വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മുൻകാലങ്ങളിൽ നമ്മുടെ പ്രസിദ്ധീങ്ങളിൽ മാതൃയെയും പ്രതിമാതൃയെയും കുറിച്ചുള്ള പരാമർശങ്ങൾ കൂടെക്കൂടെ കാണാമായിരുന്നു. എന്നാൽ അടുത്ത കാലത്തായി അത്‌ വിരളമാണ്‌. എന്തുകൊണ്ടാണ്‌ അത്‌?

1950 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌), “മാതൃക”യെയും “പ്രതിമാതൃക”യെയും ഇങ്ങനെ നിർവചിച്ചു: “ഭാവിയിൽ എപ്പോഴോ വരാനുള്ള ഒന്നിന്‍റെ പ്രതിരൂമോ, പ്രതിനിധാമോ ആണ്‌ മാതൃക. ആ മാതൃക പ്രതിനിധാനം ചെയ്യുന്ന യാഥാർഥ്യമാണ്‌ പ്രതിമാതൃക. തന്നിമിത്തം, മാതൃകയെ നിഴൽ എന്നും പ്രതിമാതൃകയെ പൊരുൾ എന്നും വിളിക്കാവുന്നതാണ്‌.”

യിഫ്‌താഹ്‌, ഇയ്യോബ്‌, റിബേക്ക, ദെബോര, എലീഹൂ, രാഹാബ്‌ എന്നിങ്ങനെയുള്ള പല വിശ്വസ്‌ത സ്‌ത്രീപുരുന്മാരും അഭിഷിക്തരുടെയോ “മഹാപുരുഷാര”ത്തിന്‍റെയോ മാതൃക അഥവാ മുൻനിഴൽ ആയിരുന്നെന്ന് വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രസിദ്ധീണങ്ങൾ പ്രസ്‌താവിച്ചിരുന്നു. (വെളി. 7:9) ഉദാഹത്തിന്‌, യിഫ്‌താഹ്‌, ഇയ്യോബ്‌, റിബേക്ക എന്നിവർ അഭിഷിക്തരെയും ദെബോര, രാഹാബ്‌ എന്നിവർ “മഹാപുരുഷാര”ത്തെയും മുൻനിലാക്കിയെന്ന് നമ്മൾ മനസ്സിലാക്കിയിരുന്നു. എന്നാൽ അടുത്തകാത്തായി അത്തരം സമാന്തങ്ങൾക്ക് നമ്മൾ അധികം പ്രാധാന്യം കൊടുക്കുന്നില്ല. എന്തുകൊണ്ടില്ല?

മാതൃക

പുരാതന ഇസ്രായേലിൽ പെസഹാക്കുഞ്ഞാടിനെ അറുത്തിരുന്നത്‌ ഒരു മാതൃക അഥവാ നിഴൽ ആയിരുന്നു.—സംഖ്യാ. 9:2.

പ്രതിമാതൃക

ക്രിസ്‌തുവിനെ “നമ്മുടെ പെസഹാക്കുഞ്ഞാടാ”യി പൗലോസ്‌ തിരിച്ചറിഞ്ഞു.—1 കൊരി. 5:7.

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ചില വ്യക്തികൾ ശ്രേഷ്‌ഠമായ ഒന്നിന്‍റെ മാതൃകകൾ അഥവാ നിഴലുകൾ ആയിരുന്നുവെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. ഗലാത്യർ 4:21-31-ൽ വായിക്കാനാകുന്നതുപോലെ, രണ്ട് സ്‌ത്രീകൾ ഉൾപ്പെടുന്ന “ഒരു പ്രതീകാത്മക നാടക”ത്തെക്കുറിച്ച് പൗലോസ്‌ അപ്പൊസ്‌തലൻ പരാമർശിക്കുന്നുണ്ട്. അബ്രാഹാമിന്‍റെ ദാസിയായിരുന്ന ഹാഗാർ, മോശ കൊടുത്ത ന്യായപ്രമാണം മുഖാന്തരം യഹോയുമായി ഉടമ്പടിന്ധത്തിലേക്കുവന്ന അക്ഷരീയ ഇസ്രായേലിനെ പ്രതിനിധീരിച്ചു. എന്നാൽ, “സ്വതന്ത്ര”യായ സാറാ ദൈവത്തിന്‍റെ ഭാര്യാസ്ഥാത്തുള്ള, യഹോയുടെ സംഘടയുടെ സ്വർഗീഭാഗത്തെ ചിത്രീരിച്ചു. എബ്രാക്രിസ്‌ത്യാനികൾക്കുള്ള ലേഖനത്തിൽ, രാജാവും പുരോഹിനും ആയിരുന്ന മൽക്കീസേദെക്കിനും യേശുവിനും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പൗലോസ്‌ അവരെ താരതമ്യം ചെയ്യുന്നു. (എബ്രാ. 6:20; 7:1-3) കൂടാതെ, യെശയ്യാവിനെയും പുത്രന്മാരെയും യേശുവിനോടും അഭിഷിക്താനുഗാമിളോടും പൗലോസ്‌ താരതമ്യപ്പെടുത്തുന്നു. (എബ്രാ. 2:13, 14) പൗലോസ്‌ ദൈവനിശ്ശ്വസ്‌തയിലായിരുന്നു ഇതെല്ലാം എഴുതിയത്‌. തന്നിമിത്തം, ഈ നിഴൽ-പൊരുൾ വർണനകളെ നമ്മൾ സന്തോത്തോടെ കൈക്കൊള്ളുന്നു.

എന്നിരുന്നാലും, ഒരാൾ മറ്റൊരാളെ മുൻനിലാക്കിതായി ബൈബിൾ സൂചിപ്പിക്കുന്നിത്തുപോലും, അയാളുടെ ജീവിത്തിലെ സകല വിശദാംങ്ങളും സംഭവങ്ങളും ശ്രേഷ്‌ഠമായ മറ്റെന്തിന്‍റെയെങ്കിലും മുൻമാതൃയായിരുന്നെന്ന് നമ്മൾ നിഗമനം ചെയ്യരുത്‌. ഉദാഹത്തിന്‌, മൽക്കീസേദെക്കിനെ  യേശുവിന്‍റെ മാതൃയായി പൗലോസ്‌ പറയുന്നുണ്ട്. എങ്കിലും, ഒരു അവസരത്തിൽ നാല്‌ രാജാക്കന്മാരെ തോൽപ്പിച്ച് മടങ്ങിവന്ന അബ്രാഹാമിന്‌ സന്തോഷം പകർന്നുകൊണ്ട് മൽക്കീസേദെക്ക് അപ്പവും വീഞ്ഞും നൽകിതിനെക്കുറിച്ച് പൗലോസ്‌ ഒന്നുംതന്നെ പറയുന്നില്ല. അതുകൊണ്ടുതന്നെ, ആ സംഭവത്തിന്‍റെ അന്തരാർഥങ്ങൾ തിരയാൻ യാതൊരു തിരുവെഴുത്തടിസ്ഥാവുമില്ല.—ഉല്‌പ. 14:1, 18.

ക്രിസ്‌തുവിനു ശേഷമുള്ള നൂറ്റാണ്ടുളിലെ ചില എഴുത്തുകാർ വലിയൊരു കെണിയിൽപ്പെട്ടു. നോക്കുന്ന എല്ലായിത്തും അവർ നിഴൽ-പൊരുൾ ബന്ധങ്ങൾ കണ്ടെത്തി. ഓറിജെൻ, ആംബ്രോസ്‌, ജെറോം എന്നിവരുടെ ഉപദേങ്ങളെക്കുറിച്ച് വിശദീരിച്ചുകൊണ്ട് ഒരു ബൈബിൾ സർവവിജ്ഞാകോശം ഇങ്ങനെ പറയുന്നു: “തിരുവെഴുത്തുളിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല സന്ദർഭങ്ങളിലും സംഭവവികാങ്ങളിലും അപ്രസക്തമായിൽപ്പോലും അവർ നിഴലുകൾക്കും മുൻമാതൃകൾക്കും ആയി പരതി. പലതും അവർ പരസ്‌പരം ചേർത്തിക്കുയും ചെയ്‌തു. അങ്ങേയറ്റം ലളിതവും സാധാവും ആയ സാഹചര്യങ്ങൾപോലും ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള മഹത്തായ സത്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്നായിരുന്നു അവരുടെ ധാരണ. . . .  എന്തിന്‌, യേശു ഉയിർപ്പിക്കപ്പെട്ട് ശിഷ്യന്മാരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ട രാത്രിയിൽ അവർ പിടിച്ച 153 മീനുളുടെ എണ്ണത്തിനുപോലും അർഥവ്യാഖ്യാനങ്ങൾ ചമയ്‌ക്കാൻ ചിലർ കിണഞ്ഞു പരിശ്രമിച്ചത്രെ!”

യേശു അഞ്ച് യവത്തപ്പവും രണ്ട് മീനും കൊണ്ട് ഏകദേശം 5,000 പുരുന്മാരെ പോഷിപ്പിച്ച വിവരണത്തെ എഴുത്തുകാനായ ഹിപ്പോയിലെ അഗസ്റ്റിൻ വളരെ വിശദമായി വ്യാഖ്യാനിച്ചു. ഗോതമ്പിനെക്കാൾ മേന്മ കുറഞ്ഞ ധാന്യമായിട്ട് യവത്തെ കണക്കാക്കിയിരുന്നതിനാൽ, അഞ്ച് അപ്പം മോശയുടെ അഞ്ച് പുസ്‌തങ്ങളെയായിരിക്കണം അർഥമാക്കുന്നത്‌ എന്ന് അഗസ്റ്റിൻ നിഗമനം ചെയ്‌തു. (മേന്മ കുറഞ്ഞ ‘യവം’ “പഴയ നിയമ”ത്തിന്‌ ആരോപിച്ചിരുന്ന മൂല്യക്കുവിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌ എന്നായിരുന്നു വീക്ഷണം). രണ്ടു മീനുളോ? എന്തൊക്കെയോ കാരണങ്ങളാൽ അദ്ദേഹം അവയെ ഒരു രാജാവിനോടും ഒരു പുരോഹിനോടും താരതമ്യപ്പെടുത്തി. ഒരു പാത്രം ചുവന്ന പായസം കൊടുത്ത്‌ യാക്കോബ്‌ ഏശാവിൽനിന്ന് ജ്യേഷ്‌ഠാകാശം വാങ്ങിയത്‌, തന്‍റെ ചുവന്ന രക്തം കൊടുത്ത്‌ മനുഷ്യവർഗത്തിനുവേണ്ടി യേശു സ്വർഗീയാകാശം വാങ്ങുന്നതിനെ പ്രതീപ്പെടുത്തി എന്ന് നിഴൽ-പൊരുൾ ബന്ധങ്ങളിൽ തത്‌പനായ മറ്റൊരു പണ്ഡിതൻ അവകാപ്പെട്ടു!

ഇത്തരം വ്യാഖ്യാനങ്ങൾ വലിച്ചുനീട്ടിയായി തോന്നുമ്പോൾ അവ നമ്മെ കൊണ്ടെത്തിക്കുന്ന വിഷമസ്ഥിതി നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. വരാനുള്ളയുടെ മുൻനിലായിട്ടുള്ള ബൈബിൾവിണങ്ങൾ ഏതാണ്‌, ഏതല്ല എന്നൊക്കെ അറിയാൻ മനുഷ്യർക്കാകില്ല. അതുകൊണ്ട് നേരായ പാത ഇതാണ്‌: ഒരു വ്യക്തിയെയോ സംഭവത്തെയോ വസ്‌തുവിനെയോ മറ്റ്‌ എന്തിന്‍റെയെങ്കിലും മുൻമാതൃയായി തിരുവെഴുത്തുകൾ പഠിപ്പിക്കുന്നുണ്ടെങ്കിൽ നമ്മൾ അത്‌ അതേപടി സ്വീകരിക്കുന്നു. അതേസമയം, വ്യക്തമായ തിരുവെഴുത്തടിസ്ഥാനം ഇല്ലാത്തപക്ഷം ഒരു വ്യക്തിക്കോ സംഭവത്തിനോ പ്രതിമാതൃക കണ്ടുപിടിക്കാൻ നമ്മൾ ശ്രമിക്കരുത്‌.

അങ്ങനെയെങ്കിൽ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിൽനിന്നും ദൃഷ്ടാന്തങ്ങളിൽനിന്നും നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും? റോമർ 15:4-ൽ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “മുമ്പ് എഴുതപ്പെട്ടയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്‌—നമ്മുടെ സഹിഷ്‌ണുയാലും തിരുവെഴുത്തുളിൽനിന്നുള്ള ആശ്വാത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.” തിരുവെഴുത്തുളിൽ രേഖപ്പെടുത്തിയിരുന്ന വിവരങ്ങളിൽനിന്ന് ഒന്നാം നൂറ്റാണ്ടിലെ തന്‍റെ അഭിഷിക്തഹോങ്ങൾക്ക് ശക്തമായ പാഠങ്ങൾ പഠിക്കാനാകും എന്ന് പറയുയായിരുന്നു പൗലോസ്‌. എന്നാൽ, അഭിഷിക്തരായാലും ‘വേറെ ആടുകളിൽ’പ്പെട്ടവരായാലും, “അന്ത്യകാലത്ത്‌” ജീവിക്കുന്നരായാലും അല്ലെങ്കിലും, എല്ലാ തലമുളിലുമുള്ള ദൈവത്തിന്‌ “മുമ്പ് എഴുതപ്പെട്ടയെല്ലാം” പകർന്നുനൽകുന്ന പാഠങ്ങളിൽ നിന്ന് പ്രയോജനം നേടാനാകും; അവരെല്ലാം പ്രയോജനം നേടിയിട്ടുമുണ്ട്.—യോഹ. 10:16; 2 തിമൊ. 3:1.

ഈ വിവരങ്ങളിൽ മിക്കവയും അഭിഷിക്തർ, മഹാപുരുഷാരം, ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിൽ ജീവിക്കുന്നവർ എന്നിങ്ങനെ ഒരു ഗണത്തിനു മാത്രം ബാധകമാകുന്നയാണെന്നു ചിന്തിക്കുന്നതിനു പകരം, ഏതു ഗണത്തിലും ഏതു കാലഘട്ടത്തിലും ഉള്ള ദൈവത്തിന്‌ അവ നൽകുന്ന പാഠങ്ങൾ ബാധകമാക്കാവുന്നതാണ്‌. ഉദാഹത്തിന്‌, ഇയ്യോബ്‌ അനുഭവിച്ച കഷ്ടങ്ങൾ ഒന്നാം ലോകഹായുദ്ധകാലത്ത്‌ അഭിഷിക്തർ കടന്നുപോയ കഷ്ടങ്ങൾക്കു മാത്രമേ ബാധകമാകുന്നുള്ളൂ എന്ന് നമ്മൾ ചിന്തിക്കേണ്ടതില്ല. അഭിഷിക്തരിലും മഹാപുരുഷാത്തിലും പെട്ട ഒട്ടനവധി ദൈവദാന്മാർ ഇയ്യോബിനു നേരിട്ടതുപോലുള്ള അനുഭങ്ങളിലൂടെ കടന്നുപോകുയും, അവർ “യഹോവ വരുത്തിയ ശുഭാന്ത്യം കാണുയും . . . യഹോവ വാത്സല്യവും കരുണയും നിറഞ്ഞനെന്നു . . . മനസ്സിലാ”ക്കുകയും ചെയ്‌തിട്ടുണ്ട്.—യാക്കോ. 5:11.

ഇങ്ങനെയൊന്നു ചിന്തിക്കുക: ദെബോയെപ്പോലെ വിശ്വസ്‌തരായ പ്രായംചെന്ന സ്‌ത്രീകളെ ഇന്ന് നമ്മുടെ സഭകളിൽ കാണാനാകുന്നില്ലേ? എലീഹൂവിനെപ്പോലെ ജ്ഞാനിളായ യുവമൂപ്പന്മാർ നമ്മുടെ ഇടയിലില്ലേ? യിഫ്‌താഹിനെപ്പോലെ സതീക്ഷ്ണരും ധീരരുമായ പയനിയർമാരില്ലേ? ഇയ്യോബിനെപ്പോലെ സഹിച്ചുനില്‌ക്കുന്ന വിശ്വസ്‌തരായ എത്രയോ സ്‌ത്രീപുരുന്മാരാണ്‌ ഓരോ സഭയിലും ഇന്നുള്ളത്‌! ‘തിരുവെഴുത്തുളിൽനിന്നുള്ള ആശ്വാത്താൽ നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി മുമ്പ് എഴുതപ്പെട്ടയെല്ലാം’ നമുക്കായി പരിരക്ഷിച്ചിരിക്കുന്നതിൽ നമ്മൾ യഹോയോട്‌ എത്ര നന്ദിയുള്ളരാണ്‌!

ഈ കാരണങ്ങളാൽ, ബൈബിൾവിണങ്ങൾ പകർന്നുനൽകുന്ന ഗുണപാങ്ങൾക്കാണ്‌ അടുത്ത കാലത്തായി നമ്മുടെ പ്രസിദ്ധീണങ്ങൾ പ്രാധാന്യം നൽകുന്നത്‌. ആ വിവരങ്ങളിലെ നിഴൽ-പൊരുൾ ബന്ധങ്ങൾക്കോ മാതൃക-പ്രതിമാതൃകാ നിവൃത്തികൾക്കോ അല്ല.