വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ബൈബിളിന്‍റെ വീക്ഷണം | ഭൂമി

ഭൂമി

ഭൂമി

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. . . അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; . . . വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്‌.”—യെശയ്യാവു 45:18.

ആളുകൾ പറയുന്നത്‌

ഭൂമി ആരും സൃഷ്ടിച്ചതല്ല, യാദൃച്ഛിമായുണ്ടാതാണ്‌ എന്നു പലരും ഉറച്ചു വിശ്വസിക്കുന്നു. ചില മതങ്ങൾ പഠിപ്പിക്കുന്നത്‌, മനുഷ്യർക്ക് സ്വർഗീജീവിതം കൊടുക്കണോ അതോ തീനരത്തിൽ ശിക്ഷിക്കണോ എന്നു തീരുമാനിക്കാനുള്ള ഒരു താത്‌കാലിക പരിശോനാസ്ഥമാണ്‌ ഭൂമി എന്നാണ്‌.

ബൈബിൾ പറയുന്നത്‌

“ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:1) ദൈവം ആദ്യമനുഷ്യജോഡിയോട്‌, “നിങ്ങൾ സന്താനപുഷ്ടിയുള്ളരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . സകലഭൂന്തുവിന്മേലും വാഴുവിൻ” എന്നു പറഞ്ഞു. (ഉല്‌പത്തി 1:28) അനുസക്കേടിനോടുള്ള ബന്ധത്തിൽ മാത്രമാണ്‌ മരണത്തെക്കുറിച്ചു പറഞ്ഞത്‌. (ഉല്‌പത്തി 2:17) അങ്ങനെ, ഭൂമി മനുഷ്യവർഗത്തിനുള്ള നിത്യമായ ഭവനമായിരിക്കാനാണ്‌ ദൈവം ഉദ്ദേശിച്ചത്‌. ഭൂമിയെ പരിപാലിക്കുയും അതിൽ എന്നേക്കും ജീവിക്കുയും ചെയ്യുന്ന അനുസമുള്ള മനുഷ്യരാൽ ഭൂമി നിറയമായിരുന്നു.

 ഭൂമി നശിപ്പിക്കപ്പെടുമോ?

“അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാണ്ണം അതിന്‍റെ അടിസ്ഥാത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.”—സങ്കീർത്തനം 104:5.

ആളുകൾ പറയുന്നത്‌

ഭൂമിയിൽ മനുഷ്യനു ജീവിക്കാൻ കഴിയാതെരിയോ ഭൂമിന്നെ നശിപ്പിക്കപ്പെടുയോ ചെയ്യാനുള്ള പല സാധ്യളെയുംകുറിച്ചു ശാസ്‌ത്രജ്ഞന്മാർ പറയുന്നു. മനുഷ്യന്‍റെ നിലനിൽപ്പിനുള്ള ഭീഷണിളിൽ ഒരെണ്ണം പ്രകൃതിദുന്തങ്ങളാണ്‌. ഇതിൽ ഛിന്നഗ്രങ്ങളോ വാൽനക്ഷത്രങ്ങളോ പതിക്കുന്നതു മൂലമുള്ള ആഘാതം, വൻ അഗ്നിപർവത സ്‌ഫോങ്ങൾ, സൂര്യന്‍റെ നാശം, ആഗോതാനം എന്നിവ ഉൾപ്പെടാം. മനുഷ്യനിർമിത വിപത്തുളാണ്‌ അവർ പറയുന്ന മറ്റൊരു സാധ്യത. ജൈവായുങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭീകരപ്രവർത്തനം, ആണവയുദ്ധങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബൈബിൾ പറയുന്നത്‌

ഭൂമിയെ സംബന്ധിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യത്തിന്‌ മാറ്റംന്നിട്ടില്ല. ദൈവനം വ്യക്തമായി ഇങ്ങനെ പറയുന്നു: “ഭൂമിയോ എന്നേക്കും നില്‌ക്കുന്നു.” (സഭാപ്രസംഗി 1:4) കൂടാതെ, അതിൽ എല്ലാ കാലത്തും മനുഷ്യവാമുണ്ടായിരിക്കും: “നീതിമാന്മാർ ഭൂമിയെ അവകാമാക്കി എന്നേക്കും അതിൽ വസിക്കും”—സങ്കീർത്തനം 37:29.

അത്‌ പ്രധാമായിരിക്കുന്നതിന്‍റെ കാരണം

ഭൂമി ഒരിക്കൽ നശിച്ചുപോകുമെന്നു വിശ്വസിച്ചുകൊണ്ട് ചിലർ പ്രകൃതിവിങ്ങൾ കൊള്ളടിക്കാൻ മുതിർന്നിട്ടുണ്ട്. മറ്റു ചിലരാട്ടെ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നശിച്ച് അന്നന്നത്തേയ്‌ക്കു മാത്രം ജീവിക്കാൻ ഇടയായിരിക്കുന്നു. അത്‌ അർഥശൂന്യമായ, ഉദ്ദേശ്യമില്ലാത്ത ജീവിത്തിലേക്കു നയിച്ചേക്കാം. എന്നാൽ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്നാണ്‌ നാം വിശ്വസിക്കുന്നതെങ്കിൽ, ഇപ്പോഴും വിദൂഭാവിയിലും നമുക്കും നമ്മുടെ കുടുംങ്ങൾക്കും പ്രയോമാകുന്ന തീരുമാങ്ങളെടുക്കാൻ കൂടുതൽ സാധ്യയുണ്ട്.

മനുഷ്യർ അവസാനം ചെന്നെത്തുന്നത്‌ സ്വർഗത്തിലാണോ?

“സ്വർഗ്ഗം യഹോയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.”—സങ്കീർത്തനം 115:16.

ആളുകൾ പറയുന്നത്‌

എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുന്നുവെന്ന് അനേകർ വിശ്വസിക്കുന്നു.

ബൈബിൾ പറയുന്നത്‌

സ്വർഗം ദൈവത്തിനുള്ളതാണ്‌, എന്നാൽ ഭൂമി മനുഷ്യനും. ഈ ഭൂമിയിൽ ആളുകൾ ജീവിക്കുന്ന ഒരു “ഭാവിലോക”ത്തെക്കുറിച്ച് ബൈബിൾ പറയുന്നു. (എബ്രായർ 2:5) ആദ്യമായി സ്വർഗത്തിലേക്ക് കയറിപ്പോയ മനുഷ്യൻ യേശുവാണ്‌. കൂടാതെ, തിരഞ്ഞെടുത്ത ചുരുക്കം ചിലരും ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി സ്വർഗത്തിലേക്കു പോകുമെന്ന് ബൈബിൾ പറയുന്നു. അവർ യേശുവിനോടൊപ്പം “ഭൂമിമേൽ രാജാക്കന്മാരായി വാഴും.”—വെളിപാട്‌ 5:9, 10; ലൂക്കോസ്‌ 12:32; യോഹന്നാൻ 3:13.

അത്‌ പ്രധാമായിരിക്കുന്നതിന്‍റെ കാരണം

എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുമെന്ന വിശ്വാസം ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതിൽനിന്ന് വ്യത്യസ്‌തമാണ്‌. എല്ലാ നല്ല ആളുകളെയും ദൈവം സ്വർഗത്തിലേക്ക് എടുക്കുയാണെങ്കിൽ അതിന്‍റെ അർഥം, ഭൂമിയെ സംബന്ധിച്ച തന്‍റെ ആദിമോദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിൽ ദൈവം പരാജപ്പെട്ടെന്നും ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ വാഗ്‌ദാങ്ങൾ സത്യമല്ലെന്നും ആയിരിക്കും. എന്നാൽ, ബൈബിൾ പറയുന്നത്‌ ഇതാണ്‌: “യഹോവെക്കായി പ്രത്യാശിച്ചു അവന്‍റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാമാക്കുവാൻ അവൻ നിന്നെ ഉയർത്തും.”—സങ്കീർത്തനം 37:34. ▪ (g14-E 12)