നരകത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
നരകത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
നരകം ഒരു ദണ്ഡനസ്ഥലമാണെന്നു പഠിപ്പിക്കുന്ന ആളുകൾ യഹോവയാം ദൈവത്തെയും അവന്റെ ഗുണങ്ങളെയും വികലമായി ചിത്രീകരിക്കുകയാണ്. ദൈവം ദുഷ്ടന്മാരെ നശിപ്പിക്കുമെന്നു ബൈബിൾ പറയുന്നു എന്നത് ശരിതന്നെ. (2 തെസ്സലൊനീക്യർ 1:6-9) എങ്കിലും, നീതിനിഷ്‌ഠമായ കോപം ദൈവത്തിന്റെ പ്രമുഖഗുണമല്ല.
ദൈവം പ്രതികാരദാഹിയോ ക്രൂരനോ അല്ല. “ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്‌പമെങ്കിലും താല്‌പര്യം ഉണ്ടോ?” എന്നുപോലും ദൈവം ചോദിക്കുന്നു. (യെഹെസ്‌കേൽ 18:23) ദുഷ്ടന്മാരുടെ മരണത്തിൽപ്പോലും താത്‌പര്യമില്ലാത്ത ദൈവത്തിന് അവർ ദണ്ഡനം അനുഭവിക്കുന്നത് സകലനിത്യതയിലും എങ്ങനെ കണ്ടുരസിക്കാനാകും?
ദൈവത്തിന്റെ പ്രമുഖ ഗുണം സ്‌നേഹമാണ്. (1 യോഹന്നാൻ 4:8) “യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 145:9) നാമും ദൈവത്തോടു ഹൃദയംഗമമായ സ്‌നേഹം നട്ടുവളർത്താൻ അവൻ ആഗ്രഹിക്കുന്നു. —മത്തായി 22:35-38.
നിങ്ങളെ പ്രചോദിപ്പിക്കുന്നത് —ഭീതിയോ സ്‌നേഹമോ?
നരകം യാതനയുടെ സ്ഥലമാണെന്ന പഠിപ്പിക്കൽ ആളുകളിൽ ദൈവത്തെക്കുറിച്ച് അനാവശ്യ ഭീതി ജനിപ്പിക്കുന്നു. നേരെമറിച്ച്, ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കി അവനെ സ്‌നേഹിക്കുന്ന ഒരു വ്യക്തി ദൈവത്തോട് ആരോഗ്യാവഹമായ ഭയം വളർത്തിയെടുക്കുന്നു. “യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ലബുദ്ധി ഉണ്ട്” എന്ന് സങ്കീർത്തനം 111:11 പറയുന്നു. ദൈവത്തോടുള്ള ഈ ഭയം കൊടും ഭീതിയല്ല. പിന്നെയോ, സ്രഷ്ടാവിനോടുള്ള ആഴമായ ഭക്തിയാദരവാണ്. അവനെ അപ്രീതിപ്പെടുത്താതിരിക്കാൻ ആരോഗ്യാവഹമായ ഈ ഭയം നമ്മെ സഹായിക്കും.
നരകത്തെക്കുറിച്ചുള്ള സത്യം പഠിച്ചത് മുമ്പ് മയക്കുമരുന്നിന് അടിമയായിരുന്ന 32-കാരിയായ കാത്തലീനിൽ എന്തു മാറ്റം ഉളവാക്കി എന്നു നോക്കുക. പാർട്ടികളും അക്രമവും ആത്മദ്വേഷവും അധാർമികതയും നിറഞ്ഞതായിരുന്നു അവളുടെ ജീവിതം. അവൾ ഓർക്കുന്നു, “ഒരു വയസ്സുള്ള എന്റെ മകളെ കാണുമ്പോഴെല്ലാം ഞാൻ ചിന്തിക്കും, ‘ഞാൻ അവളോട് എന്താണീ ചെയ്യുന്നത്? ഇതിനു ഞാൻ നരകശിക്ഷ അനുഭവിക്കേണ്ടിവരും.’” അവൾ മയക്കുമരുന്ന് ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. “എനിക്ക് നന്നാകണമെന്നുണ്ടായിരുന്നു. പക്ഷേ, ജീവിതത്തിലായാലും ലോകത്തിലായാലും കാര്യങ്ങൾ എല്ലാം നിരാശാജനകം. നന്നാകാൻ ഒരു കാരണവും ഞാൻ കണ്ടില്ല,” അവൾ തുടർന്നു.
പിന്നീട് കാത്തലീൻ യഹോവയുടെ സാക്ഷികളെ സങ്കീർത്തനം 37:10, 11, 29; ലൂക്കൊസ് 23:43) “എനിക്ക് ഒരു യഥാർഥ പ്രത്യാശയുണ്ട്—പറുദീസയിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശ!” അവൾ കൂട്ടിച്ചേർക്കുന്നു.
കണ്ടുമുട്ടി. “ഒരു അഗ്നിനരകമില്ലെന്നു ഞാൻ മനസ്സിലാക്കി. തിരുവെഴുത്തു തെളിവുകൾ തികച്ചും യുക്തിസഹമായിരുന്നു. നരകത്തിൽ കിടന്നു യാതന അനുഭവിക്കേണ്ടിവരില്ല എന്നറിഞ്ഞപ്പോൾ എന്തൊരാശ്വാസം തോന്നിയെന്നോ!” അവൾ പറയുന്നു. ദുഷ്ടന്മാരില്ലാത്ത ഒരു ലോകത്തിൽ മനുഷ്യർക്ക് എന്നേക്കും ജീവിക്കാനാകുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ചും അവൾ മനസ്സിലാക്കുകയുണ്ടായി. (അഗ്നിനരകത്തിലെ ശിക്ഷയെക്കുറിച്ചുള്ള ഭീതിയിൽനിന്ന് മോചിതയായ അവൾക്ക് മയക്കുമരുന്നിന്റെ ഉപയോഗം നിറുത്താൻ എങ്ങനെയാണു സാധിച്ചത്? അവൾ പറയുന്നു: “മയക്കുമരുന്ന് ഉപയോഗിക്കാൻ ശക്തമായ ആഗ്രഹം തോന്നുമ്പോൾ ഞാൻ യഹോവയോടു സഹായത്തിനായി അപേക്ഷിക്കും. ഇത്തരം അശുദ്ധ നടപടികളെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നതെന്ന് ഞാൻ ഓർക്കും. അവനെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. അവൻ എന്റെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകി.” (2 കൊരിന്ത്യർ 7:1) ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം ആസക്തിയിൽനിന്നു മോചനം നേടാൻ അവളെ സഹായിച്ചു.
നരകത്തിലെ യാതനകളെക്കുറിച്ചുള്ള ഭീതിയല്ല, പിന്നെയോ ദൈവത്തോട് സ്‌നേഹം നട്ടുവളർത്തുന്നതും അവനോട് ആരോഗ്യാവഹമായ ഭയമുണ്ടായിരിക്കുന്നതും ദൈവേഷ്ടം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. അതാകട്ടെ നിലനിൽക്കുന്ന സന്തോഷം കൈവരുത്തുകയും ചെയ്യും. സങ്കീർത്തനക്കാരൻ എഴുതി: “യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ.”—സങ്കീർത്തനം 128:1.
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മരണത്തിൽനിന്ന് ആരെല്ലാം വിടുവിക്കപ്പെടും?
ചില ബൈബിൾ ഭാഷാന്തരങ്ങൾ ഗീയെന്നാ, ഹേഡീസ് എന്നീ രണ്ട് വ്യത്യസ്‌ത ഗ്രീക്കു പദങ്ങളെ ‘നരകം’ എന്ന് പരിഭാഷപ്പെടുത്തിക്കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ബൈബിൾ അനുസരിച്ച്, ഗീയെന്നാ എന്ന പദം പുനരുത്ഥാന പ്രത്യാശയില്ലാത്ത സമ്പൂർണ നാശത്തെയാണ് കുറിക്കുന്നത്. എന്നാൽ ഹേഡീസിൽ ഉള്ളവർക്ക് പുനരുത്ഥാന പ്രത്യാശയുണ്ട്.
യേശു മരിച്ചു പുനരുത്ഥാനം പ്രാപിച്ചശേഷം, “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല” എന്ന് പത്രൊസ് അപ്പൊസ്‌തലൻ പറയുകയുണ്ടായി. (പ്രവൃത്തികൾ 2:27, 31, 32; സങ്കീർത്തനം 16:10) ഇവിടെ ‘പാതാളം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം ഹേഡീസ് ആണ്. എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്തേക്ക് യേശു പോയില്ല. ഹേഡീസ് അഥവാ ‘പാതാളം’ ശവക്കുഴിയായിരുന്നു. എന്നാൽ, ദൈവം ഹേഡീസിൽനിന്നു വിടുവിക്കുന്നത് യേശുവിനെ മാത്രമല്ല.
പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ബൈബിൾ പറയുന്നു: “മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു.” (വെളിപ്പാടു 20:13, 14) പുനരുത്ഥാനത്തിന് യോഗ്യരായി ദൈവം കണക്കാക്കുന്ന എല്ലാവരും ജീവനിലേക്കു പുനഃസ്ഥാപിക്കപ്പെടുമ്പോഴാണ് ‘പാതാളം’ ശൂന്യമാക്കപ്പെടുന്നത്. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും ജീവനോടെ കാണാനാകുന്നത് എത്ര മഹത്തായ പ്രത്യാശയാണ്! അപരിമേയ സ്‌നേഹത്തിന്റെ ഉറവിടമായ യഹോവ അത് നിവർത്തിക്കും.