വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്‍റെ സഹോന്മാരെ വിശ്വസ്‌തമായി പിന്തുയ്‌ക്കുക

ക്രിസ്‌തുവിന്‍റെ സഹോന്മാരെ വിശ്വസ്‌തമായി പിന്തുയ്‌ക്കുക

“എന്‍റെ ഈ ഏറ്റവും ചെറിയ സഹോന്മാരിൽ ഒരുവനു ചെയ്‌തിത്തോളം നിങ്ങൾ എനിക്കാണു ചെയ്‌തത്‌.”—മത്താ. 25:40.

1, 2. (എ) യേശു തന്‍റെ ഉറ്റസുഹൃത്തുക്കളോട്‌ ഏത്‌ ഉപമകളാണ്‌ പറഞ്ഞത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചുള്ള ഉപമ സംബന്ധിച്ച് നമ്മൾ എന്തെല്ലാം അറിഞ്ഞിരിക്കണം?

യേശു തന്‍റെ അടുത്ത സുഹൃത്തുക്കളായ പത്രോസ്‌, അന്ത്രെയാസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരുമായി സംസാരിക്കുയാണ്‌. വിശ്വസ്‌തനും വിവേകിയും ആയ അടിമ, പത്തു കന്യകമാർ, താലന്തുകൾ എന്നിവയെക്കുറിച്ചുള്ള ഉപമകൾ പറഞ്ഞുഴിഞ്ഞ് യേശു തന്‍റെ ശിഷ്യന്മാരോട്‌ മറ്റൊരു ഉപമ പറയുന്നു. ‘മനുഷ്യപുത്രൻ സകല ജനതകളെയും’ ന്യായം വിധിക്കാൻ വരുന്ന സമയത്തെക്കുറിച്ചാണ്‌ അത്‌. ആ സമയത്ത്‌, “മനുഷ്യപുത്രൻ” ആളുകളെ ചെമ്മരിയാടുളും കോലാടുളും എന്ന രണ്ടു കൂട്ടങ്ങളായി വേർതിരിക്കും. ഉപമയിൽ രാജാവിന്‍റെ ‘സഹോന്മാർ’ എന്ന പ്രധാപ്പെട്ട മൂന്നാതൊരു കൂട്ടത്തെക്കുറിച്ചും യേശു വിശദീരിച്ചു.—മത്തായി 25:31-46 വായിക്കുക.

2 അപ്പൊസ്‌തന്മാരെപ്പോലെ, ഇന്നത്തെ യഹോയുടെ ദാസരും ഈ ഉപമയിൽ വളരെ താത്‌പര്യമുള്ളരാണ്‌. കാരണം, ഇതിൽ ആളുകളുടെ ജീവനാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. ചിലർക്കു നിത്യജീനും ബാക്കിയുള്ളവർക്ക് നിത്യനാവും ആയിരിക്കും ലഭിക്കുക എന്ന് യേശു പറഞ്ഞു. അതുകൊണ്ടാണ്‌, ഈ ഉപമ അർഥമാക്കുന്നത്‌ എന്താണെന്നും നിത്യജീവൻ പ്രാപിക്കാൻ നമ്മൾ എന്തു ചെയ്യണമെന്നും അറിയേണ്ടത്‌ പ്രധാമായിരിക്കുന്നത്‌. അതുകൊണ്ട്, ഈ ലേഖനത്തിൽ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും: ഈ ഉപമ ഗ്രഹിക്കാൻ യഹോവ  നമ്മെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ? ഉപമ പ്രസംവേയ്‌ക്ക് ഊന്നൽ നൽകുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം? പ്രസംഗിക്കാനുള്ള നിയമനം ലഭിക്കുന്നത്‌ ആർക്കാണ്‌? ‘രാജാവിനോടും’ അവന്‍റെ ‘സഹോന്മാരോടും’ വിശ്വസ്‌തരായിരിക്കേണ്ടത്‌ ഇന്ന് പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

ഈ ഉപമ ഗ്രഹിക്കാൻ യഹോവ നമ്മെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

3, 4. (എ) ഈ ഉപമ ഗ്രഹിക്കാൻ നമ്മൾ എന്തെല്ലാം മനസ്സിലാക്കേണ്ടതുണ്ട്? (ബി) വീക്ഷാഗോപുരം 1881-ൽ ഈ ഉപമയെ വിശദീരിച്ചത്‌ എങ്ങനെ?

3 ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചുള്ള ഉപമയുടെ അർഥം ഗ്രഹിക്കാൻ നമ്മൾ മൂന്ന് കാര്യങ്ങൾ മനസ്സിലാക്കണം: (1) “മനുഷ്യപുത്രൻ” അഥവാ “രാജാവ്‌,” ചെമ്മരിയാടുളും കോലാടുളും, രാജാവിന്‍റെ ‘സഹോന്മാർ’ എന്നിവർ ആരാണ്‌? (2) എപ്പോഴാണ്‌ “മനുഷ്യപുത്രൻ” ചെമ്മരിയാടുളെയും കോലാടുളെയും ന്യായം വിധിക്കുന്നത്‌ അഥവാ വേർതിരിക്കുന്നത്‌? (3) എന്തിന്‍റെ അടിസ്ഥാത്തിലാണ്‌ ചിലരെ ചെമ്മരിയാടുളെന്നും മറ്റുള്ളവരെ കോലാടുളെന്നും വിളിക്കുന്നത്‌?

4 “മനുഷ്യപുത്രൻ” അഥവാ “രാജാവ്‌” യേശുവാണെന്ന് വീക്ഷാഗോപുരം 1881-ൽ പറഞ്ഞിരുന്നു. യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ളവർ മാത്രമല്ല, പൂർണരായ ശേഷം ഭൂമിയിൽ ജീവിക്കാനിരിക്കുന്ന ഏവരും ഉൾപ്പെട്ടതാണ്‌ രാജാവിന്‍റെ ‘സഹോന്മാർ’ എന്നും അതു വിശദീരിച്ചു. ക്രിസ്‌തുവിന്‍റെ ആയിരംവർഷ ഭരണകാത്തായിരിക്കും ആളുകൾ വേർതിരിക്കപ്പെടുക എന്നും എല്ലായ്‌പോഴും ദൈവത്തിന്‍റെ സ്‌നേഹം അനുകരിക്കുന്നരാണ്‌ ചെമ്മരിയാടുകൾ എന്നും ആ വീക്ഷാഗോപുരം വിശദീരിച്ചു.

5. ദൈവജനം 1923-ൽ ഈ ഉപമയെക്കുറിച്ച് എങ്ങനെയാണ്‌ മനസ്സിലാക്കിയിരുന്നത്‌?

5 ഈ ഉപമയെക്കുറിച്ചുള്ള ഗ്രാഹ്യം കൂടുതൽ വ്യക്തമാക്കാൻ യഹോവ തന്‍റെ ജനത്തെ സഹായിച്ചു. 1923 ഒക്‌ടോബർ 15-ലെ വീക്ഷാഗോപുരം “മനുഷ്യപുത്രൻ” യേശുവാണെന്ന് പറഞ്ഞു. എന്നാൽ ‘സഹോന്മാർ’ യേശുവിനോടുകൂടെ ഭരിക്കാനുള്ളവർ മാത്രമാണെന്നും അവരെല്ലാരും ആയിരംവർഷ ഭരണകാലത്ത്‌ സ്വർഗത്തിലായിരിക്കുമെന്നും തിരുവെഴുത്തുകൾ ഉപയോഗിച്ച് ആ ലേഖനം വ്യക്തമാക്കി. യേശുവിന്‍റെയും സഹോന്മാരുടെയും ഭരണത്തിൻകീഴിൽ ഭൂമിയിൽ ജീവിക്കുന്നരെയാണ്‌ ചെമ്മരിയാടുകൾ അർഥമാക്കുന്നതെന്നും അതു വിശദീരിച്ചു. ഇവർ ക്രിസ്‌തുവിന്‍റെ സഹോന്മാരെ സഹായിക്കുന്നെന്ന് ഉപമയിൽ പറയുന്നതിനാൽ ആയിരംവർഷ ഭരണം ആരംഭിക്കുന്നതിനു മുമ്പ്, യേശുവിന്‍റെ അഭിഷിക്തഹോന്മാർ ഭൂമിയിൽ ഉള്ളപ്പോൾത്തന്നെ, വേർതിരിക്കൽ അഥവാ ന്യായവിധി നടക്കണം. യേശുവിലും ദൈവരാജ്യം കൊണ്ടുരാൻപോകുന്ന അനുഗ്രങ്ങളിലും വിശ്വസിക്കുന്നരായിരിക്കും ചെമ്മരിയാടുകൾ എന്നും ആ ലേഖനം വ്യക്തമാക്കി.

6. ഉപമയെക്കുറിച്ചുള്ള ഗ്രാഹ്യത്തിന്‌ 1995-ൽ എന്തു മാറ്റം വന്നു?

6 വർഷങ്ങളായി നമ്മൾ ചിന്തിച്ചിരുന്നത്‌ ഈ അന്ത്യനാളുളിൽ നടക്കുന്ന പ്രസംവേയുടെ അടിസ്ഥാത്തിലാണ്‌ ആളുകൾ ന്യായം വിധിക്കപ്പെടുന്നത്‌ എന്നാണ്‌. നമ്മുടെ സന്ദേശം സ്വീകരിക്കുന്നവർ ചെമ്മരിയാടുളും തള്ളിക്കയുന്നവർ കോലാടുളും ആണെന്ന് നമ്മൾ കരുതിയിരുന്നു. എന്നാൽ 1995-ൽ ഈ ഉപമയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിനു മാറ്റം വന്നു. 1995 ഒക്‌ടോബർ 15-ലെ വീക്ഷാഗോപുരം മത്തായി 24:29-31-ലെയും (വായിക്കുക.) മത്തായി 25:31, 32-ലെയും (വായിക്കുക.)  * യേശുവിന്‍റെ വാക്കുളിലെ സമാനതകൾ താരതമ്യം ചെയ്‌തു. അങ്ങനെ, “മനുഷ്യപുത്രൻ . . . തന്‍റെ മഹത്ത്വത്തിൽ” വരുന്ന മഹാകഷ്ടത്തിന്‍റെ സമയത്താണ്‌ ആളുകളെ ന്യായം വിധിക്കുന്നതെന്ന് വീക്ഷാഗോപുരം വിശദീരിച്ചു.

7. ഈ ഉപമയുടെ അർഥം എന്താണ്‌?

7 ഇന്ന് ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചുള്ള ഉപമ വ്യക്തമായി നമുക്ക് അറിയാം. “മനുഷ്യപുത്രൻ” അഥവാ “രാജാവ്‌” യേശു ആണ്‌. യേശുവിന്‍റെ ‘സഹോന്മാർ’ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർ ആണ്‌, അവർ യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കും.  (റോമ. 8:16, 17) ‘ചെമ്മരിയാടുളും’ ‘കോലാടുളും’ സകലജളിൽനിന്നുമുള്ള ആളുകൾ ആണ്‌. അവർ ന്യായം വിധിക്കപ്പെടുന്നത്‌ മഹാകഷ്ടത്തിന്‍റെ അവസാത്തോടുത്ത്‌ ആയിരിക്കും, അത്‌ ഉടൻ ആരംഭിക്കും. യേശു ആളുകളെ ന്യായം വിധിക്കുന്നത്‌, അപ്പോഴും ഭൂമിയിലുള്ള അഭിഷിക്തരോട്‌ അവർ എങ്ങനെ ഇടപെട്ടിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാത്തിലാണെന്ന് നമ്മൾ മനസ്സിലാക്കുന്നു. ഈ ഉപമ ഉൾപ്പെടെ മത്തായി 24, 25 അധ്യാങ്ങളിലെ ഉപമകളെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാൻ യഹോവ വർഷങ്ങളിലുനീളം സഹായിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളരാണ്‌!

പ്രസംവേല വളരെ പ്രധാമാണെന്ന് ഉപമ പഠിപ്പിക്കുന്നു

8, 9. ചെമ്മരിയാടുതുല്യരെ ‘നീതിമാന്മാരായി’ പരാമർശിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്?

8 ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചുള്ള ഉപമയിൽ ‘പ്രസംഗിക്കുക,’ ‘പ്രസംവേല’ എന്നിങ്ങനെയുള്ള വാക്കുകൾ യേശു ഉപയോഗിച്ചിട്ടില്ല. അപ്പോൾപ്പിന്നെ, പ്രസംവേല വളരെ പ്രധാമാണെന്നാണ്‌ ഉപമ പഠിപ്പിക്കുന്നതെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും?

9 ആദ്യംതന്നെ, യേശു ഉപയോഗിച്ച ഒരു ഉപമയാണ്‌ ഇതെന്ന് മനസ്സിൽപ്പിടിക്കുക. അക്ഷരീയ ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചായിരുന്നില്ല യേശു സംസാരിച്ചത്‌. അതുകൊണ്ടുതന്നെ, ചെമ്മരിയാടായി ന്യായം വിധിക്കപ്പെടുന്ന ഓരോ വ്യക്തിയും, അഭിഷിക്തർക്ക് ആഹാരവും വസ്‌ത്രവും കൊടുക്കമെന്നോ രോഗിളായിരിക്കുമ്പോൾ അവരെ ശുശ്രൂഷിക്കമെന്നോ തടവിലായിരിക്കുമ്പോൾ അവരെ ചെന്നുകാമെന്നോ അല്ല യേശു ഉദ്ദേശിച്ചത്‌. പകരം, അഭിഷിക്തരോടുള്ള ചെമ്മരിയാടുതുല്യരാരുടെ മനോഭാത്തെക്കുറിച്ചാണ്‌ യേശു പറഞ്ഞത്‌. ക്രിസ്‌തുവിന്‍റെ അഭിഷിക്തഹോന്മാരുടെ ഒരു കൂട്ടം ഇപ്പോഴും ഭൂമിയിലുണ്ടെന്ന് അവർ തിരിച്ചറിയുയും ഈ ദുഷ്‌കമായ അന്ത്യനാളുളിൽ അവരെ വിശ്വസ്‌തയോടെ പിന്തുയ്‌ക്കുയും ചെയ്യുന്നതുകൊണ്ടാണ്‌ യേശു അവരെ ‘നീതിമാന്മാരായി’ പരാമർശിച്ചിരിക്കുന്നത്‌.—മത്താ. 10:40-42; 25:40, 46; 2 തിമൊ. 3:1-5.

10. ചെമ്മരിയാടുകൾക്ക് എങ്ങനെ ക്രിസ്‌തുവിന്‍റെ സഹോന്മാരെ സഹായിക്കാൻ കഴിയും?

10 അടുത്തതായി, യേശു ഈ ഉപമ പറഞ്ഞ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക. അന്ത്യനാളുളിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ്‌ യേശു ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചുള്ള ഉപമ പറഞ്ഞത്‌. (മത്താ. 24:3) ആ സംഭാത്തിൽ, അന്ത്യകാത്തിന്‍റെ ഒരു മുഖ്യവിശേഷത പ്രസംവേയായിരിക്കുമെന്ന് യേശു പിൻവരുന്ന വാക്കുളിലൂടെ വ്യക്തമാക്കിയിരുന്നു: “രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോത്തിലെങ്ങും പ്രസംഗിക്കപ്പെടും.” (മത്താ. 24:14) അതിനു ശേഷം, ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചുള്ള ഉപമ പറയുന്നതിന്‌ തൊട്ടുമുമ്പ് യേശു താലന്തുളുടെ ഉപമ പറഞ്ഞിരുന്നു. പ്രസംവേയിൽ തീക്ഷ്ണയുള്ളരായിരിക്കമെന്ന് അഭിഷിക്തരെ പഠിപ്പിക്കാനാണ്‌ യേശു ആ ഉപമ പറഞ്ഞത്‌. എന്നാൽ, അവരിൽ കുറച്ചു പേർ മാത്രമേ ഇപ്പോൾ ഭൂമിയിൽ ശേഷിക്കുന്നുള്ളൂ, ചെയ്യാൻ വലിയൊരു വേല മുന്നിലുണ്ടുതാനും! അന്ത്യം വരുന്നതിനു മുമ്പ് ‘സകല ജനതകളോടും’ പ്രസംഗിക്കാൻ അഭിഷിക്തർക്ക് സഹായം ലഭ്യമാണോ? ചെമ്മരിയാടുളെയും കോലാടുളെയും കുറിച്ചുള്ള ഉപമയിൽ കണ്ടതുപോലെ “ചെമ്മരിയാടുകൾ” ക്രിസ്‌തുവിന്‍റെ സഹോന്മാരെ സഹായിക്കും. അതിനുള്ള ഏറ്റവും മികച്ച മാർഗം പ്രസംവേയിൽ അവരെ സഹായിക്കുക എന്നതാണ്‌. അതിൽ, സംഭാളും പിന്തുയും മാത്രമേ ഉൾപ്പെടുന്നുള്ളോ, അതോ അതിലുധികം ചെയ്യേണ്ടതുണ്ടോ?

ആരാണ്‌ പ്രസംഗിക്കേണ്ടത്‌?

11. ചിലർ ഏതു ചോദ്യം ചോദിച്ചേക്കാം, എന്തുകൊണ്ട്?

11 യേശുവിന്‌ ഇന്ന് 80 ലക്ഷം അനുഗാമിളുണ്ട്, എന്നാൽ അവരിൽ ബഹുഭൂരിക്ഷവും അഭിഷിക്തരല്ല. യേശു താലന്തുകൾ നൽകിയത്‌ തന്‍റെ അഭിഷിക്തരായ സഹോന്മാർക്കാണ്‌, ചെമ്മരിയാടുതുല്യർക്കല്ല. (മത്താ. 25:14-18) അങ്ങനെയെങ്കിൽ, ചിലർ ഇങ്ങനെ ചോദിച്ചേക്കാം: ‘യേശു അവർക്ക് താലന്തുകൾ നൽകിയിട്ടില്ലെങ്കിൽപ്പിന്നെ അവർ പ്രസംഗിക്കേണ്ടതുണ്ടോ?’ ഉണ്ട്. അതിന്‍റെ കാരണം നമുക്കു നോക്കാം.

12. മത്തായി 28:19, 20-ൽ പറഞ്ഞിരിക്കുന്ന വാക്കുളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

 12 പ്രസംഗിക്കാനുള്ള കല്‌പന യേശു തന്‍റെ എല്ലാ അനുഗാമികൾക്കും നൽകി. എല്ലാ ആളുകളെയും ‘ശിഷ്യരാക്കമെന്നും’ താൻ കല്‌പിച്ചത്‌ ‘ഒക്കെയും’ അവരെ പഠിപ്പിക്കമെന്നും പുനരുത്ഥാശേഷം യേശു തന്‍റെ അനുഗാമിളോട്‌ പറഞ്ഞു. അതുകൊണ്ട് പ്രസംഗിക്കാനുള്ള യേശുവിന്‍റെ കല്‌പയും ശിഷ്യന്മാരെല്ലാം അനുസരിക്കമായിരുന്നു. (മത്തായി 28:19, 20 വായിക്കുക.) നമ്മുടെ പ്രത്യാശ സ്വർഗീമായാലും ഭൗമിമായാലും നമ്മൾ എല്ലാവരും പ്രസംഗിക്കണം എന്നത്‌ വ്യക്തമാണ്‌.—പ്രവൃ. 10:42.

13. യോഹന്നാൻ കണ്ട ദർശനത്തിൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു?

13 അഭിഷിക്തരും മറ്റുള്ളരും ചേർന്നായിരിക്കും പ്രസംവേല നിർവഹിക്കുന്നതെന്ന് വെളിപാട്‌ പുസ്‌തകം സൂചിപ്പിക്കുന്നു. ആളുകളെ ജീവജലം കുടിക്കാൻ ക്ഷണിക്കുന്ന ഒരു “മണവാട്ടി”യുടെ ദർശനം യേശു അപ്പൊസ്‌തനായ യോഹന്നാനെ കാണിച്ചു. മണവാട്ടി പ്രതീപ്പെടുത്തുന്നത്‌ യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ പ്രത്യായുള്ള 1,44,000 അഭിഷിക്തരെയാണ്‌. (വെളി. 14:1, 3; 22:17) പാപവും മരണവും ഇല്ലാതെ നിത്യജീവൻ നേടാൻ ആളുകളെ സഹായിക്കുന്ന യേശുവിന്‍റെ മറുവിയാത്തെയാണ്‌ ജലം അർഥമാക്കുന്നത്‌. (മത്താ. 20:28; യോഹ. 3:16; 1 യോഹ. 4:9, 10) അഭിഷിക്തർ ആളുകളെ മറുവിയെക്കുറിച്ചും അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നതിനെക്കുറിച്ചും തീക്ഷ്ണയോടെ പഠിപ്പിക്കുന്നു. (1 കൊരി. 1:23) ഭൂമിയിൽ ജീവിക്കാൻ പ്രത്യായുള്ള മറ്റൊരു കൂട്ടത്തെക്കുറിച്ചും ദർശനത്തിൽ പരാമർശിക്കുന്നുണ്ട്. ആളുകളെ “വരിക” എന്നു പറയാൻ അവരോടും കല്‌പിച്ചിരിക്കുന്നു. മറ്റുള്ളരോട്‌ സുവാർത്ത പറഞ്ഞുകൊണ്ട് അവർ ഈ കല്‌പന അനുസരിക്കുന്നു. സുവാർത്തയുടെ സന്ദേശം സ്വീകരിക്കുന്ന എല്ലാവരും മറ്റുള്ളരോട്‌ പ്രസംഗിക്കമെന്നാണ്‌ ഈ ദർശനം സൂചിപ്പിക്കുന്നത്‌.

14. നമ്മൾ “ക്രിസ്‌തുവിന്‍റെ പ്രമാണം” അനുസരിക്കുന്നത്‌ എങ്ങനെയാണ്‌?

14 “ക്രിസ്‌തുവിന്‍റെ പ്രമാണം” അനുസരിക്കുന്ന  ഏവരും പ്രസംഗിക്കണം. (ഗലാ. 6:2) തന്നെ ആരാധിക്കുന്ന ഏവരും ഒരേ നിയമങ്ങൾ അനുസരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. പുരാതന കാലത്ത്‌, ഇസ്രായേല്യരായാലും അവരോടൊപ്പം വസിച്ചിരുന്ന പരദേശിളായാലും എല്ലാവരും ഒരേ നിയമങ്ങൾ അനുസരിക്കാൻ യഹോവ പ്രതീക്ഷിച്ചിരുന്നു. (പുറ. 12:49; ലേവ്യ. 24:22) ഇസ്രായേല്യർക്കു നൽകിയ എല്ലാ നിയമങ്ങളും നമ്മൾ അനുസരിക്കേണ്ടതില്ല എന്നത്‌ ശരിയാണ്‌. എന്നാൽ, അഭിഷിക്തരാണെങ്കിലും അല്ലെങ്കിലും നമ്മൾ “ക്രിസ്‌തുവിന്‍റെ പ്രമാണം” അനുസരിക്കണം. യേശു നമ്മെ പഠിപ്പിച്ച ഏറ്റവും പ്രധാപ്പെട്ട പ്രമാങ്ങളിൽ ഒന്ന് സ്‌നേഹിക്കുക എന്നതാണ്‌. (യോഹ. 13:35; യാക്കോ. 2:8) യഹോയെയും യേശുവിനെയും സഹമനുഷ്യരെയും നമ്മൾ സ്‌നേഹിക്കണം. ആ സ്‌നേഹം നമ്മൾ പ്രകടമാക്കുന്നത്‌ പ്രധാമായും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത മറ്റുള്ളരോട്‌ ഘോഷിച്ചുകൊണ്ടാണ്‌.—യോഹ. 15:10; പ്രവൃ. 1:8.

15. പ്രസംഗിക്കാനുള്ള യേശുവിന്‍റെ കല്‌പന ശിഷ്യന്മാർക്കെല്ലാം ബാധകമാണെന്ന് പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്?

15 യേശു ചെറിയൊരു കൂട്ടത്തോട്‌ പറഞ്ഞ കാര്യങ്ങൾ ചിലപ്പോൾ ഒരു വലിയ കൂട്ടത്തിന്‌ ബാധകമാക്കാൻ കഴിയും. ഉദാഹത്തിന്‌, യേശു രാജ്യ ഉടമ്പടി ചെയ്‌തത്‌ തന്‍റെ 11 ശിഷ്യന്മാരുമായി മാത്രമാണെങ്കിലും 1,44,000 പേർക്കും ആ ഉടമ്പടി യഥാർഥത്തിൽ ബാധകമാണ്‌. (ലൂക്കോ. 22:29, 30; വെളി. 5:10; 7:4-8) അതുപോലെ, തന്‍റെ പുനരുത്ഥാശേഷം യേശു പ്രസംഗിക്കാനുള്ള കല്‌പന നൽകിയത്‌ ചുരുക്കം ചില ശിഷ്യന്മാർ മാത്രമേ കേട്ടുള്ളൂ. (പ്രവൃ. 10:40-42; 1 കൊരി. 15:6) എന്നിരുന്നാലും, ഒന്നാം നൂറ്റാണ്ടിലെ യേശുവിന്‍റെ ശിഷ്യന്മാരെല്ലാം ആ കല്‌പന അനുസരിച്ചു. (പ്രവൃ. 8:4; 1 പത്രോ. 1:8) സമാനമായി ഇന്നും, പ്രസംഗിക്കാനുള്ള യേശുവിന്‍റെ ആ കല്‌പന നമ്മൾ നേരിട്ടു കേട്ടിട്ടില്ലെങ്കിലും, പ്രസംഗിക്കേണ്ടതുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് 80 ലക്ഷം വരുന്ന ദൈവജനം പ്രസംവേയിൽ ഏർപ്പെട്ടിരിക്കുന്നു. അങ്ങനെ യേശുവിലുള്ള യഥാർഥ വിശ്വാസം നമ്മൾ തെളിയിക്കുയാണെന്ന് നമുക്ക് ബോധ്യമുണ്ട്.—യാക്കോ. 2:18.

വിശ്വസ്‌തരായിരിക്കാനുള്ള സമയം ഇപ്പോഴാണ്‌

16-18. ക്രിസ്‌തുവിന്‍റെ സഹോന്മാരെ നമുക്ക് എങ്ങനെ വിശ്വസ്‌തമായി പിന്തുയ്‌ക്കാം, അതു നമ്മൾ ഇപ്പോൾത്തന്നെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്?

16 ഭൂമിയിൽ ഇപ്പോഴും ശേഷിച്ചിരിക്കുന്ന ക്രിസ്‌തുവിന്‍റെ സഹോന്മാരോട്‌ സാത്താൻ പൂർവാധികം ശക്തിയോടെ യുദ്ധം ചെയ്യുയാണ്‌. തനിക്ക് ഇനി “അൽപ്പകാമേയുള്ളൂ” എന്ന് അവന്‌ അറിയാം. (വെളി. 12:9, 12, 17) സാത്താന്‍റെ ആക്രമങ്ങളുണ്ടായിരുന്നിട്ടും അഭിഷിക്തർ പ്രസംവേയ്‌ക്കു നേതൃത്വം വഹിക്കുന്നതിൽ തുടരുന്നു. മുമ്പെന്നത്തേതിലും അധികം ആളുകൾ ഇപ്പോൾ സുവാർത്തയ്‌ക്കു ചെവികൊടുക്കുന്നു. യേശു അഭിഷിക്തരോടൊപ്പമുണ്ടെന്നത്‌ വളരെ വ്യക്തമാണ്‌. യേശുവാണ്‌ അവരെ നയിക്കുന്നത്‌.—മത്താ. 28:20.

17 സുവാർത്ത പ്രസംഗിച്ചുകൊണ്ട് ക്രിസ്‌തുവിന്‍റെ സഹോന്മാരെ സഹായിക്കുന്നത്‌ ഒരു ബഹുമതിയായി നമ്മൾ വീക്ഷിക്കുന്നു. സംഭാനകൾ നൽകിക്കൊണ്ടും രാജ്യഹാളുളും സമ്മേളഹാളുളും ബ്രാഞ്ചോഫീസുളും നിർമിക്കാൻ കഠിനമായി അധ്വാനിച്ചുകൊണ്ടും നമ്മൾ അവരെ സഹായിക്കുന്നു. വിശ്വസ്‌തനും വിവേകിയും ആയ അടിമ നിയമിച്ചിരിക്കുന്ന മൂപ്പന്മാരെയും മറ്റു സഹോന്മാരെയും നമ്മൾ വിശ്വസ്‌തയോടെ അനുസരിക്കുമ്പോൾ ക്രിസ്‌തുവിന്‍റെ സഹോന്മാരെ സഹായിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്ന് തെളിയിക്കുയായിരിക്കും.—മത്താ. 24:45-47; എബ്രാ. 13:17.

ചെമ്മരിയാടുതുല്യരായ വ്യക്തികൾ ക്രിസ്‌തുവിന്‍റെ സഹോന്മാരെ വ്യത്യസ്‌തവിങ്ങളിൽ പിന്തുയ്‌ക്കുന്നു (17-‍ാ‍ം ഖണ്ഡിക കാണുക)

18 പെട്ടെന്നുതന്നെ, ശേഷിക്കുന്ന അഭിഷിക്തർക്കെല്ലാം അന്തിമമുദ്ര ലഭിക്കും. അതെത്തുടർന്ന് “നാലുദൂന്മാർ ഭൂമിയുടെ നാലുകോണിൽ” നിന്ന് കാറ്റ്‌ അഴിച്ചുവിടും. അങ്ങനെ മഹാകഷ്ടം ആരംഭിക്കും. (വെളി. 7:1-3) അർമ്മഗെദ്ദോൻ തുടങ്ങുന്നതിനു മുമ്പേതന്നെ അഭിഷിക്തരെ യേശു സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കും. (മത്താ. 13:41-43) അതുകൊണ്ട്, യേശുവിന്‍റെ വരവിങ്കൽ ചെമ്മരിയാടുളായി ന്യായം വിധിക്കപ്പെടാനാണ്‌ നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ, ക്രിസ്‌തുവിന്‍റെ അഭിഷിക്തഹോന്മാരോട്‌ വിശ്വസ്‌തരായിരിക്കേണ്ട സമയം ഇപ്പോഴാണ്‌.

^ ഖ. 6 ഈ ഉപമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1995 ഒക്‌ടോബർ 15-ലെ വീക്ഷാഗോപുത്തിന്‍റെ “ന്യായാത്തിനു മുമ്പാകെ നിങ്ങൾ എങ്ങനെ നിൽക്കും?,” “ചെമ്മരിയാടുളുടെയും കോലാടുളുടെയും ഭാവി എന്ത്?” എന്നീ ലേഖനങ്ങൾ കാണുക.