വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അയൽക്കാ​രനെ നീ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കണം”

“അയൽക്കാ​രനെ നീ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കണം”

“രണ്ടാമത്തെ (കല്‌പന) ഇതി​നോ​ടു സമം: ‘നിന്‍റെ അയൽക്കാ​രനെ നീ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കണം.’”—മത്താ. 22:39.

1, 2. (എ) ന്യാ​യപ്ര​മാണ​ത്തിലെ രണ്ടാമത്തെ വലിയ കല്‌പന ഏതാ​ണെ​ന്നാണ്‌ യേശു പറഞ്ഞത്‌? (ബി) ഏതെല്ലാം ചോ​ദ്യ​ങ്ങൾ നാം ഇപ്പോൾ പരി​ചിന്തി​ക്കും?

യേശുവിനെ പരീ​ക്ഷി​ക്കാനാ​യി ഒരു പരീശൻ ഒരിക്കൽ ഇങ്ങനെ ചോ​ദി​ച്ചു: “ഗുരോ, ന്യാ​യപ്ര​മാണ​ത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണ്‌?” മുൻലേഖ​നത്തിൽ കണ്ട​തു​പോലെ, യേശു ഇങ്ങനെ മറുപടി നൽകി: “‘നിന്‍റെ ദൈവ​മായ യ​ഹോ​വയെ നീ മുഴുഹൃദയത്തോടും മു​ഴു​ദേഹി​യോ​ടും മുഴു​മന​സ്സോ​ടും​കൂടെ സ്‌നേഹി​ക്കണം.’ ഇതാ​കു​ന്നു ഏറ്റവും വലി​യ​തും ഒന്നാ​മ​ത്തേതു​മായ കൽപ്പന.” അതി​നോ​ടൊ​പ്പം യേശു ഇങ്ങ​നെ​യും പറഞ്ഞു: “രണ്ടാ​മ​ത്തേത്‌ ഇതി​നോ​ടു സമം: ‘നിന്‍റെ അയൽക്കാ​രനെ നീ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കണം.’”—മത്താ. 22:34-39.

2 നാം നമ്മെത്തന്നെ എ​പ്രകാ​രം സ്‌നേഹി​ക്കുന്നു​വോ അപ്ര​കാരം​തന്നെ അയൽക്കാ​രനെ​യും സ്‌നേഹി​ക്കണം എന്നാണ്‌ യേശു പറഞ്ഞത്‌. അതു​കൊണ്ട്, ഉചി​തമാ​യും നമുക്ക് ഇങ്ങനെ ചോ​ദിക്കാ​നാ​കും: ആരാണ്‌ യഥാർഥ​ത്തിൽ നമ്മുടെ അയൽക്കാ​രൻ? അയൽക്കാ​രോ​ടുള്ള സ്‌നേഹം നമുക്ക് എങ്ങനെ കാണി​ക്കാ​നാ​കും?

ആരാണ്‌ യഥാർഥ​ത്തിൽ നമ്മുടെ അയൽക്കാ​രൻ?

3, 4. (എ) “ആരാണ്‌ യഥാർഥ​ത്തിൽ എന്‍റെ അയൽക്കാ​രൻ” എന്ന ചോ​ദ്യ​ത്തിന്‌ ഏതു ദൃഷ്ടാന്തകഥയിലൂടെയാണ്‌ യേശു മറുപടി നൽകി​യത്‌? (ബി) കവർച്ചക്കാർ മർദി​ച്ച​വശനാ​ക്കി വഴിയിൽ ഉപേക്ഷിച്ച മനു​ഷ്യ​നെ ശമ​ര്യക്കാ​രൻ എങ്ങ​നെയാ​ണു സഹാ​യി​ച്ചത്‌? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

3 അയൽക്കാ​രൻ എന്നു കേൾക്കു​മ്പോൾ സൗഹൃദവും സഹാ​യമന​സ്ഥിതി​യും ഉള്ള ഒരു അയൽവാസി​യെ​ക്കുറി​ച്ചാ​യിരി​ക്കാം നാം ചി​ന്തിക്കു​ന്നത്‌. (സദൃ. 27:10) എന്നാൽ “ആരാണ്‌ യഥാർഥ​ത്തിൽ എന്‍റെ അയൽക്കാ​രൻ”  എന്ന് സ്വയ​നീതി​ക്കാ​രനായ ഒരു മനുഷ്യൻ ചോ​ദിച്ച​പ്പോൾ യേശു എന്താണ്‌ പറ​ഞ്ഞ​തെന്ന് പരി​ചിന്തി​ക്കുക. അയൽസ്‌നേഹി​യായ ശമര്യക്കാരന്‍റെ ദൃഷ്ടാന്തകഥയാണ്‌ യേശു പറഞ്ഞത്‌. (ലൂക്കോസ്‌ 10:29-37 വായിക്കുക.) കവർച്ച​ക്കാർ മർദി​ച്ച​വശനാ​ക്കി അർധ​പ്രാ​ണനാ​യി വഴിയിൽ ഉപേക്ഷിച്ച ഒരു വ്യക്തിയെ കാ​ണു​മ്പോൾ ഇസ്രാ​യേ​ല്യപു​രോ​ഹി​തനും ലേ​വ്യ​നും നല്ല അയൽക്കാ​രെപ്പോ​ലെ പ്രവർത്തി​ക്കു​മെന്നു ന്യാ​യമാ​യും നാം പ്ര​തീക്ഷി​ക്കും. പക്ഷേ, അയാൾക്കു​വേണ്ടി യാ​തൊ​ന്നും ചെയ്യാതെ അവർ കടന്നു​പോ​കു​കയാ​ണുണ്ടാ​യത്‌. പകരം, അയാളെ സഹാ​യി​ച്ചത്‌ ഒരു ശമര്യ​ക്കാര​നായി​രുന്നു. ശമ​ര്യ​ക്കാർ മോ​ശൈകന്യാ​യ​പ്രമാ​ണത്തെ ആദരി​ച്ചിരു​ന്നെങ്കി​ലും യഹൂ​ദ​ന്മാർ അവരെ അവജ്ഞ​യോ​ടെയാ​യി​രുന്നു വീക്ഷി​ച്ചി​രു​ന്നത്‌.—യോഹ. 4:9.

4 അയൽസ്‌നേഹം കാണിച്ച ആ നല്ല ശമ​ര്യക്കാ​രൻ എണ്ണയും വീഞ്ഞും ഒഴിച്ച് മൃതപ്രായനായ ആ മനുഷ്യന്‍റെ മു​റിവു​കൾ വെ​ച്ചു​കെട്ടി. കൂടാതെ, ആ മനു​ഷ്യ​നെ പരി​ചരിക്കു​ന്നതി​നായി അയാൾ സ​ത്രപാ​ലകന്‌ രണ്ടു ദിനാറെ നൽകുക​യും ചെയ്‌തു. ഏകദേശം രണ്ടു ദിവസത്തെ വേ​തനത്തി​നു തുല്യ​മാ​യിരു​ന്നു ആ തുക. (മത്താ. 20:2) ഇതിൽനി​ന്നെ​ല്ലാം ആരാണ്‌ മു​റി​വേറ്റ ആ മനുഷ്യന്‍റെ യഥാർഥ അയൽക്കാ​രൻ ആയി​ത്തീർന്നത്‌ എന്നു മന​സ്സിലാ​ക്കാൻ എളു​പ്പമാണ്‌. അയൽക്കാ​രനോട്‌, അതെ, വർഗവർണഭാ​ഷാ​ഭേദ​മെന്യേ സഹമ​നുഷ്യ​രോട്‌, അനു​കമ്പ​യും സ്‌നേഹ​വും കാണി​ക്കാ​നാണ്‌ യേശുവിന്‍റെ ഈ ദൃഷ്ടാന്തം നമ്മെ പഠി​പ്പിക്കു​ന്നത്‌.

അയൽസ്‌നേഹം കാ​ണി​ക്കാൻ യ​ഹോവ​യുടെ ജനം അമാ​ന്തിക്കാ​റില്ല (5-‍ാ‍ം ഖണ്ഡിക കാണുക)

5. സമീ​പകാ​ലത്തു​ണ്ടായ ഒരു പ്രകൃതിദുരന്തത്തിന്‍റെ സമയത്ത്‌ യ​ഹോവ​യുടെ ജനം എങ്ങ​നെയാണ്‌ അയൽസ്‌നേഹം കാ​ണി​ച്ചത്‌?

5 അയൽസ്‌നേഹി​യായ ശമ​ര്യ​ക്കാര​നെ​പ്പോലെ അനു​കമ്പ​യുള്ള ആളുകളെ കണ്ടെത്തുക മി​ക്കപ്പോ​ഴും ബുദ്ധി​മു​ട്ടാണ്‌. വി​ശേഷി​ച്ചും, ബഹു​ഭൂരി​പക്ഷ​വും സഹ​ജസ്‌നേ​ഹമി​ല്ലാത്ത​വരും നിഷ്‌ഠു​രന്മാ​രും നന്മയെ ദ്വേ​ഷിക്കു​ന്നവ​രും ആയി​രി​ക്കുന്ന ദുഷ്‌ക​രമായ ഈ “അന്ത്യ​കാ​ലത്ത്‌.” (2 തിമൊ. 3:1-3) ഉദാ​ഹരണ​ത്തിന്‌, പ്രകൃതിദുരന്തങ്ങൾ ഉണ്ടാ​കു​മ്പോൾ അടി​യന്തിര​സാഹച​ര്യങ്ങൾ ഉട​ലെടു​ത്തേ​ക്കാം. 2012 ഒക്‌ടോ​ബർ അവസാനം ന്യൂ​യോർക്ക് നഗരത്തിൽ സാൻഡി ചു​ഴലി​ക്കാറ്റ്‌ ആഞ്ഞ​ടിച്ച​പ്പോൾ എന്തു സം​ഭവി​ച്ചെന്നു പരി​ചിന്തി​ക്കുക. കൊ​ടു​ങ്കാറ്റ്‌ ചുഴ​റ്റി​യെറിഞ്ഞ ഒരു നഗ​രഭാ​ഗത്ത്‌ വൈ​ദ്യു​തി​യോ മറ്റ്‌ അവശ്യ​സം​ഗതി​കളോ ഇല്ലാതെ തണു​പ്പു​മായി മല്ലടിച്ച നി​വാസി​കളെ ചില സാമൂ​ഹ്യ​വിരു​ദ്ധർ കൊ​ള്ളയ​ടിച്ചു. എന്നാൽ അതേ സ്ഥലത്ത്‌, യ​ഹോവ​യുടെ സാക്ഷികൾ തങ്ങളുടെ സഹവി​ശ്വാ​സിക​ളെയും മറ്റു​ള്ളവ​രെയും സഹാ​യിച്ചു​കൊണ്ട് ഒരു പ്രത്യേക ദുരി​താ​ശ്വാസ പ്ര​വർത്തനം സം​ഘടി​പ്പിച്ചു. സത്യ​ക്രിസ്‌ത്യാ​നികൾ ഇ​പ്രകാ​രം പ്രവർത്തി​ക്കു​ന്നത്‌ അവർ തങ്ങളുടെ അയൽക്കാ​രെ സ്‌നേഹി​ക്കു​ന്നതു​കൊ​ണ്ടാണ്‌. അയൽസ്‌നേഹം കാണി​ക്കാ​നാ​കുന്ന മറ്റു ചില മാർഗങ്ങൾ എന്തൊ​ക്കെ​യാണ്‌?

നമുക്ക് അയൽസ്‌നേഹം കാണി​ക്കാ​നാ​കുന്ന വിധങ്ങൾ

6. അയൽസ്‌നേഹ​വും നമ്മുടെ പ്രസം​ഗ​വേല​യും തമ്മിൽ ബന്ധ​പ്പെട്ടി​രിക്കു​ന്നത്‌ എങ്ങനെ?

6 ആളുകളെ ആത്മീയമായി സഹായിക്കുക. “തിരു​വെ​ഴുത്തു​കളിൽനി​ന്നുള്ള ആശ്വാസ”ത്തിലേക്ക് ആളു​കളു​ടെ ശ്രദ്ധ ക്ഷണി​ച്ചു​കൊണ്ടാണ്‌ നാം ഇതു ചെ​യ്യു​ന്നത്‌. (റോമ. 15:4) പ്രസം​ഗ​വേല​യിൽ മറ്റു​ള്ളവ​രുമാ​യി ബൈ​ബിൾസത്യ​ങ്ങൾ പങ്കു​വെ​ക്കു​മ്പോൾ നാം നിസ്സം​ശ​യമാ​യും അയൽസ്‌നേഹം കാണി​ക്കു​കയാണ്‌. (മത്താ. 24:14) “പ്രത്യാശ നൽകുന്ന ദൈവ”ത്തിൽനി​ന്നുള്ള രാ​ജ്യസ​ന്ദേശം പ്ര​ഘോഷി​ക്കാ​നാകു​ന്നത്‌ എത്ര വലിയ പദ​വിയാണ്‌!—റോമ. 15:13.

7. എന്താണ്‌ സുവർണനി​യമം, അതു പിൻപറ്റു​ന്നതി​ലൂടെ നാം അനു​ഗ്രഹി​ക്കപ്പെടു​ന്നത്‌ എങ്ങനെ?

7 സുവർണനിയമം പിൻപറ്റുക. യേശുവിന്‍റെ ഗി​രി​പ്രഭാ​ഷണ​ത്തിലെ പിൻവ​രുന്ന വാക്കു​ക​ളിലാണ്‌ ഈ നിയമം കാണാ​നാ​കു​ന്നത്‌: “മറ്റുള്ളവർ നിങ്ങൾക്കു ചെ​യ്യണ​മെന്ന് നിങ്ങൾ ആഗ്ര​ഹിക്കു​ന്ന​തൊ​ക്കെയും നിങ്ങൾ അവർക്കും ചെ​യ്യു​വിൻ. ന്യായപ്രമാണത്തിന്‍റെയും പ്ര​വാ​ചകവ​ചനങ്ങ​ളു​ടെയും സാരം ഇതുതന്നെ.” (മത്താ. 7:12) യേശു പഠി​പ്പിച്ച​തു​പോലെ നാം മറ്റു​ള്ളവ​രോട്‌ പെരു​മാ​റു​മ്പോൾ “ന്യായപ്രമാണത്തിന്‍റെയും” (ഉല്‌പത്തി മുതൽ ആവർത്തനപുസ്‌തകം വരെ) “പ്ര​വാ​ചകവ​ചനങ്ങ​ളു​ടെയും” (എ​ബ്രാ​യതി​രു​വെഴു​ത്തുക​ളിലെ പ്ര​വാ​ചകപുസ്‌തകങ്ങൾ) അന്ത​സ്സത്തയ്‌ക്ക് ചേർച്ച​യിൽ നാം പ്രവർത്തി​ക്കുക​യാണ്‌. മറ്റു​ള്ള​വരെ സ്‌നേഹി​ക്കുന്ന​വരെ ദൈവം അനു​ഗ്രഹി​ക്കു​മെന്ന് ബൈബി​ളിലെ അത്തരം ലി​ഖി​തങ്ങൾ വ്യ​ക്തമാ​ക്കുന്നു. ഉദാ​ഹരണ​ത്തിന്‌, യെശ​യ്യാ​വിലൂ​ടെ യഹോവ ഇങ്ങനെ പറഞ്ഞു: ‘ന്യായം പ്ര​മാണി​ച്ചു നീതി പ്ര​വർത്തി​പ്പിൻ. ഇതു ചെയ്യുന്ന മനുഷ്യൻ ഭാ​ഗ്യ​വാൻ (“സന്തുഷ്ടൻ,” NW).’ (യെശ. 56:1, 2) അയൽക്കാ​രോട്‌ സ്‌നേഹ​ത്തോ​ടെയും ന്യാ​യത്തോ​ടെ​യും ഇട​പെ​ടുന്ന​തു​കൊണ്ട് ദൈവം നമ്മെ അനു​ഗ്ര​ഹിക്കു​ന്നു.

8. നമ്മുടെ ശ​ത്രു​ക്കളെ നാം സ്‌നേഹി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്, അങ്ങനെ ചെ​യ്യുക​വഴി എന്തു ഫലം ഉള​വാ​യേക്കാം?

8 നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക. യേശു ഇങ്ങനെ പറഞ്ഞു: “‘നീ നിന്‍റെ അയൽക്കാ​രനെ സ്‌നേഹി​ക്കുക​യും ശ​ത്രുവി​നെ വെറു​ക്കു​കയും വേണം’ എന്നു പറ​ഞ്ഞിട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ടല്ലോ. ഞാനോ നി​ങ്ങളോ​ടു പറയുന്നു: നി​ങ്ങളു​ടെ ശ​ത്രു​ക്കളെ സ്‌നേഹി​ക്കു​വിൻ; നിങ്ങളെ പീ​ഡി​പ്പിക്കു​ന്നവർക്കു​വേണ്ടി പ്രാർഥി​ക്കു​വിൻ; സ്വർഗസ്ഥ​നായ നി​ങ്ങളു​ടെ പി​താവി​നു നിങ്ങൾ പു​ത്രന്മാ​രായി​ത്തീ​രേണ്ട​തിനു​തന്നെ.” (മത്താ. 5: 43-45) സമാ​ന​മായ ഒരു ആശയം അവ​തരി​പ്പി​ച്ചു​കൊണ്ട് അപ്പൊസ്‌തല​നായ പൗ​ലോസ്‌ ഇങ്ങനെ എഴുതി: “നിന്‍റെ ശ​ത്രുവി​നു വിശ​ക്കു​ന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊ​ടു​ക്കുക; ദാഹി​ക്കു​ന്നെ​ങ്കിൽ അവനു കു​ടി​ക്കാൻ കൊ​ടു​ക്കുക.” (റോമ. 12:20; സദൃ. 25:21) മോ​ശൈക​ന്യാ​യപ്ര​മാണം അനു​സരിച്ച്, ശത്രുവിന്‍റെ ഒരു മൃഗം ചുമ​ടിൻകീഴെ കിട​ക്കുന്ന​തായി ഒരു വ്യക്തി കാ​ണു​ന്നെങ്കിൽ അതിനെ അഴി​ച്ചുവി​ടാൻ അയാൾ തന്‍റെ ശ​ത്രുവി​നെ സഹാ​യിക്കണ​മായി​രുന്നു. (പുറ. 23:5) അത്തരത്തിൽ ഒത്തൊ​രു​മിച്ചു പ്രവർത്തി​ക്കുക​വഴി മുൻശ​ത്രുക്കൾ ഉറ്റമി​ത്രങ്ങളാ​യി മാ​റി​യേക്കാം. ക്രിസ്‌ത്യാ​നിക​ളുടെ സ്‌നേഹപൂർവ​മായ പെ​രുമാ​റ്റം നിമിത്തം പല ശ​ത്രുക്കൾക്കും ന​മ്മോ​ടുള്ള മനോ​ഭാ​വത്തിൽ മാറ്റം​വ​ന്നിട്ടുണ്ട്. നമ്മുടെ ശ​ത്രു​ക്കളെ—കൊടിയ പീഡ​കരെ​പ്പോ​ലും—നാം സ്‌നേഹി​ക്കു​ന്നെങ്കിൽ ഒരുപക്ഷേ അവരിൽ ചിലർ സത്യം സ്വീ​കരി​ച്ചേ​ക്കാം. അത്‌ എത്ര സന്തോ​ഷക​രമായ ഒരു അനു​ഭ​വമാ​യിരി​ക്കും!

9. സഹോ​ദര​നുമാ​യി രമ്യ​തയി​ലാകു​ന്നതു സം​ബന്ധിച്ച് യേശു എന്താണ്‌ പറഞ്ഞത്‌?

9 ‘എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുക.’ (എബ്രാ. 12:14) തീർച്ചയാ​യും ഇതിൽ സ​ഹോദ​രങ്ങൾ ഉൾപ്പെടു​ന്നുണ്ട്. കാരണം യേശു ഇങ്ങനെ പറഞ്ഞു: “നീ യാഗ​പീഠ​ത്തിങ്കൽ വഴി​പാ​ടു കൊ​ണ്ടുവ​രു​മ്പോൾ നിന്‍റെ സ​ഹോദ​രന്‌ നി​നക്കെ​തിരെ എ​ന്തെങ്കി​ലും ഉണ്ടെന്ന് അവി​ടെ​വെച്ച് ഓർമ വന്നാൽ നിന്‍റെ വഴി​പാട്‌ യാഗ​പീഠ​ത്തിനു മുമ്പിൽ വെച്ചിട്ട് ആദ്യം പോയി നിന്‍റെ സഹോ​ദര​നുമാ​യി രമ്യ​തയി​ലാ​കുക. പിന്നെ വന്ന് നിന്‍റെ വഴി​പാട്‌ അർപ്പി​ക്കുക.” (മത്താ. 5:23, 24) സഹോ​ദര​ങ്ങളിൽ ആരെ​ങ്കി​ലുമാ​യി നമുക്ക് ഒരു പ്രശ്‌നമു​ണ്ടെ​ങ്കിൽ ആ വ്യക്തി​യു​മായി എത്രയും പെട്ടെന്ന് സമാ​ധാന​ത്തിലാ​കാൻ ശ്രമി​ച്ചു​കൊണ്ട് നമുക്ക് സ്‌നേഹം തെളി​യി​ക്കാനാ​കും. നാം സത്വ​രന​ടപടി കൈ​ക്കൊ​ള്ളു​മ്പോൾ അതു തീർച്ചയാ​യും ദൈവത്തെ പ്രസാ​ദി​പ്പി​ക്കും.

10. നാം കുറ്റം കണ്ടു​പിടി​ക്കു​ന്നവർ ആയി​രിക്ക​രുതാ​ത്തത്‌ എന്തു​കൊണ്ട്?

10 കുറ്റം കണ്ടുപിടിക്കുന്നവർ ആയിരിക്കരുത്‌. യേശു പറഞ്ഞു: “നിങ്ങൾ വി​ധി​ക്കപ്പെ​ടാതി​രി​ക്കേണ്ട​തിന്‌ വിധി​ക്കാ​തിരി​ക്കുക; എന്തെന്നാൽ നിങ്ങൾ വി​ധി​ക്കുന്ന വിധി​യാൽത്തന്നെ നിങ്ങളും വിധി​ക്ക​പ്പെടും. നിങ്ങൾ അളന്നു​കൊ​ടു​ക്കുന്ന അളവി​നാൽത്തന്നെ നി​ങ്ങൾക്കും അള​ന്നുകി​ട്ടും. നീ സഹോദരന്‍റെ കണ്ണിലെ കരട്‌ കാ​ണുക​യും എന്നാൽ സ്വന്തം കണ്ണിലെ കഴു​ക്കോൽ കാ​ണാ​തിരി​ക്കു​കയും ചെ​യ്യുന്ന​തെന്ത്? അല്ല, സ്വന്തം കണ്ണിൽ കഴു​ക്കോ​ലിരി​ക്കെ നിന്‍റെ സഹോ​ദ​രനോട്‌, ‘നിൽക്കൂ, ഞാൻ നിന്‍റെ കണ്ണിൽനി​ന്നു കരട്‌ എടു​ത്തുക​ളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? കപട​ഭക്തി​ക്കാരാ, ആദ്യം സ്വന്തം കണ്ണിൽനി​ന്നു കഴു​ക്കോൽ എടു​ത്തുമാ​റ്റുക. അപ്പോൾ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട്‌ എടു​ത്തുക​ളയാൻ സാധി​ക്കും​വി​ധം നിന്‍റെ കാഴ്‌ച തെ​ളി​യും.” (മത്താ. 7:1-5) നാംതന്നെ വലിയ വീഴ്‌ചകൾ വരു​ത്തുന്നു​വെന്നി​രിക്കെ മറ്റു​ള്ളവ​രുടെ ചെറിയ പി​ഴവു​കളെ വിമർശി​ക്കരുത്‌ എന്ന് എത്ര ശക്തമായ ഒരു വി​ധത്തി​ലാണ്‌ യേശു പഠി​പ്പി​ച്ചത്‌!

അയൽസ്‌നേഹത്തിന്‍റെ സവി​ശേ​ഷമായ ഒരു പ്രകടനം

11, 12. ഏത്‌ അന​ന്യ​മായ വിധത്തിൽ അയൽക്കാ​രോ​ടുള്ള സ്‌നേഹം നാം തെളി​യി​ക്കുന്നു?

11 നമ്മുടെ അയൽക്കാ​രനോട്‌ അന​ന്യ​മായ ഒരു വിധത്തിൽ സ്‌നേഹം കാ​ണി​ക്കാൻ നമ്മൾ ആ​ഗ്രഹി​ക്കുന്നു.  യേശുവിനെപ്പോലെ നാം രാജ്യത്തിന്‍റെ സു​വി​ശേഷം ഘോ​ഷി​ക്കുന്നു. (ലൂക്കോ. 8:1) “സകല ജനത​കളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊള്ളു​വിൻ” എന്ന് യേശു തന്‍റെ അനു​ഗാമി​ക​ളോട്‌ കല്‌പി​ച്ചു. (മത്താ. 28:19, 20) ആ കല്‌പന അനു​സരി​ച്ചു​കൊണ്ട് നാം പ്രവർത്തി​ക്കു​മ്പോൾ, നാ​ശത്തി​ലേക്കു നയിക്കുന്ന വീതി​യു​ള്ളതും വി​ശാല​വും ആയ പാത ഉ​പേക്ഷിച്ച് ജീ​വനി​ലേക്കു നയിക്കുന്ന ഞെ​രുക്ക​മുള്ള പാതയിൽ പ്ര​വേശി​ക്കാൻ അയൽക്കാ​രെ സഹാ​യിക്കു​ന്നതിന്‌ നാം ശ്രമി​ക്കു​കയാണ്‌. (മത്താ. 7:13, 14) അത്തരം ശ്രമങ്ങളെ യഹോവ അനു​ഗ്രഹി​ക്കും എന്നതിനു യാ​തൊ​രു സം​ശയവു​മില്ല.

12 തങ്ങളുടെ ആത്മീ​യാവ​ശ്യ​ത്തെക്കു​റിച്ച് ബോ​ധ​മുള്ള​വരാ​യിത്തീ​രാൻ നാം യേശു​വി​നെ​പ്പോലെ ആളുകളെ സഹാ​യി​ക്കുന്നു. (മത്താ. 5:3) അനു​കൂല​മായി പ്രതി​കരി​ക്കു​ന്നവ​രോട്‌ ‘ദൈവത്തിന്‍റെ സു​വി​ശേഷം’ വിശ​ദീകരി​ച്ചു​കൊണ്ട് അവരുടെ ആത്മീയ ആവശ്യം നിറ​വേ​റ്റുന്ന​തിൽ നാം ഒരു പങ്കു വഹി​ക്കു​ന്നു. (റോമ. 1:1) രാ​ജ്യസ​ന്ദേശം സ്വീ​കരി​ക്കു​ന്നവർ യേശു​ക്രിസ്‌തു മുഖേന ദൈ​വവു​മായി അനു​രഞ്‌ജനത്തി​ലാ​കുന്നു. (2 കൊരി. 5:18, 19) അങ്ങനെ സു​വി​ശേഷം ഘോ​ഷിച്ചു​കൊണ്ട് ജീവത്‌പ്രധാ​നമായ ഒരു വിധത്തിൽ നാം യഥാർഥ അയൽസ്‌നേഹം കാ​ണിക്കു​ന്നു.

13. രാജ്യ​ഘോ​ഷകർ എന്ന​നില​യിൽ പ്ര​സം​ഗപ്ര​വർത്ത​നത്തിൽ പങ്കു​പ​റ്റുന്ന​തി​നെക്കു​റിച്ച് നിങ്ങൾ എന്തു വിചാ​രി​ക്കുന്നു?

13 ഫല​കര​മായ മടക്ക​സന്ദർശനങ്ങ​ളും ഭവ​ന​ബൈബി​ളധ്യ​യന​ങ്ങളും നട​ത്തു​മ്പോൾ, ആളുകളെ ദൈവത്തിന്‍റെ നീ​തി​യുള്ള നില​വാര​ങ്ങളോട്‌ അനു​രൂ​പപ്പെ​ടാൻ സഹാ​യിക്കു​ന്നതി​ലെ സംതൃപ്‌തി നമുക്ക് ആസ്വ​ദിക്കാ​നാ​കുന്നു. ഇതു​മൂ​ലം ബൈബിൾവി​ദ്യാർഥി​യുടെ ജീവി​തരീ​തി​യിൽ ഒരു സമൂ​ലമാ​റ്റമു​ണ്ടാ​യേക്കാം. (1 കൊരി. 6:9-11) ദൈവം, “നിത്യ​ജീ​വനു​വേണ്ട ഹൃദയനില” ഉള്ളവരെ ജീ​വിത​ത്തിൽ ആവ​ശ്യ​മായ മാറ്റങ്ങൾ വരുത്തി താ​നുമാ​യി ഒരു അടുത്ത ബന്ധ​ത്തി​ലേക്ക് വരാൻ എങ്ങനെ സഹാ​യി​ക്കുന്നു എന്നു കാ​ണു​ന്നത്‌ തികച്ചും ഹൃദയോഷ്‌മളമാണ്‌. (പ്രവൃ. 13:48) അനേകരെ സംബ​ന്ധിച്ചി​ട​ത്തോളം, നി​രുത്സാ​ഹം സന്തോ​ഷത്തി​നും അനാവശ്യ ഉത്‌കണ്‌ഠ സ്വർഗീയപി​താവി​ലുള്ള ദൃഢവിശ്വാസത്തിനും വഴി​മാ​റുന്നു. പു​തി​യവർ വരുത്തുന്ന ആത്മീ​യപു​രോ​ഗതി നിരീ​ക്ഷി​ക്കു​ന്നത്‌ എത്ര പുള​ക​പ്രദമാണ്‌! ദൈ​വരാ​ജ്യ​പ്രഘോ​ഷകർ എന്ന​നില​യിൽ അനു​പമ​മായ ഒരു വിധത്തിൽ അയൽക്കാ​രോ​ടുള്ള നമ്മുടെ സ്‌നേഹം തെളി​യിക്കാ​നാകു​ന്നത്‌ വലി​യൊ​രു അനു​ഗ്ര​ഹമാ​ണെന്ന​തി​നോട്‌ നിങ്ങൾ യോ​ജി​ക്കുന്നി​ല്ലേ?

സ്‌നേഹത്തിന്‍റെ ദൈ​വനി​ശ്ശ്വസ്‌ത നിർവചനം

14. സ്‌നേഹ​ത്തിന്‌ 1 കൊരിന്ത്യർ 13:4-8 നൽകുന്ന നിർവചന​ത്തിലെ ചില വശങ്ങൾ നി​ങ്ങളു​ടെ സ്വന്തം വാ​ക്കുക​ളിൽ പറയുക.

14 സ്‌നേഹ​ത്തെക്കു​റിച്ച് പൗ​ലോസ്‌ എഴുതിയ കാര്യങ്ങൾ അയൽക്കാ​രുമാ​യി ഇടപ​ഴകു​മ്പോൾ പ്രവൃത്തിപഥത്തിൽ കൊ​ണ്ടു​വരു​ന്നത്‌ അനേകം പ്രശ്‌നങ്ങൾ ഒഴി​വാക്കാ​നും സന്തു​ഷ്ടരായി​രിക്കാ​നും ദിവ്യാ​നു​ഗ്ര​ഹങ്ങൾ ആസ്വ​ദിക്കാ​നും നമ്മെ സഹാ​യി​ക്കും. (1 കൊരിന്ത്യർ 13:4-8 വായിക്കുക.) സ്‌നേഹ​ത്തെക്കു​റിച്ച് പൗ​ലോസ്‌ പറഞ്ഞ കാര്യങ്ങൾ ഹ്ര​സ്വമാ​യി ഒന്ന് അവ​ലോ​കനം ചെയ്‌ത്‌, അയൽക്കാരു​മാ​യുള്ള നമ്മുടെ ബന്ധത്തിൽ അവന്‍റെ വാക്കുകൾ എങ്ങനെ ബാധ​കമാ​ക്കാ​മെന്നു നമുക്കു നോക്കാം.

15. (എ) നാം ദീർഘക്ഷ​മയും ദയയും ഉള്ള​വരാ​യി​രി​ക്കേണ്ടത്‌ എന്തു​കൊണ്ട്? (ബി) അസൂയയും ആത്മ​പ്രശം​സയും നാം ഒഴി​വാ​ക്കേണ്ടത്‌ എന്തു​കൊണ്ട്?

15 “സ്‌നേഹം ദീർഘക്ഷ​മയും ദയ​യുമു​ള്ളത്‌.” അപൂർണമ​നുഷ്യ​രോ​ടുള്ള ഇട​പെട​ലുക​ളിൽ ദൈവം ദീർഘക്ഷ​മയും ദയയും കാണി​ച്ചി​രിക്കു​ന്നു. സമാ​നമാ​യി, മറ്റുള്ളവർ തെറ്റുകൾ വരു​ത്തു​മ്പോ​ഴും നമ്മോട്‌ ചിന്താ​ശൂ​ന്യമാ​യോ പരു​ഷമാ​യി​പ്പോലു​മോ ഇട​പെടു​മ്പോ​ഴും നാമും ദീർഘക്ഷ​മയും ദയയും ഉള്ളവ​രായി​രി​ക്കണം. “സ്‌നേഹം അസൂ​യ​പ്പെടു​ന്നില്ല.” അതു​കൊണ്ട് മറ്റൊരു വ്യ​ക്തിയു​ടെ സഭാ​പദ​വിക​ളോ വസ്‌തു​വകക​ളോ മോ​ഹിക്കു​ന്നതിൽനിന്ന് യഥാർഥസ്‌നേഹം നമ്മെ തടയും. കൂടാതെ, സ്‌നേഹമു​ണ്ടെ​ങ്കിൽ നാം ആത്മ​പ്ര​ശംസ നട​ത്തുക​യോ വലുപ്പം ഭാവി​ക്കു​കയോ ചെ​യ്യുക​യില്ല. അതെ, “ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദു​ഷ്ടന്മാ​രുടെ ദീപവും പാപം തന്നേ.”—സദൃ. 21:4.

16, 17. നമുക്ക് 1 കൊരിന്ത്യർ 13:5, 6-നു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാനാ​കും?

16 അയൽക്കാ​രനോട്‌ മാ​ന്യമാ​യി പെ​രുമാ​റാൻ സ്‌നേഹം നമ്മെ പ്രേ​രിപ്പി​ക്കും. നാം അയൽക്കാ​രനോട്‌ നുണ പറ​യുക​യോ അദ്ദേഹത്തിന്‍റെ വസ്‌തു​ക്കൾ മോ​ഷ്ടി​ക്കുക​യോ അ​ദ്ദേഹ​ത്തോട്‌ ഇട​പെടു​മ്പോൾ യ​ഹോവ​യുടെ നി​യമങ്ങ​ളും തത്ത്വ​ങ്ങ​ളും അതി​ലംഘി​ക്കുന്ന എ​ന്തെങ്കി​ലും ചെ​യ്യുക​യോ ഇല്ല. സ്വന്തം താത്‌പ​ര്യം മാത്രം തേടാതെ മറ്റു​ള്ളവ​രോടു പരിഗണന കാ​ണി​ക്കാൻ സ്‌നേഹം നമ്മെ പ്ര​ചോദി​പ്പി​ക്കും.—ഫിലി. 2:4.

17 യഥാർഥസ്‌നേഹം പെട്ടെന്ന് പ്ര​കോപി​തമാ​കു​കയില്ല. അത്‌ “ദ്രോ​ഹങ്ങ​ളുടെ കണക്കു​സൂ​ക്ഷിക്കു​ന്നില്ല.” മറ്റുള്ളവർ സ്‌നേഹര​ഹിത​മായി എ​ന്തെങ്കി​ലും ചെയ്‌താൽ അതെല്ലാം ഒരു കണക്കു​പുസ്‌ത​കത്തി​ലെ​ന്നോണം നാം കു​റി​ച്ചു​വെക്കു​കയില്ല. (1 തെസ്സ. 5:15) പി​ണക്ക​വും നീ​രസ​വും വെ​ച്ചു​കൊണ്ടി​രി​ക്കു​ന്നെങ്കിൽ നാം ദൈവത്തെ അപ്രീ​തി​പ്പെടു​ത്തു​കയാ​യിരി​ക്കും.  കൂടാതെ, അത്‌ നീറി​പ്പു​കയുന്ന തീ കെ​ടുത്താ​തെ ഇട്ടി​രിക്കു​ന്നതു​പോ​ലെ​യാണ്‌. ഒടുവിൽ അത്‌ കത്തി​പ്പിടി​ക്കു​കയും നമുക്കും മറ്റു​ള്ളവർക്കും ഹാനി വരു​ത്തു​കയും ചെയ്‌തേക്കാം. (ലേവ്യ. 19:18) നാം സത്യത്തിൽ സ​ന്തോഷി​ക്കാൻ സ്‌നേഹം ഇട​യാക്കു​ന്നു. എന്നാൽ “അനീ​തി​യിൽ സ​ന്തോഷി​ക്കാ”തി​രി​ക്കാൻ അത്‌ നമ്മെ പ്രേ​രി​പ്പിക്കു​ന്നു. നമ്മെ പകയ്‌ക്കുന്ന ഒരു വ്യക്തിക്ക് തിക്താ​നു​ഭവങ്ങൾ ഉണ്ടാ​കു​കയോ അന്യായം സഹി​ക്കേണ്ടി​വരു​കയോ ചെ​യ്യു​മ്പോൾപ്പോ​ലും നാം സന്തോ​ഷി​ക്കുക​യില്ല.—സദൃശവാക്യങ്ങൾ 24:17, 18 വായിക്കുക.

18. സ്‌നേഹ​ത്തെക്കു​റിച്ച് 1 കൊരിന്ത്യർ 13:7, 8-ൽനിന്ന് നമ്മൾ എന്തു പഠി​ക്കു​ന്നു?

18 പൗ​ലോസ്‌ സ്‌നേ​ഹത്തെ കൂ​ടുത​ലായി നിർവചി​ക്കു​ന്നത്‌ എങ്ങ​നെ​യെന്നു നോക്കുക. സ്‌നേഹം “എല്ലാം പൊ​റു​ക്കുന്നു” എന്ന് അവൻ പറഞ്ഞു. നമ്മെ വ്രണ​പ്പെടു​ത്തിയ ഒരാൾ ക്ഷമ ചോ​ദിക്കു​ന്നെ​ങ്കിൽ അയാ​ളോട്‌ ക്ഷമിക്കാൻ സ്‌നേഹം നമ്മെ പ്രേ​രി​പ്പിക്കു​ന്നു. സ്‌നേഹം ദൈ​വവ​ചനത്തി​ലെ “എല്ലാം വി​ശ്വസി​ക്കു”കയും നമുക്കു ലഭിക്കുന്ന ആത്മീ​യാഹാ​രത്തിന്‌ നന്ദിയും വി​ലമതി​പ്പും ഉള്ളവ​രായി​രി​ക്കാൻ നമ്മെ സഹാ​യി​ക്കുക​യും ചെയ്യുന്നു. സ്‌നേഹം ബൈബി​ളിൽ രേഖ​പ്പെടു​ത്തി​യിരി​ക്കുന്ന “എല്ലാം പ്രത്യാ​ശിക്കു​ന്നു;” നമ്മുടെ പ്രത്യാ​ശയ്‌ക്കുള്ള കാരണങ്ങൾ മറ്റു​ള്ളവർക്കു പകർന്നു​കൊടു​ക്കാൻ അതു നമ്മെ പ്ര​ചോദി​പ്പി​ക്കുന്നു. (1 പത്രോ. 3:15) പരി​ശോധ​നാക​രമായ സാഹ​ചര്യ​ങ്ങളിൽ കാര്യങ്ങൾ ശു​ഭമാ​യി പര്യ​വ​സാനി​ക്കു​മെന്ന് നാം പ്രത്യാ​ശി​ക്കു​കയും അതി​നാ​യി പ്രാർഥി​ക്കുക​യും ചെയ്യുന്നു. മറ്റുള്ളവർ നമു​ക്കെ​തിരെ പാപം ചെയ്‌താ​ലും പീ​ഡന​മോ മറ്റു പരി​ശോ​ധനക​ളോ നമുക്കു നേ​രി​ടേണ്ടി​വന്നാ​ലും സ്‌നേഹം “എല്ലാം സഹി​ക്കു​ന്നു.” സർവോ​പരി, “സ്‌നേഹം ഒരി​ക്ക​ലും നി​ലച്ചു​പോ​കു​കയില്ല.” അനു​സര​ണമുള്ള മനു​ഷ്യ​രാശി സകല നിത്യ​തയി​ലും അതു പ്ര​കടമാ​ക്കും.

അയൽക്കാരനെ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കുന്ന​തിൽ തുടരുക

19, 20. ഏതു തി​രു​വെഴു​ത്തുബു​ദ്ധി​യുപ​ദേശം അയൽക്കാ​രനെ സ്‌നേഹി​ക്കുന്ന​തിൽ തുടരാൻ നമ്മെ പ്രേ​രിപ്പി​ക്കണം?

19 ബൈബിൾ നൽകുന്ന ബുദ്ധി​യു​പ​ദേശം ബാധ​കമാ​ക്കുക​വഴി അയൽക്കാ​രെ സ്‌നേഹി​ക്കുന്ന​തിൽ നമുക്കു തുട​രാനാ​കും. സ്വന്തം വം​ശീയ​പശ്ചാ​ത്തലത്തി​ലു​ള്ളവരെ മാത്രമല്ല, എല്ലാ ആളു​ക​ളെയും നാം സ്‌നേഹി​ക്കുന്നു. കൂടാതെ, “നിന്‍റെ അയൽക്കാ​രനെ നീ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കണം” എന്നാണ്‌ യേശു പറ​ഞ്ഞ​തെന്ന് നാം മനസ്സിൽപ്പി​ടി​ക്കണം. (മത്താ. 22:39) നമ്മൾ അയൽക്കാ​രെ സ്‌നേഹി​ക്കണ​മെന്ന് ദൈവ​വും ക്രിസ്‌തു​വും പ്രതീ​ക്ഷി​ക്കുന്നു. നമ്മുടെ അയൽക്കാ​രൻ ഉൾപ്പെട്ടി​രി​ക്കുന്ന ഒരു പ്ര​ത്യേകസാ​ഹചര്യ​ത്തിൽ എന്തു ചെ​യ്യണ​മെന്നു വ്യ​ക്തമ​ല്ലെങ്കിൽ പരി​ശു​ദ്ധാ​ത്മാവി​നാൽ നമ്മെ വഴി​നയി​ക്കാൻ നമുക്കു ദൈവ​ത്തോട്‌ പ്രാർഥി​ക്കാനാ​കും. അങ്ങനെ ചെ​യ്യു​ന്നത്‌ യഹോ​വയിൽനി​ന്നുള്ള അനു​ഗ്രഹ​ങ്ങളിൽ കലാ​ശി​ക്കും; സ്‌നേഹനിർഭ​രമായ ഒരു വിധത്തിൽ പെ​രുമാ​റാൻ അതു നമ്മെ സഹാ​യി​ക്കുക​യും ചെയ്യും.—റോമ. 8:26, 27.

20 ന​മ്മെപ്പോ​ലെ നമ്മുടെ അയൽക്കാ​രനെ​യും സ്‌നേഹി​ക്കുക എന്ന കല്‌പന “രാജകീയ നിയമം” എന്ന് അറി​യപ്പെ​ടുന്നു. (യാക്കോ. 2:8) മോ​ശൈക​ന്യാ​യപ്ര​മാണ​ത്തിലെ ചില കല്‌പ​നകൾ പരാ​മർശി​ച്ച​ശേഷം പൗ​ലോസ്‌ ഇങ്ങനെ പ്രസ്‌താ​വിച്ചു: ‘മറ്റെല്ലാ കൽപ്പനക​ളും, “നിന്‍റെ അയൽക്കാ​രനെ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കണം” എന്ന വചനത്തിൽ സം​ക്ഷേ​പിച്ചി​രി​ക്കുന്നു. സ്‌നേഹം അയൽക്കാ​രനു ദോഷം പ്രവർത്തി​ക്കു​ന്നില്ല. ആകയാൽ സ്‌നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി ആകുന്നു.’ (റോമ. 13:8-10) അതു​കൊണ്ട് അയൽസ്‌നേഹം കാണി​ക്കു​ന്നതിൽ നാം തുടരേണ്ട ആവ​ശ്യമുണ്ട്.

21, 22. ദൈവ​ത്തെയും അയൽക്കാ​രനെ​യും നാം സ്‌നേഹി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

21 അയൽക്കാ​രനെ സ്‌നേഹി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌ എന്നതി​നെ​ക്കുറിച്ച് ധ്യാ​നി​ക്കു​മ്പോൾ, തന്‍റെ പിതാവ്‌ “ദു​ഷ്ടന്മാ​രു​ടെ​മേലും നല്ലവ​രു​ടെമേ​ലും . . . സൂര്യനെ ഉദി​പ്പി​ക്കുക​യും നീ​തി​മാന്മാ​രു​ടെ​മേലും നീ​തി​കെട്ട​വരു​ടെ​മേലും മഴ പെയ്യി​ക്കു​കയും ചെയ്യു​ന്നു​വല്ലോ” എന്ന യേശുവിന്‍റെ പ്രസ്‌താ​വന നാം ഓർക്കു​ന്നത്‌ നല്ലതാണ്‌. (മത്താ. 5:43-45) നമ്മുടെ അയൽക്കാ​രൻ നീ​തി​മാൻ ആ​ണെങ്കി​ലും അ​ല്ലെങ്കി​ലും നാം അദ്ദേഹത്തെ സ്‌നേഹി​ക്കേണ്ട​തുണ്ട്. നേരത്തേ കണ്ട​തു​പോലെ അത്തരം സ്‌നേഹം കാണി​ക്കാ​നാ​കുന്ന ഒരു പ്ര​മുഖ​വിധം ആ വ്യക്തി​യു​മായി രാ​ജ്യസ​ന്ദേശം പങ്കു​വെ​ക്കുക എന്നതാണ്‌. യഥാർഥവി​ലമ​തി​പ്പോടെ നമ്മുടെ അയൽക്കാ​രൻ സുവാർത്ത സ്വീ​കരി​ക്കു​ന്നെങ്കിൽ എ​ത്രയധി​കം അനു​ഗ്ര​ഹങ്ങളാണ്‌ അദ്ദേഹത്തെ കാത്തി​രി​ക്കു​ന്നത്‌!

22 യാ​തൊ​ന്നും പിടി​ച്ചു​വെക്കാ​തെ യ​ഹോ​വയെ സ്‌നേഹി​ക്കാൻ നമുക്കു നിരവധി കാ​രണങ്ങ​ളുണ്ട്. അയൽക്കാ​രെ സ്‌നേഹി​ക്കാൻ അസംഖ്യം അവ​സരങ്ങ​ളും നമു​ക്കുണ്ട്. ദൈവ​ത്തെയും നമ്മുടെ അയൽക്കാ​രനെ​യും സ്‌നേഹിക്കു​ന്നതി​ലൂടെ ജീവത്‌പ്രധാ​നമായ ഈ വി​ഷയ​ത്തിൽ യേശുവിന്‍റെ വാക്കു​ക​ളോട്‌ നാം ആദരവ്‌ കാണി​ക്കു​കയാണ്‌. എല്ലാ​റ്റിലു​മു​പരി, സ്‌നേഹവാ​നായ നമ്മുടെ സ്വർഗീയ​പിതാ​വായ യ​ഹോ​വയെ നാം പ്രീ​തിപ്പെ​ടുത്തു​കയും ചെയ്യുന്നു.