വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ആരുടെ കരവിരുത്‌?

ഡിഎൻഎ-യുടെ സംഭരണശേഷി

ഡിഎൻഎ-യുടെ സംഭരണശേഷി

കമ്പ്യൂട്ടർ ഉപ​യോ​ഗി​ക്കുന്ന​വർക്ക് തങ്ങൾ ഉത്‌പാദി​പ്പി​ക്കുന്ന ഭീമമായ അള​വി​ലുള്ള വിവരങ്ങൾ, ആവശ്യ​മു​ള്ള​പ്പോൾ ഉപ​യോഗി​ക്കു​ന്നതി​നായി കമ്പ്യൂ​ട്ട​റിൽ ശേഖ​രിച്ചു​വെ​ക്കേണ്ട​തുണ്ട്. ഇത്തരം വിവരങ്ങൾ സൂ​ക്ഷി​ക്കുന്ന രീതിക്ക് ഒരു സമൂ​ലമാ​റ്റം വരുത്താൻ ശാസ്‌ത്ര​ജ്ഞന്മാർ ആ​ഗ്രഹി​ക്കുന്നു; പ്രകൃതിയിൽ കാണുന്ന വളരെ മികച്ച ഒരു വി​വരസം​ഭരണ സം​വിധാ​നം—ഡിഎൻഎ—അനു​കരി​ച്ചു​കൊണ്ട്!

സവിശേഷത: ജീവ​കോ​ശങ്ങ​ളിൽ കാണുന്ന ഡിഎൻഎ-യിൽ കോ​ടി​ക്കണക്കിന്‌ ജീ​വശാസ്‌ത്രപ​രമായ വിവരങ്ങൾ അടങ്ങി​യി​രിക്കു​ന്നു. “മാമ​ത്തുക​ളുടെ എല്ലു​ക​ളിൽനിന്നു​പോ​ലും അവ ശേഖ​രിക്കാ​നും . . . ആ വിവരങ്ങൾ വായിച്ചു മനസ്സി​ലാ​ക്കാ​നും സാ​ധി​ക്കും” എന്ന് യൂ​റോ​പ്യൻ ബയോ-ഇൻഫൊർമാ​റ്റിക്‌സ്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ നിക്ക് ഗോൾഡ്‌മാൻ പറയുന്നു. “ഡിഎൻഎ അവി​ശ്വസനീ​യമാം​വണ്ണം ചെ​റു​തും സാ​ന്ദ്രത​യുള്ള​തും വിവരങ്ങൾ സംഭ​രിച്ചു​വെ​ക്കാൻ ഊർജം ആവശ്യ​മി​ല്ലാത്ത​തും ആയ ഒന്നാണ്‌. അതു​കൊണ്ട് അതു സൂക്ഷി​ക്കു​ന്നതും ഒരു സ്ഥല​ത്തുനി​ന്നു മറ്റൊരു സ്ഥലത്തേക്കു കൊ​ണ്ടു​പോ​കു​ന്നതും എളു​പ്പമാണ്‌” എന്നും അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. ഡിഎൻഎ-ക്ക് മനു​ഷ്യ​നിർമി​തവി​വരങ്ങൾ സം​ഭരി​ക്കാൻ കഴി​യു​മോ? കഴിയും എന്നു ഗവേഷകർ അഭി​പ്രാ​യപ്പെ​ടുന്നു.

സിഡി-കളിലും മറ്റും വിവരങ്ങൾ സംഭ​രിച്ചു​വെ​ക്കുന്ന​തു​പോലെ, കോ​ഡുഭാ​ഷയി​ലുള്ള വാ​ക്കുക​ളും ചി​ത്രങ്ങ​ളും ശബ്ദവും ഉൾപ്പെടു​ത്തി ശാസ്‌​ത്രജ്ഞർ ഡിഎൻഎ രൂ​പീക​രിച്ചു. പിന്നീട്‌, ഈ ഫയ​ലുക​ളിൽ സം​ഭരി​ച്ചു​വെച്ചി​രുന്ന വിവരങ്ങൾ 100 ശതമാനം കൃത്യതയോടെ വായി​ച്ചെടു​ക്കാൻ ഗ​വേഷകർക്ക് സാധിച്ചു. താ​മസി​യാതെ ഈ രീതി ഉപ​യോ​ഗിച്ച് ഒരു ഗ്രാം കൃത്രിമ ഡിഎൻഎ-യിൽ 30 ലക്ഷം സിഡി-യിൽ അടങ്ങി​യി​രി​ക്കുന്ന വിവരങ്ങൾ സംഭ​രിച്ചു​വെ​ക്കാനാ​കും എന്ന് ശാസ്‌​ത്രജ്ഞർ വിശ്വ​സി​ക്കുന്നു, നൂറു​ക​ണക്കി​നോ ആയി​രക്ക​ണക്കി​നോ വർഷ​ത്തേക്കു​പോ​ലും. ഈ സംവി​ധാ​നത്തിന്‌ ലോ​കത്തി​ലെ മുഴുവൻ കമ്പ്യൂ​ട്ടറു​കളിലു​മുള്ള വിവരങ്ങൾ ശേഖ​രിച്ചു​വെ​ക്കാനാ​കും. അതു​കൊണ്ട് ഡിഎൻഎ-യെ “ഏറ്റവും മികച്ച വി​വരസം​ഭരണ ഉപാധി” എന്നു വിളി​ച്ചി​രിക്കു​ന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? ഡിഎൻഎ-യുടെ ഈ സം​ഭരണ​ശേഷി രൂ​പപ്പെ​ട്ടത്‌ പരി​ണാ​മ​പ്രക്രി​യയി​ലൂ​ടെയാ​ണോ? അതോ ആ​രെങ്കി​ലും അത്‌ രൂ​പകൽപ്പന ചെയ്‌തതാ​ണോ? ▪ (g13-E 12)