വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും

ബൈബിൾ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും

ആരാണ്‌ യഥാർഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നത്‌?

ദൈവം ഈ ലോക​ത്തി​ന്‍റെ ഭരണാ​ധി​കാ​രി​യാ​യി​രു​ന്നെ​ങ്കിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​കൾ ഉണ്ടാകു​മാ​യി​രു​ന്നോ?

ദൈവ​മാണ്‌ ഈ ലോക​ത്തി​ന്‍റെ ഭരണാ​ധി​കാ​രി​യെന്ന് അനേകം ആളുകൾ വിശ്വ​സി​ക്കു​ന്നു. ഇത്‌ സത്യമാ​ണെ​ങ്കിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​കൾകൊണ്ട് ഭൂമി നിറയു​മാ​യി​രു​ന്നോ? (ആവർത്ത​ന​പുസ്‌തകം 32:4, 5) ബൈബിൾ പറയു​ന്നത്‌, ദുഷ്ടനായ ഒരുവന്‍റെ നിയ​ന്ത്ര​ണ​ത്തിൻ കീഴി​ലാണ്‌ ഈ ലോകം എന്നാണ്‌.—1 യോഹന്നാൻ 5:19 വായിക്കുക.

എന്നാൽ ദുഷ്ടനായ ഒരുവന്‌ മനുഷ്യ​വർഗ​ത്തി​ന്മേൽ നിയ​ന്ത്രണം കൈവ​രി​ക്കാൻ സാധി​ച്ചത്‌ എങ്ങനെ​യാണ്‌? മനുഷ്യ​ച​രി​ത്ര​ത്തി​ന്‍റെ ആരംഭ​ത്തിൽ, ഒരു ദൂതൻ ദൈവ​ത്തി​നെ​തി​രെ മത്സരി​ക്കു​ക​യും തന്നോ​ടൊ​പ്പം മത്സരത്തിൽ ചേരാൻ ആദ്യ മനുഷ്യ​ജോ​ടി​യെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 3:1-6) ഈ മനുഷ്യ​ജോ​ടി​യാ​കട്ടെ മത്സരബു​ദ്ധി​യുള്ള ദൂതനായ സാത്താനെ അനുസ​രി​ക്കാൻ തീരു​മാ​നി​ച്ച​തി​ലൂ​ടെ അവനെ തങ്ങളുടെ അധികാ​രി​യാ​ക്കി. എന്നാൽ ഭരിക്കാൻ തികച്ചും യോഗ്യ​നാ​യി​രി​ക്കു​ന്നത്‌ സർവശ​ക്ത​നായ ദൈവം മാത്ര​മാണ്‌. എന്നുവ​രി​കി​ലും, തന്നോ​ടുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി മനുഷ്യർ തന്‍റെ ഭരണം തിര​ഞ്ഞെ​ടു​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. (ആവർത്ത​ന​പുസ്‌തകം 6:6; 30:16, 19) സങ്കടക​ര​മെന്നു പറയട്ടെ മനുഷ്യ​വർഗ​ത്തിൽ ഭൂരി​ഭാ​ഗ​വും മോശ​മായ തിര​ഞ്ഞെ​ടു​പ്പു നടത്തി​ക്കൊണ്ട് ആദ്യ മനുഷ്യ​ജോ​ടി​യു​ടെ പാത പിന്തു​ടർന്നി​രി​ക്കു​ന്നു.—വെളിപാട്‌ 12:9 വായിക്കുക.

മനുഷ്യ​ന്‍റെ പ്രശ്‌ന​ങ്ങൾ ആർ പരിഹ​രി​ക്കും?

ഈ ദുർഭ​രണം തുടർന്നു​കൊ​ണ്ടു​പോ​കാൻ ദൈവം സാത്താനെ അനുവ​ദി​ക്കു​മോ? ഒരിക്ക​ലു​മില്ല! പകരം, സാത്താൻ ഭൂമി​മേൽ വരുത്തി​വെ​ച്ചി​രി​ക്കുന്ന തിന്മ അഴിക്കാൻ ദൈവം യേശു​വി​നെ ഉപയോ​ഗി​ക്കും.—1 യോഹന്നാൻ 3:8 വായിക്കുക.

ദൈവ​ത്താൽ നിയമി​ത​നാ​യി​രി​ക്കു​ന്നവൻ എന്ന നിലയിൽ യേശു സാത്താനെ നശിപ്പി​ക്കും. (റോമർ 16:20) തുടർന്ന്, ദൈവം മനുഷ്യ​വർഗത്തെ ഭരിക്കു​ക​യും ആരംഭ​ത്തിൽ മനുഷ്യ​വർഗ​ത്തി​നാ​യി കരുതി​വെ​ച്ചി​രുന്ന സന്തോ​ഷ​വും സമാധാ​ന​വും പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്യും.—വെളിപാട്‌ 21:3-5 വായിക്കുക. (w14-E 05/01)