വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേനം | മരണം—എല്ലാറ്റിന്‍റെയും അവസാനമോ?

മരണവു​മാ​യു​ള്ള മനുഷ്യ​വർഗ​ത്തി​ന്‍റെ പോരാ​ട്ടം

മരണവു​മാ​യു​ള്ള മനുഷ്യ​വർഗ​ത്തി​ന്‍റെ പോരാ​ട്ടം

ചിൻ ഷി ഹ്വാങ്‌ ചക്രവർത്തി

പര്യ​വേ​ക്ഷ​കൻ ഹ്വാൻ പോൺസേ ദേ ലേയോൺ

ക്രൂര​നാ​യ ഒരു ശ​ത്രു​വി​നെപ്പോ​ലെ​യാണ്‌ മരണം. സർവശ​ക്തിയു​മെ​ടുത്തു നാം അതി​നോ​ടു പോ​രാ​ടുന്നു. അത്‌ പിടി​കൂ​ടു​ന്നതു നമ്മുടെ പ്രി​യപ്പെ​ട്ടവ​രെയാ​ണെങ്കി​ലോ? നാം ആ സത്യം നി​ഷേധി​ക്കാൻ ശ്ര​മി​ച്ചേക്കാം. അത്‌ ഒരി​ക്ക​ലും എന്നെ കീഴ​ടക്കു​കയില്ല എന്നു​പോ​ലും യുവത്വ​ത്തി​ന്‍റെ തി​മിർപ്പിൽ ഒരുവൻ കരു​തി​യേക്കാം. ആകുന്നത്ര കാലം നാം മുറു​കെ​പ്പിടി​ക്കുന്ന ഒരു മി​ഥ്യാ​ധാരണ!

പുരാതന ഫറ​വോന്മാ​രെ​ക്കാൾ അമർത്ത്യ​ത​യെക്കു​റിച്ചു ചിന്തിച്ച മറ്റാരും ഉണ്ടാകില്ല. അവ​രു​ടെയും അവരുടെ ആയി​രക്കണ​ക്കിനു തൊ​ഴി​ലാ​ളിക​ളു​ടെയും ജീവി​ത​ത്തി​ന്‍റെ നല്ല പങ്കും ചെ​ലവഴി​ച്ചതു മരണത്തെ കീ​ഴട​ക്കുക എന്ന ഉദ്ദേ​ശ്യ​ത്തിലാണ്‌. ഈ ലക്ഷ്യം കൈ​വരി​ക്കാ​നുള്ള അവരുടെ അതിയായ ആഗ്രഹ​ത്തി​ന്‍റെ​യും അതിൽ പരാജ​യ​പ്പെ​ട്ട​തി​ന്‍റെ​യും തെ​ളിവാണ്‌ അവർ പണി​തുയർത്തിയ പി​രമി​ഡുകൾ.

അമർത്ത്യ​ത​യെ​ക്കു​റിച്ച് ചൈനീസ്‌ ചക്ര​വർത്തി​മാർക്കും സമാ​ന​മായ ഒരു സ്വപ്‌നമു​ണ്ടായി​രുന്നു. എന്നാൽ വ്യ​ത്യസ്‌ത​മാ​യൊരു പാ​തയാണ്‌ അവർ തിര​ഞ്ഞെടു​ത്തത്‌—ഇതി​ഹാ​സങ്ങളി​ലെ ജീവാ​മൃത്‌. ചിൻ ഷി ഹ്വാങ്‌ ച​ക്രവർത്തി തന്‍റെ രസത​ന്ത്ര​ജ്ഞരോ​ടു മരണത്തെ അകറ്റി​നി​റു​ത്താൻ കഴിവുള്ള ഒരു മാ​ന്ത്രികൗ​ഷധം കണ്ടു​പിടി​ക്കാൻ ആവ​ശ്യ​പ്പെട്ടു. പക്ഷേ അവരുടെ മരു​ന്നുകൂ​ട്ടു​കളിൽ മിക്കതും വിഷ​ലോ​ഹമായ മെർക്കു​റി കലർന്നതാ​യിരു​ന്നു. സാധ്യ​തയ​നുസ​രിച്ച് അവയി​ലൊന്നാണ്‌ അദ്ദേഹ​ത്തി​ന്‍റെ ജീവൻ അപ​ഹരി​ച്ചത്‌.

ബി. സി. 16-‍ാ‍ം നൂ​റ്റാ​ണ്ടിൽ സ്‌പാനിഷ്‌ പര്യ​വേ​ക്ഷകൻ ഹ്വാൻ പോൺസേ ദേ ലേയോൺ, കരീ​ബി​യൻ കട​ലിലൂ​ടെ സഞ്ച​രി​ച്ചത്‌ യുവത്വ​ത്തി​ന്‍റെ നീരുറവ തേ​ടിയാണ്‌ എന്നു പറ​യപ്പെ​ടുന്നു. ആ യാ​ത്ര​യിൽ അദ്ദേഹം ഐ​ക്യ​നാടു​കളി​ലുള്ള ഫ്‌ളോ​റിഡ കണ്ടെത്തി. എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം തദ്ദേശീയ അ​മേരി​ക്കക്കാ​രു​മായി ഉണ്ടായ ഒരു ഏറ്റു​മു​ട്ടലിൽ അദ്ദേഹം മര​ണമ​ടഞ്ഞു. ഇന്നേവരെ യുവത്വ​ത്തി​ന്‍റെ നീരുറവ ആർക്കും കണ്ടെ​ത്താനാ​യി​ട്ടില്ല.

ഫറവോ​ന്മാ​രും ചക്ര​വർത്തി​മാ​രും പര്യ​വേക്ഷ​കരും മരണത്തെ കീ​ഴടക്കാ​നുള്ള വഴികൾ തേടി. അവരുടെ രീതി​ക​ളോടു യോ​ജി​പ്പി​ല്ലെങ്കി​ലും നമ്മളിൽ ആരാണ്‌ അവരുടെ ശ്രമങ്ങളെ ചെറു​താ​യിക്കാ​ണുക? ഉള്ളി​ന്‍റെ​യു​ള്ളിൽ നമ്മൾ എല്ലാ​വ​രും നിത്യം ജീ​വി​ക്കാൻ ആ​ഗ്രഹി​ക്കുന്നു.

മരണത്തെ കീഴ​ടക്കാ​നാകു​മോ?

നമ്മൾ എന്തു​കൊ​ണ്ടാണു മര​ണവു​മായി പോ​രാടു​ന്നത്‌? ബൈബിൾ അതിന്‍റെ കാരണം വി​ശദീ​കരി​ക്കു​ന്നുണ്ട്. നമ്മുടെ സ്ര​ഷ്ടാ​വായ യ​ഹോവ​യാം ദൈവത്തെ * സം​ബന്ധിച്ച്  അത്‌ ഇങ്ങനെ പറയുന്നു: “അവൻ സകലവും അതതിന്‍റെ സമയത്തു ഭം​ഗിയാ​യി ചെയ്‌തു നി​ത്യത​യും മനു​ഷ്യ​രുടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കുന്നു.” (സഭാ​പ്ര​സംഗി 3:11) ഭൂ​മിയു​ടെ മ​നോഹാ​രിത എക്കാ​ല​വും ആസ്വ​ദി​ക്കാനാ​ണു നാം ആഗ്ര​ഹിക്കു​ന്നത്‌, അല്ലാതെ വെറും 80-ഓ 90-ഓ വർഷ​ത്തേക്കല്ല. (സങ്കീർത്ത​നം 90:10) നമ്മുടെ ഹൃദയാ​ഭി​ലാ​ഷ​വും അതാണ്‌.

എന്തു​കൊ​ണ്ടാണ്‌ ദൈവം നമ്മുടെ ഹൃദയ​ത്തിൽ “നിത്യത” വെച്ചി​രി​ക്കു​ന്നത്‌? നമ്മെ ഇച്ഛാ​ഭം​ഗ​പ്പെടു​ത്താനാ​ണോ? അ​പ്രകാ​രം ചിന്തി​ക്കേ​ണ്ടതില്ല. കാരണം, മര​ണത്തി​ന്മേൽ ഒരു ജയം ഉണ്ടാകും എന്നാണ്‌ ദൈവം വാഗ്‌ദാ​നം ചെ​യ്യു​ന്നത്‌. മരണം ഇല്ലാ​താക്കു​ന്നതി​നെ​ക്കുറി​ച്ചും നി​ത്യജീ​വൻ എന്ന വാഗ്‌ദാ​നത്തെ​ക്കുറി​ച്ചും ബൈബിൾ ആവർത്തി​ച്ചു പറയുന്നു.— “മര​ണത്തി​ന്മേൽ ജയം!” എന്ന ചതുരം കാണുക.

യേശു​ക്രി​സ്‌തു​തന്നെ വ്യ​ക്തമാ​യി ഇങ്ങനെ പ്രസ്‌താ​വിച്ചു: “ഏകസ​ത്യ​ദൈവ​മായ നി​ന്നെ​യും നീ അയച്ച യേ​ശു​ക്രിസ്‌തു​വി​നെയും അവർ അറി​യുന്ന​തല്ലോ നി​ത്യജീ​വൻ.” (യോ​ഹ​ന്നാൻ 17:3) അതു​കൊണ്ട്, മരണ​വുമാ​യുള്ള പോ​രാ​ട്ടം പ്രത്യാ​ശാ​രഹി​തമല്ല. എന്നാൽ ദൈവത്തി​നു മാത്രമേ ആ പോ​രാ​ട്ടത്തിൽ നമു​ക്കാ​യി ജയം നേ​ടിത്ത​രാൻ കഴിയൂ എന്നു യേശു ഉറപ്പിച്ചു പറയുന്നു. (w14-E 01/01)

^ ഖ. 9 ബൈബിൾ പറയു​ന്ന​പ്രകാ​രം ദൈവ​ത്തി​ന്‍റെ പേര്‌ യഹോവ എന്നാണ്‌.