മലയാളം
ദൈവത്തെ അറിയാൻ എല്ലാവർക്കും ഒരേ​പോ​ലുള്ള അവസര​മാ​യി​രി​ക്കു​മോ ലഭിക്കുക?
https://cms-imgp.jw-cdn.org/img/p/2010568/univ/art/2010568_univ_sqr_xl.jpg
w11 4/1 പേ. 13

വായന​ക്കാർ ചോദിക്കുന്നു

ദൈവത്തെ അറിയാൻ എല്ലാവർക്കും ഒരേ​പോ​ലുള്ള അവസര​മാ​യി​രി​ക്കു​മോ ലഭിക്കുക?

ദൈവത്തെ അറിയാൻ എല്ലാവർക്കും ഒരേ​പോ​ലുള്ള അവസര​മാ​യി​രി​ക്കു​മോ ലഭിക്കുക?

ഏറ്റവും വലിയ കൽപ്പന ഏതാ​ണെ​ന്നുള്ള ചോദ്യ​ത്തിന്‌ യേശു ഇങ്ങനെ മറുപടി നൽകി: “നിന്റെ ദൈവ​മായ യഹോ​വയെ നീ മുഴു​ഹൃ​ദ​യത്തോ​ടും മുഴുദേ​ഹിയോ​ടും മുഴു​മ​നസ്സോ​ടും​കൂ​ടെ സ്‌നേ​ഹി​ക്കണം.” (മത്തായി 22:37) ദൈവത്തെ സ്‌നേ​ഹി​ക്ക​ണമെ​ങ്കിൽ ആദ്യം അവനെ​ക്കു​റിച്ച്‌ അറി​യേ​ണ്ട​തുണ്ട്‌. (യോഹ​ന്നാൻ 17:3) എന്നാൽ ദൈവത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം നേടാൻ എല്ലാവർക്കും ഒരേ​പോ​ലുള്ള അവസര​മാ​യി​രി​ക്കു​മോ ലഭിക്കുക?

ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ പ്രധാന ഉറവിടം ബൈബി​ളാണ്‌. (2 തിമൊഥെയൊസ്‌ 3:16) പല ദേശങ്ങ​ളി​ലും ആളുകൾക്ക്‌ ബൈബിൾ വാങ്ങാ​നും വായി​ക്കാ​നും സ്വാതന്ത്ര്യ​മുണ്ട്‌. വ്യക്തി​പ​ര​മായ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​ലൂ​ടെ ദൈവ​പ​രി​ജ്ഞാ​നം നേടാൻ ഇവരിൽ പലർക്കും അവസരങ്ങൾ ലഭിക്കാ​റുണ്ട്‌; ഒന്നല്ല പല അവസരങ്ങൾ. (മത്തായി 28:19) ക്രിസ്‌തീയ കുടും​ബ​ങ്ങ​ളിൽ ജനിക്കു​ന്ന​വർക്കാ​കട്ടെ ചെറുപ്പം മുതൽതന്നെ ദൈവത്തെ​ക്കു​റി​ച്ചു പഠിക്കാ​നുള്ള സാഹച​ര്യ​മുണ്ട്‌.—ആവർത്ത​ന​പു​സ്‌തകം 6:6, 7; എഫെസ്യർ 6:4.

ചിലരുടേത്‌ അത്ര​ത്തോ​ളം അനുകൂ​ല​മായ സാഹച​ര്യ​ങ്ങ​ളാ​യി​രി​ക്കില്ല. മാതാ​പി​താ​ക്ക​ളിൽനിന്ന്‌ സ്‌നേ​ഹ​മോ വാത്സല്യ​മോ ലഭിക്കാ​തെ വളർന്നു​വ​ന്ന​വ​രാ​യി​രി​ക്കാം അവർ. (2 തിമൊഥെയൊസ്‌ 3:1-5) അങ്ങനെ​യു​ള്ള​വർക്ക്‌ ദൈവത്തെ സ്‌നേ​ഹ​വാ​നായ ഒരു പിതാ​വാ​യി കാണാൻ ബുദ്ധി​മു​ട്ടാ​യി​രുന്നേ​ക്കാം. വേറെ ചിലർക്കാ​കട്ടെ വേണ്ടത്ര വിദ്യാ​ഭ്യാ​സം ലഭിച്ചി​ട്ടി​ല്ലാ​ത്ത​തി​നാൽ ബൈബിൾ വായി​ക്കാൻതന്നെ പ്രയാ​സ​മാ​യി​രി​ക്കും. ഇനിയും ചിലരു​ടെ കാര്യ​ത്തിൽ വ്യാജമത ഉപദേ​ശങ്ങൾ അവരുടെ മനസ്സിനെ അന്ധമാ​ക്കി​യി​രി​ക്കാം. അല്ലെങ്കിൽ ബൈബിൾ വായി​ക്കു​ന്ന​തും പഠിക്കു​ന്ന​തും നിഷി​ദ്ധ​മായ ദേശങ്ങ​ളി​ലോ കുടും​ബ​ങ്ങ​ളി​ലോ ആയിരി​ക്കാം അവർ ജീവി​ക്കു​ന്നത്‌. (2 കൊരി​ന്ത്യർ 4:4) ഇത്തരം സാഹച​ര്യ​ങ്ങൾനി​മി​ത്തം ദൈവത്തെ അറിയാ​നും അവനെ സ്‌നേ​ഹി​ക്കാ​നും ഉള്ള അവസരം അവർക്കു നിഷേ​ധി​ക്കപ്പെ​ടു​മോ?

ആളുക​ളു​ടെ ചില ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്നത്‌ ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കുമെന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (മത്തായി 19:23, 24) എന്നാൽ ചില പ്രതി​ബ​ന്ധങ്ങൾ മറിക​ട​ക്കാ​നാ​വില്ലെന്ന്‌ മനുഷ്യർക്കു തോന്നി​യാ​ലും “ദൈവ​ത്തി​നു സകലവും സാധ്യം” എന്ന്‌ യേശു പറഞ്ഞു.—മത്തായി 19:25, 26.

പിൻവ​രു​ന്ന കാര്യ​ങ്ങളെ​ക്കു​റി​ച്ചു ചിന്തി​ക്കുക: തന്റെ വചനമായ ബൈബിൾ ലോകമെ​മ്പാ​ടു​മുള്ള മനുഷ്യർക്ക്‌ ലഭ്യമാ​ക്കാൻ വേണ്ട ക്രമീ​ക​രണം ദൈവം ചെയ്‌തി​ട്ടുണ്ട്‌. അതെ, ഏറ്റവും വ്യാപ​ക​മാ​യി വിതരണം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള പുസ്‌ത​ക​മാണ്‌ ബൈബിൾ. ദൈവത്തെ​യും അവന്റെ ഉദ്ദേശ്യത്തെ​യും കുറി​ച്ചുള്ള സുവാർത്ത “ഭൂലോ​ക​ത്തിലെ​ങ്ങും പ്രസം​ഗി​ക്കപ്പെ​ടും” എന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:14) ആ പ്രവച​ന​ത്തി​നു ചേർച്ച​യിൽ, ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ 230-ലേറെ ദേശങ്ങ​ളിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്നു; അതു​പോ​ലെ 500-ലധികം ഭാഷക​ളിൽ അവർ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ അച്ചടിച്ചു വിതരണം ചെയ്യുന്നു. ഇനി, ബൈബിൾ വായി​ക്കാ​നോ പഠിക്കാ​നോ അവസരം കിട്ടാ​ത്ത​വർക്കുപോ​ലും ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽനിന്ന്‌ അവനെ​ക്കു​റിച്ച്‌ ധാരാളം കാര്യങ്ങൾ പഠിക്കാ​നാ​കും.—റോമർ 1:20.

മാത്രമല്ല, ദൈവ​ത്തി​ന്റെ വചനം ഇങ്ങനെ പറയുന്നു: “യഹോവ സർവ്വഹൃ​ദ​യ​ങ്ങളെ​യും പരി​ശോ​ധി​ക്ക​യും വിചാ​ര​ങ്ങ​ളും നിരൂ​പ​ണ​ങ്ങ​ളും എല്ലാം ഗ്രഹി​ക്ക​യും ചെയ്യുന്നു; നീ അവനെ അന്വേ​ഷി​ക്കു​ന്നു എങ്കിൽ അവനെ കണ്ടെത്തും.” (1 ദിനവൃ​ത്താ​ന്തം 28:9) തന്നെക്കു​റിച്ച്‌ അറിയാൻ എല്ലാവർക്കും ഒരേ​പോ​ലുള്ള അവസരങ്ങൾ ലഭിക്കുമെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യു​ന്നില്ലെ​ങ്കി​ലും ആത്മാർഥ​ത​യുള്ള എല്ലാവർക്കും ഒരു അവസരം ദൈവം ഉറപ്പാ​യും നൽകും. മാത്രമല്ല, അങ്ങനെയൊ​രു അവസരം ലഭിക്കാ​തെ മരിച്ചുപോ​യി​ട്ടു​ള്ള​വരെ അവൻ തിരികെ വരുത്തും; നീതി​യുള്ള ഒരു പുതിയ ലോക​ത്തിലേക്ക്‌! അങ്ങനെ അവൻ അവർക്ക്‌ തന്നെക്കു​റിച്ച്‌ അറിയാൻ അവസരം നൽകും.—പ്രവൃ​ത്തി​കൾ 24:15.