​രു​ന്ന​തി​നാൽ, അവനെ ആരും സൃഷ്ടി​ച്ച​തല്ല.

നമ്മു​ടെ​ത​ന്നെ​യും ഈ മുഴു​പ്ര​പ​ഞ്ച​ത്തി​ന്‍റെ​യും അസ്‌തി​ത്വം, എക്കാല​വും ഉണ്ടായി​രു​ന്നി​ട്ടു​ള്ള ഒരു ദൈവ​ത്തി​ന്‍റെ അസ്‌തി​ത്വ​ത്തി​നു തെളിവു നൽകുന്നു. ഈ ബൃഹത്‌പ്ര​പ​ഞ്ച​ത്തെ ചലിപ്പി​ക്കു​ന്ന ഒരുവൻ, അതിനെ നിയ​ന്ത്രി​ക്കാൻ നിയമങ്ങൾ ആവിഷ്‌ക​രി​ച്ച ഒരുവൻ എല്ലാക്കാ​ല​ത്തും ഉണ്ടായി​രു​ന്നേ മതിയാ​കൂ. മറ്റുള്ള സകലത്തി​നും ജീവശ്വാ​സം പകരാൻ അവനേ കഴിയൂ.—ഇയ്യോബ്‌ 33:4. ▪ (w14-E 08/01)