വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അവരുടെ വിശ്വാസം അനുകരിക്കുക | മറിയ

അവൾ വാൾ അതിജീ​വിച്ചു

അവൾ വാൾ അതിജീ​വിച്ചു

മറിയ അനുഭ​വി​ക്കുന്ന മനോ​വേദന വാക്കു​കൾകൊ​ണ്ടു വർണി​ക്കാ​നാ​വില്ല. നിവർന്നു​നിൽക്കാൻ കഴിയാ​തെ അവൾ മുട്ടു​കു​ത്തി. മണിക്കൂ​റു​കൾ നീണ്ട പീഡന​ങ്ങൾക്കു ശേഷം മരണത്തി​നു വിധേ​യ​നായ തന്‍റെ പുത്രന്‍റെ അവസാ​ന​നി​ല​വി​ളി ഇപ്പോ​ഴും അവളുടെ കാതു​ക​ളിൽ മാറ്റൊ​ലി​കൊ​ള്ളു​ന്നു. നട്ടുച്ചയ്‌ക്കു ദേശ​മെ​ങ്ങും ഇരുട്ടു​പ​രന്നു. ഭൂമി ശക്തമായി കുലുങ്ങി. (മത്തായി 27:45, 51) ഹൃദയ​ഭേ​ദ​ക​മാ​യ ഈ നിമി​ഷ​ത്തിൽ മറ്റാ​രെ​ക്കാ​ളും അധികം യേശു​ക്രിസ്‌തു​വി​ന്‍റെ മരണത്തിൽ ഹൃദയ​വ്യ​ഥ അനുഭ​വി​ച്ചതു താനാ​ണെന്നു യഹോവ ഭൂലോ​കരെ അറിയി​ക്കു​ക​യാ​യി​രു​ന്നെന്നു മറിയയ്‌ക്ക് തോന്നി​യി​ട്ടു​ണ്ടാ​കും.

ഉച്ചതി​രി​ഞ്ഞു​ള്ള സൂര്യ​പ്രഭ ഗൊൽഗോ​ഥ എന്നു വിളി​ക്ക​പ്പെ​ടുന്ന തലയോ​ടി​ട​ത്തു​ണ്ടായ ഇരുൾമറ നീക്കി​യ​പ്പോൾ മറിയ തന്‍റെ പുത്ര​നെ​പ്രതി വിലപി​ക്കു​ക​യാ​യി​രു​ന്നു. (യോഹ​ന്നാൻ 19:17, 25) ഒരായി​രം ഓർമകൾ അവളുടെ മനസ്സി​ലൂ​ടെ കടന്നു​പോ​കു​ന്നുണ്ട്. അതി​ലൊന്ന് 33 വർഷം മുമ്പു നടന്ന ഒരു സംഭവ​മാ​യി​രു​ന്നു. അവളും യോ​സേ​ഫും തങ്ങളുടെ അരുമ​പൈ​ത​ലി​നെ യെരു​ശ​ലേ​മി​ലെ ആലയത്തിൽ യഹോ​വയ്‌ക്കു സമർപ്പിച്ച് മടങ്ങി​വ​രവെ വൃദ്ധനായ ശിമെ​യോൻ നിശ്വസ്‌ത​ത​യിൽ ഉച്ചരിച്ച വാക്കുകൾ. യേശു​വി​നെ​ക്കു​റി​ച്ചു മഹനീ​യ​മായ കാര്യങ്ങൾ പ്രവചി​ച്ച​തി​നോ​ടൊ​പ്പം അവളുടെ പ്രാണ​നിൽക്കൂ​ടി ഒരു ദിവസം ഒരു വാൾ തുളച്ചു​ക​യ​റു​ന്ന​തു​പോ​ലുള്ള അനുഭവം അവൾക്കു​ണ്ടാ​കു​മെ​ന്നും പ്രവാ​ചകൻ കൂട്ടി​ച്ചേർത്തി​രു​ന്നു. (ലൂക്കോസ്‌ 2:25-35) ഈ ദുരന്ത​നി​മി​ഷ​ത്തി​ലാ​യി​രി​ക്കാം ആ വാക്കു​ക​ളു​ടെ അർഥവ്യാപ്‌തി അവൾക്കു ബോധ്യ​മാ​യത്‌.

ദുഃഖ​ത്തി​ന്‍റെ വാൾ അവളുടെ ഹൃദയ​ത്തിൽ തുളച്ചു​ക​യറി

സ്വന്തം മകന്‍റെ​യോ മകളു​ടെ​യോ മരണം കാണേ​ണ്ടി​വ​രിക എന്നതാണ്‌ ഒരു മനുഷ്യൻ നേരി​ട്ടേ​ക്കാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും വേദനാ​ക​ര​മായ അനുഭ​വ​മെന്നു പറയ​പ്പെ​ടു​ന്നു. മരണം ഒരു ഭീകര​ശ​ത്രു​വാണ്‌, നമ്മെ എല്ലാവ​രെ​യും അത്‌ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ വേദനി​പ്പി​ക്കു​ന്നു. (റോമർ 5:12; 1 കൊരി​ന്ത്യർ 15:26) മരണം കൈവ​രു​ത്തുന്ന കഠോ​ര​വേദന തരണം ചെയ്യുക സാധ്യ​മാ​ണോ? യേശു ശുശ്രൂഷ ആരംഭി​ച്ച​പ്പോൾമു​തൽ അവന്‍റെ മരണം​വ​രെ​യും അതിനു തൊട്ടു​പി​ന്നാ​ലെ​യും മറിയ ജീവിച്ച വിധം നമു​ക്കൊ​ന്നു പരി​ശോ​ധി​ക്കാം. അവൾ അനുഭ​വിച്ച ദുഃഖ​ത്തി​ന്‍റെ വാൾ തരണം ചെയ്യാൻ അവളെ സഹായിച്ച വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ ഇതു നമ്മെ സഹായി​ക്കും.

“അവൻ നിങ്ങ​ളോ​ടു പറയു​ന്ന​തു​പോ​ലെ ചെയ്യുക”

നമുക്ക് ഇപ്പോൾ മൂന്നര​വർഷം പുറ​കോ​ട്ടു പോകാം. ഒരു മാറ്റം ആസന്നമാ​ണെന്ന് അവൾ മനസ്സി​ലാ​ക്കി. ചെറിയ പട്ടണമാ​യി​രുന്ന നസറെ​ത്തിൽപ്പോ​ലും യോഹ​ന്നാൻ സ്‌നാ​പ​ക​നെ​ക്കു​റി​ച്ചും മാനസാ​ന്ത​ര​പ്പെ​ടാ​നുള്ള അവന്‍റെ ആവേശ​ജ​ന​ക​മായ സന്ദേശ​ത്തെ​ക്കു​റി​ച്ചും ആളുകൾ സംസാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ വർത്തമാ​നം തന്‍റെ മൂത്ത മകൻ ഒരു അടയാ​ള​മാ​യി കാണു​ന്നെന്നു മറിയ മനസ്സി​ലാ​ക്കി; അവനു ശുശ്രൂഷ ആരംഭി​ക്കു​ന്ന​തി​നുള്ള സമയമാ​യി. (മത്തായി 3:1, 13) എന്നാൽ മറിയ​യെ​യും അവളുടെ കുടും​ബ​ത്തെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം യേശു​വി​ന്‍റെ അഭാവം വീട്ടു​കാ​ര്യ​ങ്ങൾ കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയി​ലാ​കാൻ ഇടയാ​ക്കു​മാ​യി​രു​ന്നു. എന്തു​കൊണ്ട്?

സാധ്യ​ത​യ​നു​സ​രിച്ച്, മറിയയെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്തരത്തി​ലുള്ള നഷ്ടം ആദ്യമാ​യി​ട്ട​ല്ലാ​യി​രു​ന്നു. കാരണം ഭർത്താ​വായ യോ​സേഫ്‌ അതി​നോ​ടകം മരിച്ചു​പോ​യി​രു​ന്നു എന്നാണ്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌. * ഇപ്പോൾ യേശു “തച്ചന്‍റെ മകൻ” എന്ന നിലയിൽ മാത്രമല്ല ഒരു ‘തച്ചനാ​യും’ അറിയ​പ്പെ​ട്ടു​തു​ട​ങ്ങി​യി​രു​ന്നു. തെളി​വ​നു​സ​രിച്ച് യേശു പിതാ​വി​ന്‍റെ തൊഴി​ലും കുടും​ബ​ത്തി​നു​വേണ്ടി കരുതാ​നുള്ള ഉത്തരവാ​ദി​ത്വ​വും ഏറ്റെടു​ത്തു. ഇതിൽ തനിക്കു ശേഷം ജനിച്ച ആറു പേർക്കു​വേണ്ടി കരുതു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു. (മത്തായി 13:55, 56; മർക്കോസ്‌ 6:3) സാധ്യ​ത​യ​നു​സ​രിച്ച്, യാക്കോ​ബാ​യി​രു​ന്നു മറിയ​യു​ടെ രണ്ടാമത്തെ മകൻ. തന്‍റെ അഭാവ​ത്തിൽ മൂത്ത പുത്രന്‍റെ ഉത്തരവാ​ദി​ത്വം ഏറ്റെടുത്ത്‌ തൊഴിൽ ചെയ്യാൻ യേശു അവനെ പരിശീ​ലി​പ്പി​ച്ചി​ട്ടു​ണ്ടാ​കാം. എങ്കിലും, മൂത്ത മകനായ തന്‍റെ അസാന്നി​ധ്യം കുടും​ബ​ത്തി​നു താങ്ങാ​നാ​കു​മാ​യി​രു​ന്നില്ല. ഇപ്പോൾത്ത​ന്നെ വലി​യൊ​രു ഭാരം പേറുന്ന മറിയയ്‌ക്ക് ഈ മാറ്റം ഉൾക്കൊ​ള്ളാ​നാ​കു​മാ​യി​രു​ന്നോ? നമുക്ക് അത്‌ കൃത്യ​മാ​യി അറിയില്ല. എന്നാൽ ഏറെ പ്രധാ​ന​മായ ചോദ്യം ഇതാണ്‌: നസറെ​ത്തി​ലെ യേശു വാഗ്‌ദ​ത്ത​മി​ശി​ഹാ​യായ യേശു​ക്രിസ്‌തു​വാ​യി​ത്തീർന്ന​പ്പോൾ അവൾ അതി​നോ​ടു എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു? ഇതി​നോ​ടുള്ള ബന്ധത്തിൽ ഒരു ബൈബിൾവി​വ​രണം ചില കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു.—യോഹ​ന്നാൻ 2:1-12.

യേശു സ്‌നാ​ന​മേൽക്കു​ന്ന​തി​നു യോഹ​ന്നാ​ന്‍റെ അടുക്ക​ലേക്കു പോകു​ക​യും ദൈവ​ത്തി​ന്‍റെ അഭിഷി​ക്തൻ അഥവാ മിശിഹാ  ആയിത്തീ​രു​ക​യും ചെയ്‌തു. (ലൂക്കോസ്‌ 3:21, 22) അതിനു ശേഷം അവൻ തന്‍റെ ശിഷ്യ​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കാൻ തുടങ്ങി. അവന്‍റെ വേല അടിയ​ന്തി​ര​മാ​യി​രു​ന്നെ​ങ്കി​ലും, കുടും​ബ​ത്തോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പം സന്തോ​ഷ​ക​ര​മായ വേളകൾ ആസ്വദി​ക്കാൻ അവൻ സമയം കണ്ടെത്തി. തന്‍റെ അമ്മയോ​ടും ശിഷ്യ​ന്മാ​രോ​ടും ജഡിക​സ​ഹോ​ദ​ര​ങ്ങ​ളോ​ടും ഒപ്പം കാനാ​യിൽ ഒരു കല്യാ​ണ​വി​രു​ന്നി​നു പോയി. നസറെ​ത്തിൽനിന്ന് 13 കിലോ​മീ​റ്റർ അകലെ​യുള്ള കുന്നിൻമു​ക​ളി​ലെ ഒരു പട്ടണമാ​യി​രു​ന്നി​രി​ക്കണം അത്‌. വിരുന്നു സത്‌കാ​ര​വേ​ള​യിൽ അവി​ടെ​യു​ണ്ടായ ഒരു പ്രശ്‌നം മറിയ​യു​ടെ ശ്രദ്ധയിൽപ്പെ​ട്ടു. ഒരുപക്ഷേ ദമ്പതി​ക​ളു​ടെ കുടും​ബാം​ഗങ്ങൾ വെപ്രാ​ള​ത്തോ​ടെ നോക്കു​ന്ന​തും പരസ്‌പ​രം കുശു​കു​ശു​ക്കു​ന്ന​തും അവൾ ശ്രദ്ധി​ച്ചി​രി​ക്കാം. സത്‌ക​രി​ക്കാ​നുള്ള വീഞ്ഞു തീർന്നു​പോ​യി​രു​ന്നു. അവരുടെ സംസ്‌കാ​രം അനുസ​രിച്ച് അത്തരം സത്‌കാ​ര​കർമ​ങ്ങ​ളിൽ വീഴ്‌ച്ച​വ​രു​ന്നത്‌ കുടും​ബ​ത്തി​നു മാന​ക്കേ​ടു​ണ്ടാ​ക്കു​മാ​യി​രു​ന്നു. മാത്രമല്ല, ആ സന്തോ​ഷ​വേ​ള​യു​ടെ എല്ലാ രസവും കെടു​ത്തു​മാ​യി​രു​ന്നു. മറിയയ്‌ക്ക് അവരോ​ടു സഹതാപം തോന്നി, അവൾ യേശു​വി​ന്‍റെ അടുക്ക​ലേക്കു ചെന്നു.

“അവർക്കു വീഞ്ഞില്ല,” അവൾ മകനോ​ടു പറഞ്ഞു. അവൻ എന്തു ചെയ്‌തു​കാ​ണാ​നാണ്‌ അവൾ പ്രതീ​ക്ഷി​ച്ചത്‌? നമുക്കു ഊഹി​ക്കാ​നേ കഴിയൂ. എന്നാൽ തന്‍റെ പുത്രൻ മഹാനാ​ണെ​ന്നും വലിയ കാര്യങ്ങൾ ചെയ്യാൻ പ്രാപ്‌ത​നാ​ണെ​ന്നും അവൾക്ക് അറിയാ​മാ​യി​രു​ന്നു. ഈ സന്ദർഭ​ത്തിൽത്തന്നെ അവൻ അതു ചെയ്‌തു​തു​ട​ങ്ങു​മെന്ന് അവൾ പ്രതീ​ക്ഷി​ച്ചി​രി​ക്കാം. ഫലത്തിൽ മറിയ പറഞ്ഞത്‌ ഇതാണ്‌: “മകനേ, ഇക്കാര്യം സംബന്ധിച്ച് എന്തെങ്കി​ലും ചെയ്യുക!” യേശു​വി​ന്‍റെ പ്രതി​ക​രണം മറിയയെ അതിശ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​കാം. “സ്‌ത്രീ​യേ, എനിക്കും നിനക്കും തമ്മിൽ എന്ത്?” എന്നാണ്‌ യേശു പറഞ്ഞത്‌. യേശു അനാദ​ര​വോ​ടെ​യാണ്‌ സംസാ​രി​ച്ച​തെന്നു ചിലർ തെറ്റായി വ്യാഖ്യാ​നി​ക്കു​ന്നെ​ങ്കി​ലും യഥാർഥ​ത്തിൽ അവന്‍റെ വാക്കുകൾ അതല്ല അർഥമാ​ക്കി​യത്‌. മൂലഭാ​ഷ​യിൽ ഈ വാക്കുകൾ കേവലം ഒരു വിയോ​ജി​പ്പി​നെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. യേശു തന്‍റെ അമ്മയെ മൃദു​വാ​യി ശാസി​ക്കു​ക​യാ​യി​രു​ന്നു. തന്‍റെ ശുശ്രൂഷ എങ്ങനെ നിർവ​ഹി​ക്കണം എന്നതു സംബന്ധിച്ച നിർദേ​ശങ്ങൾ അമ്മ നൽകേ​ണ്ട​തി​ല്ലെ​ന്നും മറിച്ച് അത്‌ നൽകാ​നുള്ള അവകാശം തന്‍റെ പിതാ​വായ യഹോ​വയ്‌ക്കു മാത്ര​മാ​ണു​ള്ള​തെ​ന്നും അവൻ അമ്മയെ ഓർമി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാര്യങ്ങൾ പെട്ടെന്നു ഗ്രഹി​ക്കു​ന്ന​വ​ളും താഴ്‌മ​യു​ള്ള​വ​ളും ആയിരു​ന്ന​തി​നാൽ മകന്‍റെ തിരുത്തൽ അവൾ സ്വീക​രി​ച്ചു. അതിനാൽ പരിചാ​ര​ക​രോട്‌ അവൾ ഇങ്ങനെ പറഞ്ഞു: “അവൻ നിങ്ങ​ളോ​ടു പറയു​ന്ന​തു​പോ​ലെ ചെയ്യുക.” മേലാൽ തന്‍റെ പുത്രനു താൻ നിർദേ​ശങ്ങൾ നൽകേ​ണ്ട​തി​ല്ലെ​ന്നും മറിച്ച് താൻ ഉൾപ്പെടെ എല്ലാവ​രും അവനിൽനി​ന്നു നിർദേ​ശങ്ങൾ കൈ​ക്കൊ​ള്ളേ​ണ്ട​താ​ണെ​ന്നും അവൾ മസസ്സി​ലാ​ക്കി. യേശു​വാ​കട്ടെ, ഈ നവദമ്പ​തി​ക​ളോ​ടു മറിയയ്‌ക്കു​ണ്ടാ​യി​രുന്ന സഹാനു​ഭൂ​തി തനിക്കു​മു​ണ്ടെന്നു കാണി​ക്കു​ക​യും ചെയ്‌തു. വെള്ളത്തെ മുന്തി​യ​തരം വീഞ്ഞാ​ക്കി​മാ​റ്റി​ക്കൊണ്ട് അവൻ തന്‍റെ ആദ്യത്തെ അത്ഭുത​പ്ര​വൃ​ത്തി ചെയ്‌തു. ഫലം എന്തായി​രു​ന്നു? “അവന്‍റെ ശിഷ്യ​ന്മാർ അവനിൽ വിശ്വ​സി​ച്ചു.” മറിയ​യും അവനിൽ വിശ്വ​സി​ച്ചു. കേവലം തന്‍റെ പുത്ര​നാ​യി​ട്ടല്ല പകരം തന്‍റെ കർത്താ​വും രക്ഷിതാ​വും ആയി അവൾ അവനെ കണ്ടു.

ഇന്നത്തെ മാതാ​പി​താ​ക്കൾക്ക് മറിയ​യു​ടെ വിശ്വാ​സ​ത്തിൽനിന്ന് നിരവധി കാര്യങ്ങൾ പഠിക്കാ​നാ​കും. യേശു​വി​നെ​പ്പോ​ലുള്ള ഒരു കുട്ടിയെ ആരും ഇതുവരെ വളർത്തി​യി​ട്ടില്ല എന്നതു സത്യമാണ്‌. എന്നിരു​ന്നാ​ലും, ഏതൊരു കുട്ടി​യും വളർന്ന് പ്രായ​പൂർത്തി​യി​ലേക്ക് എത്തു​മ്പോൾ, ഈ മാറ്റം മാതാ​പി​താ​ക്കൾക്കു പലവി​ധ​ത്തി​ലുള്ള വെല്ലു​വി​ളി​കൾ ഉയർത്തി​യേ​ക്കാം. തുടർന്നും അവനെ​യോ അവളെ​യോ ഒരു കൊച്ചു​കു​ട്ടി​യാ​യി​ത്തന്നെ വീക്ഷി​ക്കാൻ മാതാ​പി​താ​ക്കൾ ചായ്‌വു കാണി​ച്ചേ​ക്കാം, അങ്ങനെ പെരു​മാ​റു​ന്നത്‌ മേലാൽ ഉചിത​മ​ല്ലാ​യി​രി​ക്കാ​മെ​ങ്കിൽക്കൂ​ടി. (1 കൊരി​ന്ത്യർ 13:11) പ്രായ​പൂർത്തി​യായ തങ്ങളുടെ കുട്ടിക്ക് സഹായ​ക​മായ വിധത്തിൽ മാതാ​പി​താ​ക്കൾക്ക് എങ്ങനെ പെരു​മാ​റാ​നാ​കും? ഒരു വിധം, വിശ്വസ്‌ത​രായ മകനോ മകളോ ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കു​ന്ന​തിൽ തുടരു​മെ​ന്നും അതിന്‍റെ ഫലമായി അവർക്ക് യഹോ​വ​യിൽനിന്ന് അനു​ഗ്ര​ഹങ്ങൾ ലഭിക്കു​മെ​ന്നും ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക എന്നതാണ്‌; അത്‌ അവരുടെ സംസാ​ര​ത്തിൽ വ്യക്തമാ​യി​രി​ക്കണം. മാതാ​പി​താ​ക്കൾക്ക് കുട്ടി​ക​ളിൽ ഉറപ്പും വിശ്വാ​സ​വും ഉണ്ടെന്ന് വാക്കു​ക​ളി​ലൂ​ടെ പ്രകട​മാ​ക്കു​ന്നതു പ്രായ​പൂർത്തി​യായ മക്കൾക്കു ഗുണം ചെയ്‌തേ​ക്കാം. യേശു കടന്നു​പോയ തുടർന്നു​ള്ള സംഭവ​ബ​ഹു​ല​മായ വർഷങ്ങ​ളിൽ അവൻ മറിയ​യു​ടെ പിന്തുണ വില​പ്പെ​ട്ട​താ​യി കരുതി എന്നതിൽ യാതൊ​രു സംശയ​വു​മില്ല.

“അവന്‍റെ സഹോ​ദ​ര​ന്മാർ അവനിൽ വിശ്വ​സി​ച്ചി​രു​ന്നില്ല”

യേശു​വി​ന്‍റെ മൂന്നര വർഷത്തെ ശുശ്രൂ​ഷ​യു​ടെ കാലയ​ള​വിൽ സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ മറിയ​യെ​ക്കു​റി​ച്ചു വളരെ​ക്കു​റച്ചു മാത്രമേ പറയു​ന്നു​ള്ളൂ. അവളൊ​രു വിധവ​യാ​യി​രു​ന്നി​രി​ക്കണം എന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. ഒരുപക്ഷേ കൊച്ചു​കു​ട്ടി​ക​ളു​ണ്ടാ​യി​രുന്ന ഒറ്റയ്‌ക്കു​ള്ള ഒരു മാതാവ്‌. ദേശത്തു​ട​നീ​ളം യേശു പ്രസം​ഗ​പ​ര്യ​ടനം നടത്തി​യ​പ്പോൾ അവൾക്കു യേശു​വി​നോ​ടൊ​പ്പം പോകാൻ കഴിയാ​ഞ്ഞ​തി​ന്‍റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. (1 തിമൊ​ഥെ​യൊസ്‌ 5:8) എന്നിട്ടും മിശി​ഹാ​യെ​ക്കു​റി​ച്ചു പഠിച്ച കാര്യങ്ങൾ ധ്യാനി​ക്കു​ക​യും തന്‍റെ കുടും​ബം പതിവാ​യി ചെയ്‌തി​രു​ന്ന​തു​പോ​ലെ  അവിടത്തെ സിന​ഗോ​ഗിൽ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അവൾ തുടർന്നു.—ലൂക്കോസ്‌ 2:19, 51; 4:16.

അങ്ങനെ​യെ​ങ്കിൽ, നസറെ​ത്തി​ലെ സിന​ഗോ​ഗിൽ യേശു സംസാ​രി​ച്ച​പ്പോൾ ആ സദസ്സിൽ മറിയ സന്നിഹി​ത​യാ​യി​രി​ക്കാൻ സാധ്യ​ത​യി​ല്ലേ? നൂറ്റാ​ണ്ടു​കൾ പഴക്കമുള്ള മിശി​ഹൈ​ക​പ്ര​വ​ചനം അവനിൽ നിറ​വേ​റി​യി​രി​ക്കു​ന്നെന്നു യേശു പ്രഖ്യാ​പി​ച്ചത്‌ കേട്ട​പ്പോൾ അവൾക്ക് എത്ര സന്തോഷം തോന്നി​യി​ട്ടു​ണ്ടാ​കും! എന്നാൽ, നസറാ​യ​രായ അവി​ടെ​യുള്ള ആളുകൾ തന്‍റെ പുത്രനെ അംഗീ​ക​രി​ക്കാ​ഞ്ഞത്‌ അവളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. അവർ അവനെ കൊല്ലാൻ ശ്രമി​ക്കു​ക​പോ​ലും ചെയ്‌തു!—ലൂക്കോസ്‌ 4:17-30.

മറിയ​യ്‌ക്കു വേദന ഉളവാ​ക്കിയ മറ്റൊരു സംഗതി തന്‍റെ മറ്റു പുത്ര​ന്മാർ യേശു​വി​നോ​ടു പ്രതി​ക​രിച്ച വിധമാണ്‌. യോഹ​ന്നാൻ 7:5-ൽ യേശു​വി​ന്‍റെ നാലു സഹോ​ദ​രങ്ങൾ തങ്ങളുടെ അമ്മയുടെ വിശ്വാ​സം അനുക​രി​ച്ചി​ല്ലെന്നു നാം കാണുന്നു. അവിടെ ഇങ്ങനെ വായി​ക്കു​ന്നു: “അവന്‍റെ സഹോ​ദ​ര​ന്മാർ അവനിൽ വിശ്വ​സി​ച്ചി​രു​ന്നില്ല.” യേശു​വി​ന്‍റെ സഹോ​ദ​രി​മാ​രെ​ക്കു​റിച്ച്—കുറഞ്ഞത്‌ രണ്ടു പേർ—ബൈബിൾ ഒന്നും പറയു​ന്നില്ല. * എന്തുത​ന്നെ​യാ​യാ​ലും, വ്യത്യസ്‌ത​മ​ത​വി​ശ്വാ​സങ്ങൾ വെച്ചു​പു​ലർത്തുന്ന ഒരു വിഭജി​ത​കു​ടും​ബ​ത്തിൽ ജീവി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന വേദന മറിയ നന്നായി അറിഞ്ഞി​രു​ന്നു. അവൾ ദിവ്യ​സ​ത്യ​ത്തോ​ടു വിശ്വസ്‌ത​യാ​യി നില​കൊ​ള്ളേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതേസ​മയം തന്‍റെ കുടും​ബാം​ഗ​ങ്ങളെ നിർബ​ന്ധി​ക്കു​ക​യോ അവരോ​ടു തർക്കി​ക്കു​ക​യോ ചെയ്യാതെ അവരെ നേടു​ന്ന​തി​നാ​യി പ്രവർത്തി​ക്കേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. ഇവ രണ്ടും സമനി​ല​യിൽ കൊണ്ടു​പോ​കാൻ മറിയ കഠിന​ശ്രമം ചെയ്‌തു എന്നതിൽ സംശയ​മില്ല.

ഒരവസ​ര​ത്തിൽ, അവന്‍റെ ചില ബന്ധുക്കൾ—നിസ്സം​ശ​യ​മാ​യും യേശു​വി​ന്‍റെ സഹോ​ദ​രങ്ങൾ ഉൾപ്പെടെ—ഒത്തു​ചേർന്ന് യേശു​വി​നെ ‘പിടി​കൂ​ടാൻ’ പുറ​പ്പെട്ടു. “അവനു ബുദ്ധി​ഭ്രമം പിടി​ച്ചി​രി​ക്കു​ന്നു” എന്നാണ്‌ അവർ പറഞ്ഞത്‌. (മർക്കോസ്‌ 3:21, 31) മറിയ​യും അവരുടെ കൂടെ പോയി എന്നതു ശരിയാണ്‌. എന്നാൽ ഇങ്ങനെ​യൊ​ന്നും ചിന്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നില്ല അവൾ അവരോ​ടൊ​പ്പം ചെന്നത്‌. മറിച്ച് വിശ്വാ​സ​ത്തിൽ വളരാൻ അവരെ സഹായി​ക്കുന്ന എന്തെങ്കി​ലും പഠിക്കാ​നുള്ള അവസരം അവർക്ക് ലഭ്യമാ​യേ​ക്കാ​മെന്ന് അവൾ പ്രതീ​ക്ഷി​ച്ചു​കാ​ണും. എന്നാൽ അവർ എന്തെങ്കി​ലും പഠിച്ചോ? ഇല്ല. വിസ്‌മ​യാ​വ​ഹ​മായ കാര്യങ്ങൾ പ്രവർത്തി​ക്കു​ക​യും ശ്രേഷ്‌ഠ​മായ സത്യങ്ങൾ പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ യേശു തുടർന്നെ​ങ്കി​ലും മറിയ​യു​ടെ മറ്റ്‌ പുത്ര​ന്മാർ അപ്പോ​ഴും അവനിൽ വിശ്വ​സി​ക്കാൻ കൂട്ടാ​ക്കി​യില്ല. ഇനി അവരുടെ ഹൃദയ​ങ്ങ​ളിൽ എങ്ങനെ എത്തി​ച്ചേ​രാ​നാ​കു​മെന്ന് അവൾ നിരാ​ശ​യോ​ടെ ചിന്തി​ച്ചു​കാ​ണു​മോ?

മതപര​മാ​യി ഭിന്നിച്ച ഒരു കുടും​ബ​ത്തി​ലാ​ണോ നിങ്ങൾ ജീവി​ക്കു​ന്നത്‌? മറിയ​യു​ടെ വിശ്വാ​സ​ത്തിന്‌ നിങ്ങളെ അനേകം കാര്യങ്ങൾ പഠിപ്പി​ക്കാ​നാ​കും. വിശ്വാ​സ​ത്തി​ലി​ല്ലാഞ്ഞ തന്‍റെ ബന്ധുക്ക​ളി​ലുള്ള പ്രതീക്ഷ അവൾ ഉപേക്ഷി​ച്ചില്ല. മറിച്ച്, തന്‍റെ വിശ്വാ​സം തനിക്കു സന്തോ​ഷ​വും മനസ്സമാ​ധാ​ന​വും നേടി​ത്ത​ന്നി​രി​ക്കു​ന്നെന്ന് ബന്ധുക്കൾ കണ്ട് മനസ്സി​ലാ​ക്കാൻ അവൾ ആഗ്രഹി​ച്ചു. അതേസ​മയം, അവൾ തന്‍റെ വിശ്വസ്‌ത​പു​ത്രനു പിന്തുണ നൽകു​ന്ന​തിൽ തുടരു​ക​യും ചെയ്‌തു. യേശു തന്‍റെ കൂടെ​യി​ല്ലാ​ത്ത​തിൽ അവൾക്കു വിഷമ​മു​ണ്ടാ​യി​രു​ന്നോ? അവൻ തന്നോ​ടും തന്‍റെ കുടും​ബ​ത്തോ​ടും കൂടെ​യാ​യി​രു​ന്നെ​ങ്കിൽ എന്ന് ചില​പ്പോ​ഴെ​ങ്കി​ലും അവൾ ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​കു​മോ? എന്നാൽ അങ്ങനെ​യുള്ള വികാ​രങ്ങൾ അവൾ നിയ​ന്ത്രി​ക്കു​ക​തന്നെ ചെയ്‌തു. യേശു​വി​നെ പിന്തു​ണയ്‌ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​ന്നത്‌ ഒരു പദവി​യാ​യി അവൾ വീക്ഷിച്ചു. സമാന​മാ​യി നിങ്ങൾക്കും, ദൈവത്തെ ഒന്നാമത്‌ വെക്കാൻ നിങ്ങളു​ടെ കുട്ടി​കളെ സഹായി​ക്കാ​നാ​കു​മോ?

‘നിന്‍റെ പ്രാണ​നിൽക്കൂ​ടി ഒരു വാൾ തുളച്ചു​ക​യ​റും’

യേശു​വി​ലുള്ള മറിയ​യു​ടെ വിശ്വാ​സ​ത്തി​നു പ്രതി​ഫലം ലഭിച്ചോ? യഹോവ എല്ലായ്‌പോ​ഴും വിശ്വാ​സ​ത്തി​നു പ്രതി​ഫലം നൽകുന്നു, മറിയ​യു​ടെ കാര്യ​ത്തി​ലും അതു സത്യമാ​യി. (എബ്രായർ 11:6) തന്‍റെ പുത്രൻ പ്രസം​ഗി​ക്കു​ന്നതു കേൾക്കു​ന്ന​തും അവൻ നടത്തിയ പ്രഭാ​ഷ​ണങ്ങൾ നേരി​ട്ടു​കേ​ട്ട​വ​രു​ടെ അഭി​പ്രാ​യങ്ങൾ കേൾക്കു​ന്ന​തും അവൾക്ക് എങ്ങനെ അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെന്നു ചിന്തി​ക്കുക.

യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ങ്ങൾ യോ​സേ​ഫും മറിയ​യും അവനു നൽകിയ പരിശീ​ലനം വിളി​ച്ചോ​തു​ന്നു

നസറെ​ത്തിൽ യേശു ബാല്യ​കാ​ലത്ത്‌ കണ്ടതും കേട്ടതു​മായ കാര്യങ്ങൾ, അവൻ തന്‍റെ ദൃഷ്ടാ​ന്ത​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി​യ​താ​യി മറിയ​യു​ടെ ശ്രദ്ധയിൽപ്പെ​ട്ടോ? കളഞ്ഞു​പോയ ഒരു നാണയം കണ്ടെത്താ​നാ​യി ഒരു സ്‌ത്രീ തന്‍റെ വീട്‌ അടിച്ചു​വാ​രു​ന്ന​തി​നെ​ക്കു​റി​ച്ചും അപ്പത്തി​നാ​യി ധാന്യം പൊടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വിളക്കു കത്തിച്ച് തണ്ടിന്മേൽ വെക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഒക്കെ യേശു സംസാ​രി​ച്ച​പ്പോൾ, താൻ അനുദി​ന​കാ​ര്യാ​ദി​ക​ളിൽ മുഴു​കവെ തന്‍റെ അരികെ നിന്നി​രുന്ന ആ കൊച്ചു ബാല​നെ​ക്കു​റിച്ച് മറിയ ചിന്തി​ച്ചി​ട്ടു​ണ്ടാ​കു​മോ? (ലൂക്കോസ്‌ 11:33; 15:8, 9; 17:35) എന്‍റെ നുകം മൃദു​വും എന്‍റെ ചുമട്‌ ലഘുവും ആകുന്നു എന്ന് യേശു പറഞ്ഞ​പ്പോൾ, ഒരു മൃഗത്തിന്‌ സുഖക​ര​മാ​യി വഹിക്കാ​നാ​കു​ന്ന​വി​ധം നുകം ഉണ്ടാക്കാൻ യോ​സേഫ്‌ ബാലനായ യേശു​വി​നെ പഠിപ്പി​ക്കുന്ന മനോ​ഹ​ര​മായ ഒരു സായാഹ്നം മറിയ​യു​ടെ ഓർമ​യിൽ വന്നിട്ടു​ണ്ടാ​കു​മോ? (മത്തായി 11:30) മിശി​ഹാ​യാ​കു​മാ​യി​രുന്ന തന്‍റെ  പുത്രനെ വളർത്തു​ന്ന​തി​നും പരിശീ​ലി​പ്പി​ക്കു​ന്ന​തി​നും ആയി യഹോ​വ​യിൽനി​ന്നു തനിക്കു ലഭിച്ച ആ മഹത്തായ പദവി​യെ​ക്കു​റിച്ച് ഓർക്കു​ന്ന​തിൽ മറിയ അതിയായ സന്തോഷം കണ്ടെത്തി. വളരെ സാധാ​ര​ണ​മായ വസ്‌തു​ക്ക​ളും ദൃശ്യ​ങ്ങ​ളും ഉപയോ​ഗി​ച്ചു ഗഹന​മേ​റിയ പാഠങ്ങൾ പഠിപ്പിച്ച മനുഷ്യ​രു​ടെ ഇടയിലെ ഏറ്റവും മഹാനായ അധ്യാ​പ​ക​നിൽനി​ന്നു കേൾക്കു​ന്ന​തിൽ മറിയ മറ്റാരും അനുഭ​വി​ക്കാത്ത ഒരുതരം സന്തോഷം അനുഭ​വി​ച്ചി​രു​ന്നി​രി​ക്കണം!

എന്നിരു​ന്നാ​ലും മറിയ താഴ്‌മ​യു​ള്ള​വ​ളാ​യി നില​കൊ​ണ്ടു. പുത്രൻ അവളെ ആരാധ​നാ​പാ​ത്ര​മാ​യി ചിത്രീ​ക​രി​ച്ചി​ല്ലെന്നു മാത്രമല്ല ബഹുമാ​ന്യ​സ്ഥാ​നം കല്‌പിച്ച് സ്‌തു​തിച്ച് സംസാ​രി​ക്കു​ക​പോ​ലും ചെയ്‌തി​ല്ല. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ, ആൾക്കൂ​ട്ട​ത്തി​നി​ട​യിൽനിന്ന് ഒരു സ്‌ത്രീ, യേശു​വി​നു ജന്മം നൽകാ​നാ​യ​തി​നാൽ അവന്‍റെ അമ്മ അതീവ സന്തുഷ്ട​യാ​യി​രി​ക്കു​മെന്ന് ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു. എന്നാൽ അതിനു യേശു ഇങ്ങനെ മറുപടി നൽകി: “അല്ല, ദൈവ​ത്തി​ന്‍റെ വചനം കേൾക്കു​ക​യും പ്രമാ​ണി​ക്കു​ക​യും ചെയ്യു​ന്ന​വ​ര​ത്രേ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവർ.” (ലൂക്കോസ്‌ 11:27, 28) കൂടാതെ, യേശു​വി​നെ കാണാൻ അവന്‍റെ അമ്മയും സഹോ​ദ​ര​ന്മാ​രും കാത്തു​നിൽക്കു​ന്നെന്നു ജനക്കൂ​ട്ട​ത്തിൽനിന്ന് ഒരാൾ പറഞ്ഞ​പ്പോൾ, വിശ്വ​സി​ക്കു​ന്ന​വ​രാണ്‌ തന്‍റെ അമ്മയും സഹോ​ദ​ര​ന്മാ​രും എന്നു അവൻ പറഞ്ഞു. മുറി​പ്പെ​ടു​ന്ന​തി​നു പകരം യേശു പറഞ്ഞതി​ന്‍റെ അർഥ​മെ​ന്താ​ണെന്ന് അവൾ മനസ്സി​ലാ​ക്കി; അതായത്‌, ആത്മീയ​ബ​ന്ധ​ങ്ങ​ളാണ്‌ ജഡിക​ബ​ന്ധ​ങ്ങ​ളെ​ക്കാൾ പ്രാധാ​ന​മെന്ന കാര്യം.—മർക്കോസ്‌ 3:32-35.

തന്‍റെ പുത്രൻ സ്‌തം​ഭ​ത്തിൽ കിടന്ന് യാതനകൾ അനുഭ​വിച്ച് മരിക്കു​ന്നതു കാണേ​ണ്ടി​വന്ന മറിയ​യു​ടെ വേദന ഏതു വാക്കു​കൾക്കാണ്‌ വിവരി​ക്കാ​നാ​കുക? ഈ വധനിർവ​ഹ​ണ​ത്തി​നു സാക്ഷ്യം വഹിച്ച അപ്പൊസ്‌ത​ല​നായ യോഹ​ന്നാൻ തന്‍റെ വിവര​ണ​ത്തിൽ പിന്നീട്‌ ഇതിന്‍റെ വിശദാം​ശങ്ങൾ ഉൾപ്പെ​ടു​ത്തി. ഈ വിഷമ​ക​ര​മായ സാഹച​ര്യ​ത്തിൽ യേശു​വി​ന്‍റെ “ദണ്ഡനസ്‌തം​ഭ​ത്തി​ന​രി​കെ” അമ്മയായ മറിയ​യു​ണ്ടാ​യി​രു​ന്നു. അവസാ​ന​നി​മി​ഷം​വരെ മകന്‍റെ അരികെ നിൽക്കു​ന്ന​തിൽനിന്ന് സ്‌നേ​ഹ​വ​തി​യും വിശ്വസ്‌ത​യു​മായ ആ അമ്മയെ തടയാൻ യാതൊ​ന്നി​നും കഴിയു​മാ​യി​രു​ന്നില്ല. അവിടെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ, താൻ വലിക്കുന്ന ഓരോ ശ്വാസ​വും താൻ ഉച്ചരി​ക്കുന്ന ഓരോ വാക്കും അവന്‌ വളരെ വിഷമ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും, അവൻ അവളോ​ടു സംസാ​രി​ച്ചു. തന്‍റെ അമ്മയെ അരുമ​ശി​ഷ്യ​നായ യോഹ​ന്നാ​ന്‍റെ പരിച​ര​ണ​യിൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. തന്‍റെ ജഡിക​സ​ഹോ​ദ​രങ്ങൾ അപ്പോ​ഴും വിശ്വാ​സി​ക​ള​ല്ലാ​തി​രു​ന്ന​തി​നാ​ലാണ്‌ മറിയയെ സംരക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യേശു വിശ്വസ്‌ത​നായ തന്‍റെ അനുഗാ​മി​യെ ഭരമേൽപ്പി​ച്ചത്‌. പ്രിയ​പ്പെ​ട്ട​വ​രു​ടെ സംരക്ഷണം, വിശേ​ഷിച്ച് അവരുടെ ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി കരുതു​ന്നത്‌, ഒരു വിശ്വാ​സിക്ക് എത്ര പ്രധാ​ന​മാ​ണെന്ന് യേശു അങ്ങനെ കാണിച്ചു.—യോഹ​ന്നാൻ 19:25-27.

വളരെ​ക്കാ​ലം മുമ്പ് മുൻകൂ​ട്ടി​പ്പറഞ്ഞ പ്രാണ​നിൽക്കൂ​ടി വാൾ തുളച്ചു​ക​യ​റുന്ന ദുഃഖം ഒടുവിൽ യേശു മരിച്ച​പ്പോൾ മറിയ അനുഭ​വി​ച്ചു. അവളുടെ ദുഃഖ​ത്തി​ന്‍റെ ആഴം നമുക്കു വിഭാവന ചെയ്യാൻ കഴിയി​ല്ലെ​ങ്കിൽ മൂന്ന് ദിവസ​ങ്ങൾക്കു ശേഷമുള്ള അവളുടെ സന്തോ​ഷ​ത്തി​ന്‍റെ ആധിക്യം അത്രയും​പോ​ലും ഉൾക്കൊ​ള്ളാ​നാ​വില്ല! ഏറ്റവും വലിയ അത്ഭുതം നടന്നതാ​യി മറിയ മനസ്സി​ലാ​ക്കി—യേശു ഉയിർത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു! പിന്നീട്‌ തന്‍റെ അർധസ​ഹോ​ദ​ര​നായ യാക്കോ​ബിന്‌ യേശു സ്വകാ​ര്യ​മാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടതു മറിയ​യു​ടെ സന്തോഷം അനേകം മടങ്ങു വർധി​പ്പി​ച്ചു. (1 കൊരി​ന്ത്യർ 15:7) ആ കൂടി​ക്കാഴ്‌ച്ച യാക്കോ​ബി​നെ​യും യേശു​വി​ന്‍റെ മറ്റ്‌ അർധസ​ഹോ​ദ​ര​ങ്ങ​ളെ​യും സ്വാധീ​നി​ച്ചു എന്നതിൽ തർക്കമില്ല. ഇവർ യേശു​വി​നെ ക്രിസ്‌തു​വാ​യി തിരി​ച്ച​റി​ഞ്ഞെന്ന് ഇവരുടെ പിൽക്കാ​ല​ച​രി​ത്ര​ത്തിൽനി​ന്നു നാം മനസ്സി​ലാ​ക്കു​ന്നു. താമസി​യാ​തെ, ഇവരെ​ല്ലാം അവരുടെ അമ്മയായ മറിയ​യോ​ടൊ​പ്പം ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ കൂടി​വ​രി​ക​യും ‘പ്രാർഥ​ന​യിൽ ഉറ്റിരി​ക്ക​യും’ ചെയ്‌ത​താ​യി വായി​ക്കാ​നാ​കും. (പ്രവൃ​ത്തി​കൾ 1:14) അവരിൽ രണ്ടു പേരായ യാക്കോ​ബും യൂദാ​യും പിന്നീട്‌ ബൈബിൾപുസ്‌ത​കങ്ങൾ എഴുതു​ക​യു​ണ്ടാ​യി.

തന്‍റെ മറ്റു മക്കളും വിശ്വസ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന​തിൽ മറിയ അത്യന്തം സന്തോ​ഷി​ച്ചു

തന്‍റെ പുത്ര​ന്മാ​രോ​ടൊ​ത്തു പ്രാർഥ​ന​യിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന മറിയ​യെ​ക്കു​റി​ച്ചുള്ള ചിത്ര​ത്തോ​ടെ​യാണ്‌ അവളെ​ക്കു​റി​ച്ചുള്ള ബൈബിൾപ​രാ​മർശം അവസാ​നി​ക്കു​ന്നത്‌. മറിയ​യു​ടെ ചരി​ത്ര​രേ​ഖയ്‌ക്ക് എത്ര ഉചിത​മായ ഒരു പര്യവ​സാ​നം! എത്ര മികച്ച ഒരു മാതൃക അവശേ​ഷി​പ്പി​ച്ചാണ്‌ അവൾ കടന്നു​പോ​യത്‌! ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ലാണ്‌ മറിയയ്‌ക്കു ദുഃഖ​ത്തി​ന്‍റെ വാൾ അതിജീ​വി​ക്കാ​നാ​യത്‌. ഒടുവിൽ ഒരു മഹത്തായ പ്രതി​ഫലം അവൾക്കു ലഭിക്കു​ക​യും ചെയ്‌തു. അവളുടെ വിശ്വാ​സം അനുക​രി​ക്കു​ന്നെ​ങ്കിൽ, നമുക്കും ഈ മർദക​ലോ​കം അടി​ച്ചേൽപ്പി​ക്കുന്ന ഏതൊരു മുറി​വു​ക​ളെ​യും അതിജീ​വി​ക്കാ​നും, നമ്മുടെ പ്രതീ​ക്ഷയ്‌ക്ക​പ്പു​റ​മായ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നും സാധി​ക്കും. ▪ (w14-E 05/01)

^ ഖ. 8 യേശുവിനു 12 വയസ്സാ​യ​പ്പോൾ നടന്ന ഒരു സംഭവ​ത്തിൽ യോ​സേ​ഫി​നെ​ക്കു​റിച്ച് പരാമർശം കാണാം. അതിനു ശേഷമുള്ള സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ യോ​സേ​ഫി​നെ​ക്കു​റിച്ച് ഒന്നും പരാമർശി​ച്ചി​ട്ടില്ല. അതിനെ തുടർന്ന്, യേശു​വി​ന്‍റെ അമ്മയെ​യും മറ്റു കുട്ടി​ക​ളെ​യും കുറിച്ചു പറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും യോ​സെ​ഫി​നെ​ക്കു​റിച്ച് ഒന്നും സൂചി​പ്പി​ച്ചി​ട്ടില്ല. യോ​സേ​ഫി​നെ​ക്കു​റി​ച്ചു യാതൊ​രു പരാമർശ​വു​മി​ല്ലാ​തെ ‘മറിയ​യു​ടെ മകൻ’ എന്ന് ഒരിക്കൽ യേശു​വി​നെ​ക്കു​റി​ച്ചു പറഞ്ഞി​ട്ടുണ്ട്.—മർക്കോസ്‌ 6:3.

^ ഖ. 16 യേശുവിന്‍റെ യഥാർഥ​പി​താ​വാ​യി​രു​ന്നില്ല യോ​സേഫ്‌. അതു​കൊണ്ട്, വാസ്‌ത​വ​ത്തിൽ ഈ കൂടെ​പ്പി​റ​പ്പു​കൾ അവന്‍റെ അർധസ​ഹോ​ദ​ര​ന്മാ​രും അർധസ​ഹോ​ദ​രി​മാ​രും ആണ്‌.—മത്തായി 1:20.