വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേഖനം

ഞാൻ എന്തിനു ജീവിക്കണം?

ഞാൻ എന്തിനു ജീവിക്കണം?

ഡയാനയെ * കണ്ടാൽ, ബുദ്ധിസാമർഥ്യവും സൗഹൃഭാവും ചുറുചുറുക്കും ഉള്ള ഒരു ചെറുപ്പക്കാരിയാണെന്നു നിങ്ങൾ പറയും. എന്നാൽ സുന്ദരിയായ ഈ പെൺകുട്ടിയുടെ ഉള്ളിന്‍റെ ഉള്ളിൽ കടുത്ത നിരാശ തോന്നാറുണ്ട്. ഈ തോന്നൽ, താൻ ഒന്നിനും കൊള്ളാത്തളാണെന്ന ചിന്ത അവളിൽ ഉളവാക്കുന്നു. അത്‌ ഒരുപക്ഷേ ദിവസങ്ങളോളം ആഴ്‌ചളോളം എന്തിനു മാസങ്ങളോളംപോലും നീണ്ടുനിന്നേക്കാം. “മരണത്തെക്കുറിച്ചു ചിന്തിക്കാത്ത ഒരു ദിവസംപോലുമില്ല. ഞാനില്ലാത്ത ഒരു ലോകം ഏറെ മെച്ചമായിരിക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു,” ഡയാന പറയുന്നു.

ഇന്ത്യയിൽ കഴിഞ്ഞവർഷം 1,35,445 ആളുകളാണ്‌ ആത്മഹത്യ ചെയ്‌തത്‌.

ജീവിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്ന തോന്നൽ പലപ്പോഴും അവളെ വേട്ടയാടുന്നു. എന്നാൽ താൻ ഒരിക്കലും ആത്മഹത്യ ചെയ്യുയില്ലെന്നു ഡയാന പറയുന്നു. “ഒരു അപകടത്തിൽ കൊല്ലപ്പെടാനാണു ഞാൻ ആഗ്രഹിക്കുന്നത്‌. മരണത്തെ ഞാൻ ശത്രുവായിട്ടല്ല പകരം മിത്രമായിട്ടാണു കാണുന്നത്‌,” അവൾ പറയുന്നു.

ഡയാനയുടേതുപോലുള്ള ചിന്തകൾ പലരുടെയും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകാം. അവരിൽ ചിലർ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുയോ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുയോ ചെയ്‌തിട്ടുണ്ട്. എന്നാൽ വിദഗ്‌ധരുടെ അഭിപ്രാത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഭൂരിഭാഗം ആളുകളും യഥാർഥത്തിൽ തങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരല്ല, പകരം തങ്ങളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനാണ്‌ അവർ ആഗ്രഹിക്കുന്നത്‌. മറ്റുവാക്കുളിൽ പറഞ്ഞാൽ, തങ്ങൾക്കു മരിക്കാൻ ഒരു കാരണമുണ്ടെന്ന് അവർ വിശ്വസിക്കുന്നു; എന്നാൽ ജീവിക്കാനുള്ള ഒരു കാരണമാണു അവർക്കു വേണ്ടത്‌.

ഞാൻ എന്തിനു ജീവിക്കണം? ജീവിക്കാൻ മൂന്നു കാരണങ്ങൾ പരിചിന്തിക്കുക.

^ ഖ. 3 പേര്‌ മാറ്റിയിരിക്കുന്നു.