വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിമുഖം | സെലിൻ ഗ്രേ​നോ​ലീ​റസ്‌

ഒരു വൃക്കരോഗവിദഗ്‌ധ തന്റെ വി​ശ്വാ​സ​ത്തെ​പ്പറ്റി വി​വ​രി​ക്കുന്നു

ഒരു വൃക്കരോഗവിദഗ്‌ധ തന്റെ വി​ശ്വാ​സ​ത്തെ​പ്പറ്റി വി​വ​രി​ക്കുന്നു

ഫ്രാൻസിലെ ഒരു വൃക്കരോഗവിദഗ്‌ധയാണ്‌ ഡോ. സെലിൻ ഗ്രേ​നോ​ലീ​റസ്‌. രണ്ടു ദ​ശ​ക​ത്തി​ലേറെ വൈ​ദ്യ​ശാ​സ്‌ത്ര​രം​ഗത്ത്‌ പ്ര​വർത്തി​ച്ച​ശേഷം, മ​നു​ഷ്യ​രോടു ക​രു​ത​ലും താ​ത്‌പ​ര്യ​വും ഉള്ള ഒരു സ്ര​ഷ്ടാ​വുണ്ട്‌ എന്ന്‌ സെലിന്‌ ബോ​ധ്യ​പ്പെട്ടു. അവരുടെ ജോ​ലി​യെയും വി​ശ്വാ​സ​ത്തെ​യും കുറിച്ച്‌ ഉണരുക! ചോ​ദി​ച്ച​റി​യു​ക​യു​ണ്ടായി.

ബാല്യകാലത്തെക്കുറിച്ച്‌ ഞ​ങ്ങ​ളോ​ടു പ​റ​യാ​മോ?

എനിക്ക്‌ ഒൻപതു വ​യ​സ്സു​ള്ള​പ്പോൾ ഞങ്ങളുടെ കു​ടും​ബം സ്‌പെ​യ്‌നിൽനിന്ന്‌ ഫ്രാൻസി​ലേക്ക്‌ താമസം മാറ്റി. എന്റെ മാ​താ​പി​താക്കൾ ക​ത്തോ​ലി​ക്ക​രാ​യി​രുന്നു. പക്ഷേ, 16-ാം വയസ്സിൽ ദൈ​വ​വി​ശ്വാ​സം ഞാൻ മ​തി​യാ​ക്കി. എന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോളം മതം ജീ​വി​ത​യാ​ഥാർഥ്യ​ങ്ങൾക്കു നി​ര​ക്കാ​ത്ത​താ​യി​രുന്നു. ‘ദൈവം ഇ​ല്ലെ​ങ്കിൽപ്പിന്നെ ജീവൻ എ​വി​ടെ​നിന്നു വന്നു?’ എന്ന്‌ ആ​രെ​ങ്കി​ലും എന്നോടു ചോ​ദി​ച്ചാൽ, “ശാ​സ്‌ത്ര​ജ്ഞ​ന്മാർക്ക്‌ ഇതുവരെ അതു വി​ശ​ദീ​ക​രി​ക്കാൻ പ​റ്റി​യി​ട്ടില്ല. എന്നാൽ ഒരിക്കൽ അവർക്ക്‌ അതിനു കഴിയും” എന്ന്‌ ഞാൻ പ​റ​യു​മാ​യി​രു​ന്നു.

വൃക്കരോഗങ്ങളെപ്പറ്റി പഠിക്കാൻ തീ​രു​മാ​നി​ച്ചത്‌ എ​ന്തു​കൊ​ണ്ടാണ്‌?

​ഫ്രാൻസി​ലെ മോണ്ട്‌ പി​ലി​യെ​യി​ലുള്ള മെഡിക്കൽ സ്‌കൂ​ളി​ലാണ്‌ ഞാൻ പഠിച്ചത്‌. വൃക്കകളെപ്പറ്റിയുള്ള പഠനം ഉൾപ്പെ​ടുന്ന വൈ​ദ്യ​ശാ​സ്‌ത്ര​ശാ​ഖയായ നെ​ഫ്രോ​ളജി വി​ഭാ​ഗ​ത്തിൽ പ്ര​വർത്തി​ക്കു​ന്ന​തി​നെപ്പറ്റി അവിടത്തെ ഒരു പ്രൊ​ഫസർ എന്നോടു സം​സാ​രി​ച്ചു. ഗ​വേ​ഷ​ണ​വും രോ​ഗീ​പ​രി​ച​ര​ണവും ഉൾപ്പെ​ടു​ന്ന​താ​യി​രുന്നു ആ ജോലി. ഞാൻ ആ​ഗ്ര​ഹി​ച്ചതും അ​ങ്ങ​നെ​യൊ​ന്നാ​യി​രുന്നു. നമ്മുടെ അ​സ്ഥി​ക​ളിൽ ചുവന്ന ര​ക്താ​ണു​ക്ക​ളുടെ ഉ​ത്‌പാ​ദനം നി​യ​ന്ത്രി​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ റീകോമ്പിനന്റ്‌ എറിത്രോപൊയിറ്റിന്റെ ചി​കി​ത്സാ​പ​ര​മായ ഉ​പ​യോ​ഗം സം​ബ​ന്ധിച്ച്‌ നടന്ന ഗ​വേ​ഷ​ണ​ത്തിൽ, 1990 മുതൽ ഞാൻ പ​ങ്കെ​ടു​ക്കാൻ തുടങ്ങി. അന്നത്‌ താ​ര​ത​മ്യേന പുതിയ ഒരു ഗ​വേ​ഷ​ണ​ശാ​ഖ​യാ​യി​രുന്നു.

ദൈവത്തെക്കുറിച്ചു ചി​ന്തി​ക്കാൻ ഇ​ട​യാ​യത്‌ എ​ങ്ങ​നെ​യാണ്‌?

1979-ൽ, എന്റെ ഭർത്താവ്‌ ഫ്‌ളോ​റേൽ യ​ഹോ​വ​യുടെ സാ​ക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തു​ട​ങ്ങി​യി​രു​ന്നു. പക്ഷേ എനിക്ക്‌ താ​ത്‌പ​ര്യ​മി​ല്ലാ​യി​രുന്നു. ചെ​റു​പ്പ​ത്തിൽത്തന്നെ മതം എനിക്കു മ​ടു​ത്തി​രുന്നു. പക്ഷേ, ഭർത്താ​വും മക്കളും യ​ഹോ​വ​യുടെ സാ​ക്ഷി​ക​ളാ​യി​ത്തീർന്നു. അ​തു​കൊണ്ട്‌ ഞങ്ങളുടെ സുഹൃദ്‌വലയത്തിലുള്ളവർ ഏറെയും യ​ഹോ​വ​യുടെ സാ​ക്ഷി​ക​ളിൽപ്പെ​ട്ട​വ​രാ​യി​രുന്നു. ഒരിക്കൽ അവരിൽ ഒരാളായ പട്രീഷ്യ, ‘ഒന്നു പ്രാർഥി​ച്ചു നോ​ക്കി​ക്കൂടേ’ എന്ന്‌ എന്നോടു ചോ​ദി​ച്ചു. “സ്വർഗ​ത്തിൽ ആരും ഇല്ലെങ്കിൽ, ഇ​ല്ലെ​ന്ന​ല്ലേ​യുള്ളൂ, നിനക്കു ന​ഷ്ട​പ്പെ​ടാ​നൊ​ന്നും ഇല്ലല്ലോ. ഇനി, സ്വർഗ​ത്തിൽ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലോ? എന്തു സം​ഭ​വി​ക്കു​മെന്ന്‌ നിനക്കു കാണാം,” അ​താ​യി​രുന്നു പ​ട്രീ​ഷ്യ​യുടെ ല​ളി​ത​മായ യുക്തി. വർഷങ്ങൾ കഴിഞ്ഞു. ജീവിതത്തിന്റെ അർഥം സംബന്ധിച്ച്‌ ഞാൻ ചി​ന്തി​ച്ചു​തു​ടങ്ങി. പ​ട്രീ​ഷ്യ​യുടെ വാക്കുകൾ അപ്പോൾ എന്റെ മ​ന​സ്സി​ലേക്ക്‌ ഓ​ടി​യെത്തി. ജീവിതത്തിന്റെ അർഥം മ​ന​സ്സി​ലാ​ക്കി​ക്കി​ട്ടാൻ ഞാൻ പ്രാർഥി​ക്കാൻ തുടങ്ങി.

ജീവിതത്തിന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ ചി​ന്തി​ച്ചു​തു​ട​ങ്ങി​യത്‌ എ​ങ്ങ​നെ​യാണ്‌?

ന്യൂ​യോർക്കി​ലെ ലോ​ക​വ്യാ​പാ​ര​കേ​ന്ദ്ര​ത്തിന്‌ നേ​രെ​യു​ണ്ടായ തീ​വ്ര​വാ​ദി ആക്രമണം, സ​മൂ​ഹ​ത്തിൽ ഇ​ത്ര​യ​ധി​കം തിന്മ പെ​രു​കു​ന്നത്‌ എ​ന്തു​കൊ​ണ്ടാ​ണെന്ന്‌ ചി​ന്തി​ക്കാൻ എന്നെ പ്രേ​രി​പ്പിച്ചു. ‘മ​ത​തീ​വ്ര​വാദം നമ്മുടെ ഭാവി അ​പ​ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാണ്‌. എന്നാൽ ഇവിടെ ഞാൻ മ​ത​വി​ശ്വാ​സി​കളായ യ​ഹോ​വ​യുടെ സാ​ക്ഷി​ക​ളുടെ ഇടയിൽ ക​ഴി​യു​ന്നു. പക്ഷേ അവർ ആരും തീ​വ്ര​വാ​ദി​കളല്ല, സ​മാ​ധാ​ന​പ്രേ​മി​ക​ളാണ്‌. ബൈ​ബി​ളാണ്‌ അവർ പിൻപ​റ്റു​ന്നത്‌. അ​ങ്ങ​നെ​യെങ്കിൽ എന്താണ്‌ ബൈ​ബി​ളി​ലു​ള്ള​തെന്ന്‌ ഒന്നു നോ​ക്കി​ക്ക​ളയാം,’ അ​ങ്ങ​നെ​പോയി എന്റെ ചിന്തകൾ. താ​മ​സി​യാതെ ഞാൻ ബൈബിൾ വാ​യി​ക്കാൻ തുടങ്ങി.

ഡോക്‌ടറായതുകൊണ്ട്‌ ഒരു സ്രഷ്ടാവ്‌ ഉണ്ടെന്നു വി​ശ്വ​സി​ക്കു​ന്നത്‌ ബു​ദ്ധി​മു​ട്ടായി തോ​ന്നി​യോ?

ഒ​രി​ക്ക​ലു​മില്ല. നമ്മുടെ ശരീരത്തിന്റെ അ​തി​സ​ങ്കീർണ​മായ രൂ​പ​ഘ​ട​നയിൽ എനിക്ക്‌ വലിയ മതിപ്പും ആ​ശ്ച​ര്യ​വും ആ​യി​രു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തിന്‌, വൃക്കകൾ നമ്മുടെ രക്തത്തിലെ അ​രു​ണാ​ണു​ക്ക​ളു​ടെ അളവ്‌ നി​യ​ന്ത്രി​ക്കുന്ന വിധം നമ്മെ അ​ത്ഭു​ത​പ്പെ​ടു​ത്തും!

എന്തുകൊണ്ടാണ്‌ അങ്ങനെ പ​റ​യു​ന്നത്‌?

ഇത്ര ഉത്‌കൃഷ്ടമായ ഒരു ശ​രീ​ര​വ്യ​വസ്ഥ രൂ​പ​കൽപ്പന ചെയ്യാൻ ദൈ​വ​ത്തി​നേ കഴിയൂ എന്ന്‌ എനിക്കു ബോധ്യപ്പെട്ടു

ഓ​ക്‌സി​ജൻ വ​ഹി​ച്ചു​കൊണ്ടു പോ​കു​ന്നത്‌ ചുവന്ന ര​ക്താ​ണു​ക്ക​ളാ​ണെന്ന്‌ നിങ്ങൾക്ക്‌ അ​റി​യാ​മാ​യി​രി​ക്കും. നിങ്ങൾക്ക്‌ ഒ​രു​പാട്‌ രക്തം ന​ഷ്ട​പ്പെ​ടു​കയോ നിങ്ങൾ ഒരു ഉ​യർന്ന​പ്ര​ദേ​ശ​ത്തേക്കു പോ​കു​കയോ ചെ​യ്യു​ന്നെങ്കിൽ ശ​രീ​ര​ത്തിൽ ഓക്‌സിജന്റെ കുറവ്‌ അ​നു​ഭ​വ​പ്പെടും. നമ്മുടെ വൃക്കകളിൽ ഓക്‌സിജന്റെ അളവ്‌ തി​രി​ച്ച​റി​യാ​നുള്ള ‘സെൻസ​റു​കൾ’ ഉണ്ട്‌. രക്തത്തിൽ ഓക്‌സിജന്റെ അളവ്‌ കു​റ​വാ​ണെന്നു കണ്ടാൽ അവ എറിത്രോപൊയിറ്റിന്റെ (ഇപിഒ) ഉ​ത്‌പാ​ദനം ത്വ​രി​ത​പ്പെ​ടു​ത്തും. ത​ത്‌ഫ​ല​മായി രക്തത്തിലെ ഇപിഒ ലെവൽ ആ​വ​ശ്യ​മാ​യപക്ഷം ആയിരം മ​ട​ങ്ങു​വരെ വർധി​ക്കും. കൂടുതൽ അ​രു​ണ​ര​ക്താ​ണു​ക്കൾ ഉ​ത്‌പാ​ദി​പ്പി​ക്കാൻ ഇപിഒ അ​സ്ഥി​മ​ജ്ജയെ ഉ​ത്തേ​ജി​പ്പി​ക്കു​ന്നു. അങ്ങനെ അ​രു​ണ​ര​ക്താ​ണു​ക്ക​ളുടെ എണ്ണം കൂ​ടു​ന്ന​ത​നു​സ​രിച്ച്‌ കൂടുതൽ ഓ​ക്‌സി​ജൻ ശ​രീ​ര​ഭാ​ഗ​ങ്ങ​ളിൽ എ​ത്തു​ക​യും ചെയ്യും. എത്ര അ​ത്ഭു​ത​ക​ര​മാണ്‌ ഇതെല്ലാം! പത്തു വർഷ​ത്തോ​ളം ഞാൻ ഈ പ്ര​ക്രി​യ​യെ​ക്കു​റിച്ചു പ​ഠി​ച്ചെ​ങ്കി​ലും ഇത്ര ഉത്‌കൃഷ്ടമായ ഒരു ശ​രീ​ര​വ്യ​വസ്ഥ രൂ​പ​കൽപ്പന ചെയ്യാൻ ദൈ​വ​ത്തി​നേ കഴിയൂ എന്ന തി​രി​ച്ച​റിവ്‌ ഒ​ടു​വി​ലാണ്‌ എ​നി​ക്കു​ണ്ടാ​യത്‌.

ബൈബിൾ വാ​യി​ച്ചിട്ട്‌ എന്തു തോന്നി?

ഒട്ടേറെ ച​രി​ത്ര​പു​സ്‌ത​ക​ങ്ങളും പ്ര​ശ​സ്‌ത​നോ​വ​ലു​കളും പണ്ടു ഞാൻ വാ​യി​ച്ചി​ട്ടുണ്ട്‌. പക്ഷേ അ​തിൽനി​ന്നെ​ല്ലാം വ്യ​ത്യ​സ്‌ത​മാണ്‌ ബൈബിൾ എന്ന്‌ പെ​ട്ടെ​ന്നു​തന്നെ ഞാൻ തി​രി​ച്ച​റിഞ്ഞു. അതിലെ ഉ​പ​ദേ​ശങ്ങൾ മ​നു​ഷ്യ​നെക്കാൾ ഉയർന്ന ഉ​റ​വിൽനിന്ന്‌ ആ​യി​രി​ക്കാതെ തരമില്ല. കാരണം അത്രമേൽ പ്രാ​യോ​ഗി​ക​മാണ്‌ അവ. യേശുവിന്റെ വ്യ​ക്തി​ത്വം എന്നെ ഏറെ ആ​കർഷി​ച്ചു. അവൻ ഒരു യ​ഥാർഥ​വ്യ​ക്തി​യാ​ണെന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു. അവന്‌ വി​കാ​ര​ങ്ങ​ളു​ണ്ടാ​യി​രുന്നു, സുഹൃത്തുക്കൾ ഉ​ണ്ടാ​യി​രുന്നു. യ​ഹോ​വ​യുടെ സാ​ക്ഷി​ക​ളുടെ പ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ഉ​പ​യോ​ഗി​ക്കാൻ ആ​ഗ്ര​ഹി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ എനിക്കു സംശയങ്ങൾ ഉ​ണ്ടാ​യ​പ്പോൾ വി​ജ്ഞാ​ന​കോ​ശ​ങ്ങളും മറ്റു പ​രാ​മർശ​ഗ്ര​ന്ഥ​ങ്ങളും ആണ്‌ ഞാൻ ഗ​വേ​ഷ​ണ​ത്തിന്‌ ഉ​പ​യോ​ഗി​ച്ചത്‌.

എന്തായിരുന്നു ഗവേഷണം ചെ​യ്‌തത്‌?

ഞാൻ ച​രി​ത്ര​പു​സ്‌തകങ്ങൾ ഗവേഷണം ചെയ്‌തു. . . . ഈ ബൈ​ബിൾപ്ര​വ​ചനം നി​ശ്ചി​ത​സ​മയത്ത്‌ കൃത്യമായി നി​റ​വേ​റി​യെന്ന്‌ എനിക്ക്‌ അങ്ങനെ ബോധ്യംവന്നു

നിരവധി സം​ഗ​തി​ക​ളുണ്ട്‌. അതിൽ, യേശു സ്‌നാ​ന​മേറ്റ വർഷം ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​വി​ധ​മാണ്‌ കൗ​തു​ക​ത്തോടെ ഞാൻ ഗവേഷണം ചെയ്‌ത സം​ഗ​തി​ക​ളി​ലൊന്ന്‌. പേർഷ്യ​യിലെ അർത്ഥഹ്‌ശഷ്ടാരാജാവിന്റെ വാ​ഴ്‌ച​യുടെ 20-ാം ആ​ണ്ടു​മു​തൽ എ​ത്ര​വർഷം ക​ഴി​ഞ്ഞാണ്‌ യേശു മി​ശി​ഹാ​യായി പ്ര​ത്യ​ക്ഷ​പ്പെടുക എന്ന്‌ അത്‌ കൃത്യമായി കാ​ണി​ച്ചു​ത​രു​ന്നു. * ഗവേഷണം ചെയ്‌ത്‌ എനിക്കു നല്ല പ​രി​ച​യ​മാണ്‌. കാരണം, അത്‌ എന്റെ ജോ​ലി​യുടെ ഭാ​ഗ​മാണ്‌. അ​തു​കൊണ്ട്‌ അർത്ഥഹ്‌ശഷ്ടാവിന്റെ വാ​ഴ്‌ച​യോ​ടും യേശുവിന്റെ ശു​ശ്രൂ​ഷ​യോ​ടും ബന്ധപ്പെട്ട തീ​യ​തി​കൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിന്‌ ഞാൻ ച​രി​ത്ര​പു​സ്‌തകങ്ങൾ ഗവേഷണം ചെയ്‌തു. ഈ ബൈ​ബിൾപ്ര​വ​ചനം നി​ശ്ചി​ത​സ​മയത്ത്‌ കൃത്യമായി നി​റ​വേ​റി​യെ​ന്നും അ​തു​കൊ​ണ്ടു​തന്നെ അത്‌ ദൈ​വ​ത്താൽ നി​ശ്വ​സ്‌ത​മാ​യി​രു​ന്നെന്നും എനിക്ക്‌ അങ്ങനെ ബോ​ധ്യം​വന്നു. ◼ (g13-E 09)

^ ഖ. 19 യഹോവയുടെ സാക്ഷികൾ പ്ര​സി​ദ്ധീ​കരിച്ച, ബൈബിൾ യ​ഥാർഥ​ത്തിൽ എന്തു പ​ഠി​പ്പി​ക്കുന്നു? എന്ന പുസ്‌തകത്തിന്റെ 197-199 പേജുകൾ കാണുക.