വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയ ലോക ഭാഷാന്തരം 2013-ൽ പരിഷ്‌കരിച്ച ഇംഗ്ലീഷ്‌ പതിപ്പ്

പുതിയ ലോക ഭാഷാന്തരം 2013-ൽ പരിഷ്‌കരിച്ച ഇംഗ്ലീഷ്‌ പതിപ്പ്

വർഷങ്ങളിലുനീളം ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം പല തവണ പരിഷ്‌കരിച്ചിട്ടുണ്ട്. എന്നാൽ 2013-ലെ പതിപ്പിൽ മുമ്പെന്നത്തെക്കാളും വിപുമായ മാറ്റങ്ങളാണ്‌ വരുത്തിയത്‌. ഉദാഹത്തിന്‌, ഈ പരിഭായിൽ വാക്കുളുടെ എണ്ണം ഏകദേശം പത്തു ശതമാനം കുറഞ്ഞിട്ടുണ്ട്. പ്രധാപ്പെട്ട ചില ബൈബിൾപപ്രയോഗങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. ചില അധ്യായങ്ങൾ പദ്യരൂത്തിൽ ആക്കിയിട്ടുണ്ട്. ഇതിന്‍റെ സാധാതിപ്പിൽ വ്യക്തതയ്‌ക്കുവേണ്ടി അടിക്കുറിപ്പുളും ചേർത്തിട്ടുണ്ട്. വരുത്തിയ എല്ലാ മാറ്റങ്ങളും ഈ ലേഖനത്തിൽ വിശദീരിക്കുക ബുദ്ധിമുട്ടായിരിക്കും. എങ്കിലും അവയിൽ ചിലത്‌ നമുക്ക് നോക്കാം.

പ്രധാപ്പെട്ട ഏതൊക്കെ പദപ്രയോങ്ങൾക്കാണ്‌ മാറ്റം വരുത്തിയിരിക്കുന്നത്‌? മുൻലേത്തിൽ സൂചിപ്പിച്ചതുപോലെ “ഷിയോൾ,” “ഹേഡീസ്‌,” “ദേഹി” തുടങ്ങിയ പദപ്രയോഗങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. മറ്റനേകം പദപ്രയോങ്ങൾക്കും മാറ്റം വരുത്തിയിട്ടുണ്ട്.

ഉദാഹത്തിന്‌, യേശുവിനെ വധിച്ച വിധത്തെക്കുറിച്ചുള്ള തെറ്റായ ധാരണ ഒഴിവാക്കുന്നതിനുവേണ്ടി “തറയ്‌ക്കുക” എന്ന പദത്തിനു പകരം “സ്‌തംത്തിലേറ്റി കൊല്ലുക” എന്നാക്കി മാറ്റിയിരിക്കുന്നു. (മത്താ. 20:19; 27:31) “ദുർന്നടപ്പ്” എന്ന പദത്തിന്‌ പകരം, ഗ്രീക്ക് ഭാഷയിൽ പുച്ഛത്തെ സൂചിപ്പിക്കുന്ന “ധിക്കാത്തോടെയുള്ള പെരുമാറ്റം” എന്ന പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇംഗ്ലീഷിൽ, “ദീർഘക്ഷമ” എന്ന പദം തെറ്റിദ്ധരിച്ചേക്കാവുന്നതുകൊണ്ട് അതിനു പകരം “ക്ഷമ” എന്ന പദമാണ്‌ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്‌. “വെറിക്കൂത്ത്‌” എന്നതിന്‌ പകരം കുറച്ചുകൂടി നന്നായി മനസ്സിലാകുന്ന “കുടിച്ചുകൂത്താടിയുള്ള കൂടിവുകൾ” എന്ന് ഉപയോഗിച്ചിരിക്കുന്നു. (ഗലാ. 5:19-22) “സ്‌നേഹദയ” എന്നതിന്‌ പകരം കൃത്യമായ ആശയം തരുന്ന “അചഞ്ചലസ്‌നേഹം” എന്നാക്കി മാറ്റിയിട്ടുണ്ട്. കാരണം ഇത്‌ മൂലപാത്തിൽ “വിശ്വസ്‌തത” എന്നതിന്‌ പര്യാമായി ഉപയോഗിച്ചിരിക്കുന്ന പദത്തിന്‍റെ അർഥം ധ്വനിപ്പിക്കുന്നു.—സങ്കീ. 36:5; 89:1.

മുമ്പ് ചില മൂലപദങ്ങൾ സ്ഥിരമായി ഒരേ വാക്ക് ഉപയോഗിച്ചുതന്നെ പരിഭാഷ ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ അവ സന്ദർഭത്തിന്‌ അനുസരിച്ചാണ്‌ പരിഭാപ്പെടുത്തുന്നത്‌. ഉദാഹത്തിന്‌, ‘ഓഹ്‌ലം’ എന്ന എബ്രാപദം മുമ്പ് “അനിശ്ചികാലം” എന്നാണ്‌ പരിഭാഷ ചെയ്‌തിരുന്നത്‌. അത്‌ “എന്നേക്കും” എന്ന ഒരു അർഥത്തിലും ഉപയോഗിക്കാനാകും. ഇംഗ്ലീഷിൽ, സങ്കീർത്തനം 90:2, മീഖാ 5:2 പോലുള്ള വാക്യങ്ങളുടെ കാര്യത്തിൽ ഇത്‌ എങ്ങനെ ബാധകമാണെന്ന് താരതമ്യം ചെയ്യുക.

“വിത്ത്‌” എന്ന് പരിഭാപ്പെടുത്തിയിരുന്ന എബ്രാവും ഗ്രീക്കുവും തിരുവെഴുത്തുളിൽ കൂടെക്കൂടെ കാണാറുണ്ട്. കൃഷിയുമായി ബന്ധപ്പെട്ടും “സന്തതി” എന്ന അർഥത്തിൽ ആലങ്കാരിമായും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പുതിയ ലോക ഭാഷാന്തത്തിന്‍റെ മുൻപതിപ്പുളിൽ ഉല്‌പത്തി 3:15 ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ “സന്തതി” എന്ന അർഥത്തിൽ “വിത്ത്‌” എന്ന പദം തുടർച്ചയായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, “സന്തതി” എന്ന അർഥത്തിൽ “വിത്ത്‌” എന്ന പദം പൊതുവെ ഇംഗ്ലീഷിൽ ഉപയോഗിക്കാറില്ല. അതുകൊണ്ട്, ഉല്‌പത്തി 3:15-ലും ബന്ധപ്പെട്ട മറ്റു വാക്യങ്ങളിലും “സന്തതി” എന്ന പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (ഉല്‌പ. 22:17, 18; വെളി. 12:17) കൂടാതെ മറ്റു ഭാഗങ്ങളിൽ സന്ദർഭത്തിന്‌ അനുസരിച്ച് പരിഭാപ്പെടുത്തിയിരിക്കുന്നു.—ഉല്‌പ. 1:11; സങ്കീ. 22:30; യെശ. 57:3.

പദാനുദം പരിഭാഷ ചെയ്‌തിരുന്ന പല വാക്കുകൾക്കും മാറ്റം വരുത്തിയിരിക്കുന്നത്‌ എന്തുകൊണ്ട്? “പദാനുതർജമ ഒരു വാക്കിന്‍റെയും പദപ്രയോത്തിന്‍റെയും അർഥം വ്യക്തമാക്കാതിരിക്കുയോ തെറ്റായ അർഥം തോന്നിപ്പിക്കുയോ ചെയ്യുന്ന സാഹചര്യങ്ങളിൽ” ഒരു നല്ല ബൈബിൾപരിഭാഷ കൃത്യമായ ആശയം കൈമാറുന്നതിന്‌ പ്രാധാന്യം നൽകുമെന്ന് 2013–ൽ പരിഷ്‌കരിച്ച പതിപ്പിലെ അനുബന്ധം എ1 പറയുന്നു. മൂലഭായിലെ ശൈലികൾ മറ്റ്‌ ഭാഷയിൽ അതേ അർഥം തരുന്നെങ്കിൽ അത്‌ പദാനുപദം പരിഭാപ്പെടുത്തും. ഉദാഹത്തിന്‌, വെളിപാട്‌ 2:23-ലെ ‘ഹൃദയങ്ങളെ ശോധന ചെയ്യുന്ന’ എന്ന പ്രയോഗം പല ഭാഷകളിലും അർഥമുള്ള ഒരു പ്രയോമാണ്‌. എന്നാൽ അതേ വാക്യത്തിലെ ‘വൃക്കകളെ ശോധന ചെയ്യുന്ന’ എന്ന പ്രയോഗം പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാം. അതുകൊണ്ട് ‘വൃക്കകൾ’ എന്നതിനുകരം അതിന്‍റെ ശരിയായ അർഥം കിട്ടുന്ന വിധത്തിൽ “ഉള്ളിന്‍റെയുള്ളിലെ ചിന്തകൾ” എന്ന് മാറ്റിയിരിക്കുന്നു. സമാനമായി, ആവർത്തപുസ്‌തകം 32:14-ൽ ‘ഗോതമ്പിൻ കാമ്പ്’ എന്നതിനെ കൂടുതൽ വ്യക്തമായി “മേന്മയേറിയ ഗോതമ്പ്” എന്ന് പറഞ്ഞിരിക്കുന്നു. ഇതുപോലെ, “ഞാൻ വാഗ്വൈമുള്ളല്ലല്ലോ” എന്ന പ്രയോഗം പല ഭാഷകളിലും വ്യക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട്, “ഞാൻ തപ്പിത്തഞ്ഞാണു സംസാരിക്കുന്നത്‌” എന്ന് പരിഭാപ്പെടുത്തിയിരിക്കുന്നു.—പുറ. 6:12.

“ഇസ്രായേൽപുത്രന്മാർ,” “അപ്പനില്ലാത്ത ആൺമക്കൾ” എന്നീ പദപ്രയോങ്ങൾക്കു പകരം “ഇസ്രായേല്യർ” എന്നും “അനാഥർ” എന്നും പരിഭാഷ ചെയ്‌തിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എബ്രായ ഭാഷയിൽ ഒരു പദം പുല്ലിംത്തിലാണെങ്കിൽ ആണിനെയും സ്‌ത്രീലിംത്തിലാണെങ്കിൽ പെണ്ണിനെയും കുറിക്കുന്നെങ്കിലും ചില സാഹചര്യങ്ങളിൽ പുല്ലിംത്തിലുള്ള പദങ്ങൾ സ്‌ത്രീളെയും കുറിക്കാൻ ഉപയോഗിക്കുന്നു. ഉദാഹത്തിന്‌, “യിസ്രായേൽപുത്രന്മാർ” എന്ന് ഉപയോഗിച്ചിരിക്കുന്ന ചില വാക്യങ്ങളുടെ സന്ദർഭം പരിശോധിച്ചാൽ അതിൽ സ്‌ത്രീളും പുരുന്മാരും ഉൾപ്പെടുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ട് സാധാതിയിൽ ഇപ്പോൾ “ഇസ്രായേല്യർ” എന്നാണ്‌ ഉപയോഗിക്കുന്നത്‌.—പുറ. 1:7; 35:29; 2 രാജാ. 8:12.

ഉല്‌പത്തി 3:16-ൽ “പുത്രന്മാർ” എന്ന് അർഥം വരുന്ന എബ്രായ പുല്ലിംപദം “മക്കൾ” എന്നാണ്‌ പുതിയ ലോക ഭാഷാന്തത്തിന്‍റെ മുൻപതിപ്പുളിലും പരിഭാപ്പെടുത്തിയിരുന്നത്‌. എന്നാൽ പുറപ്പാടു 22:24-ൽ ഈ പദം “പുത്രന്മാർ“ എന്നാണ്‌ പരിഭാഷ ചെയ്‌തിരുന്നത്‌. എന്നാൽ അതും ഇപ്പോൾ “മക്കൾ” എന്നാക്കി മാറ്റി, അതായത്‌ “മക്കൾ (എബ്രായിൽ “പുത്രന്മാർ”) അപ്പനില്ലാത്തരും ആകും” എന്ന്. മറ്റു സാഹചര്യങ്ങളിൽ ഇതേ തത്ത്വം ബാധകമാക്കിക്കൊണ്ട് “പിതാവില്ലാത്ത പുത്രൻ” എന്നതിനു പകരം, “അനാഥൻ” എന്നാക്കിയിരിക്കുന്നു. (ആവ. 10:18; ഇയ്യോ. 6:27) അത്‌ ഗ്രീക്ക് സെപ്‌റ്റുജിന്‍റിൽ ഉപയോഗിച്ചിരിക്കുന്നതിനോട്‌ സമാനമാണ്‌. ഇതേ കാരണത്താൽ സഭാപ്രസംഗി 12:1-ലെ “നീ യുവാവായിരിക്കുമ്പോൾ” എന്നതിനു പകരം “നിന്‍റെ യൗവനകാലത്ത്‌” എന്നാക്കി മാറ്റി.

ചില എബ്രായ ക്രിയാദങ്ങൾ ലളിതമാക്കിയിരിക്കുന്നത്‌ എന്തുകൊണ്ട്? എബ്രായ ഭാഷയിൽ ക്രിയകൾ പ്രധാമായും രണ്ട് തരത്തിലുണ്ട്. തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന അപൂർണക്രിയും പൂർത്തിയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന പൂർണക്രിയും. പുതിയ ലോക ഭാഷാന്തത്തിന്‍റെ മുൻപതിപ്പുകൾ എബ്രായിലെ അപൂർണക്രികളെ പരിഭാപ്പെടുത്തിയിരുന്നത്‌ ഒരു ക്രിയാത്തോടൊപ്പം “പോയി,” “തുടർന്നു” മുതലായ സഹായക്രിയകൾ ചേർത്തായിരുന്നു; തുടർച്ചയാതോ ആവർത്തിച്ചുള്ളതോ ആയ പ്രവൃത്തിയെ കുറിക്കാനാണ്‌ ഇത്തരം ക്രിയകൾ ചേർത്തിരുന്നത്‌. * “തീർച്ചയായും,” “നിശ്ചയമായും,” “ഉറപ്പായും” മുതലായ ദൃഢത കൊടുക്കുന്ന പദപ്രയോഗങ്ങൾ ഒരു പൂർണക്രിയുടെ പൂർത്തിയായ പ്രവർത്തനത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നു.

2013-ലെ പതിപ്പിൽ, ഇത്തരത്തിലുള്ള സഹായക്രിയകൾ ആശയത്തിന്‌ കൂടുലായ അർഥം പകരുന്നില്ലെങ്കിൽ അവ ഉപയോഗിച്ചിട്ടില്ല. ഉദാഹത്തിന്‌, പഴയ പതിപ്പിൽ പരിഭാഷ ചെയ്‌തിരുന്നത്‌ “വെളിച്ചം ഉണ്ടാകട്ടെ എന്ന് പറയുന്നതിൽ ദൈവം തുടർന്നു” എന്നാണ്‌. എന്നാൽ ദൈവം അത്‌ തുടർച്ചയായി ചെയ്‌തു എന്ന് അർഥമില്ലാത്തതിനാൽ പുതിയ പതിപ്പിൽ “വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്‌പിച്ചു” എന്നു പരിഭാഷ ചെയ്‌തിരിക്കുന്നു. (ഉല്‌പ. 1:3) എന്നാൽ ഉല്‌പത്തി 3:9-ൽ, തെളിനുരിച്ച് യഹോവ ആദാമിനെ പല തവണ വിളിക്കുന്നുണ്ട്. അതുകൊണ്ട്, ആ ഭാഗത്ത്‌ “പല തവണ” എന്ന പദപ്രയോഗം നിലനിറുത്തിയിരിക്കുന്നു. അതായത്‌, എബ്രായിലുള്ള ക്രിയളുടെ പൂർണാസ്ഥയ്‌ക്കോ അപൂർണാസ്ഥയ്‌ക്കോ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു പകരം, പ്രവൃത്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ക്രിയകൾ കൂടുതൽ ലളിതമായി പരിഭാപ്പെടുത്തിയിരിക്കുന്നു. ഈ വിധത്തിൽ പരിഭാഷ ചെയ്‌തത്‌ കുറച്ച് വാക്കുകൾകൊണ്ട് കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള എബ്രായ ഭാഷയുടെ പ്രത്യേകത ഒരു പരിധിവരെ നിലനിറുത്താൻ സഹായിച്ചിരിക്കുന്നു.

പദ്യരൂപത്തിലുള്ള മൂലയെഴുത്തുകൾ നിലനിറുത്തുന്നതിനായി മൂലപാത്തിലേതുപോലെതന്നെ പല അധ്യാങ്ങളും പദ്യരൂത്തിലാണ്‌

കൂടുതൽ അധ്യായങ്ങൾ ഇപ്പോൾ പദ്യരൂത്തിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്? സത്യത്തിൽ ബൈബിളിന്‍റെ പല ഭാഗങ്ങളും പദ്യരൂത്തിലാണ്‌ എഴുതിയിരുന്നത്‌. ആധുനിഭാളിൽ പദ്യത്തെ വ്യത്യസ്‌തമാക്കി നിറുത്തുന്നത്‌ അതിന്‍റെ പ്രാസമാണ്‌. എബ്രാദ്യങ്ങളെ താളാത്മമാക്കുന്നത്‌ പ്രാസമല്ല, പകരം ആശയങ്ങളുടെ യുക്തിമായ ക്രമമാണ്‌.

പുതിയ ലോക ഭാഷാന്തത്തിന്‍റെ മുൻപതിപ്പുളിൽ ഇയ്യോബിന്‍റെ പുസ്‌തവും സങ്കീർത്തങ്ങളും പദ്യരൂത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അത്‌ യഥാർഥത്തിൽ പാടാനുള്ളതോ പാരായണം ചെയ്യാനുള്ളതോ ആണെന്ന് കാണിക്കുന്നതിനുവേണ്ടിയാണ്‌. ഇത്തരത്തിൽ ചിട്ടപ്പെടുത്തുന്നത്‌ പദ്യത്തിന്‍റെ ഘടകങ്ങൾക്ക് ഊന്നൽ നൽകാനും ഓർത്തിരിക്കാനും സഹായിക്കും. 2013-ലെ പതിപ്പിൽ സദൃശവാക്യങ്ങൾ, ഉത്തമഗീതം, പ്രവചപുസ്‌തങ്ങളുടെ ചില ഭാഗങ്ങൾ എന്നിവയും പദ്യരൂത്തിലാണ്‌ എഴുതിയിരിക്കുന്നത്‌. മൂലപാത്തിൽ ഇവ പദ്യരൂത്തിലാണ്‌ എഴുതിതെന്ന് കാണിക്കുന്നതിനും എബ്രാവിയുടെ പ്രത്യേയായ സാദൃശ്യവും താരതമ്യവും എടുത്തുകാണിക്കുന്നതിനും വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തിരിക്കുന്നത്‌. ഇതിന്‍റെ ഒരു ഉദാഹമാണ്‌ യെശയ്യാവു 24:2. അവിടെ ഓരോ വരിയിലും ഒരു താരതമ്യം കാണാം. ഒന്നിന്‌ പിൻബമേകാൻ മറ്റൊന്ന് എന്ന രീതിയിലാണ്‌ ഓരോ വരിയും ക്രമീരിച്ചിരിക്കുന്നത്‌. ദൈവത്തിന്‍റെ ന്യായവിധിയിൽനിന്ന് ആരും ഒഴിവുള്ളവരല്ല എന്ന് ഊന്നിപ്പയാനാണ്‌ ഇങ്ങനെ ചെയ്‌തിരിക്കുന്നത്‌. ഇങ്ങനെയുള്ള ബൈബിൾഭാഗങ്ങൾ പദ്യരൂത്തിലാണെന്ന് തിരിച്ചറിയുന്നത്‌, ബൈബിളെഴുത്തുകാർ അത്‌ വെറുതെ ആവർത്തിക്കുയായിരുന്നില്ല, മറിച്ച് ദൈവത്തിന്‍റെ സന്ദേശത്തിന്‌ ഊന്നൽ നൽകുന്നതിനുവേണ്ടി ഒരു കാവ്യശൈലി ഉപയോഗിക്കുയായിരുന്നു എന്ന് മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കും.

എബ്രായ ഭാഷയിലെ ഗദ്യവും പദ്യവും തമ്മിലുള്ള വ്യത്യാസം എല്ലായ്‌പോഴും വ്യക്തമല്ല. അതുകൊണ്ട് ഒരു പരിഭായിൽ പദ്യരൂത്തിലുള്ള ഭാഗം മറ്റൊരു പരിഭായിൽ ഗദ്യരൂത്തിലായിരിക്കാം കാണുന്നത്‌. ഏതൊക്കെ വാക്യങ്ങളാണ്‌ പദ്യരൂത്തിൽ പരിഭാഷ ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത്‌ പരിഭാരാണ്‌. ചില ഗദ്യഭാങ്ങളിൽ ഒരു കാര്യം ഊന്നിപ്പയുന്നതിനുവേണ്ടി കവിതാരൂത്തിലുള്ള വാക്കുകൾ, അലങ്കാഭാഷ, സാദൃശ്യം എന്നിവ ഉപയോഗിച്ചിട്ടുണ്ട്.

ഒരു പുതിയ സവിശേയായ, ഉള്ളടക്കത്തിന്‍റെ ബാഹ്യരേഖ, പുരാതന കാവ്യമായ ഉത്തമഗീത്തിൽ ഓരോ സംഭാവും ആരുടേതാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു.

മൂലഭായിലുള്ള കൈയെഴുത്തുപ്രതിളുടെ പഠനം പരിഷ്‌കണത്തെ എങ്ങനെ സഹായിച്ചിരിക്കുന്നു? ആദ്യത്തെ പുതിയ ലോക ഭാഷാന്തരം എബ്രായ മാസൊരിറ്റിക്‌ പാഠത്തെയും വെസ്റ്റ്കോട്ടിന്‍റെയും ഹോർട്ടിന്‍റെയും ഗ്രീക്ക് പാഠത്തെയും അടിസ്ഥാമാക്കിയാണ്‌ തയ്യാറാക്കിയിരുന്നത്‌. പുരാതന ബൈബിൾ കൈയെഴുത്തുപ്രതിളുടെ കൂടുലായ പഠനം ചില ബൈബിൾവാക്യങ്ങൾ ഏറെ വ്യക്തമായി മനസ്സിലാക്കാൻ സഹായിച്ചു. മാത്രമല്ല ചാവുകടൽ ചുരുളുളും ലഭ്യമായിത്തീർന്നു. കൂടുതൽ ഗ്രീക്ക് കൈയെഴുത്തുപ്രതികൾ പഠനവിധേമാക്കി. കൈയെഴുത്തുപ്രതികൾ തമ്മിലുള്ള വ്യത്യാസം എളുപ്പത്തിൽ വിശകലനം ചെയ്യാൻ കൂടുതൽ തെളിവുകൾ കമ്പ്യൂട്ടറിൽ ലഭ്യമായി. എബ്രായിലോ ഗ്രീക്കിലോ ഉള്ള ഏറ്റവും നല്ല പാഠത്തിന്‍റെ പതിപ്പ് ഏതാണെന്ന് നിർണയിക്കാൻ ഇത്‌ സഹായിക്കുന്നു. പുതിയ ലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി ഇതെല്ലാം പരിഗണിച്ചതിന്‍റെ അടിസ്ഥാത്തിൽ ചില വാക്യങ്ങൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.

ഉദാഹത്തിന്‌, 2 ശമൂവേൽ 13:21-ൽ ഗ്രീക്ക് സെപ്‌റ്റുജിന്‍റിൽ “പക്ഷേ തന്‍റെ മകനായ അമ്‌നോനെ വേദനിപ്പിക്കാൻ അവനു താത്‌പര്യമില്ലായിരുന്നു. കാരണം അവൻ തന്‍റെ മൂത്ത മകനായിരുന്നതുകൊണ്ട് ദാവീദ്‌ അവനെ സ്‌നേഹിച്ചിരുന്നു” എന്നതിന്‌ തത്തുല്യമായ വാക്കുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ മാസൊരിറ്റിക്‌ പാഠത്തിൽ ഈ ഭാഗം ഇല്ലാതിരുന്നതുകൊണ്ട് പുതിയ ലോക ഭാഷാന്തത്തിന്‍റെ മുൻപതിപ്പുളിൽ അത്‌ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും ചാവുകടൽ ചുരുളുളിൽ ആ ഭാഗം ഉള്ളതുകൊണ്ട് 2013-ലെ പരിഷ്‌കരിച്ച പതിപ്പിൽ അത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ കാരണത്താൽ ശമൂവേലിന്‍റെ ഒന്നാം പുസ്‌തത്തിൽ അഞ്ച് ഇടങ്ങളിൽ ദൈവനാമം പുനഃസ്ഥിതീരിച്ചു. ഗ്രീക്ക് പാഠങ്ങളുടെ പഠനവും മത്തായി 21:29-31-ലെ ആശയത്തിന്‍റെ ക്രമത്തിന്‌ പൊരുത്തപ്പെടുത്തൽ വരുത്തുന്നതിന്‌ കാരണമായി. ഏതെങ്കിലും ഒരു മുഖ്യ ഗ്രീക്കുപാത്തോട്‌ പറ്റി നിൽക്കുന്നതിന്‌ പകരം കൈയെഴുത്തുപ്രതിളിൽനിന്നുള്ള തെളിവുളുടെ അടിസ്ഥാത്തിലാണ്‌ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്‌.

ആശയവിനിത്തിന്‍റെ ദൈവമായ യഹോയിൽനിന്നുള്ള ഒരു സമ്മാനമായി അനേകരും പുതിയ ലോക ഭാഷാന്തത്തെ കാണുന്നു. അവർക്ക് എളുപ്പത്തിൽ വായിക്കുന്നതിനും ഗ്രഹിക്കുന്നതിനും വേണ്ടി വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ ചിലത്‌ മാത്രമാണ്‌ ഇത്‌.

^ ഖ. 10 വിശുദ്ധ തിരുവെഴുത്തുളുടെ പുതിയ ലോക ഭാഷാന്തരം-റഫറൻസുളോടുകൂടിതിന്‍റെ (ഇംഗ്ലീഷ്‌) അനുബന്ധം 3സി “തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന എബ്രായ ക്രിയാദങ്ങൾ” എന്ന ഭാഗം കാണുക.