വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കു​ന്നു​വോ?

നിങ്ങൾ ഓർമിക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്‍റെ അടു​ത്തകാ​ലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചു കാ​ണുമ​ല്ലോ. ഇപ്പോൾ, പിൻവ​രുന്ന ചോ​ദ്യ​ങ്ങൾക്ക് ഉത്തരം നൽകാ​നാ​കു​മോ എന്നു നോക്കുക.

നീസാൻ 14-‍ാ‍ം തീയതി ഏതു സമയത്താണ്‌ പെസഹാക്കുഞ്ഞാടിനെ അറുക്കേണ്ടിയിരുന്നത്‌?

അതിനെ അറു​ക്കേണ്ടി​യിരു​ന്നത്‌ ‘രണ്ടു സന്ധ്യ​കൾക്കിട​യിൽ,’ അതായത്‌ അസ്‌തമയ​ശേഷ​മുള്ള മങ്ങിയ വെ​ളിച്ച​ത്തിൽ, സന്ധ്യ​മയ​ങ്ങു​മ്പോൾ (സൂര്യാസ്‌തമയത്തി​നും അതി​നു​ശേഷം പൂർണമാ​യി ഇരുട്ട് വ്യാ​പിക്കു​ന്നതി​നും ഇടയ്‌ക്കുള്ള സമയത്ത്‌) ആയി​രു​ന്നു എന്ന് ചില ബൈബിൾഭാ​ഷാ​ന്തരങ്ങൾ പറയുന്നു. (പുറ. 12:6)—12/15, പേജ്‌ 18-19.

ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ യുവപ്രായക്കാർക്ക് ഏതു ബൈബിൾതത്ത്വങ്ങൾ ഉപയോഗിക്കാനാകും?

മൂന്ന് തത്ത്വങ്ങൾ: (1) ഒന്നാമത്‌ രാ​ജ്യ​വും അവന്‍റെ നീ​തി​യും അ​ന്വേഷി​ക്കുക. (മത്താ. 6:19-34) (2) മറ്റുള്ളവരെ സേവി​ക്കു​ന്നതിൽ സന്തോഷം കണ്ടെത്തുക. (പ്രവൃ. 20:35) (3) യുവപ്രായത്തിൽ യ​ഹോ​വയെ സേ​വിക്കു​ന്നത്‌ ആസ്വ​ദി​ക്കുക. (സഭാ. 12:1)—1/15, പേജ്‌ 19-20.

നിറങ്ങളെക്കുറിച്ചുള്ള ബൈബിൾപരാമർശങ്ങൾ എന്തു വ്യക്തമാക്കുന്നു?

നിറങ്ങൾക്ക് മനു​ഷ്യ​രിൽ വൈ​കാരി​ക​പ്രതി​കരണം ഉള​വാ​ക്കാൻ കഴി​യു​മെന്നും കാര്യങ്ങൾ ഓർത്തിരി​ക്കാൻ നിറങ്ങൾ സഹാ​യിക്കു​മെ​ന്നും ദൈവത്തിന്‌ അറി​യാ​മെന്നാണ്‌ നിറ​ങ്ങളെ​ക്കുറി​ച്ചുള്ള ബൈബിൾപ​രാമർശങ്ങൾ വ്യക്ത​മാക്കു​ന്നത്‌.—1/1, പേജ്‌ 14-15.

“കുഞ്ഞാടിന്‍റെ കല്യാണം” നടക്കുന്നത്‌ എപ്പോൾ? (വെളി. 19:7)

രാജാവായ യേശു​ക്രിസ്‌തു ജയി​ച്ച​ടക്കൽ പൂർത്തി​യാക്കി​ക്കഴി​യു​മ്പോൾ, അതായത്‌ മഹ​തി​യാം ബാബിലോണിന്‍റെ നാ​ശത്തി​നും അർമ്മഗെ​ദ്ദോൻ യു​ദ്ധത്തി​നും ശേഷം ആണ്‌ “കുഞ്ഞാടിന്‍റെ കല്യാണം” നട​ക്കു​ന്നത്‌.—2/15, പേജ്‌ 10.

യേശുവിന്‍റെ നാളിലെ യഹൂന്മാർ മിശിഹായുടെ വരവിനായി ‘കാത്തിരുന്നത്‌’ എന്തുകൊണ്ട്? (ലൂക്കോ. 3:15)

മിശിഹായെക്കുറിച്ചുള്ള ദാനി​യേൽപ്ര​വചനം നാം ഇന്ന് മനസ്സി​ലാ​ക്കുന്ന​തു​പോലെ ഒന്നാം നൂ​റ്റാണ്ടി​ലെ യഹൂ​ദ​ന്മാർ കൃത്യമായി ഗ്രഹി​ച്ചി​രു​ന്നെന്ന് ഉറ​പ്പോ​ടെ പറയാൻ സാധ്യമല്ല. (ദാനീ. 9:24-27) എങ്കിലും ഇടയ​ന്മാ​രോ​ടുള്ള ദൂതന്‍റെ പ്രഖ്യാ​പ​നത്തെ​യും ശിശു​വാ​യി​രുന്ന യേ​ശുവി​നെ ആലയ​ത്തിൽവെച്ചു കണ്ടപ്പോൾ പ്ര​വാച​കയായ ഹന്നാ പറഞ്ഞ കാര്യ​ങ്ങ​ളെയും കുറിച്ച് അവർ കേട്ടി​രു​ന്നിരി​ക്കാം. കൂടാതെ, കിഴ​ക്കുനി​ന്നുള്ള ജ്യോ​തി​ഷക്കാർ “യഹൂ​ദന്മാ​രുടെ രാ​ജാവാ​യി പിറന്നവ”നെ തേ​ടി​യെത്തി. (മത്താ. 2:1, 2) പിന്നീട്‌, യോ​ഹ​ന്നാൻ സ്‌നാപ​കനും ക്രി​സ്‌തു ഉടൻ പ്രത്യ​ക്ഷ​പ്പെടും എന്ന് സൂ​ചിപ്പി​ച്ചു.—2/15, പേജ്‌ 26-27.

നാം ‘ഉവ്വ്’ എന്നു പറഞ്ഞിട്ട് ‘ഇല്ല’ എന്നാകാതിരിക്കാൻ എന്തു ചെയ്യാനാകും? (2 കൊരി. 1:18)

നമ്മുടെ നിയ​ന്ത്രണ​ത്തിന്‌ അതീ​ത​മായ സാ​ഹച​ര്യങ്ങൾനി​മിത്തം ചില​പ്പോ​ഴൊ​ക്കെ നമുക്ക് വാക്കു​പാ​ലിക്കാ​നാ​കാതെ വന്നേക്കാം എന്നതു ശരി​യാണ്‌. എങ്കിലും നാം ഏറ്റി​ട്ടു​ള്ളതോ വാഗ്‌ദാ​നം ചെയ്‌തി​ട്ടുള്ള​തോ ആയ കാര്യങ്ങൾ നി​റവേ​റ്റാൻ നമ്മ​ളാ​ലാവു​ന്ന​തെല്ലാം നാം ചെയ്യണം.—3/15, പേജ്‌ 32.

നമുക്ക് ദൈവത്തെ ആവശ്യമായിരിക്കുന്നതിന്‍റെ ചില കാരണങ്ങൾ ഏവ?

നമുക്ക് നല്ല മാർഗനിർദേ​ശവും ജീ​വിത​ത്തിലെ പ്രശ്‌നങ്ങൾക്കുള്ള ഉത്തരവും ആവ​ശ്യമാണ്‌. അവ രണ്ടും ദൈവം പ്രദാനം ചെയ്യുന്നു. നന്നായി ജീ​വിക്കാ​നും സന്തു​ഷ്ടരായി​രിക്കാ​നും അവൻ നമ്മെ സഹാ​യി​ക്കുന്നു; അതു സാധ്യ​മാ​ക്കാനാ​യി തന്‍റെ വച​നത്തി​ലെ വാഗ്‌ദാ​നങ്ങൾ അവൻ നി​റവേ​റ്റും.—1/1, പേജ്‌ 4-6.

ഒരു ക്രിസ്‌ത്യാനി കുടുംബത്തെ വിട്ട് പണം സമ്പാദിക്കാൻവേണ്ടി മറ്റൊരു സ്ഥലത്തേക്ക് പോകുന്നെങ്കിൽ ഉദ്ദേശിക്കാത്ത എന്തെല്ലാം ഭവിഷ്യത്തുകൾ ഉണ്ടായേക്കാം?

മാതാപിതാക്കളും കു​ട്ടിക​ളും ഒരു കുടും​ബ​മായി ഒരു​മിച്ച് ജീവി​ക്കു​ന്നി​ല്ലെങ്കിൽ, കു​ട്ടികൾക്ക് ധാർമി​കവും വൈ​കാ​രിക​വും ആയ പ്രത്യാ​ഘാ​തങ്ങൾ നേ​രി​ടേണ്ടി​വ​ന്നേക്കാം. അവരുടെ ഉള്ളിൽ മാ​താ​പിതാ​ക്ക​ളോട്‌ നീരസം വളരാ​നി​ടയുണ്ട്. ഇണ​യിൽനിന്ന് അക​ന്നു​കഴി​യുന്ന​വർക്ക് അധാർമി​കപ്ര​ലോ​ഭനങ്ങൾ നേരി​ടേ​ണ്ടതാ​യും വന്നേക്കാം.—4/15, പേജ്‌ 19-20.

ശുശ്രൂഷയിൽ ആളുകളെ സമീപിക്കുമ്പോൾ ഏതു നാല്‌ ചോദ്യങ്ങൾ മനസ്സിൽപ്പിടിക്കണം?

ഞാൻ സമീ​പി​ക്കുന്ന വ്യക്തി ആരാണ്‌? ഞാൻ ആളുകളെ സമീ​പിക്കു​ന്നത്‌ എവി​ടെ​വെച്ചാണ്‌? അവരെ സമീ​പി​ക്കാൻ ഏറ്റവും ഉചി​ത​മായ സമയം ഏതാണ്‌? ഞാൻ അവരെ സമീ​പി​ക്കേണ്ടത്‌ എങ്ങ​നെയാണ്‌?—5/15, പേജ്‌ 12-15.