വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ബൈബിളിന്റെ വീക്ഷണം

വി​വാ​ഹ​പൂർവ ലൈം​ഗി​കത

വി​വാ​ഹ​പൂർവ ലൈം​ഗി​കത

വിവാഹത്തിനുമുമ്പുള്ള ലൈം​ഗി​കത തെ​റ്റാ​ണോ?

‘ദൈവത്തിന്റെ ഇഷ്ടമോ നിങ്ങൾ പ​ര​സം​ഗ​ത്തിൽനിന്ന്‌ അ​ക​ന്നി​രി​ക്കണം എന്നാണ്‌.’—1 ​തെ​സ്സ​ലോ​നി​ക്യർ 4:3.

ആളുകൾ പ​റ​യു​ന്നത്‌

പ്രാ​യ​പൂർത്തി​യായ അ​വി​വാ​ഹിതർ ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ ലൈം​ഗി​ക​ന​ട​പ​ടി​കളിൽ ഏർപ്പെ​ടു​ന്നത്‌ ചില സം​സ്‌കാ​ര​ങ്ങ​ളിൽ നി​ഷി​ദ്ധമല്ല. പ്രാ​യ​പൂർത്തി​യായ അ​വി​വാ​ഹി​തർക്കി​ട​യിലെ ചില ത​ര​ത്തി​ലുള്ള ലൈം​ഗിക അടുപ്പങ്ങൾ ചില ദേ​ശ​ങ്ങ​ളിൽ സ്വീ​കാ​ര്യം​പോ​ലു​മാണ്‌.

ബൈബിൾ പ​റ​യു​ന്നത്‌

ചില ദാ​മ്പ​ത്യ​ബാഹ്യ ലൈം​ഗി​ക​ന​ട​പ​ടി​കളെ കു​റി​ക്കു​ന്ന​തിന്‌ ബൈബിൾ ‘പരസംഗം’ എന്ന പദം ഉ​പ​യോ​ഗി​ക്കു​ന്നു. തന്നെ ആ​രാ​ധി​ക്കു​ന്നവർ “പ​ര​സം​ഗ​ത്തിൽനിന്ന്‌ അ​ക​ന്നി​രി​ക്കണം” എന്ന്‌ ദൈവം നി​ഷ്‌കർഷി​ക്കു​ന്നു. (1 ​തെ​സ്സ​ലോ​നി​ക്യർ 4:3) വ്യ​ഭി​ചാ​രം, ഭൂ​ത​വി​ദ്യ, മ​ദ്യാ​സക്തി, വി​ഗ്ര​ഹാ​രാധന, കൊ​ല​പാ​തകം, മോഷണം എ​ന്നി​ങ്ങ​നെയുള്ള ഗു​രു​ത​രമായ പാ​പ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാണ്‌ പ​ര​സം​ഗ​ത്തെയും ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.—1 ​കൊ​രി​ന്ത്യർ 6:9, 10; വെ​ളി​പാട്‌ 21:8.

ഗുരുതരമായിരിക്കുന്നതിന്റെ കാരണം

‘പ​ര​സം​ഗി​കളെ ദൈവം ന്യാ​യം​വി​ധി​ക്കും’ എന്ന്‌ ബൈബിൾ മു​ന്ന​റി​യിപ്പു നൽകി​യി​രി​ക്കു​ന്നു എന്നതാണ്‌ അതിന്റെ ഒരു കാരണം. (എബ്രായർ 13:4) എന്നാൽ അ​തി​നെ​ക്കാൾ പ്ര​ധാ​ന​മായി, ലൈം​ഗിക സാ​ന്മാർഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ദൈ​വ​നി​യമം അ​നു​സ​രി​ക്കു​ന്ന​തി​ലൂടെ നാം യ​ഹോ​വ​യാം ദൈ​വ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം തെ​ളി​യി​ക്കു​ക​യാണ്‌ ചെ​യ്യു​ന്നത്‌. (1 ​യോ​ഹ​ന്നാൻ 5:3) തന്റെ കൽപ്പനകൾ അ​നു​സ​രി​ച്ചു ജീ​വി​ക്കു​ന്നവരെ ദൈവം അ​നു​ഗ്ര​ഹി​ക്കു​കയും ചെയ്യുന്നു.—യെശയ്യാവു 48:18.

 അവിവാഹിതർക്കിടയിലെ ലൈം​ഗി​കമായ ഏതൊരു അ​ടു​പ്പ​വും അ​സാ​ന്മാർഗി​ക​മാ​ണോ?

“പ​ര​സം​ഗ​ത്തെയോ ഏ​തെ​ങ്കി​ലും അ​ശു​ദ്ധി​യെയോ അ​ത്യാ​ഗ്ര​ഹ​ത്തെ​യോ കു​റി​ച്ചുള്ള സം​സാ​രം​പോ​ലും നി​ങ്ങ​ളു​ടെ ഇടയിൽ ഉ​ണ്ടാ​ക​രുത്‌.”—എഫെസ്യർ 5:3.

ആളുകൾ പ​റ​യു​ന്നത്‌

ലൈം​ഗി​കബന്ധം ഒഴികെ അ​വി​വാ​ഹി​തർക്കി​ട​യിലെ ലൈം​ഗി​കമായ മറ്റ്‌ യാ​തൊ​രു അ​ടു​പ്പ​വും തെറ്റല്ല എന്നാണ്‌ പലരും ക​രു​തു​ന്നത്‌.

ബൈബിൾ പ​റ​യു​ന്നത്‌

അ​ധാർമി​കമായ ലൈം​ഗി​ക​ന​ട​പ​ടി​കളെ ചൂ​ണ്ടി​ക്കാ​ണി​ക്കവെ, പ​ര​സം​ഗത്തെ മാത്രമല്ല ലൈം​ഗിക “അശുദ്ധി,” “ദുർന്ന​ടപ്പ്‌” എ​ന്നി​വ​യെയും ബൈബിൾ ഉൾപ്പെ​ടു​ത്തുന്നു. (2 ​കൊ​രി​ന്ത്യർ 12:21) അ​തു​കൊണ്ട്‌ ലൈം​ഗി​കബന്ധം ഉൾപ്പെ​ടു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും, ദാ​മ്പ​ത്യ​ക്ര​മീ​ക​ര​ണ​ത്തിനു വെ​ളി​യിൽ ന​ട​ക്കു​ന്ന​പക്ഷം ദൈവം കു​റ്റം​വി​ധി​ച്ചി​രി​ക്കു​ന്നതായ മറ്റു നിരവധി ലൈം​ഗി​ക​ന​ട​പ​ടികൾ ഉണ്ടെന്ന്‌ ഇതു വ്യ​ക്ത​മാ​ക്കുന്നു.

ലൈംഗിക അടുപ്പങ്ങൾ ദാ​മ്പ​ത്യ​ക്ര​മീ​ക​ര​ണ​ത്തി​നു​ള്ളിൽ അഥവാ ഭാ​ര്യാ​ഭർത്താ​ക്ക​ന്മാർക്കി​ടയിൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കുന്നു എന്ന വ്യക്തമായ സ​ന്ദേ​ശ​മാണ്‌ ബൈബിൾ നൽകു​ന്നത്‌. “കാ​മാ​സക്തി”യെയും ബൈബിൾ കു​റ്റം​വി​ധി​ക്കു​ന്നു. (1 ​തെ​സ്സ​ലോ​നി​ക്യർ 4:4) എന്താണ്‌ അതിന്റെ അർഥം? സ്‌ത്രീ​ക്കും പു​രു​ഷ​നും ഒ​രു​പോ​ലെ ബാ​ധ​ക​മായ ഒരു ദൃഷ്ടാന്തം നോക്കുക: ഒരു സ്‌ത്രീ തന്റെ പുരുഷസുഹൃത്തുമായി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​യി​ല്ലെന്നു തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടാ​കാം. എങ്കിലും മ​റ്റു​വി​ധ​ങ്ങളിൽ അവൾ അ​യാ​ളു​മായി ലൈം​ഗിക അടുപ്പം പു​ലർത്തു​ന്നു. അങ്ങനെ ചെ​യ്യു​മ്പോൾ ത​ങ്ങ​ളു​ടേ​തല്ലാത്ത ഒന്ന്‌ അവർ മോ​ഹി​ക്കു​ക​യാണ്‌ അഥവാ ആ​സ​ക്തി​യോടെ അ​ഭി​ല​ഷി​ക്കു​ക​യാണ്‌. അങ്ങനെ ‘കാ​മാ​സ​ക്തിക്കു വി​ധേ​യ​രാ​യി​ക്കൊണ്ട്‌’ അവർ കുറ്റം പേറുന്നു. ലൈം​ഗി​കമായ അത്തരം അ​ത്യാ​ഗ്രഹത്തെ ബൈബിൾ കു​റ്റം​വി​ധി​ക്കു​ന്നു.—എഫെസ്യർ 5:3-5.

ലൈംഗികാധാർമികത നിങ്ങൾക്ക്‌ എങ്ങനെ ഒ​ഴി​വാ​ക്കാ​നാ​കും?

“പ​ര​സം​ഗ​ത്തിൽനിന്ന്‌ ഓ​ടി​യ​ക​ലു​വിൻ.”—1 ​കൊ​രി​ന്ത്യർ 6:18.

ഗുരുതരമായിരിക്കുന്നതിന്റെ കാരണം

വി​വാ​ഹ​പൂർവ​ലൈം​ഗി​ക​തയിൽ ഏർപ്പെ​ടുന്ന വ്യക്തികൾ ദൈ​വ​വു​മാ​യുള്ള തങ്ങളുടെ ബന്ധത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെന്ന്‌ ബൈബിൾ കാ​ണി​ച്ചു​ത​രു​ന്നു.—കൊലോസ്യർ 3:5, 6.

ബൈബിൾ പ​റ​യു​ന്നത്‌

“പ​ര​സം​ഗ​ത്തിൽനിന്ന്‌ ഓ​ടി​യ​ക​ലു​വിൻ” എന്ന്‌ ബൈബിൾ ബു​ദ്ധി​യു​പ​ദേ​ശി​ക്കുന്നു. (1 ​കൊ​രി​ന്ത്യർ 6:18) തന്നെ ലൈം​ഗി​കാ​ധാർമി​ക​ത​യി​ലേക്കു വ​ശീ​ക​രി​ക്കുന്ന എ​ന്തിൽനി​ന്നും ഒരു വ്യക്തി സാ​ധ്യ​മാ​യത്ര അകലം പാ​ലി​ക്ക​ണ​മെ​ന്നാണ്‌ ഇതിന്റെ അർഥം. (സദൃശവാക്യങ്ങൾ 22:3) ഉ​ദാ​ഹ​ര​ണ​ത്തിന്‌, ലൈം​ഗി​ക​കാ​ര്യ​ങ്ങളിൽ ദൈവത്തിന്റെ തത്ത്വങ്ങളെ കാ​റ്റിൽപ്പ​റ​ത്തു​ന്ന​വ​രു​മായി അടുത്ത സഹവാസം ഒ​ഴി​വാ​ക്കു​ന്നത്‌ ധാർമി​ക​ശുദ്ധി നി​ല​നി​റു​ത്താൻ അ​ത്യ​ന്താ​പേ​ക്ഷി​ത​മാണ്‌. ബൈബിൾ ഇങ്ങനെ മു​ന്ന​റി​യിപ്പു നൽകുന്നു: “ജ്ഞാ​നി​ക​ളോ​ടു​കൂടെ നടക്ക; നീയും ജ്ഞാ​നി​യാ​കും; ഭോ​ഷ​ന്മാർക്കു കൂ​ട്ടാ​ളി​യാ​യ​വനോ വ്യ​സ​നി​ക്കേ​ണ്ടി​വരും.”—സദൃശവാക്യങ്ങൾ 13:20.

മനസ്സിലേക്ക്‌ അ​സാ​ന്മാർഗി​ക​ചി​ന്തകൾ ക​ട​ത്തി​വി​ടു​ന്ന​തും ലൈം​ഗിക ദു​ഷ്‌പെ​രു​മാ​റ്റ​ത്തി​ലേക്ക്‌ നയിക്കും. (റോമർ 8:5, 6) അ​തു​കൊണ്ട്‌ ഉ​ചി​ത​മ​ല്ലാ​ത്ത​വി​ധം ലൈം​ഗി​കത വ​ര​ച്ചു​കാ​ട്ടു​ന്ന​തോ ദൈവം കു​റ്റം​വി​ധി​ക്കുന്ന ലൈം​ഗി​ക​ന​ട​പ​ടികൾ ഏ​തെ​ങ്കി​ലും വിധത്തിൽ ഉ​ന്ന​മി​പ്പി​ക്കു​ന്ന​തോ ആയ സംഗീതം, വീ​ഡി​യോകൾ, പ്ര​സി​ദ്ധീ​ക​ര​ണങ്ങൾ, മറ്റ്‌ കാ​മോ​ദ്ദീപക ഉ​പാ​ധി​കൾ എ​ന്നി​വ​യെല്ലാം ഒ​ഴി​വാ​ക്കു​ന്നത്‌ നമ്മുടെ പക്ഷത്ത്‌ ജ്ഞാ​ന​മാ​യി​രി​ക്കും.—സങ്കീർത്തനം 101:3. ◼ (g13-E 09)